🚀 PSC Crack ചെയ്യാൻ Everything You Need – All in One Place!
Join our learning ecosystem built for modern aspirants who want speed, clarity & results!
- ✅ Daily Exams – Practice Makes Ranks!
- ✅ Detailed, Crisp Notes – Easy to Revise
- ✅ Video Classes – Live + Recorded Lessons
- ✅ Latest PSC Updates & Alerts
- ✅ One-Stop Hub for All Kerala PSC Preparation
🔥 Join the smart side of PSC learning — Study Smarter, Rank Faster!
MCQ 1: വൈകുണ്ഠ സ്വാമികൾ
ചോദ്യം: വൈകുണ്ഠ സ്വാമികളെ സംബന്ധിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക. i. 1908 -ൽ തിരുവനന്തപുരം ജില്ലയിലെ കൊല്ലൂർ ഗ്രാമത്തിൽ ജനിച്ചു. ii. അദ്ദേഹത്തിന്റെ വിശ്വാസസംഹിത അയ്യാവഴി എന്നറിയപ്പെടുന്നു. iii. അരുൾ നൂൽ അദ്ദേഹത്തിന്റെ രചനയാണ്. iv. കണ്ണാടി പ്രതിഷ്ഠ നടത്തി.
A) i ഉം iv
B) ii ഉം iii ഉം iv ഉം
C) ii ഉം iii ഉം
D) എല്ലാം ശരി
ഉത്തരം: B) ii ഉം iii ഉം iv ഉം
ബന്ധപ്പെട്ട വസ്തുതകൾ
- ജനനം: 1809 ൽ നാഗർകോവിലിനടുത്ത് ശാസ്താംകോയിൽ സ്വാമിത്തോപ്പിൽ
- പേരുകൾ: “മുടിചൂടും പെരുമാൾ’ എന്ന നാമം സവർണരുടെ എതിർപ്പുമൂലം ‘മുത്തുക്കുട്ടി’ എന്നാക്കുകയും പിൽകാലത്ത് ‘വൈകുണ്‌ർ’ എന്ന പേര് സ്വീകരിക്കുകയും ചെയ്തു
- മറ്റ് പേരുകൾ: സമ്പൂർണ്ണ ദേവൻ, ശിവനാരായണർ, നാരായണ പണ്ടാരം
- പ്രത്യേകത: കേരളത്തിലെ സാമൂഹ്യപരിഷ്കർത്താക്കളിൽ ആദ്യത്തെയാൾ എന്നറിയപ്പെടുന്നു
- സാമൂഹിക സംഭാവന:
- ‘തൂവയൽപന്തി കൂട്ടായ്മ’ സ്ഥാപിച്ചു സമപന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ചു
- ദേവദാസി സമ്പ്രദായത്തെ എതിർത്തു
- ഊഴിയം വേല എന്ന അടിമപ്പണി നിർത്തലാക്കാൻ പ്രയത്നിച്ചു
- ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തി
- മേൽമുണ്ട് സമരവുമായി ബന്ധപ്പെട്ട സാമൂഹ്യ പരിഷ്കർത്താവ്
- മുദ്രാവാക്യം: ‘വേലചെയ്താൽ കൂലി കിട്ടണം’
- സ്വാധീനം: ദക്ഷിണ കേരളത്തിലെ ചാന്നാർ, നാടാർ സമൂഹങ്ങളിൽ നവോത്ഥാന സന്ദേശം എത്തിച്ചു
- വിശ്വാസം: വിഷ്ണുവിന്റെ അവതാരമാണ് താനെന്ന് സ്വയം പ്രഖ്യാപിച്ചു
അയ്യാവഴി മതം:
- ചിഹ്നം: തീജ്വാല വഹിക്കുന്ന താമര
- പുണ്യസ്ഥലം: ദച്ചനം
- ആരാധനാലയങ്ങൾ: നിഴൽതാങ്കൾ
- ക്ഷേത്രങ്ങൾ: പതികൾ
- വിശുദ്ധ ഗ്രന്ഥം: അഖിലത്തിരട്ട് അമ്മാനെ (അയ്യാവഴിയുടെ ബൈബിൾ എന്നറിയപ്പെടുന്നു)
വിദ്യാഭ്യാസം:
- നിശാപാഠശാലകൾ സ്ഥാപിച്ച് ‘വയോജന വിദ്യാഭ്യാസം’ എന്ന ആശയം ആദ്യമായി നടപ്പിലാക്കി
പ്രധാന കൃതികൾ:
- അഖിലത്തിരട്ട് അമ്മാനെ
- അരുൾനൂൽ
മറ്റ് വിവരങ്ങൾ:
- പ്രധാന ശിഷ്യൻ: തൈക്കാട് അയ്യ
- സംഘടന: വി.എസ്.ഡി.പി (വൈകുണ്ഠ സ്വാമി ധർമ്മ പ്രചാരണ സഭ)
- ജയിൽവാസം: സ്വാതിതിരുനാളിന്റെ കാലത്ത് അറസ്റ്റ് ചെയ്ത് ശിങ്കാരത്തോപ്പ് ജയിലിൽ പാർപ്പിച്ചു
- വൈകുണ്ഠമല: അത്തളവിളൈ (കന്യാകുമാരി) സ്ഥിതി ചെയ്യുന്നു
- മരണം: 1851
രാഷ്ട്രീയ വിമർശനം:
- തിരുവിതാംകൂറിലെ ഭരണത്തെ ‘കരിനീച ഭരണം’ എന്ന് വിശേഷിപ്പിച്ചു
- ബ്രിട്ടീഷ് ഭരണത്തെ ‘വെൺനീച ഭരണം’ എന്ന് വിശേഷിപ്പിച്ചു
- തിരുവിതാംകൂർ രാജാവിനെ ‘അനന്തപുരിയിലെ നീചൻ’ എന്ന് വിളിച്ചു
MCQ 2: കുറിച്യ കലാപം
ചോദ്യം: വയനാട്ടിൽ ബ്രിട്ടീഷുകാർക്കെതിരായി നടന്ന കുറിച്യ കലാപത്തെ പറ്റി താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്? i. കലാപം നടന്നത് 1812 ലാണ്. ii. കലാപത്തെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർ രാമനമ്പിയെയാണ് നിയോഗിച്ചത്. iii. കലാപത്തിൻ്റെ പ്രധാന നേതാവായ പാലിയത്തച്ചനെ ബ്രിട്ടീഷുകാർ വധിച്ചു. iv. വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക എന്ന മുദ്രാവാക്യം കലാപകാരികൾ ഉയർത്തി.
A) i ഉം iv ഉം
B) i ഉം ii ഉം iv ഉം
C) i ഉം iii ഉം മാത്രം
D) എല്ലാം തെറ്റ്
ഉത്തരം: C) i ഉം iii ഉം മാത്രം
ബന്ധപ്പെട്ട വസ്തുതകൾ
- സ്ഥലം: വയനാട്
- വർഷം: 1812
- പ്രധാന കാരണം:
- ഗോത്രവർക്കാരായ കുറിച്യരുടേയും കുറുമ്പരുടേയും മേൽ ബ്രിട്ടീഷുകാർ നികുതി ഏർപ്പെടുത്തിയത്
- നികുതി പണമായി അടയ്ക്കാൻ നിർബന്ധിച്ചത്
- നികുതി അടയ്ക്കാൻ കഴിയാത്തവരുടെ കൃഷിഭൂമി ബ്രിട്ടീഷുകാർ പിടിച്ചെടുത്തത്
- പ്രധാന നേതാവ്: രാമനമ്പി
- മറ്റ് നേതാക്കൾ:
- ആയിരം വീട്ടിൽ കോന്തപ്പൻ
- പ്ലാക്ക ചന്തു
- വെൺകലോൻ കേളു
- മാസിലോട്ടാടൻ ഏമു
- പ്രത്യേകത: ദക്ഷിണേന്ത്യയിൽ നടന്ന ഏക ഗിരിവർഗ കലാപം
- നികുതി ഏർപ്പെടുത്തിയ ഉദ്യോഗസ്ഥൻ: തോമസ് വാർഡൻ
- പങ്കാളികൾ: കുറിച്യരെ കൂടാതെ കുറുമ്പർ എന്ന ആദിവാസി വിഭാഗവും പങ്കെടുത്തു
- മുദ്രാവാക്യം: വട്ടത്തൊപ്പിക്കാരെ പുറത്താക്കുക
- രാമനമ്പിയുടെ മരണം: 1812 മെയ് 1 (ബ്രിട്ടീഷ് സൈന്യം പിടികൂടി വധിച്ചു)
- കലാപം അവസാനിച്ചത്: 1812 മെയ് 8
പ്രധാന അഭിപ്രായങ്ങൾ:
- ടി.എച്ച്. ബേബർ: “ഒരു മാസം കൂടി പിടിച്ചുനിൽക്കാൻ കലാപകാരികൾക്ക് കഴിയുമായിരുന്നെങ്കിൽ രാജ്യം അവരുടെ നിയന്ത്രണത്തിലായേനെ”
- കുമാരൻ വയലേരി: “കുറിച്യരുടെ ജീവിതവും സംസ്കാരവും’ എന്ന പുസ്തകം രചിച്ചു
MCQ 3: 2024 സാഹിത്യ നോബൽ – ഹാൻ കാങ്
ചോദ്യം: 2024-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഹാൻ കാങ്ങിനെ കുറിച്ചുള്ള താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയേത്? i. സാഹിത്യനോബൽ ലഭിക്കുന്ന ആദ്യത്തെ ദക്ഷിണ കൊറിയൻ സ്വദേശിയാണ്. ii. സാഹിത്യ നോബൽ നേടുന്ന ആദ്യ ഏഷ്യൻ വനിത. iii. “ദി വെജിറ്റേറിയൻ’ എന്ന നോവലിന് മാൻ ബുക്കർ പുരസ്കാരം നേടി. iv. ദി വൈറ്റ് ബുക്ക് അവരുടെ ആത്മകഥപരമായ രചനയാണ്.
A) iii ഉം iv
B) i ഉം ii ഉം മാത്രം
C) ii ഉം iii
D) എല്ലാം ശരിയാണ്
ഉത്തരം: D) എല്ലാം ശരിയാണ്
ബന്ധപ്പെട്ട വസ്തുതകൾ
- രാജ്യം: ദക്ഷിണ കൊറിയ
- പുരസ്കാരം: 2024 സാഹിത്യ നോബൽ സമ്മാനം
- പ്രത്യേകത:
- സാഹിത്യനോബൽ ലഭിക്കുന്ന ആദ്യത്തെ ദക്ഷിണ കൊറിയൻ സ്വദേശി
- സാഹിത്യ നോബൽ നേടുന്ന ആദ്യ ഏഷ്യൻ വനിത
- പ്രധാന കൃതികൾ:
- “ദി വെജിറ്റേറിയൻ’ – മാൻ ബുക്കർ പുരസ്കാരം നേടി
- ദി വൈറ്റ് ബുക്ക് – ആത്മകഥപരമായ രചന
MCQ 4: 2025 നോബൽ സമ്മാന ജേതാക്കൾ – വൈദ്യശാസ്ത്രം
ചോദ്യം: 2025-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചവരുടെ ഗവേഷണ വിഷയം ഏത്?
A) കാൻസർ ചികിത്സ
B) പെരിഫറൽ ഇമ്യൂൺ ടോളറൻസ്
C) ജീനോം എഡിറ്റിങ്
D) വാക്സിൻ വികസനം
ഉത്തരം: B) പെരിഫറൽ ഇമ്യൂൺ ടോളറൻസ്
ബന്ധപ്പെട്ട വസ്തുതകൾ
ജേതാക്കൾ:
- ഷിമോൺ സകാഗുച്ചി (ജപ്പാൻ)
- മേരി ഇ. ബ്രൺകോ (അമേരിക്ക)
- ഫ്രെഡ് റാംസ്‌ഡെൽ (അമേരിക്ക)
ഗവേഷണ വിഷയം:
- പെരിഫറൽ ഇമ്യൂൺ ടോളറൻസ് (Peripheral Immune Tolerance) സംബന്ധിച്ച സുപ്രധാന കണ്ടെത്തലുകൾ
പെരിഫറൽ ഇമ്യൂൺ ടോളറൻസ്:
- ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ (Immune System) നിയന്ത്രിക്കുന്ന സംവിധാനം
ഓട്ടോ ഇമ്യൂൺ രോഗങ്ങൾ:
- ശരീരത്തിലെ പ്രതിരോധ സംവിധാനം സ്വന്തം കോശങ്ങളെ ആക്രമിക്കുന്ന അവസ്ഥ
- ഉദാഹരണം: റുമറ്റോയ്‌ഡ് ആർത്രൈറ്റിസ്
പ്രയോഗങ്ങൾ:
- ഓട്ടോ ഇമ്യൂൺ രോഗങ്ങൾക്ക് ചികിത്സ കണ്ടെത്താൻ സഹായകം
- അവയവമാറ്റം, കാൻസർ എന്നിവയ്ക്കുള്ള പുതിയ ചികിത്സാരീതികൾ വികസിപ്പിക്കുന്നതിന് സഹായകം
MCQ 5: 2025 നോബൽ സമ്മാനം – ഭൗതികശാസ്ത്രം
ചോദ്യം: 2025-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചവരുടെ ഗവേഷണം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്?
A) കൃത്രിമ ബുദ്ധി
B) ക്വാണ്ടം സാങ്കേതികവിദ്യ
C) ആണവ ഊർജം
D) നാനോ സാങ്കേതികവിദ്യ
ഉത്തരം: B) ക്വാണ്ടം സാങ്കേതികവിദ്യ
ബന്ധപ്പെട്ട വസ്തുതകൾ
ജേതാക്കൾ:
- ജോൺ ക്ലാർക്ക് (ബ്രിട്ടൻ) – കാലിഫോർണിയ സർവകലാശാല
- മിഷേൽ എച്ച്. ഡെവോറെറ്റ് (ഫ്രാൻസ്) – യേൽ സർവകലാശാല
- ജോൺ എം. മാർട്ടിനിസ് (അമേരിക്ക) – ഗൂഗിളിന്റെ ക്വാണ്ടം കമ്പ്യൂട്ടിങ് പ്രോജക്ട്
ഗവേഷണ വിഷയം:
- ക്വാണ്ടം സാങ്കേതികവിദ്യയിലെ നൂതന ഗവേഷണങ്ങൾ
പ്രധാന കണ്ടെത്തൽ:
- ഇലക്ട്രിക് സർക്യൂട്ടുകളിലെ മാക്രോസ്കോപ്പിക് ക്വാണ്ടം മെക്കാനിക്കൽ ടണലിങ്ങും ഊർജ ക്വാണ്ടസേഷനും സംബന്ധിച്ച നിർണായക കണ്ടുപിടിത്തം
പ്രാധാന്യം:
- ക്വാണ്ടം പ്രതിഭാസം അതിസൂക്ഷ്മമായ കണികകളിൽ മാത്രമല്ല വലിയ സംവിധാനങ്ങളിലും പ്രകടമാകുമെന്ന് പരീക്ഷണങ്ങളിലൂടെ തെളിയിച്ചു
- അതിവേഗമുള്ള ക്വാണ്ടം കമ്പ്യൂട്ടറുകളുടെ നിർമ്മാണത്തിന് അടിത്തറയിട്ടു
ഭാവി പ്രയോഗങ്ങൾ:
- ക്വാണ്ടം ക്രിപ്റ്റോഗ്രഫി
- ക്വാണ്ടം സെൻസറുകൾ
MCQ 6: 2025 നോബൽ സമ്മാനം – രസതന്ത്രം
ചോദ്യം: 2025-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചവരുടെ ഗവേഷണം ഏതുമായി ബന്ധപ്പെട്ടതാണ്?
A) പ്ലാസ്റ്റിക് റീസൈക്ലിംഗ്
B) മെറ്റൽ-ഓർഗാനിക് ഫ്രെയിംവർക്സ്
C) ബയോ ഫ്യുവൽ
D) ജലശുദ്ധീകരണം
ഉത്തരം: B) മെറ്റൽ-ഓർഗാനിക് ഫ്രെയിംവർക്സ്
ബന്ധപ്പെട്ട വസ്തുതകൾ
ജേതാക്കൾ:
- സുസുമു കിറ്റഗാവ (ജപ്പാൻ)
- റിച്ചാർഡ് റോബ്‌സൻ (ബ്രിട്ടൻ)
- ഒമർ യാഗി (അമേരിക്ക)
ഗവേഷണ വിഷയം:
- മെറ്റൽ-ഓർഗാനിക് ഫ്രെയിംവർക്സ് (MOFs)
മെറ്റൽ-ഓർഗാനിക് ഫ്രെയിംവർക്സ് (MOFs):
- സവിശേഷ ഘടനയുള്ള മനുഷ്യനിർമിത പദാർഥങ്ങൾ
- ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പദാർഥങ്ങൾ എന്നും അറിയപ്പെടുന്നു
പ്രധാന ഉപയോഗങ്ങൾ:
- വായുവിൽനിന്ന് വെള്ളം വേർതിരിച്ചെടുക്കാൻ
- കാർബൺ ഡൈ ഓക്സൈഡ് പിടിച്ചെടുക്കാൻ
- വാതകങ്ങൾ ആഗിരണം ചെയ്യാൻ
- വിഷവാതകങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ
- രാസപ്രവർത്തന വേഗം കൂട്ടുന്ന മികച്ച രാസത്വരകങ്ങളായി
പ്രാധാന്യം:
- പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകളിലും ആരോഗ്യരംഗത്തും വലിയ മുന്നേറ്റങ്ങൾക്ക് കാരണമാകും
MCQ 7: 2025 നോബൽ സമാധാന സമ്മാനം
ചോദ്യം: 2025-ലെ നോബൽ സമാധാന സമ്മാനം ലഭിച്ചത് ആർക്ക്?
A) യുഎൻ സെക്രട്ടറി ജനറൽ
B) മരിയ കൊരീന മച്ചാഡോ
C) ഡലൈലാമ
D) ഗ്രേറ്റ തൻബർഗ്
ഉത്തരം: B) മരിയ കൊരീന മച്ചാഡോ
ബന്ധപ്പെട്ട വസ്തുതകൾ
ജേതാവ്:
- മരിയ കൊരീന മച്ചാഡോ (Maria Corina Machado) – വെനസ്വേല
പുരസ്‌കാരത്തിന് കാരണം:
- വെനസ്വേലയിൽ സ്വേച്ഛാധിപത്യ ഭരണത്തിനെതിരേ ജനാധിപത്യത്തിന്റെയും സമാധാനപരമായ ഭരണമാറ്റത്തിനും വേണ്ടി നടത്തിയ ധീരമായ പോരാട്ടങ്ങൾ
പശ്ചാത്തലം:
- വെനസ്വേലയിലെ പ്രതിപക്ഷ നേതാവ്
- ദേശീയ അസംബ്ലി അംഗം
- ഏകാധിപത്യത്തിനെതിരേ അഹിംസയുടെ മാർഗത്തിൽ നടത്തിയ നിരന്തരമായ പ്രവർത്തനങ്ങൾ
നോബേൽ സമിതിയുടെ വിശേഷണം:
- ‘ജനാധിപത്യത്തിന്റെ ദീപം അണയാതെ കാക്കുന്ന വനിത’
സംഘടന:
- ‘സുമാറ്റെ’ (Sumate) എന്ന സംഘടന സ്ഥാപിച്ചു
- സ്വതന്ത്രമായി തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുന്ന സംഘടന
പ്രത്യേകത:
- നോബേൽ നേടുന്ന രണ്ടാമത്തെ വെനസ്വേല സ്വദേശി
MCQ 8: 2025 നോബൽ സമ്മാനം – സാമ്പത്തികശാസ്ത്രം
ചോദ്യം: 2025-ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചവരുടെ ഗവേഷണ വിഷയം ഏത്?
A) സാമ്പത്തിക അസമത്വം
B) സാങ്കേതിക പുരോഗതിയും സുസ്ഥിര വളർച്ചയും
C) സാമ്പത്തിക പ്രതിസന്ധി
D) ദാരിദ്ര്യ നിർമ്മാർജനം
ഉത്തരം: B) സാങ്കേതിക പുരോഗതിയും സുസ്ഥിര വളർച്ചയും
ബന്ധപ്പെട്ട വസ്തുതകൾ
ജേതാക്കൾ:
- ജോയൽ മൊകീർ (നെതർലൻഡ്‌സിൽ ജനിച്ച യു.എസ്.-ഇസ്രയേൽ സാമ്പത്തിക ശാസ്ത്രജ്ഞൻ)
- ഫിലിപ്പെ അഗിയോൺ (ഫ്രാൻസ്)
- പീറ്റർ ഹോവിറ്റ് (കാനഡ)
ഗവേഷണ വിഷയം:
- സാങ്കേതിക പുരോഗതിയിലൂടെ ഒരു രാജ്യത്തിന് എങ്ങനെ സുസ്ഥിരമായ വളർച്ച കൈവരിക്കാനാകും എന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ
ക്രിയേറ്റീവ് ഡിസ്ട്രക്ഷൻ (Creative Destruction):
- ഫിലിപ്പെ അഗിയോണും പീറ്റർ ഹോവിറ്റും ചേർന്ന് ഈ ആശയം ഗണിതശാസ്ത്രപരമായി വിശദീകരിച്ചു
- പുതിയതും മികച്ചതുമായ സാങ്കേതികവിദ്യകൾ വരുമ്പോൾ പഴയവ ഇല്ലാതാകുന്ന പ്രക്രിയ
പുരസ്കാരത്തുക:
- ഏകദേശം 12 ലക്ഷം ഡോളർ
MCQ 9: 2025 നോബൽ സമ്മാനം – സാഹിത്യം
ചോദ്യം: 2025-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ലാസ്ലോ ക്രാസ്നഹോർക്കയെ കുറിച്ച് ശരിയായ പ്രസ്താവന ഏത്?
A) അദ്ദേഹം ഫ്രാൻസ് സ്വദേശിയാണ്
B) ഹംഗറിയിൽനിന്ന് സാഹിത്യനൊബേൽ ലഭിക്കുന്ന രണ്ടാമത്തെയാൾ
C) 2015-ലെ മാൻ ബുക്കർ പുരസ്കാരം നേടി
D) ആദ്യ നോവൽ: വാർ ആൻഡ് വാർ
ഉത്തരം: B) ഹംഗറിയിൽനിന്ന് സാഹിത്യനൊബേൽ ലഭിക്കുന്ന രണ്ടാമത്തെയാൾ
ബന്ധപ്പെട്ട വസ്തുതകൾ
ജേതാവ്:
- ലാസ്ലോ ക്രാസ്നഹോർക്ക (László Krasznahorkai) – ഹംഗറി
പശ്ചാത്തലം:
- യൂറോപ്യൻ സാഹിത്യത്തിലെ അതികായനായ ഹംഗേറിയൻ എഴുത്തുകാരൻ
- മനുഷ്യാവസ്ഥയുടെ ആഴങ്ങൾ തിരയുന്ന രചനകൾ
പ്രത്യേകത:
- ഹംഗറിയിൽനിന്ന് സാഹിത്യനൊബേൽ ലഭിക്കുന്ന രണ്ടാമത്തെയാൾ
- നീണ്ടതും സങ്കീർണ്ണവുമായ വാക്യങ്ങൾ ഇഷ്ടപ്പെടുന്നു
ആദ്യ നോവൽ:
- സെയ്റ്റൻടാൻഗോ (Sátántangó)
പ്രധാന പുസ്തകങ്ങൾ:
- ദ മെലങ്കളി ഓഫ് റെസിസ്റ്റൻസ് (The Melancholy of Resistance)
- വാർ ആൻഡ് വാർ (War and War)
- എ മൗണ്ടൻ ടു ദ നോർത്ത്, എ ലേക്ക് ടു ദ സൗത്ത് (A Mountain to the North, a Lake to the South)
- ഹെർഷ്ട് 07769 (Herscht 07769)
അംഗീകാരം:
- 2015-ൽ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം നേടുന്ന ആദ്യ ഹംഗറിക്കാരൻ
MCQ 10: ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ചോദ്യം: താഴെപ്പറയുന്നവയിൽ ശരിയായ ജോടി കണ്ടെത്തുക. i. 1885 – ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചു. ii. 1907 – സൂറത്ത് സമ്മേളനത്തിൽ കോൺഗ്രസിന്റെ പിളർപ്പ്. iii. 1934 – ഗാന്ധിജി കോൺഗ്രസ് പ്രസിഡന്റ്റ് ആയി. iv. 1929 – ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലാഹോർ സമ്മേളനം.
A) i ഉം ii ഉം iv ഉം
B) i ഉം iii ഉം iv ഉം
C) iii ഉം iv
D) എല്ലാം ശരിയാണ്
ഉത്തരം: A) i ഉം ii ഉം iv ഉം
ബന്ധപ്പെട്ട വസ്തുതകൾ
ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INC):
- രൂപീകൃതമായത്: 1885 ഡിസംബർ 28
പ്രധാന സമ്മേളനങ്ങൾ:
1885 – ബോംബെ സമ്മേളനം
- അധ്യക്ഷൻ: W.C. ബാനർജി
- INC യുടെ ആദ്യ സമ്മേളനം
1896 – കൽക്കത്ത സമ്മേളനം
- അധ്യക്ഷൻ: റഹ്മത്തുള്ള സയാഹ്നി
- വന്ദേമാതരം ആദ്യമായി ആലപിക്കപ്പെട്ടു
1897 – അമരാവതി സമ്മേളനം
- അധ്യക്ഷൻ: സി.ശങ്കരൻനായർ
- മലയാളി പ്രസിഡന്റായ ഏക INC സമ്മേളനം
1901 – കൽക്കത്ത സമ്മേളനം
- അധ്യക്ഷൻ: ദിൻഷാ ഇ വാച്ച
- ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം
1905 – ബനാറസ് സമ്മേളനം
- അധ്യക്ഷൻ: ഗോപാലകൃഷ്ണ ഗോഖലെ
- ബംഗാൾ വിഭജന സമയത്തെ സമ്മേളനം
- സ്വദേശി എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തി
1906 – കൽക്കത്ത സമ്മേളനം
- അധ്യക്ഷൻ: ദാദാഭായ് നവറോജി
- ‘സ്വരാജ്’ എന്ന പദം ആദ്യമായി ഉപയോഗിച്ച സമ്മേളനം
1907 – സൂറത്ത് സമ്മേളനം
- അധ്യക്ഷൻ: റാഷ് ബിഹാരി ഘോഷ്
- കോൺഗ്രസിലെ മിതവാദികളും തീവ്രദേശീയവാദികളും വേർപിരിഞ്ഞു
1911 – കൽക്കത്ത സമ്മേളനം
- അധ്യക്ഷൻ: ബി.എൻ. ധർ
- ജനഗണമന ആദ്യമായി ആലപിച്ച സമ്മേളനം
1920 – കൽക്കത്ത സമ്മേളനം (Special)
- അധ്യക്ഷൻ: ലാലാ ലജ്‌പത് റായ്
- നിസഹകരണ പ്രമേയം ആദ്യമായി അവതരിപ്പിച്ചു
1920 – നാഗ്‌പൂർ സമ്മേളനം
- അധ്യക്ഷൻ: സി. വിജയരാഘവാചാര്യർ
- നിസ്സഹകരണ പ്രസ്ഥാനത്തിന് അംഗീകാരം നൽകി
1923 – കാക്കിനട സമ്മേളനം
- അധ്യക്ഷൻ: മൗലാന മുഹമ്മദലി
- ടി.കെ. മാധവൻ അയിത്തോച്ചാടനത്തിനുള്ള പ്രമേയം അവതരിപ്പിച്ചു
1924 – ബെൽഗാം സമ്മേളനം
- അധ്യക്ഷൻ: മഹാത്മാ ഗാന്ധി
- ഗാന്ധിജി കോൺഗ്രസ് പ്രസിഡന്റായ ഏക സമ്മേളനം
1929 – ലാഹോർ സമ്മേളനം
- അധ്യക്ഷൻ: ജവഹർലാൽ നെഹ്റു
- പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കി
- സിവിൽ നിയമ ലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ചു
1931 – കറാച്ചി സമ്മേളനം
- അധ്യക്ഷൻ: സർദാർ വല്ലഭായ്‌പട്ടേൽ
- മൗലിക അവകാശങ്ങളെ കുറിച്ച് പ്രമേയം പാസാക്കി
1942 – ബോംബെ സമ്മേളനം
- അധ്യക്ഷൻ: മൗലാനാ അബ്ദുൾ കലാം ആസാദ്
- ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കി
