🚀 PSC Crack ചെയ്യാൻ Everything You Need – All in One Place!
Join our learning ecosystem built for modern aspirants who want speed, clarity & results!
- ✅ Daily Exams – Practice Makes Ranks!
- ✅ Detailed, Crisp Notes – Easy to Revise
- ✅ Video Classes – Live + Recorded Lessons
- ✅ Latest PSC Updates & Alerts
- ✅ One-Stop Hub for All Kerala PSC Preparation
🔥 Join the smart side of PSC learning — Study Smarter, Rank Faster!
ഇന്ത്യൻ ഭൂമിശാസ്ത്രം – അടിസ്ഥാന വിവരങ്ങൾ
Question: ഇന്ത്യ ഉപഭൂഖണ്ഡത്തിൽ ഇന്ത്യയെ കൂടാതെ ഏതെല്ലാം രാജ്യങ്ങൾ ഉൾപ്പെടുന്നു?
A) പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, ചൈന
B) ബംഗ്ലാദേശ്, പാകിസ്ഥാൻ, മ്യാൻമാർ, ഇന്തോനേഷ്യ
C) ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്ഥാൻ
D) അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ്
Answer: C) ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്ഥാൻ
Exam: University LGS Prelims Stage II – 2023

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങൾ
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഏഴ് രാജ്യങ്ങൾ ഉൾപ്പെടുന്നു:
- ഇന്ത്യ (ഏറ്റവും വലിയ രാജ്യം)
- പാകിസ്ഥാൻ
- ബംഗ്ലാദേശ്
- നേപ്പാൾ
- ഭൂട്ടാൻ
- ശ്രീലങ്ക
- മാലിദ്വീപ്
Question: ഉത്തരാർധഗോളത്തിൽ ഏഷ്യൻ ഭൂഖണ്ഡത്തിന്റെ ഏതു ഭാഗത്തായാണ് ഇന്ത്യയുടെ സ്ഥാനം?
A) തെക്ക്
B) വടക്ക്
C) പടിഞ്ഞാറ്
D) കിഴക്ക്
Answer: A) തെക്ക്
Exam: 10th Level Prelims Stage II-2021

ഭൂഖണ്ഡം: ഏഷ്യ
ഭൂഖണ്ഡത്തിലെ സ്ഥാനം: ഏഷ്യൻ ഭൂഖണ്ഡത്തിന്റെ തെക്കുഭാഗം
ഗോളാർദ്ധങ്ങൾ: പൂർണമായും ഉത്തരാർദ്ധഗോളത്തിലും പൂർവാർദ്ധഗോളത്തിലും

Question: ഇന്ത്യയുടെ അക്ഷാംശ വ്യാപ്തി?
A) 8°14′ N – 37°7′ N
B) 8°4′ N – 37°6′ N
C) 12°6′ N – 97°25′ N
D) 8°4′ E – 37°6′ E
Answer: B) 8°4′ N – 37°6′ N
Exam: 10th Level Prelims Stage I-2021, Civil Excise Officer Mains – 2022
അക്ഷാംശ വ്യാപ്തി
കന്യാകുമാരി ഉൾപ്പെടെ: 8°4′ N മുതൽ 37°6′ N വരെ
ഇന്ദിരാ പോയിന്റ് ഉൾപ്പെടെ: 6°45′ N മുതൽ 37°6′ N വരെ
രേഖാംശ വ്യാപ്തി
വ്യാപ്തി: 68°7′ കിഴക്ക് മുതൽ 97°25′ കിഴക്ക് വരെ
Question: താഴെ പറയുന്നവയിൽ ഇന്ത്യയുടെ രേഖാംശ സ്ഥാനം കണ്ടെത്തുക
A) 68°7′ കിഴക്കു മുതൽ 97°25′ കിഴക്കു വരെ
B) 78°6′ കിഴക്കു മുതൽ 92°4′ കിഴക്കു വരെ
C) 8°4′ വടക്കു മുതൽ 37°6′ വടക്കു വരെ
D) 82°30′ മുതൽ 97°25′ കിഴക്കു വരെ
Answer: A) 68°7′ കിഴക്കു മുതൽ 97°25′ കിഴക്കു വരെ
Exam: LGS Mains (Company Board)-2023
കോണീയ വ്യാപ്തി
ഇന്ത്യയുടെ അക്ഷാംശീയ-രേഖാംശീയ വ്യാപ്തികൾ ഏകദേശം 30° വീതം
Question: ഇന്ത്യയുടെ രേഖാംശീയ വ്യാപ്തി ഏകദേശം എത്ര ഡിഗ്രിയാണ്?
A) 20
B) 25
C) 30
D) 35
Answer: C) 30
Exam: 10th Level Prelims Stage III-2021
Question: ഇന്ത്യയുടെ അക്ഷാംശീയ-രേഖാംശീയ വ്യാപ്തം ഏകദേശം എത്ര കോണീയ അളവാണ്?
A) 30°
B) 10°
C) 40°
D) 20°
Answer: A) 30°
Exam: LGS Various SR for (SC & ST) – 2023
Question: ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കേ അറ്റവും തെക്കേ അറ്റവും തമ്മിൽ ഏകദേശം എത്ര ഡിഗ്രിയുടെ വ്യത്യാസമാണുള്ളത്?
A) 20
B) 25
C) 30
D) 35
Answer: C) 30
Exam: 10th Level Prelims Stage II-2021
Question: താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയേക്കാൾ വിസ്തൃതിയുള്ള രാജ്യമേത്?
A) അർജന്റീന
B) അൾജീരിയ
C) ബ്രസീൽ
D) സൗദി അറേബ്യ
Answer: C) ബ്രസീൽ
Exam: Khadi Board LDC Prelims Stage I-2023
Question: ചുവടെ ചേർത്തിട്ടുള്ളവയിൽ ഇന്ത്യയെക്കാൾ വലിപ്പമുള്ള രാജ്യം ഏതാണ്?
A) ബ്രസീൽ
B) ഫ്രാൻസ്
C) ഈജിപ്ത്
D) ഇറാൻ
Answer: A) ബ്രസീൽ
Exam: 10th Level Prelims Stage I-2021
വിസ്തീർണ്ണം
ആകെ വിസ്തീർണ്ണം: 32,87,263 ചതുരശ്ര കിലോമീറ്റർ (ഏകദേശം 3.28 ദശലക്ഷം ചതുരശ്ര കി.മീ.)
ലോക ഭൂവിസ്തൃതിയിൽ ഇന്ത്യയുടെ പങ്ക്: 2.42%
വലുപ്പത്തിൽ ലോകസ്ഥാനം: 7
ഇന്ത്യയെക്കാൾ വലിയ രാജ്യങ്ങൾ (ക്രമത്തിൽ)
- റഷ്യ
- കാനഡ
- യു.എസ്.എ.
- ചൈന
- ബ്രസീൽ
- ആസ്ട്രേലിയ

ഇന്ത്യയുടെ അറ്റങ്ങൾ
Question: ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റം?
A) ഇന്ദിരാ പോയിന്റ്
B) കന്യാകുമാരി
C) ഇന്ദിരാ കോൾ
D) തിരുവനന്തപുരം
Answer: B) കന്യാകുമാരി
Exam: 10th Level Prelims Stage V-2021
ഇന്ത്യൻ യൂണിയന്റെ അറ്റങ്ങൾ
| അറ്റം | സ്ഥലം | സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം |
| വടക്കേ അറ്റം | ഇന്ദിരാകോൾ | ലഡാക്ക് |
| തെക്കേ അറ്റം | ഇന്ദിരാപോയിന്റ് | ഗ്രേറ്റ് നിക്കോബാർ |
| കിഴക്കേ അറ്റം | കിബിത്തു | അരുണാചൽ പ്രദേശ് |
| പടിഞ്ഞാറേ അറ്റം | ഗുഹാർമോത്തി | ഗുജറാത്ത് |
Question: ഇന്ത്യയുടെ ഏറ്റവും വടക്കേ അറ്റത്തുള്ള സംസ്ഥാനം?
A) ജമ്മു-കാശ്മീർ
B) ഹിമാചൽപ്രദേശ്
C) ലഡാക്ക്
D) ഉത്തരാഖണ്ഡ്
Answer: B) ഹിമാചൽപ്രദേശ്
Exam: CPO Mains (TVM, IDK, KSG TSR) – 2023
സംസ്ഥാനങ്ങളുടെ അറ്റങ്ങൾ
| അറ്റം | സംസ്ഥാനം |
| വടക്കേ അറ്റത്തെ സംസ്ഥാനം | ഹിമാചൽ പ്രദേശ് |
| തെക്കേ അറ്റത്തെ സംസ്ഥാനം | തമിഴ്‌നാട് |
| കിഴക്കേ അറ്റത്തെ സംസ്ഥാനം | അരുണാചൽ പ്രദേശ് |
| പടിഞ്ഞാറേ അറ്റത്തെ സംസ്ഥാനം | ഗുജറാത്ത് |
Question: ഇന്ത്യയുടെ കിഴക്കേയറ്റത്തുള്ള സംസ്ഥാനം?
A) ഗുജറാത്ത്
B) അരുണാചൽ പ്രദേശ്
C) തമിഴ്‌നാട്
D) ഹിമാചൽ പ്രദേശ്
Answer: B) അരുണാചൽ പ്രദേശ്
Exam: Beat Forest Officer SR for ST only – 2022
Question: ഇന്ത്യയുടെ അതിർത്തി ശരിയായി ക്രമപ്പെടുത്തുക.
കിഴക്ക് – (a) ഹിമാലയ പർവ്വതം
പടിഞ്ഞാറ് – (b) ഇന്ത്യൻ മഹാസമുദ്രം
തെക്ക് – (c) ബംഗാൾ ഉൾക്കടൽ
വടക്ക് – (d) അറബിക്കടൽ
Answer: 1-c, 2-d, 3-b, 4-a
Exam: Khadi Board LDC Prelims Stage II-2023
ഇന്ത്യയുടെ അതിർത്തികൾ

പ്രകൃതിദത്ത അതിർത്തികൾ
| ദിശ | അതിർത്തി |
| വടക്ക് | ഹിമാലയ പർവ്വതം |
| തെക്ക് | ഇന്ത്യൻ മഹാസമുദ്രം |
| കിഴക്ക് | ബംഗാൾ ഉൾക്കടൽ |
| പടിഞ്ഞാറ് | അറബിക്കടൽ |
കര അതിർത്തി
Question: ഇന്ത്യയുമായി കര അതിർത്തി പങ്കുവെയ്ക്കുന്ന അയൽ രാജ്യങ്ങൾ ഏതാണെന്നു കണ്ടെത്തുക:
(i) ചൈന
(ii) നേപ്പാൾ
(iii) പാക്കിസ്ഥാൻ
(iv) ഭൂട്ടാൻ
A) (i) & (iv)
B) (ii) & (iii)
C) (iv) & (iii)
D) (i), (ii), (iii) & (iv)
Answer: D) (i), (ii), (iii) & (iv)
Exam: 10th Level Prelims Stage II-2022
ആകെ കര അതിർത്തി: 15,106.7 കി.മീ (15,200 കി.മീ എന്നതും ശരിയുത്തരമായി പരിഗണിക്കപ്പെടുന്നു)
കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം: 7
ഇന്ത്യയുമായി കര അതിർത്തിയുള്ള രാജ്യങ്ങൾ
- പാകിസ്ഥാൻ
- അഫ്ഗാനിസ്ഥാൻ
- ചൈന
- നേപ്പാൾ
- ഭൂട്ടാൻ
- മ്യാൻമാർ
- ബംഗ്ലാദേശ്
ദിശാനുസൃത വർഗ്ഗീകരണം
വടക്ക് അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ: ചൈന, നേപ്പാൾ, ഭൂട്ടാൻ
വടക്ക്-കിഴക്ക് അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ: ബംഗ്ലാദേശ്, മ്യാൻമാർ
രാജ്യങ്ങളുമായുള്ള അതിർത്തി ദൂരം
Question: ഇന്ത്യയുമായി ഏറ്റവും അധികം അതിർത്തി പങ്കിടുന്ന രാജ്യം?
A) ബംഗ്ലാദേശ്
B) ചൈന
C) പാകിസ്ഥാൻ
D) നേപ്പാൾ
Answer: A) ബംഗ്ലാദേശ്
Exam: University LGS Prelims Stage IV-2023
Question: ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം ഏതാണ്?
A) ബംഗ്ലാദേശ്
B) ചൈന
C) പാകിസ്ഥാൻ
D) മ്യാൻമർ
Answer: B) ചൈന
Exam: LGS, Seaman – 2021
പ്രധാന വസ്തുതകൾ
ഏറ്റവും കൂടുതൽ അതിർത്തിയുള്ള രാജ്യം: ബംഗ്ലാദേശ് (4,096.7 കി.മീ.)
ഏറ്റവും കുറവ് അതിർത്തിയുള്ള രാജ്യം: അഫ്ഗാനിസ്ഥാൻ (106 കി.മീ.)
ഏറ്റവും വലിയ അയൽരാജ്യം: ചൈന
ഏറ്റവും ചെറിയ അയൽരാജ്യം: മാലിദ്വീപ്
കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം: ഭൂട്ടാൻ
പ്രത്യേക കരാർ: 2018-ൽ ഇന്ത്യ മ്യാൻമാറുമായി “Land Border Crossing” കരാറിൽ ഏർപ്പെട്ടു.
കടലിടുക്കുകളും അതിർത്തി രേഖകളും
Question: ഇന്ത്യയെ ശ്രീലങ്കയിൽ നിന്ന് വേർതിരിക്കുന്ന സമുദ്രഭാഗം?
A) കച്ച് കടലിടുക്ക്
B) കാംബേ കടലിടുക്ക്
C) ജിബ്രാൾട്ടർ കടലിടുക്ക്
D) മാന്നാർ കടലിടുക്ക്
Answer: D) മാന്നാർ കടലിടുക്ക്
Exam: University LGS Prelims Stage I-2023
ഇന്ത്യ – ശ്രീലങ്ക
വേർതിരിക്കുന്ന ജലാശയങ്ങൾ: പാക് കടലിടുക്ക്, ഗൾഫ് ഓഫ് മാന്നാർ
Question: ഇന്ത്യയുടെയും ശ്രീലങ്കയുടെയും ഇടയിലുള്ള കടലിടുക്ക്?
A) സിലോൺ കടലിടുക്ക്
B) മന്നാർ കടലിടുക്ക്
C) അറബി കടലിടുക്ക്
D) പാക് കടലിടുക്ക്
Answer: D) പാക് കടലിടുക്ക്
Exam: University LGS Prelims Stage III – 2023
പ്രധാന അതിർത്തി രേഖകൾ
| രാജ്യങ്ങൾ | അതിർത്തി രേഖ | നിർണ്ണായകൻ |
| ഇന്ത്യ – പാകിസ്ഥാൻ | റാഡ്ക്ലിഫ് രേഖ | സിറിൾ റാഡ്ക്ലിഫ് |
| ഇന്ത്യ – ചൈന | മക്മഹോൻ രേഖ | ഹെൻറി മക്മഹോൻ |
| പാകിസ്ഥാൻ – അഫ്ഗാനിസ്ഥാൻ | ഡ്യൂറന്റ് രേഖ | മോർട്ടിമർ ഡ്യൂറന്റ് |
പ്രധാന ചാനലുകൾ
ഇന്ത്യ – മാലിദ്വീപ്: 8° ചാനൽ
ഇന്ത്യ (നിക്കോബാർ) – ഇന്തോനേഷ്യ (സുമാത്ര): 6° ചാനൽ (ഗ്രേറ്റ് ചാനൽ)
Question: ഇന്ത്യയുടെ അയൽരാജ്യങ്ങളുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?
A) ഇന്ത്യ ഏറ്റവും കൂടുതൽ ദൈർഘ്യമുള്ള കര അതിർത്തി പങ്കിടുന്നത് ബംഗ്ലാദേശുമായിട്ടാണ്
B) ഗൾഫ് ഓഫ് മാന്നാറും പാക് കടലിടുക്കും ഇന്ത്യയേയും ശ്രീലങ്കയേയും വേർതിരിക്കുന്നു
C) റാഡ് ക്ലിഫ് രേഖ ഇന്ത്യയേയും പാകിസ്ഥാനേയും തമ്മിൽ വേർതിരിക്കുന്നു
D) ഖൈബർ ചുരം ഇന്ത്യയേയും ഭൂട്ടാനേയും തമ്മിൽ ബന്ധിപ്പിക്കുന്നു
Answer: D) ഖൈബർ ചുരം ഇന്ത്യയേയും ഭൂട്ടാനേയും തമ്മിൽ ബന്ധിപ്പിക്കുന്നു
Exam: Khadi Board LDC Prelims Stage I-2023
വിശദീകരണം: ഖൈബർ ചുരം പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും ബന്ധിപ്പിക്കുന്നു.
സംസ്ഥാനങ്ങളും അന്താരാഷ്ട്ര അതിർത്തികളും
പൊതുവായ വിവരങ്ങൾ
Question: ഏറ്റവും നീളം കൂടിയ അന്താരാഷ്ട്ര അതിർത്തി പങ്ക്വയ്ക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
A) രാജസ്ഥാൻ
B) ഗുജറാത്ത്
C) പശ്ചിമബംഗാൾ
D) അരുണാചൽപ്രദേശ്
Answer: C) പശ്ചിമബംഗാൾ
Exam: 10th Level Prelims Stage IV-2022
അയൽരാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളുടെ എണ്ണം: 16
അതിർത്തി സംസ്ഥാനങ്ങൾ: ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമബംഗാൾ, സിക്കിം, അരുണാചൽ പ്രദേശ്, അസം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര
അതിർത്തി കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം: 2 (ജമ്മു & കാശ്മീർ, ലഡാക്ക്)
Question: പഞ്ചാബ് അതിർത്തി പങ്കിടുന്ന അയൽ രാജ്യം ഏതാണ്?
A) പാക്കിസ്ഥാൻ
B) നേപ്പാൾ
C) അഫ്ഗാനിസ്ഥാൻ
D) ചൈന
Answer: A) പാക്കിസ്ഥാൻ
Exam: 10th Level Prelims Stage V-2021
പ്രധാന വസ്തുതകൾ
ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി: ഉത്തർപ്രദേശ് (8 സംസ്ഥാനങ്ങൾ + ഡൽഹി)
ഏറ്റവും കൂടുതൽ അന്താരാഷ്ട്ര അതിർത്തി: പശ്ചിമബംഗാൾ (2,509.7 കി.മീ., ബംഗ്ലാദേശുമായി)
രണ്ടാം സ്ഥാനം: അരുണാചൽ പ്രദേശ്
ഏറ്റവും കുറവ് അന്താരാഷ്ട്ര അതിർത്തി: നാഗാലാൻഡ്
പാകിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി: രാജസ്ഥാൻ
അന്താരാഷ്ട്ര കര അതിർത്തിയും കടൽത്തീരവുമുള്ള സംസ്ഥാനങ്ങൾ: പശ്ചിമബംഗാൾ, ഗുജറാത്ത്
ഒരു സംസ്ഥാനവുമായി മാത്രം അതിർത്തി: സിക്കിം (പശ്ചിമബംഗാൾ), മേഘാലയ (അസം)
മൂന്ന് വശവും ബംഗ്ലാദേശാൽ ചുറ്റപ്പെട്ട സംസ്ഥാനം: ത്രിപുര
മൂന്ന് വശവും മൂന്ന് വിദേശരാജ്യങ്ങളാൽ ചുറ്റപ്പെട്ടവ: സിക്കിം, പശ്ചിമബംഗാൾ, അരുണാചൽ പ്രദേശ്, ലഡാക്ക്
ഇന്ത്യയുടെ കടൽത്തീരം
പൊതുവായ വിവരങ്ങൾ
കടൽത്തീരമുള്ള സംസ്ഥാനങ്ങളുടെ എണ്ണം: 9
Question: താഴെപ്പറയുന്നവയിൽ തീരദേശം ഇല്ലാത്ത ഇന്ത്യൻ സംസ്ഥാനം?
A) മഹാരാഷ്ട്ര
B) പശ്ചിമബംഗാൾ
C) മധ്യപ്രദേശ്
D) കേരളം
Answer: C) മധ്യപ്രദേശ്
Exam: Beat Forest Officer SR for ST only – 2022
Question: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽതീരമുള്ള സംസ്ഥാനം ചുവടെ സൂചിപ്പിക്കുന്നവയിൽ ഏതാണ്?
A) കേരളം
B) തമിഴ്‌നാട്
C) ഗുജറാത്ത്
D) ഇവയൊന്നുമല്ല
Answer: C) ഗുജറാത്ത്
Exam: LGS, Seaman-2021
കടൽത്തീരമുള്ള സംസ്ഥാനങ്ങൾ
ഒമ്പത് സംസ്ഥാനങ്ങൾ: ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമബംഗാൾ
സമുദ്രം അനുസരിച്ച് വർഗ്ഗീകരണം
അറബിക്കടലുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ: തമിഴ്‌നാട്, കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്
ബംഗാൾ ഉൾക്കടലുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ: തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമബംഗാൾ
പ്രധാന വസ്തുതകൾ
ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം: ഗുജറാത്ത്
ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനം: തമിഴ്‌നാട്
ഏറ്റവും കുറവ് കടൽത്തീരമുള്ള സംസ്ഥാനം: ഗോവ
ദക്ഷിണേന്ത്യയിൽ കടൽത്തീരമില്ലാത്ത സംസ്ഥാനം: തെലങ്കാന
കടൽത്തീരമുള്ള കേന്ദ്രഭരണപ്രദേശങ്ങൾ
- ദാദ്ര & നാഗർ ഹവേലി & ദാമൻ & ദിയു
- പുതുച്ചേരി
- ലക്ഷദ്വീപ്
- ആൻഡമാൻ & നിക്കോബാർ
ഇന്ത്യയുടെ മാനക സമയം (IST)
Question: ഇന്ത്യയുടെ ഏകദേശം മധ്യഭാഗത്ത് കൂടി കടന്നു പോകുന്ന രേഖാംശ രേഖ ഏതാണ്?
A) 82 ഡിഗ്രി 30 മിനുട്ട് പശ്ചിമ രേഖാംശം
B) 82 ഡിഗ്രി 30 മിനുട്ട് പൂർവ്വ രേഖാംശം
C) 52 ഡിഗ്രി 30 മിനുട്ട് പശ്ചിമ രേഖാംശം
D) 52 ഡിഗ്രി 30 മിനുട്ട് പൂർവ്വ രേഖാംശം
Answer: B) 82 ഡിഗ്രി 30 മിനുട്ട് പൂർവ്വ രേഖാംശം
Exam: 10th Level Prelims Stage IV-2021
അടിസ്ഥാന വിവരങ്ങൾ
ഇന്ത്യയുടെ മാനക രേഖാംശം: 82°30′ കിഴക്ക് രേഖാംശം (82½° E)
Question: ഇന്ത്യൻ മാനക സമയം കണക്കാക്കുന്നത് ഏത് രേഖാംശ രേഖയെ അടിസ്ഥാനമാക്കിയാണ്?
A) 68 ഡിഗ്രി 30 മിനുട്ട് പൂർവ്വ രേഖാംശം
B) 68 ഡിഗ്രി 30 മിനുട്ട് പശ്ചിമ രേഖാംശം
C) 82 ഡിഗ്രി 30 മിനുട്ട് പൂർവ്വ രേഖാംശം
D) 82 ഡിഗ്രി 30 മിനുട്ട് പശ്ചിമ രേഖാംശം
Answer: C) 82 ഡിഗ്രി 30 മിനുട്ട് പൂർവ്വ രേഖാംശം
Exam: 10th Level Prelims Stage III-2021
Question: ഇന്ത്യയുടെ മാനകരേഖാംശം?
A) 86°20′ കിഴക്ക് രേഖാംശം
B) 74°22′ കിഴക്ക് രേഖാംശം
C) 135° കിഴക്ക് രേഖാംശം
D) 82°30′ കിഴക്ക് രേഖാംശം
Answer: D) 82°30′ കിഴക്ക് രേഖാംശം
Exam: Beat Forest Officer SR for ST only – 2022
Question: ചുവടെ ചേർത്തിട്ടുള്ളവയിൽ ഇന്ത്യയുടെ മാനകമേഖാംശം ഏതാണ്?
A) 37°.6W
B) 82°.30E
C) 100°E
D) 75°.30
Answer: B) 82°.30E
Exam: LGS Various SR for (SC & ST) -2023
GMT-യുമായുള്ള ബന്ധം
Question: ഇന്ത്യൻ മാനക സമയം ഗ്രീൻവിച്ച് സമയത്തെക്കാൾ എത്ര മണിക്കൂർ മുന്നിലാണ്?
A) 6 മണിക്കൂർ 30 മിനുട്ട്
B) 5 മണിക്കൂർ 30 മിനുട്ട്
C) 6 മണിക്കൂർ
D) 5 മണിക്കൂർ
Answer: B) 5 മണിക്കൂർ 30 മിനുട്ട്
Exam: 10th Level Prelims Stage IV-2021
ഇന്ത്യൻ സമയം GMT-യെക്കാൾ മുന്നിൽ: 5 മണിക്കൂർ 30 മിനുട്ട്
മാനക രേഖാംശം കടന്നുപോകുന്ന സംസ്ഥാനങ്ങൾ
82½° കിഴക്ക് രേഖാംശരേഖ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ (5):
- ഉത്തർപ്രദേശ്
- മധ്യപ്രദേശ്
- ഛത്തീസ്ഗഢ്
- ഒഡീഷ
- ആന്ധ്രാപ്രദേശ്
പ്രധാന സ്ഥലങ്ങൾ
82½° രേഖാംശരേഖ കടന്നുപോകുന്ന പ്രധാന സ്ഥലങ്ങൾ:
- അലഹബാദ് (ഉത്തർപ്രദേശ്)
- കാക്കിനട (ആന്ധ്രാപ്രദേശ്)
അലഹബാദിനടുത്തുള്ള മിർസാപൂർ പ്രദേശത്തിലൂടെ കടന്നുപോകുന്ന 82½° കിഴക്ക് രേഖാംശരേഖയിലെ പ്രാദേശിക സമയമാണ് ഇന്ത്യയിലാകമാനം കണക്കാക്കുന്നത്.
പ്രാദേശിക സമയ വ്യത്യാസം
അരുണാചൽ പ്രദേശും ഗുജറാത്തും തമ്മിലുള്ള സമയവ്യത്യാസം: 2 മണിക്കൂർ
കാരണം: അരുണാചൽ പ്രദേശ് ഗുജറാത്തിൽ നിന്ന് 30° കിഴക്ക് സ്ഥിതിചെയ്യുന്നു.
പ്രധാന നിയമം: ഓരോ 15° രേഖാംശം മാറുമ്പോൾ പ്രാദേശിക സമയം 1 മണിക്കൂർ വ്യത്യാസപ്പെടും.
ഇന്ത്യയിലെ സമയമേഖലകൾ
ഇന്ത്യയിലെ സമയമേഖലകളുടെ എണ്ണം: 1
ഉത്തരായനരേഖയും അക്ഷാംശ-രേഖാംശ രേഖകളും
അക്ഷാംശ-രേഖാംശ രേഖകൾ – അടിസ്ഥാന വിവരങ്ങൾ
നിർവചനം
അക്ഷാംശരേഖ: കിഴക്ക്-പടിഞ്ഞാറ് ദിശയിൽ വരയ്ക്കുന്ന സാങ്കല്പിക രേഖ
രേഖാംശരേഖ: വടക്ക്-തെക്കായി വരയ്ക്കുന്ന സാങ്കല്പിക രേഖ
ഉപയോഗം: ഒരു സ്ഥലത്തിന്റെ കൃത്യമായ സ്ഥാനം നിർണയിക്കുന്നതിന് അക്ഷാംശ-രേഖാംശ രേഖകൾ ഉപയോഗിക്കുന്നു.
ഭൂമധ്യരേഖ
ഏറ്റവും വലിയ അക്ഷാംശരേഖ: ഭൂമധ്യരേഖ (0°)
പ്രത്യേകത: ഭൂമിയെ രണ്ട് അർദ്ധഗോളങ്ങളായി വിഭജിക്കുന്ന രേഖ
ഉത്തരാർദ്ധഗോളം: ഭൂമധ്യരേഖയ്ക്ക് വടക്ക് സ്ഥിതിചെയ്യുന്ന അർദ്ധഗോളം
ദക്ഷിണാർദ്ധഗോളം: ഭൂമധ്യരേഖയ്ക്ക് തെക്ക് സ്ഥിതിചെയ്യുന്ന അർദ്ധഗോളം
പ്രധാന അക്ഷാംശരേഖകൾ
| കോണീയ അളവ് | രേഖ |
| 0° | ഭൂമധ്യരേഖ |
| 23½° വടക്ക് | ഉത്തരായനരേഖ |
| 23½° തെക്ക് | ദക്ഷിണായനരേഖ |
| 66½° വടക്ക് | ആർട്ടിക് വൃത്തം |
| 66½° തെക്ക് | അന്റാർട്ടിക് വൃത്തം |
| 90° വടക്ക് | ഉത്തരധ്രുവം |
| 90° തെക്ക് | ദക്ഷിണധ്രുവം |
ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ
Question: ഇന്ത്യയിൽ കൂടി കടന്നുപോകുന്ന പ്രധാനപ്പെട്ട അക്ഷാംശരേഖ?
A) 82°.30E
B) 8°.4N
C) 37°.6N
D) 23°.30 N
Answer: D) 23°.30 N
Exam: LGS Various SR for (SC/ST)-2023
Question: ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ:
A) ഉത്തരായനരേഖ (23½°N)
B) ദക്ഷിണായനരേഖ (23½°S)
C) ആർട്ടിക് വൃത്തം (66½°N)
D) അന്റാർട്ടിക് വൃത്തം (66½°S)
Answer: A) ഉത്തരായനരേഖ (23½°N)
Exam: 10th Level Prelims Stage II-2022
പ്രധാന അക്ഷാംശരേഖ: ഉത്തരായനരേഖ (23½°N അഥവാ 23°30’N)
ഉത്തരായനരേഖ
ഇന്ത്യയിലെ പ്രാധാന്യം
Question: വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ ഇന്ത്യയെ രണ്ടായി വേർതിരിക്കുന്ന അക്ഷാംശരേഖ.
A) ദക്ഷിണായനരേഖ
B) ഉത്തരായനരേഖ
C) ഗ്രീനിച്ച് രേഖ
D) ഭൂമധ്യരേഖ
Answer: B) ഉത്തരായനരേഖ
Exam: University LGS Prelims Stage I-2023
ഇന്ത്യയെ വേർതിരിക്കുന്ന രേഖ: ഉത്തരായനരേഖ (23½° വടക്ക്) ഇന്ത്യയെ വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ രണ്ടായി വേർതിരിക്കുന്നു.
ഉത്തരായനരേഖ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ
സംസ്ഥാനങ്ങളുടെ എണ്ണം: 8
എട്ട് സംസ്ഥാനങ്ങൾ:
- ഗുജറാത്ത്
- രാജസ്ഥാൻ
- മധ്യപ്രദേശ്
- ഛത്തീസ്ഗഢ്
- ജാർഖണ്ഡ്
- പശ്ചിമബംഗാൾ
- ത്രിപുര
- മിസോറാം
Memory Code: MJ TG CRM B
- M – മധ്യപ്രദേശ്
- J – ജാർഖണ്ഡ്
- T – ത്രിപുര
- G – ഗുജറാത്ത്
- C – ഛത്തീസ്ഗഢ്
- R – രാജസ്ഥാൻ
- M – മിസോറാം
- B – ബംഗാൾ (പശ്ചിമബംഗാൾ)
Question: ഉത്തരായനരേഖ കടന്നുപോകാത്ത സംസ്ഥാനം ഏത്?
A) മധ്യപ്രദേശ്
B) ഗുജറാത്ത്
C) മണിപ്പൂർ
D) പശ്ചിമബംഗാൾ
Answer: C) മണിപ്പൂർ
Exam: University LGS Prelims Stage II-2023
ഉത്തരായനരേഖ കടന്നുപോകുന്ന രാജ്യങ്ങൾ
ഉത്തരായനരേഖ (23½°N) ആകെ 17 രാജ്യങ്ങളിലൂടെ കടന്നുപോകുന്നു.
Question: ഉത്തരായനരേഖ (23½°N) കടന്നു പോകാത്ത രാജ്യമേത്?
A) മെക്സിക്കോ
B) ഇന്ത്യ
C) മാലി
D) ന്യൂസിലാന്റ്
Answer: D) ന്യൂസിലാന്റ്
Exam: Women Police Constable-2023
ഭൂഖണ്ഡം അനുസരിച്ച് വർഗ്ഗീകരണം
വടക്കേ അമേരിക്കയിലെ രാജ്യങ്ങൾ (2):
- മെക്സിക്കോ
- ബഹമാസ് (ദ്വീപ സമൂഹം)
ആഫ്രിക്കയിലെ രാജ്യങ്ങൾ (7):
- മൗറിറ്റാനിയ
- മാലി
- അൾജീരിയ
- നൈഗർ
- ലിബിയ
- ഈജിപ്ത്
- പഞ്ചിമസഹാറ
ഏഷ്യയിലെ രാജ്യങ്ങൾ (8):
- സൗദി അറേബിയ
- യു.എ.ഇ
- ഒമാൻ
- ഇന്ത്യ
- ബംഗ്ലാദേശ്
- മ്യാൻമാർ
- ചൈന
- തായ്‌വാൻ
ഉത്തരായനരേഖയുമായി ബന്ധപ്പെട്ട പ്രത്യേക വസ്തുതകൾ
ഇന്ത്യയിലെ നദി
ഉത്തരായനരേഖയെ രണ്ട് തവണ മുറിച്ചുകടക്കുന്ന നദി: മാഹി
പ്രധാന നഗരങ്ങൾ
ഉത്തരായനരേഖയ്ക്ക് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യൻ നഗരം: ഉദയ്പൂർ (ത്രിപുര)
ഉത്തരായനരേഖയ്ക്കടുത്ത് സ്ഥിതിചെയ്യുന്ന മെഗാ/മെട്രോപൊളിറ്റൻ നഗരം: അഹമ്മദാബാദ്
ഇന്ത്യയുടെ ജനസാന്ദ്രത സ്ഥിതിവിവരക്കണക്കുകൾ
പൊതുവായ വിവരങ്ങൾ
ഇന്ത്യയുടെ ജനസാന്ദ്രത: 382/ച.കി.മീ.
Question: 2011 ലെ സെൻസസ് പ്രകാരം ജനസാന്ദ്രതയിൽ ഒന്നാമത് നിൽക്കുന്ന സംസ്ഥാനം
A) കേരളം
B) ബീഹാർ
C) ഉത്തർപ്രദേശ്
D) പശ്ചിമബംഗാൾ
Answer: B) ബീഹാർ
Exam: Civil Excise Officer Mains-2022
Question: ഇന്ത്യയിൽ ജനസാന്ദ്രത ഏറ്റവും കുറവുള്ള സംസ്ഥാനം?
A) ഉത്തർപ്രദേശ്
B) ഹിമാചൽപ്രദേശ്
C) ത്രിപുര
D) അരുണാചൽപ്രദേശ്
Answer: D) അരുണാചൽ പ്രദേശ്
Exam: 10th Level Prelims Stage I-2022
സംസ്ഥാനങ്ങളുടെ ജനസാന്ദ്രത
ഏറ്റവും ഉയർന്ന ജനസാന്ദ്രതയുള്ള സംസ്ഥാനം: ബീഹാർ (1,106/ച.കി.മീ.)
രണ്ടാം സ്ഥാനം: പശ്ചിമബംഗാൾ (1,028/ച.കി.മീ.)
ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള സംസ്ഥാനം: അരുണാചൽ പ്രദേശ് (17/ച.കി.മീ.)
രണ്ടാം സ്ഥാനം: മിസോറാം (52/ച.കി.മീ.)
കേന്ദ്രഭരണപ്രദേശങ്ങളുടെ ജനസാന്ദ്രത
ഏറ്റവും ഉയർന്ന ജനസാന്ദ്രത: ഡൽഹി (11,320/ച.കി.മീ.)
ഏറ്റവും കുറഞ്ഞ ജനസാന്ദ്രത: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ (46/ച.കി.മീ.)
ജനസംഖ്യ
പൊതുവായ വിവരങ്ങൾ
Question: ഇന്ത്യയിൽ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള സംസ്ഥാനം.
A) യു.പി
B) ബീഹാർ
C) ബംഗാൾ
D) മഹാരാഷ്ട്ര
Answer: A) യു.പി
Exam: 10th Level Prelims Stage III-2022
Question: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനം ഏത്?
A) മഹാരാഷ്ട്ര
B) ഉത്തർപ്രദേശ്
C) മധ്യപ്രദേശ്
D) തമിഴ്‌നാട്
Answer: A) മഹാരാഷ്ട്ര
Exam: LGS (Ex-Servicemen) – 2023
സംസ്ഥാനങ്ങളുടെ ജനസംഖ്യ
ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള സംസ്ഥാനം: ഉത്തർപ്രദേശ്
ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള സംസ്ഥാനം: സിക്കിം
വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും ജനസംഖ്യ കൂടിയത്: അസം
കേന്ദ്രഭരണപ്രദേശങ്ങളുടെ ജനസംഖ്യ
ഏറ്റവും ഉയർന്ന ജനസംഖ്യ: ഡൽഹി
ഏറ്റവും കുറഞ്ഞ ജനസംഖ്യ: ലക്ഷദ്വീപ്
ജില്ലകളുടെ ജനസംഖ്യ
ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള ജില്ല: താനെ (മഹാരാഷ്ട്ര)
ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള ജില്ല: ദിബാങ് വാലി (അരുണാചൽ പ്രദേശ്)
നഗരവാസസ്ഥലങ്ങൾ
നിർവചനം
നഗരവാസസ്ഥലം (Urban Settlement): ഉയർന്ന ജനസംഖ്യയുള്ളതും ജനങ്ങൾ മുഖ്യമായും കാർഷികേതര മേഖലയെ ആശ്രയിച്ച് ജീവിക്കുന്നതുമായ പാർപ്പിടസമുച്ചയങ്ങൾ
ജനസംഖ്യ അനുസരിച്ച് നഗരവർഗ്ഗീകരണം
Question: ഒരു ലക്ഷത്തിലധികവും പത്തുലക്ഷത്തിൽ താഴെയും ജനസംഖ്യയുള്ള നഗരങ്ങൾ അറിയപ്പെടുന്ന പേര്?
A) മെഗാനഗരം
B) പട്ടണം
C) നഗരം
D) മെട്രോപൊളിറ്റൻ നഗരം
Answer: C) നഗരം
Exam: 10th Level Prelims Stage III-2022
പട്ടണം: ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള ചെറിയ നഗരങ്ങൾ
നഗരം: ഒരു ലക്ഷത്തിലധികവും പത്തു ലക്ഷത്തിൽ താഴെയും ജനസംഖ്യയുള്ള നഗരങ്ങൾ
മെട്രോപൊളിറ്റൻ നഗരം: പത്തു ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങൾ
മെഗാനഗരം: വളരെ വലിയ ജനസംഖ്യയുള്ള മഹാനഗരങ്ങൾ
നഗര-ഗ്രാമ ജനസംഖ്യ
Question: താഴെ കൊടുത്തിരിക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ നഗര ജനസംഖ്യയുള്ള സംസ്ഥാനമേത്?
A) തമിഴ്‌നാട്
B) ഗുജറാത്ത്
C) കർണാടക
D) മഹാരാഷ്ട്ര
Answer: D) മഹാരാഷ്ട്ര
Exam: Beat Forest Officer-2023
പ്രധാന വസ്തുതകൾ
ഏറ്റവും ഗ്രാമ ജനസംഖ്യ കൂടിയ സംസ്ഥാനം: ഉത്തർപ്രദേശ് (22.3%)
ഏറ്റവം കൂടുതൽ നഗരവത്കൃത സംസ്ഥാനം: ഗോവ
പ്രധാന നഗരങ്ങളും പട്ടണങ്ങളും – സംസ്ഥാനം അനുസരിച്ച്
Question: മസൂഖി പട്ടണം ഇപ്പോൾ ഏതു സംസ്ഥാനത്താണ്?
A) കർണാടക
B) തമിഴ്‌നാട്
C) ആന്ധ്രാപ്രദേശ്
D) ഗുജറാത്ത്
Answer: C) ആന്ധ്രാപ്രദേശ്
Exam: 10th Level Prelims Stage V-2021
സംസ്ഥാനവാരം പ്രധാന നഗരങ്ങൾ
ആന്ധ്രാപ്രദേശ്
- വിജയവാഡ
- മസൂഖി
ഗോവ
- മർമഗോവ
- വാസ്കോഡ ഗാമ
- പനാജി
ഗുജറാത്ത്
- ഗാന്ധിനഗർ
- സൂററ്റ്
- ജാംനഗർ
ഹരിയാന
- ഫരീദാബാദ്
- പാനിപ്പത്ത്
- അംബാല
ഹിമാചൽപ്രദേശ്
- ധർമ്മശാല
- മണ്ഡി
- സോളൻ
ജാർഖണ്ഡ്
- ധൻബാദ്
- ജംഷഡ്‌പൂർ
- നേതാർഹട്ട്
- ഹസാരിബാഗ്
മധ്യപ്രദേശ്
- ഇൻഡോർ
- ജബൽപൂർ
- ഗ്വാളിയോർ
മഹാരാഷ്ട്ര
- പൂനെ
- നാഗ്പൂർ
മണിപ്പൂർ
- ഇംഫാൽ
ഒഡീഷ
- കട്ടക്ക്
- റൂർക്കേല
പഞ്ചാബ്
- പാട്യാല
- ലുധിയാന
- ജലന്ധർ
രാജസ്ഥാൻ
- ജയ്‌പൂർ
- ഉദയ്‌പൂർ
- ജോധ്‌പൂർ
- അജ്‌മീർ
തമിഴ്‌നാട്
- കോയമ്പത്തൂർ
- മധുര
- നാമക്കൽ
- തൂത്തുക്കുടി
- കാഞ്ചീപുരം
കർണാടക
- ബംഗളൂരു
- മൈസൂർ
- ഹംപി
- ശ്രാവണബെൽഗോള
ഇന്ത്യൻ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും തലസ്ഥാനങ്ങൾ
Question: ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏത് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ഇറ്റാനഗർ?
A) ആസ്സാം B) അരുണാചൽ പ്രദേശ് C) മേഘാലയ D) ഹിമാചൽ പ്രദേശ്
Answer: B) അരുണാചൽ പ്രദേശ് Exam: LGS (Ex-Servicemen) – 2023
Question: മൂന്നു തലസ്ഥാനമുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത്?
A) ജമ്മു & കാശ്മീർ B) പഞ്ചാബ് C) ആന്ധ്രാപ്രദേശ് D) ഉത്തരാഖണ്ഡ്
Answer: C) ആന്ധ്രാപ്രദേശ് Exam: 10th Level Prelims Stage IV – 2022
ആന്ധ്രാപ്രദേശിന്റെ മൂന്നു തലസ്ഥാനങ്ങൾ
ആന്ധ്രാപ്രദേശ് ഇന്ത്യയിലെ ആദ്യത്തെ മൂന്നു തലസ്ഥാനങ്ങളുള്ള സംസ്ഥാനമാണ്. വിവിധ ഭരണ പ്രവർത്തനങ്ങൾക്കായി മൂന്നു വ്യത്യസ്ത നഗരങ്ങളെ തലസ്ഥാനങ്ങളായി നിശ്ചയിച്ചിട്ടുണ്ട്:
- കുർണൂൽ – ജുഡീഷ്യൽ ക്യാപിറ്റൽ (Judicial Capital)
- അമരാവതി – ലെജിസ്ലേറ്റീവ് ക്യാപിറ്റൽ (Legislative Capital)
- വിശാഖപട്ടണം – എക്സിക്യൂട്ടീവ് ക്യാപിറ്റൽ (Executive Capital)
- രണ്ടു തലസ്ഥാനങ്ങളുള്ള സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ:
- ഹിമാചൽപ്രദേശ് – ഷിംല, ധർമ്മശാല
- ഉത്തരാഖണ്ഡ് – ഡെറാഡൂൺ, ഗൈർസൈൻ
- ജമ്മുകാശ്മീർ – ജമ്മു, ശ്രീനഗർ
- പുനർനാമകരണം: ഛത്തീസ്‌ഗഢിന്റെ തലസ്ഥാനമായ നയാറായ്‌പൂർ അടൽനഗർ എന്ന് പുനർനാമകരണം ചെയ്തു
- പൊതുവായ തലസ്ഥാനം: ചണ്ഡീഗഡ് ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ പൊതു തലസ്ഥാനമാണ്
പോസ്റ്റ് ഓഫീസ് അടിസ്ഥാന വിവരങ്ങൾ
Question: ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് എവിടെ?
A) മുംബൈ B) ഡൽഹി C) കൊൽക്കത്ത D) ചെന്നൈ
Answer: A) മുംബൈ Exam: 10th Level Prelims Stage IV-2022 (പി.എസ്.സി. ഉത്തരസൂചിക പ്രകാരം)
ഇന്ത്യയിലെ തപാൽ സംവിധാനത്തിന്റെ ചരിത്രം
പ്രാചീന കാലം
- ആദ്യ തപാൽ സമ്പ്രദായം: അലാവുദ്ദീൻ ഖിൽജി ആണ് ഇന്ത്യയിൽ ആദ്യമായി തപാൽ സമ്പ്രദായം ആരംഭിച്ചത്
ആധുനിക തപാൽ സംവിധാനം
- ആരംഭ തീയതി: 1854 ഒക്ടോബർ 1
- ഗവർണർ ജനറൽ: ഡൽഹൗസി ആണ് ഇന്ത്യയിൽ ആധുനിക തപാൽ സംവിധാനം ആരംഭിച്ചപ്പോഴുള്ള ഗവർണർ ജനറൽ
നിലവിലെ ഭരണസംവിധാനം
- ആസ്ഥാനം: ഇന്ത്യൻ പോസ്റ്റൽ ഡയറക്‌ടറേറ്റിന്റെ ആസ്ഥാനം ഡാക് ഭവൻ (ന്യൂഡൽഹി)
2. ധാന്യക്കലവറയും ശാസ്ത്ര സ്ഥാപനങ്ങളും
Question: ഇന്ത്യയുടെ ‘ബ്രഡ്‌ബാസ്‌കറ്റ്’ എന്ന ബഹുമതി നേടിയ ഇന്ത്യൻ സംസ്ഥാനം?
A) പഞ്ചാബ് B) കേരളം C) ഉത്തർപ്രദേശ് D) രാജസ്ഥാൻ
Answer: A) പഞ്ചാബ് Exam: Fire & Rescue Officer – 2023
ഇന്ത്യയിലെ ധാന്യക്കലവറകൾ
പഞ്ചാബ് – ഇന്ത്യയുടെ ധാന്യക്കലവറ
- പഞ്ചാബിനെ ഇന്ത്യയുടെ ധാന്യക്കലവറ എന്ന് വിളിക്കുന്നു
- ഗോതമ്പ് കൂടുതലായി ഉത്പാദിപ്പിക്കുന്നതിനാലാണ് ‘ബ്രഡ് ബാസ്കറ്റ്’ എന്ന ബഹുമതി ലഭിച്ചത്
- ഇന്ത്യയിലെ പ്രധാന ഭക്ഷ്യധാന്യ ഉത്പാദന കേന്ദ്രമാണ് പഞ്ചാബ്
ദക്ഷിണേന്ത്യയിലെ ധാന്യക്കലവറകൾ
- സംസ്ഥാനം: ആന്ധ്രാപ്രദേശ് – ദക്ഷിണേന്ത്യയുടെ ധാന്യക്കലവറ
- പ്രദേശം: തഞ്ചാവൂർ – ദക്ഷിണേന്ത്യയുടെ ധാന്യക്കലവറ പ്രദേശം
ബഹിരാകാശ ശാസ്ത്ര സ്ഥാപനങ്ങൾ
Question: നാഷണൽ റിമോട്ട് സെൻസിങ്ങ് സെന്ററിന്റെ ആസ്ഥാനം എവിടെ?
A) ഹൈദരാബാദ് B) പൂനെ C) ബാംഗ്ലൂർ D) തിരുവനന്തപുരം
Answer: A) ഹൈദരാബാദ് Exam: Khadi Board LDC Prelims Stage III-2023
NRSC (National Remote Sensing Centre)
- ആസ്ഥാനം: ഹൈദരാബാദ്
- മുൻ പേര്: NRSA (National Remote Sensing Agency)
- പ്രവർത്തനങ്ങൾ: ഇന്ത്യയുടെ റിമോട്ട് സെൻസിങ് ഉപകരണങ്ങൾ നൽകുന്ന വിവരങ്ങളുടെ ശേഖരണം, സംഭരണം, സംസ്‌കരണം, വിതരണം എന്നിവയുടെ പൂർണമായ ചുമതലയുള്ള സ്ഥാപനം
ISRO (Indian Space Research Organisation)
- ആസ്ഥാനം: ബംഗളൂരു
- ഇന്ത്യയുടെ ബഹിരാകാശ ഏജൻസി
VSSC (Vikram Sarabhai Space Centre)
- ആസ്ഥാനം: തിരുവനന്തപുരം
- ISRO യുടെ പ്രധാന കേന്ദ്രം
IIRS (Indian Institute of Remote Sensing)
- ആസ്ഥാനം: ഡെറാഡൂൺ
- റിമോട്ട് സെൻസിങ് സാങ്കേതികവിദ്യയിലെ പരിശീലനവും ഗവേഷണവും നടത്തുന്ന സ്ഥാപനം
പ്രധാന ബഹിരാകാശ സ്ഥാപനങ്ങൾ – സംഗ്രഹം
| സ്ഥാപനം | ആസ്ഥാനം | പ്രത്യേകത |
| NRSC | ഹൈദരാബാദ് | റിമോട്ട് സെൻസിങ് ഡാറ്റ മാനേജ്‌മെന്റ് |
| ISRO | ബംഗളൂരു | ഇന്ത്യയുടെ ബഹിരാകാശ ഏജൻസി |
| VSSC | തിരുവനന്തപുരം | ISRO യുടെ പ്രധാന കേന്ദ്രം |
| IIRS | ഡെറാഡൂൺ | റിമോട്ട് സെൻസിങ് പരിശീലനം |
