Keral psc -ഇന്ത്യ – അടിസ്ഥാന വിവരണങ്ങൾ | Part 1

🚀 PSC Crack ചെയ്യാൻ Everything You Need – All in One Place!

Join our learning ecosystem built for modern aspirants who want speed, clarity & results!

  • ✅ Daily Exams – Practice Makes Ranks!
  • ✅ Detailed, Crisp Notes – Easy to Revise
  • ✅ Video Classes – Live + Recorded Lessons
  • ✅ Latest PSC Updates & Alerts
  • ✅ One-Stop Hub for All Kerala PSC Preparation

🔥 Join the smart side of PSC learning — Study Smarter, Rank Faster!

കേരള PSC പരീക്ഷകളിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ വരുന്ന വിഭാഗങ്ങളിലൊന്നാണ് ഇന്ത്യൻ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട അടിസ്ഥാന വസ്തുതകൾ. LGS, LDC, ഫോറസ്റ്റ് ഗാർഡ്, ഫയർമാൻ തുടങ്ങിയ എല്ലാ പരീക്ഷകളിലും ഈ വിഭാഗത്തിൽ നിന്ന് ചോദ്യങ്ങൾ ഉറപ്പായും ഉണ്ടാകും.

ഈ പോസ്റ്റിൽ ഇന്ത്യയെക്കുറിച്ചുള്ള “ഏറ്റവും വലുത്”, “ഏറ്റവും ചെറുത്”, “ആദ്യം” എന്നീ വിഭാഗങ്ങളിൽ പെടുന്ന PSC-പ്രസക്തമായ എല്ലാ വസ്തുതകളും ഒറ്റയിടത്ത് ക്രോഡീകരിച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, ജില്ലകൾ, പ്രധാന സ്ഥാപനങ്ങൾ, നഗരങ്ങളുടെ അപരനാമങ്ങൾ, ഇന്ത്യയിലെ “ആദ്യങ്ങൾ” എന്നിവ ഈ പോസ്റ്റ് ഉൾക്കൊള്ളുന്നു

ഇന്ത്യ-അടിസ്ഥാന വസ്‌തുതകൾ

സംസ്ഥാനങ്ങളും ജില്ലകളും

  • ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം: രാജസ്ഥാൻ
  • ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം: ഗോവ
  • ജനസംഖ്യ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം: ഉത്തർപ്രദേശ്
    • രണ്ടാം സ്ഥാനം: മഹാരാഷ്ട്ര
  • ജനസംഖ്യ ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം: സിക്കിം
  • ജനസാന്ദ്രത ഏറ്റവും കൂടിയ ഇന്ത്യൻ സംസ്ഥാനം: ബീഹാർ
    • ജനസാന്ദ്രത ഏറ്റവും കൂടിയ രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം: പശ്ചിമ ബംഗാൾ
  • ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം: അരുണാചൽ പ്രദേശ്
  • ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ഇന്ത്യൻ സംസ്ഥാനം: കേരളം
  • ഏറ്റവും കുറവ് സാക്ഷരതയുള്ള ഇന്ത്യൻ സംസ്ഥാനം: ബീഹാർ
  • സ്ത്രീ-പുരുഷാനുപാതം ഏറ്റവും ഉയർന്ന സംസ്ഥാനം: കേരളം
  • സ്ത്രീ-പുരുഷാനുപാതം ഏറ്റവും കുറവുള്ള സംസ്ഥാനം: ഹരിയാന
  • ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല: കച്ച് (ഗുജറാത്ത്)
  • ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല: മാഹി (പുതുച്ചേരി)
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരത കൈവരിച്ച ജില്ല: സെർച്ചിപ് (മിസോറം)
  • ഇന്ത്യയിൽ സാക്ഷരതാനിരക്ക് ഏറ്റവും കുറവുള്ള ജില്ല: അലിരാജ്‌പൂർ (മധ്യപ്രദേശ്)

കേന്ദ്രഭരണ പ്രദേശങ്ങൾ

  • ഇന്ത്യയുടെ ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശം: ലഡാക്ക്
  • ഇന്ത്യയുടെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം: ലക്ഷദ്വീപ്
  • ജനസാന്ദ്രത ഏറ്റവും കൂടിയ കേന്ദ്രഭരണ പ്രദേശം: ഡൽഹി
  • ജനസാന്ദ്രത ഏറ്റവും കുറഞ്ഞ കേന്ദ്രഭരണ പ്രദേശം: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
  • സാക്ഷരത ഏറ്റവും കൂടിയ കേന്ദ്രഭരണ പ്രദേശം: ലക്ഷദ്വീപ്
  • സാക്ഷരത ഏറ്റവും കുറഞ്ഞ കേന്ദ്രഭരണ പ്രദേശം: ദാദ്രനഗർ ഹവേലി
  • സ്ത്രീ-പുരുഷാനുപാതം ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം: പുതുച്ചേരി
  • സ്ത്രീ-പുരുഷാനുപാതം ഏറ്റവും കുറഞ്ഞ കേന്ദ്രഭരണ പ്രദേശം: ദാമൻ ആന്റ്റ് ദിയു

സാമൂഹിക വിഭാഗങ്ങൾ

  • പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം: മധ്യപ്രദേശ്
  • ഏറ്റവും കൂടുതൽ പട്ടിക വർഗ്ഗക്കാർ ഉള്ള കേന്ദ്രഭരണ പ്രദേശം: ദാദ്ര നഗർ ഹവേലി
  • പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം: ഉത്തർപ്രദേശ്
  • ഏറ്റവും കൂടുതൽ പട്ടിക ജാതിക്കാർ ഉള്ള കേന്ദ്രഭരണ പ്രദേശം: ഡൽഹി
  • വികലാംഗർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം: ഉത്തർപ്രദേശ്
  • മൂന്നാം ലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം: ഉത്തർപ്രദേശ്
  • 2011 സെൻസസ് പ്രകാരം ഇന്ത്യയിലെ പട്ടികജാതിക്കാരുടെ ജനസംഖ്യ: 16.6%
  • 2011 സെൻസസ് പ്രകാരം ഇന്ത്യയിലെ പട്ടികവർഗ്ഗക്കാരുടെ ജനസംഖ്യ: 8.6%

ഗതാഗതവും നിർമ്മാണങ്ങളും

  • നിലവിൽ ഏറ്റവും നീളം കൂടിയ കടൽപ്പാലം: മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്
  • നദിക്ക് കുറുകെ ഉള്ള ഏറ്റവും നീളം കൂടിയ പാലം: ഭൂപൻ ഹസാരിക പാലം
  • ഏറ്റവും വലിയ കാന്റിലിവർ സ്‌പാൻ്റ് ബ്രിഡ്‌ജ്: ഹൗറാ ബ്രിഡ്‌ജ്
  • ഏറ്റവും വലിയ റെയിൽവേ തുരങ്കം: T-50 (USBRL) (കാശ്മീർ)
  • ഏറ്റവും വലിയ റെയിൽവേ പ്ലാറ്റ്ഫോം: ഹുബ്ബള്ളി (കർണ്ണാടക)
  • ഏറ്റവും കൂടുതൽ ദൂരത്തിൽ സഞ്ചരിക്കുന്ന ട്രെയിൻ: വിവേക് എക്സ്‌പ്രസ് (ദിബ്രുഗഡ് – കന്യാകുമാരി)
  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്റ്റീൽ ആർച്ച് റെയിൽ പാലം: ചെനാബ് പാലം

പ്രധാന സ്ഥാപനങ്ങളും സ്ഥലങ്ങളും

  • ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിൽ ദാതാവ്: ഇന്ത്യൻ റെയിൽവെ
  • ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്: എസ്.ബി.ഐ
  • ഏറ്റവും വലിയ സ്വകാര്യ ബാങ്ക്: എച്ച്.ഡി.എഫ്.സി
  • ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്‌സിറ്റി: IGNOU
  • ജനസംഖ്യ കൂടുതലുള്ള നഗരം: മുംബൈ (മഹാരാഷ്ട്ര)
  • ഏറ്റവും വലിയ ഗുഹാക്ഷേത്രം: കൈലാഷ് ടെമ്പിൾ (എല്ലോറ, മഹാരാഷ്ട്ര)
  • ഏറ്റവും വലിയ ഗുരുദാര: സുവർണ്ണക്ഷേത്രം (അമൃത്സർ)
  • ഏറ്റവും വലിയ സന്യാസിമഠം: തവാങ്ങ് മൊണസ്ട്രി (അരുണാചൽ പ്രദേശ്)
  • ഏറ്റവും വലിയ പഗോഡ: ഗ്ലോബൽ വിപാസ്സനാ പഗോഡ (മുംബൈ)
  • ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡൻ: ഇന്ത്യൻ ബൊട്ടാണിക്കൽ ഗാർഡൻ (കൊൽക്കത്ത)
  • ഏറ്റവും വലിയ മ്യൂസിയം: ഇന്ത്യൻ മ്യൂസിയം (കൊൽക്കത്ത)
  • ഏറ്റവും വലിയ ലൈബ്രറി: നാഷണൽ ലൈബ്രറി (കൊൽക്കത്ത)
  • ഏറ്റവും വലിയ പ്ലാനറ്റേറിയം: ബിർല പ്ലാനിറ്റേറിയം (കൊൽക്കത്ത)
  • ഏറ്റവും വലിയ ജയിൽ: തീഹാർ സെൻട്രൽ ജയിൽ (ഡൽഹി)
  • ഏറ്റവും വലിയ ബാരേജ്: ഫറാക്കാ ബാരേജ് (ഗംഗ)
  • ഏറ്റവും വലിയ ക്ഷേത്രം: ശ്രീരംഗനാഥ സ്വാമി ക്ഷേത്രം
  • ഏറ്റവും നീളം കൂടിയ ബീച്ച്: മറീന ബീച്ച് (ചെന്നൈ)
  • ഏറ്റവും വലിയ കന്നുകാലി മേള: സൊനേപൂർ മേള
  • ഏറ്റവും വലിയ ഇടനാഴി: രാമനാഥസ്വാമി ക്ഷേത്ര ഇടനാഴി (രാമേശ്വരം)
  • ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം: നരേന്ദ്രമോദി സ്റ്റേഡിയം (ഗുജറാത്ത്)
  • ഏറ്റവും തണുപ്പുള്ള പ്രദേശം: ദ്രാസ്സ് (ലഡാക്ക്)

ചലച്ചിത്ര രംഗം

  • ഇന്ത്യയിലെ ആദ്യത്തെ സിനിമ: ശ്രീ പുണ്ഡാലിക്
  • തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഇന്ത്യൻ സിനിമ: രാജാഹരിശ്ചന്ദ്ര
  • ആദ്യ ശബ്ദസിനിമ: ആലം ആര
  • ആദ്യ കളർ സിനിമ: കിസാൻ കന്യ
  • ആദ്യ ത്രീ ഡി സിനിമ: മൈഡിയർ കുട്ടിച്ചാത്തൻ
  • ആദ്യ സിനിമാസ്കോപ്പ് സിനിമ: കാഗസ് കാ ഫൂൽ

പ്രമുഖരായ വ്യക്തികൾ (First Indians)

  • ഉത്തരധ്രുവത്തിൽ എത്തിയ ആദ്യ ഇന്ത്യാക്കാരൻ: ജഗന്നാഥൻ ശ്രീനിവാസരാഘവൻ
  • ദക്ഷിണ ധ്രുവത്തിൽ എത്തിയ ആദ്യ ഇന്ത്യാക്കാരൻ: ജെ.കെ. ബജാജ്
  • ദക്ഷിണ ധ്രുവത്തിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത: റീന കൗശൽ ധർമ്മശക്‌ത്
  • ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലും എത്തിയ ആദ്യ ഇന്ത്യാക്കാരൻ: അജീത്ത് ബജാജ്
  • ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യാക്കാരൻ: മിഹിർ സെൻ
  • ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യൻ വനിത: ആരതി സാഹ
  • എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത: ബചേന്ദ്രി പാൽ
  • രണ്ട് തവണ എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത: സന്തോഷ് യാദവ്
  • എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വികലാംഗ വനിത: അരുണിമ സിൻഹ
  • അന്റാർട്ടിക്കയിൽ എത്തിയ ആദ്യ ഇന്ത്യൻ: ലഫ്റ്റനന്റ് രാം ചരൺ
  • അന്റാർട്ടിക്കയിൽ ആദ്യ പര്യവേഷണം ആരംഭിച്ചത്: 1981

ഇന്ത്യയിൽ ആദ്യം (Firsts in India)

  • പഞ്ചായത്തിരാജ് സംവിധാനം ആരംഭിച്ച ആദ്യ സംസ്ഥാനം: രാജസ്ഥാൻ
  • ആദ്യ വനിതാ പോലീസ് സ്റ്റേഷൻ: കോഴിക്കോട് സിറ്റി പോലീസ് സ്റ്റേഷൻ
  • ആദ്യ ക്രിസ്‌ത്യൻ പള്ളി, മുസ്ലീം പള്ളി എന്നിവ സ്ഥാപിച്ചത്: കൊടുങ്ങല്ലൂർ
  • ആദ്യ ഇക്കോ-ടൗൺ: പാനിപ്പത്ത്
  • ആദ്യ ആസൂത്രിത ഇക്കോ ടൂറിസം പദ്ധതി: തെന്മല (കൊല്ലം)
  • ആദ്യ ബയോളജിക്കൽ പാർക്ക്: അഗസ്ത്യാർകൂടം
  • ആദ്യ സാമ്രാജ്യം: മൗര്യവംശം
  • ആദ്യ ചക്രവർത്തി: ചന്ദ്രഗുപ്‌തമൗര്യൻ
  • ആദ്യ മുസ്ലീം രാജവംശം: അടിമവംശം
  • ആദ്യ യൂറോപ്യൻ കോട്ട: മാനുവൽ കോട്ട
  • ആദ്യ പുരാവസ്തു പാർക്ക്: മെഹ് റൗളി ആർക്കിയോളജിക്കൽ പാർക്ക് (ഡൽഹി)
  • ആദ്യ റബ്ബർ പാർക്ക്: ഐരാപുരം
  • ആദ്യ റബ്ബർ അണക്കെട്ട്: ജാൻജാവതി (ആന്ധ്രാപ്രദേശ്)
  • ആദ്യ ലയൺസ് ക്ലബ്: മുംബൈ
  • ആദ്യ പട്ടിണി രഹിത നഗരം: കോഴിക്കോട്
  • ആദ്യ കണ്ടൽ ഗവേഷണകേന്ദ്രം: ആയിരം തെങ്ങ് (കൊല്ലം)
  • ആദ്യ ആർച്ച് ഡാം: ഇടുക്കി
  • ആദ്യ കായിക മ്യൂസിയം: പാട്യാല
  • ആദ്യ ജലപൈതൃക മ്യൂസിയം: കുന്നമംഗലം
  • ആദ്യ ടെലികോം ഇൻക്യുബേഷൻ സെന്റർ: കളമശ്ശേരി
  • ആദ്യ തേയില മ്യൂസിയം: മൂന്നാർ (കേരളാ ടീ മ്യൂസിയം)
  • ഏകീകൃത സിവിൽകോഡ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം: ഗോവ
  • ആദ്യ സൈബർ ഗ്രാമീൺ സെന്റർ: വെങ്കടാചലം (ആന്ധ്രാപ്രദേശ്)
  • ആദ്യ സൈബർ പോലീസ് സ്റ്റേഷൻ: ബാംഗ്ലൂർ
  • ആദ്യ പോളിയോ വിമുക്ത ജില്ല: പത്തനംതിട്ട
  • ആദ്യ ആസൂത്രിത വ്യാവസായിക നഗരം: ജംഷഡ്‌പൂർ
  • ആദ്യ ആസൂത്രിത തലസ്ഥാന നഗരി: ചണ്ഡിഗഢ്
  • ആദ്യ ഫിംഗർ പ്രിന്റ് ബ്യൂറോ: കൊൽക്കത്ത
  • ആദ്യ ഐ-ബാങ്ക്: ചെന്നൈ (മദ്രാസ്)
  • സമ്പൂർണ്ണമായും വൈദ്യുതീകരിച്ച ആദ്യ ജില്ല: പാലക്കാട്
  • ആദ്യ ഇ-കോർട്ട് നിലവിൽ വന്ന നഗരം: ഹൈദരാബാദ്
  • ആദ്യ നവോദയ വിദ്യാലയം ആരംഭിച്ചത്: മഹാരാഷ്ട്ര
  • തദ്ദേശീയമായി നിർമ്മിച്ച ആദ്യ സൂപ്പർ കമ്പ്യൂട്ടർ: PARAM-8000
  • ക്ലാസ്സിക്കൽ പദവി ലഭിച്ച ആദ്യ ഭാഷ: തമിഴ്
  • ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ച ആദ്യ നാട്ടുരാജ്യം: ഭാവ്നഗർ
  • ഇസ്ലാമിക – നിർമ്മാണ രീതിയിൽ നിർമ്മിച്ച ആദ്യ മോസ്‌ക്: കുവത്ത് – ഉൾ – ഇസ്ലാം മോസ്ക്
  • ആദ്യ വനിതാ കോടതി: മാൾഡ (പശ്ചിമബംഗാൾ)
  • ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ച സംസ്ഥാനം: കേരളം (തൃശ്ശൂർ, 2020)

അവാർഡുകളും റെക്കോർഡുകളും 

  • ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്‌കാരം: ഭാരതരത്നം
  • ഏറ്റവും ഉയർന്ന സൈനിക പുരസ്‌കാരം: പരംവീർ ചക്ര
  • ഏറ്റവും വലിയ പ്രവേശന കവാടം: ബുലന്ദ് ദർവാസ (ഫത്തേപൂർസിക്രി, ഉത്തർപ്രദേശ്)
  • ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റേഡിയോ സ്റ്റേഷൻ: ലേ സ്റ്റേഷൻ എ.ഐ.ആർ
  • ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ക്രിക്കറ്റ് സ്റ്റേഡിയം: ചെയ്‌ൽ ക്രിക്കറ്റ് സ്റ്റേഡിയം (ഹിമാചൽ)
  • നിലവിൽ ഏറ്റവും ഉയരം കൂടിയ പ്രതിമ: സ്റ്റാച്ചു ഓഫ് യൂണിറ്റി, ഗുജറാത്ത് (182 മീറ്റർ)
  • നിർമ്മാണത്തിലിരിക്കുന്ന ഏറ്റവും ഉയരം കൂടിയ പ്രതിമ: ഛത്രപതി ശിവജി മഹാരാജ മെമ്മോറിയൽ (210 മീറ്റർ)

ഇന്ത്യൻ നഗരങ്ങളും അപരനാമവും (City Nicknames)

  • സുവർണ്ണ നഗരം / സോളാർ നഗരം: അമൃത്സർ
  • ഇന്ത്യയുടെ മാഞ്ചസ്റ്റർ: അഹമ്മദാബാദ്
  • ഇന്ത്യയുടെ സ്റ്റീൽ സിറ്റി / പിറ്റ്സ്ബർഗ്: ജംഷഡ്പൂർ
  • ഏഴ് ദ്വീപുകളുടെ നഗരം / സാമ്പത്തിക തലസ്ഥാനം / ഗേറ്റ്‌വേ ഓഫ് ഇന്ത്യ: മുംബൈ
  • ക്ഷേത്ര നഗരം: ഭൂവനേശ്വർ
  • കിഴക്കിന്റെ വെനീസ്: ആലപ്പുഴ
  • സ്പെയ്സ് സിറ്റി / സിലിക്കൺ വാലി / പൂന്തോട്ട നഗരം / പെൻഷൻകാരുടെ പറുദീസ: ബാംഗ്ലൂർ
  • ഡയമണ്ട് സിറ്റി: സൂറത്ത് (പട്ടികയിൽ വ്യക്തമാണ്)
  • ഓറഞ്ച് നഗരം: നാഗ്‌പൂർ
  • മുന്തിരിനഗരം: നാസിക്
  • ചന്ദനഗരം: മൈസൂർ
  • ഡക്കാൻ ക്യൂൻ: പൂനെ
  • മുട്ടനഗരം: നാമക്കൽ
  • പവിഴനഗരം: തൂത്തുക്കുടി
  • പിങ്ക്‌ സിറ്റി: ജയ്‌പൂർ
  • നീല സിറ്റി: ജോധ്‌പൂർ
  • യോഗ തലസ്ഥാനം: ഋഷികേശ്
  • അറബിക്കടലിന്റെ റാണി: കൊച്ചി
  • കിഴക്കിന്റെ സ്കോട്ട്ലാന്റ്റ്: ഷില്ലോംഗ്
  • ഉത്സവങ്ങളുടെ നഗരം: മധുര
  • സൗന്ദര്യനഗരം: ചണ്ഡീഗഢ്
  • കൊട്ടാരങ്ങളുടെ നഗരം / സന്തോഷത്തിന്റെ നഗരം / സാംസ്‌കാരിക തലസ്ഥാനം: കൊൽക്കത്ത
  • ഇന്ത്യയുടെ ഓട്ടോഹബ്: ചെന്നൈ
  • വിശുദ്ധനഗരം: വാരണാസി
  • ഇന്ത്യയുടെ സ്വിറ്റ്സർലാന്റ്: കാശ്മീർ
  • ഹൈടെക്ക് സിറ്റി / ഇരട്ടനഗരങ്ങൾ (സെക്കന്തരാബാദിനൊപ്പം): ഹൈദരാബാദ്
  • നവാബുമാരുടെ നഗരം / കോൺസ്റ്റാൻ്റിനോപ്പിൾ: ലഖ്നൗ
  • നീലകുന്നുകൾ: നീലഗിരി
  • തടാക നഗരം: ഉദയ്‌പൂർ
  • തുകൽ നഗരം / വടക്കിന്റെ മാഞ്ചസ്റ്റർ: കാൺപൂർ
  • ഇന്ത്യയുടെ കൽക്കരി തലസ്ഥാനം: ധൻബാദ്
  • റോക്ക് ഫോർട്ട് സിറ്റി: തിരുച്ചിറപ്പള്ളി
  • തെക്കിന്റെ മാഞ്ചസ്റ്റർ: കോയമ്പത്തൂർ

നെയ്ത്തുകാരുടെ പട്ടണം: പാനിപ്പത്ത്

Leave a Reply