ഭാഗം 4: ഡ്രാഫ്റ്റിംഗ് കമ്മിറ്റിയും ഭരണഘടന നിർമ്മാണ പ്രക്രിയയും

📚 കൂടുതൽ ഭരണഘടന Articles

Get all ഭരണഘടന study materials, videos & practice tests

🏠 View All ഭരണഘടന Resources

📝 4.1 ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ രൂപീകരണം

നിയമനം:

  • തീയതി: 1947 ആഗസ്റ്റ് 29
  • അംഗങ്ങളുടെ എണ്ണം: 7
  • ചെയർമാൻ: ഡോ. ബി.ആർ. അംബേദ്കർ

പ്രധാന ലക്ഷ്യം:

  • ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റ് തയ്യാറാക്കൽ
  • വിവിധ സമിതികളുടെ ശിപാർശകൾ സംയോജിപ്പിക്കൽ

👥 4.2 ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗങ്ങൾ

Memory Code: AMMAG K മിച്ചർ

A – അംബേദ്കർ (ചെയർമാൻ)

  • ഡോ. ബി.ആർ. അംബേദ്കർ
  • പദവി: ചെയർമാൻ

M – മുൻഷി

  • കെ.എം. മുൻഷി

M – മുഹമ്മദ് സാദുള്ള

  • മുഹമ്മദ് സാദുള്ള

A – അല്ലാടി കൃഷ്ണസ്വാമി അയ്യർ

  • അല്ലാടി കൃഷ്ണസ്വാമി അയ്യർ

G – ഗോപാലസ്വാമി അയ്യങ്കാർ

  • എൻ. ഗോപാലസ്വാമി അയ്യങ്കാർ

K – ഖെയ്ത്താൻ

  • ഡി.പി. ഖെയ്ത്താൻ

മിച്ചർ – ബി.എൽ. മിത്തർ

  • ബി.എൽ. മിത്തർ

🔄 4.3 ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിലെ മാറ്റങ്ങൾ

അംഗങ്ങളുടെ മാറ്റം:

  • ഡി.പി. ഖെയ്ത്താൻ്റെ നിര്യാണം: പകരം ടി.ടി. കൃഷ്ണമാചാരി വന്നു
  • ബി.എൽ. മിത്തർ രാജിവെച്ചു: പകരം എൻ. മാധവറാവു വന്നു

അന്തിമ ഘടന:

  1. ഡോ. ബി.ആർ. അംബേദ്കർ (ചെയർമാൻ)
  2. കെ.എം. മുൻഷി
  3. മുഹമ്മദ് സാദുള്ള
  4. അല്ലാടി കൃഷ്ണസ്വാമി അയ്യർ
  5. എൻ. ഗോപാലസ്വാമി അയ്യങ്കാർ
  6. ടി.ടി. കൃഷ്ണമാചാരി
  7. എൻ. മാധവറാവു

📝 PYQ Practice – ഡ്രാഫ്റ്റിംഗ് കമ്മിറ്റി

Question 1: (Office Attendant – 2021)

ഭരണഘടന നിർമ്മാണ സഭയിലെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ ഡി.പി. ഖെയ്ത്താൻ്റെ നിര്യാണത്തെത്തുടർന്നുണ്ടായ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗം:

(a) അല്ലാടി കൃഷ്ണസ്വാമി അയ്യർ (b) എൻ. മാധവ റാവു (c) ടി.ടി. കൃഷ്ണമാചാരി (d) എൻ. ഗോപാലസ്വാമി അയ്യങ്കാർ

ഉത്തരം: (c) ടി.ടി. കൃഷ്ണമാചാരി


Question 2: (Fireman & Firewomen Trainee – 2022)

ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിംങ് കമ്മിറ്റി ചെയർമാൻ ആരായിരുന്നു?

(a) ഡോ. ബി.ആർ. അംബേദ്കർ (b) ജവഹർലാൽ നെഹ്റു (c) ഡോ. രാജേന്ദ്ര പ്രസാദ് (d) ലാൽ ബഹദൂർ ശാസ്ത്രി

ഉത്തരം: (a) ഡോ. ബി.ആർ. അംബേദ്കർ


Question 3: (Plus Two Level Prelims Stage II – 2022)

ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?

(1) ക്യാബിനറ്റ് മിഷൻ പദ്ധതി പ്രകാരമാണ് രൂപം കൊണ്ടത് (2) 3 മലയാളി വനിതകൾ പങ്കെടുത്തു (3) ഡ്രാഫ്റ്റിംങ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ Dr. രാജേന്ദ്ര പ്രസാദ് ആയിരുന്നു (4) K.M. മുൻഷി ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിലെ ഒരു അംഗമായിരുന്നു

(a) 1, 2, 3, 4 (b) 1, 2, 4 (c) 3, 2 (d) 1, 2, 3

ഉത്തരം: (b) 1, 2, 4


📖 4.4 ഭരണഘടന ഡ്രാഫ്റ്റിംഗ് പ്രക്രിയ

ആദ്യ ഡ്രാഫ്റ്റ്:

  • തയ്യാറാക്കപ്പെട്ട വർഷം: 1948 ഫെബ്രുവരി
  • തയ്യാറാക്കിയത്: ഡ്രാഫ്റ്റിംഗ് കമ്മിറ്റി

പൊതുജനാഭിപ്രായ ശേഖരണം:

  • 1948 ഫെബ്രുവരി: പ്രധാന പത്രങ്ങളിൽ ഡ്രാഫ്റ്റ് പ്രസിദ്ധീകരിച്ചു
  • ലക്ഷ്യം: പൊതുജനാഭിപ്രായം അറിയാൻ

രണ്ടാം ഡ്രാഫ്റ്റ്:

  • 1948 ഒക്ടോബർ: പൊതുജനങ്ങളുടെ നിർദേശങ്ങൾക്കനുസരിച്ച് പരിഷ്കരിച്ച രണ്ടാം ഡ്രാഫ്റ്റ് പ്രസിദ്ധീകരിച്ചു

🗣️ 4.5 ഭരണഘടനാ നിർമ്മാണ സഭയിലെ വായനകൾ (Readings)

ഫസ്റ്റ് റീഡിംഗ്:

  • തീയതി: 1948 നവംബർ 4
  • അവതരിപ്പിച്ചത്: ഡോ. ബി.ആർ. അംബേദ്കർ
  • സന്ദർഭം: ഇന്ത്യൻ ഭരണഘടനയുടെ അവസാന ഡ്രാഫ്റ്റ് ആദ്യമായി സഭയിൽ അവതരിപ്പിച്ചു

സെക്കൻഡ് റീഡിംഗ്:

  • പൂർത്തിയായത്: 1949 ഒക്ടോബർ 17
  • പ്രത്യേകത: വിശദമായ ചർച്ചകളും ഭേദഗതികളും

തേഡ് റീഡിംഗ് (അവസാന റീഡിംഗ്):

  • തുടക്കം: 1949 നവംബർ 14
  • അവസാനം: 1949 നവംബർ 26
  • ഫലം: ഭരണഘടന അംഗീകരിച്ചു

💬 4.6 “ഡ്രിഫ്റ്റിംഗ് കമ്മിറ്റി” വിമർശനം

വിമർശകൻ:

  • നസറുദ്ദീൻ അഹമ്മദ്
  • വിമർശനം: ഡ്രാഫ്റ്റിംഗ് കമ്മിറ്റിയെ “ഡ്രിഫ്റ്റിംഗ് കമ്മിറ്റി” എന്ന് വിശേഷിപ്പിച്ചു
  • അർത്ഥം: ലക്ഷ്യമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്ന കമ്മിറ്റി എന്ന് ആക്ഷേപിച്ചു

📝 PYQ Practice – ഭരണഘടന നിർമ്മാണ പ്രക്രിയ

Question 4: (LGS Company Board Mains – 2023)

ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ?

(i) ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെടാത്ത ഭരണഘടന (ii) ഭരണഘടന ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ ഡോ.ബി.ആർ. അംബേദ്കർ ആയിരുന്നു (iii) സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ ഉറപ്പുവരുത്തുന്നു (iv) ആറ് മൗലിക അവകാശങ്ങൾ ഉൾക്കൊള്ളുന്നു

(a) ഒന്നും മൂന്നും (b) രണ്ടും നാലും (c) രണ്ടും മൂന്നും നാലും (d) മൂന്നും നാലും

ഉത്തരം: (c) രണ്ടും മൂന്നും നാലും


📅 4.7 പ്രധാന തീയതികൾ – ഒരുമിച്ച് നോക്കാം

ഭരണഘടന നിർമ്മാണ ടൈംലൈൻ:

1947:

  • ആഗസ്റ്റ് 29: ഡ്രാഫ്റ്റിംഗ് കമ്മിറ്റി നിയമിക്കപ്പെട്ടു

1948:

  • ഫെബ്രുവരി: ആദ്യ ഡ്രാഫ്റ്റ് തയ്യാറാക്കി, പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു
  • ഒക്ടോബർ: രണ്ടാം ഡ്രാഫ്റ്റ് പ്രസിദ്ധീകരിച്ചു
  • നവംബർ 4: ഫസ്റ്റ് റീഡിംഗ് (അംബേദ്കർ അവതരിപ്പിച്ചു)

1949:

  • ഒക്ടോബർ 17: സെക്കൻഡ് റീഡിംഗ് പൂർത്തിയായി
  • നവംബർ 14-26: തേഡ് റീഡിംഗ്
  • നവംബർ 26: ഭരണഘടന അംഗീകരിച്ചു

1950:

  • ജനുവരി 24: ഭരണഘടനാ നിർമ്മാണ സഭയുടെ അവസാന സമ്മേളനം
  • ജനുവരി 26: ഭരണഘടന നിലവിൽ വന്നു, ഇന്ത്യ റിപ്പബ്ലിക് ആയി

📊 4.8 ഭരണഘടന നിലവിൽ വന്ന സമയത്തെ സ്ഥിതി

അനുഛേദങ്ങൾ (Articles):

  • ആകെ: 395
  • ഉടനെ നിലവിൽ വന്നവ (1949 നവംബർ 26): 16 അനുഛേദങ്ങൾ
    • അനുഛേദങ്ങൾ: 5, 6, 7, 8, 9, 60, 324, 366, 367, 379, 380, 388, 391, 392, 393, 394
    • വിഷയങ്ങൾ: പൗരത്വം, ഇലക്ഷൻ, പ്രൊവിഷണൽ പാർലമെന്റ്

പട്ടികകൾ (Schedules):

  • ആകെ: 8

ഭാഗങ്ങൾ (Parts):

  • ആകെ: 22

📝 PYQ Practice – ഭരണഘടന അംഗീകാരം

Question 5: (CPO Mains TVM, IDK, KSG TSR – 2023)

ഭരണഘടനാ നിർമ്മാണ സമിതി ഭരണഘടന അംഗീകരിച്ചത്:

(a) 1950 ജനുവരി 26 (b) 1947 ഓഗസ്റ്റ് 15 (c) 1949 നവംബർ 26 (d) 1950 ജനുവരി 9

ഉത്തരം: (c) 1949 നവംബർ 26


Question 6: (LGS Seaman-2021)

ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നത് എന്ന്?

(a) 1950 ജനുവരി 26 (b) 1949 നവംബർ 26 (c) 1947 ഓഗസ്റ്റ് 15 (d) 1946 ഡിസംബർ 9

ഉത്തരം: (a) 1950 ജനുവരി 26


🎉 4.9 ദേശീയ ദിനങ്ങൾ

ഭരണഘടനാ ദിനം:

  • തീയതി: നവംബർ 26
  • കാരണം: 1949 നവംബർ 26-ന് ഭരണഘടന അംഗീകരിച്ചു
  • മറ്റു പേരുകൾ: ദേശീയ നിയമദിനം

റിപ്പബ്ലിക് ദിനം:

  • തീയതി: ജനുവരി 26
  • കാരണം: 1950 ജനുവരി 26-ന് ഭരണഘടന നിലവിൽ വന്നു
  • ചരിത്ര പ്രാധാന്യം: 1930 ജനുവരി 26 ഒന്നാം സ്വാതന്ത്ര്യ ദിനത്തിന്റെ ഓർമ്മയ്ക്കായി

📝 PYQ Practice – ദിനങ്ങൾ

Question 7: (University LGS Prelims Stage IV – 2023)

ഇന്ത്യയിൽ ഭരണഘടനാ ദിനമായി ആചരിക്കുന്നത് എന്ന്?

(a) ആഗസ്റ്റ് 15 (b) ഒക്ടോബർ 2 (c) നവംബർ 26 (d) ജനുവരി 26

ഉത്തരം: (c) നവംബർ 26


🔍 Key Points for Revision:

Remember:

  1. ഡ്രാഫ്റ്റിംഗ് കമ്മിറ്റി = 1947 ആഗസ്റ്റ് 29, 7 അംഗങ്ങൾ
  2. അംബേദ്കർ = ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാൻ
  3. AMMAG K മിച്ചർ = അംഗങ്ങളുടെ Memory Code
  4. 1948 നവംബർ 4 = ഫസ്റ്റ് റീഡിംഗ്
  5. 1949 നവംബർ 26 = ഭരണഘടന അംഗീകാരം (ഭരണഘടനാ ദിനം)
  6. 1950 ജനുവരി 26 = ഭരണഘടന നിലവിൽ (റിപ്പബ്ലിക് ദിനം)
  7. 395 അനുഛേദങ്ങൾ, 8 പട്ടികകൾ, 22 ഭാഗങ്ങൾ

🎯 Quick Quiz Questions:

  1. ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം എത്ര?
  2. ഖെയ്ത്താന്റെ മരണശേഷം പകരം വന്ന അംഗം ആര്?
  3. ഭരണഘടനയുടെ ഫസ്റ്റ് റീഡിംഗ് നടന്ന തീയതി?
  4. ഭരണഘടന അംഗീകരിച്ച തീയതി?
  5. ഭരണഘടന നിലവിൽ വന്ന സമയത്ത് എത്ര അനുഛേദങ്ങൾ ഉണ്ടായിരുന്നു?

അടുത്ത ഭാഗത്തിൽ: പ്രധാന തീയതികളും ടൈംലൈനും

Leave a Reply