🎯 PSC Current Affairs: നിങ്ങളുടെ One-Stop Hub!
എല്ലാ Kerala PSC പരീക്ഷകൾക്കുമുള്ള **Daily, Weekly, Monthly** കറന്റ് അഫയേഴ്‌സ്, ട്രെൻഡ് അനുസരിച്ച പഠനക്കുറിപ്പുകൾ, ക്വിസുകൾ എന്നിവയെല്ലാം ഒരു ക്ലിക്കിൽ എത്തിക്കുന്ന സമഗ്ര പഠനപ്ലാറ്റ്ഫോം!
🔗 Explore the PSC Current Affairs Hubനിലമ്പൂർ ഉപതിരഞ്ഞെടുപ്പ് 2025
പ്രധാന വിവരങ്ങൾ
- വിജയി: ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ് – ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
- ഭൂരിപക്ഷം: 11,077 വോട്ട്
- തിരഞ്ഞെടുപ്പ് തീയതി: 2025 ജൂൺ 19
- വോട്ടെണ്ണൽ: 2025 ജൂൺ 23
- ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞാ ചടങ്ങ് (ജൂൺ 27, 2025): “ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ, മന്ത്രിമാരായ എം.ബി രാജേഷ്, കെ.രാജൻ പ്രതിപക്ഷ നേതാവ് എന്നിവർ ആര്യാടൻ ഷൗക്കത്തിനെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു”
പ്രധാന സ്ഥാനാർത്ഥികൾ
- ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്) – 69,932 വോട്ട്
- എം. സ്വരാജ് (എൽഡിഎഫ്) – 59,140 വോട്ട്
- പി.വി. അൻവർ (സ്വതന്ത്രൻ) – 17,873 വോട്ട്
- മോഹൻ ജോർജ് (എൻഡിഎ) – 7,593 വോട്ട്
ചരിത്രപരമായ പ്രാധാന്യം
- 9 വർഷത്തിന് ശേഷമാണ് മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുന്നത്
- 2011 നിയമസഭ തിരഞ്ഞെടുപ്പിലാണ് ഇതിനു മുൻപ് യുഡിഎഫ് വിജയിച്ചത്
- 1987 മുതൽ 2011 വരെ കോൺഗ്രസിന്റെ ആര്യാടൻ മുഹമ്മദ് പ്രതിനിധീകരിച്ച മണ്ഡലമാണ് നിലമ്പൂർ
ഉപതിരഞ്ഞെടുപ്പിന്റെ കാരണം
- പി. വി. അൻവർ 2025 ജനുവരി 13-നാണ് എം.എൽ.എ സ്ഥാനം രാജിവെച്ചത്
- എൽഡിഎഫ് സർക്കാരിന്റെ നയങ്ങളോടും നേതൃത്വത്തോടുമുള്ള അതൃപ്തി, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള വിമർശനങ്ങൾ, അദ്ദേഹത്തിന്റെ രാജിക്ക് കാരണമായി
മണ്ഡല വിവരങ്ങൾ
- ജില്ല: മലപ്പുറം
- ലോക്‌സഭാ മണ്ഡലം: വയനാട്
- ഉൾപ്പെടുന്ന പഞ്ചായത്തുകൾ: വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകല്‍, ചുങ്കത്തറ, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയും
കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് 2023(announced on 27/6/2025)
മുഖ്യ വിജ്ഞാപനം
- 2023ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ സാംസ്കാരിക മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു
ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ്
- കെ. കുഞ്ഞികൃഷ്ണൻ – 2023 ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ്
- മലയാള ടെലിവിഷൻ മേഖലയിലെ ആജീവനാന്ത സംഭാവനകൾക്കുള്ള ഏറ്റവും ഉയർന്ന സംസ്ഥാന ബഹുമതി
- തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിന്റെ ആദ്യ ഡയറക്ടർ (1984)
- സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് അവാർഡ് പ്രഖ്യാപിച്ചത്
സ്റ്റാറ്റിക് ജികെ – ദൂരദർശൻ & ടെലിവിഷൻ
ദൂരദർശൻ ചരിത്രം
- ദൂരദർശൻ സ്ഥാപനം: 1959 സെപതംബറിൽ ദില്ലിയിൽ നിന്നുള്ള ഒരു പരീക്ഷണ പ്രക്ഷേപണത്തിലൂടെ ദൂരദർശൻ ഒരു ലളിതമായ തുടക്കം കുറിച്ചു
- ദൈനംദിന പ്രക്ഷേപണം: 1965-ൽ ഓൾ ഇന്ത്യാ റേഡിയോയുടെ ഭാഗം ആയി ദൂരദർശൻ ദില്ലിയിൽ ദൈനംദിന പ്രക്ഷേപണം ആരംഭിച്ചു
- രണ്ടാം കേന്ദ്രം: 1972-ൽ ദൂരദർശൻ ബോംബെ (മുംബൈയിൽ) സംപ്രേഷണം ആരംഭിച്ചു
തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം
- സ്ഥാപനം: 1985 ജനുവരി 1
- ഉദ്ഘാടനം: അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ
- സ്ഥലം: കനകക്കുന്ന് കൊട്ടാരം
- ആദ്യ ഡയറക്ടർ: കെ. കുഞ്ഞികൃഷ്ണൻ (1984)
കേരള ദൂരദർശൻ വിപുലീകരണം
- 1975 വരെ ഇന്ത്യയിലെ ഏഴു നഗരങ്ങളിൽ മാത്രമേ ദൂരദർശൻ പ്രക്ഷേപണം ലഭ്യമായിരുന്നുള്ളൂ
- 2004 അവസാനത്തോടെ ദൂരദർശൻ ഡിജിറ്റൽ പ്രക്ഷേപണവും ആരംഭിച്ചു
ക്ലാസിക് പരിപാടികൾ
- രാമായണം, മഹാഭാരതം, ഹം ലോഗ്, ബുനിയാദ്, തുടങ്ങിയ പരമ്പരകളിലൂടെ എൺപതുകളെ ദൂരദർശൻ കീഴടക്കി
- രംഗോളി, ചിത്രഹാർ, തുടങ്ങിയവ 1980 കളിലെ മറ്റു ജനകീയ പരിപാടികൾ ആണ്
നിലവിലെ സ്ഥിതി
- ഇന്ന് ഇന്ത്യയിലെ 90% നു മുകളിൽ ആളുകൾക്കും 1400 ഭൂതല ട്രാൻസ്മിറ്ററുകളിലൂടെ ദൂരദർശൻ ലഭ്യമാണ്
- 46 ദൂരദർശൻ സ്റ്റുഡിയോകൾ രാജ്യമൊട്ടാകെ ദൂരദർശൻ പരിപാടികൾ നിർമ്മിക്കുന്നു
പ്രധാന വസ്തുതകൾ & സംഖ്യകൾ
നിലമ്പൂർ മണ്ഡലം
- അവസാന യുഡിഎഫ് വിജയം: 2011
- അൻവറിന്റെ ആദ്യ വിജയം: 2016 (11,504 വോട്ടിന്റെ ഭൂരിപക്ഷത്തിൽ)
- 2025 ഉപതിരഞ്ഞെടുപ്പ് ഭൂരിപക്ഷം: 11,077 വോട്ട്
ആര്യാടൻ കുടുംബം
- 1987 മുതൽ കോൺഗ്രസിലെ ആര്യാടൻ മുഹമ്മദാണ് യു.ഡി.എഫിന്‍റെ ഉറച്ച കോട്ടയായ നിലമ്പൂരിൽ തുടർച്ചയായി വിജയിച്ചിരുന്നത്. എട്ടു തവണയായ സീറ്റ് നിലനിർത്തിയ ആര്യാടൻ മുഹമ്മദിന്‍റെ പിൻഗാമിയായി രംഗത്തെത്തിയ മകൻ ആര്യാടൻ ഷൗക്കത്ത്
പ്രത്യേക സവിശേഷതകൾ
- നിലമ്പൂർ: ‘ജ്യോതിര്‍ഗമയ’ പദ്ധതിയിലൂടെ എല്ലാവര്‍ക്കും നാലാം ക്ലാസ് പ്രാഥമിക വിദ്യാഭ്യാസ യോഗ്യതയുള്ള ഇന്ത്യയിലെ ആദ്യ ഗ്രാമമായി നിലമ്പൂരിനെ മാറ്റിയതോടെയാണ് ആര്യാടന്‍ ഷൗക്കത്ത് കാര്യമായി അറിയപ്പെട്ട് തുടങ്ങിയത്
പരീക്ഷാ ടിപ്പുകൾ
ഓർക്കേണ്ട സംഖ്യകൾ
- നിലമ്പൂർ യുഡിഎഫ് വിജയ ഭൂരിപക്ഷം: 11,077 വോട്ട്
- ദൂരദർശൻ ആരംഭം: 1959 സെപ്റ്റംബർ
- തിരുവനന്തപുരം ദൂരദർശൻ: 1985 ജനുവരി 1
- ആര്യാടൻ മുഹമ്മദിന്റെ കാലഘട്ടം: 1987-2011
പ്രധാന വ്യക്തികൾ
- ആര്യാടൻ ഷൗക്കത്ത് – നിലമ്പൂർ എംഎൽഎ (2025)
- സജി ചെറിയാൻ – സാംസ്കാരിക മന്ത്രി (ടെലിവിഷൻ അവാർഡ് പ്രഖ്യാപനം)
- കെ. കരുണാകരൻ – തിരുവനന്തപുരം ദൂരദർശൻ ഉദ്ഘാടകൻ (1985)
- കെ. കുഞ്ഞികൃഷ്ണൻ – തിരുവനന്തപുരം ദൂരദർശൻ ആദ്യ ഡയറക്ടർ & 2023 ടെലിവിഷൻ ലൈഫ്ടൈം അവാർഡ് ജേതാവ്
കുറിപ്പ്: ഈ വിവരങ്ങൾ 2025 ജൂൺ 27 വരെയുള്ള സമകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്.