🚀 PSC Crack ചെയ്യാൻ Everything You Need – All in One Place!
Join our learning ecosystem built for modern aspirants who want speed, clarity & results!
- ✅ Daily Exams – Practice Makes Ranks!
- ✅ Detailed, Crisp Notes – Easy to Revise
- ✅ Video Classes – Live + Recorded Lessons
- ✅ Latest PSC Updates & Alerts
- ✅ One-Stop Hub for All Kerala PSC Preparation
🔥 Join the smart side of PSC learning — Study Smarter, Rank Faster!
മലബാർ ജില്ലാ കോൺഗ്രസ്.
ഭരണ പരിഷ്‌കരണം, കുടിയാൻ പ്രശ്നം, ഖിലാഫത്ത് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്ത രാഷ്ട്രീയ സമ്മേളനം: 1920-ൽ മഞ്ചേരിയിൽ നടന്ന മലബാർ രാഷ്ട്രീയ സമ്മേളനം (5-ാം മലബാർ ജില്ലാ സമ്മേളനം).
അഞ്ചാം മലബാർ ജില്ലാ സമ്മേളനത്തിന്റെ വേദിയിൽ നിന്നും ഇറങ്ങിപ്പോയത്: ആനിബസന്റും അനുയായികളും.
കേരളത്തിലെ സൂററ്റ് എന്നറിയപ്പെടുന്നത്: മഞ്ചേരിയിൽ നടന്ന അഞ്ചാം കോൺഗ്രസ്സ് ജില്ലാസമ്മേളനം.
മലബാർ ജില്ലാ കോൺഗ്രസിൻ്റെ അവസാന സമ്മേളനം നടന്നത്: മഞ്ചേരി (1920).
ഒന്നാം ലോക മഹായുദ്ധകാലഘട്ടത്തിൽ കോൺഗ്രസിന്റെ പ്രവർത്തന ങ്ങൾക്ക് മലബാറിൽ നേതൃത്വം നൽകിയവർ: കെ.പി. കേശവമേനോൻ, കെ.പി. രാമൻ മേനോൻ, മുഹമ്മദ് അബ്‌ദു റഹിമാൻ സാഹിബ്, കെ. മാധവൻ നായർ, ഇ. മൊയ്തു മൗലവി, എം.പി. നാരായണ മേനോൻ.
മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനം
- വർഷം: 1916, സ്ഥലം: പാലക്കാട്, അധ്യക്ഷൻ: ആനിബസന്റ്
- വർഷം: 1917, സ്ഥലം: കോഴിക്കോട്, അധ്യക്ഷൻ: സി.പി. രാമസ്വാമി അയ്യർ
- വർഷം: 1918, സ്ഥലം: തലശ്ശേരി, അധ്യക്ഷൻ: ആസാദ് അലിഖാൻ ബഹദൂർ
- വർഷം: 1919, സ്ഥലം: വടകര, അധ്യക്ഷൻ: കെ.പി. രാമൻ
- വർഷം: 1920, സ്ഥലം: മഞ്ചേരി, അധ്യക്ഷൻ: കസ്തൂരി രംഗ അയ്യർ
മാപ്പിള കലാപങ്ങൾ: ഒരു അവലോകനം
1836 മുതൽ മലബാറിൽ ചെറുതും വലുതുമായ നിരവധി മാപ്പിള കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.
പ്രധാന കാരണങ്ങൾ: 😡
- ജന്മിമാരുടെയും ബ്രിട്ടീഷുകാരുടെയും ചൂഷണം.
- കുടിയൊഴിപ്പിക്കൽ.
- അന്യായമായ നികുതി പിരിവ്.
- ഉയർന്ന പാട്ടം.
മാപ്പിളമാർ ഒറ്റയ്‌ക്കോ സംഘംചേർന്നോ ജന്മിമാർ നിയമരഹിതമായി ബലംപ്രയോഗിച്ച് ഒഴിപ്പിക്കുന്നതിൽ നിന്ന് കുടിയാന്മാർക്ക് സംരക്ഷണം നൽകാൻ വേണ്ടി നിലവിൽ വന്ന നിയമമാണ് മലബാർ കുടിയാൻ കുഴിക്കൂർ ചമയം (Malabar Compensation for Tenants Improvements Act).
കലാപങ്ങളുടെ പൊതുവായ സ്വഭാവം ജന്മിമാരെ കൊല്ലുകയും ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നതായിരുന്നു. ബ്രിട്ടീഷ് ഗവൺമെന്റ് കൈക്കൊണ്ട തെറ്റായ നികുതി നയമാണ് കലാപങ്ങളുടെ യഥാർത്ഥ കാരണം എന്ന് കണ്ടെത്തിയത് വില്യം ലോഗൻ ആണ്. മലബാറിലെ മാപ്പിളലഹളകളുടെ അടിസ്ഥാന കാരണം ജന്മിത്വവുമായി ബന്ധപ്പെട്ട കാർഷിക പ്രശ്‌നങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ മലബാർ കളക്ടറും വില്യം ലോഗൻ തന്നെ.
അടിച്ചമർത്താനുള്ള നടപടികൾ: 👮♂️
- കലാപം അടിച്ചമർത്താനായി രൂപീകരിച്ച പ്രത്യേക വിഭാഗം പോലീസ് സേനയാണ് മലബാർ സ്പെഷ്യൽ പോലീസ് (MSP) (1854).
- തുടർച്ചയായ ഈ കലാപങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് ഗവൺമെൻ്റ് നിയമിച്ച കമ്മീഷനാണ് വില്യം ലോഗൻ കമ്മീഷൻ.
- മാപ്പിള കലാപങ്ങളുമായി ബന്ധപ്പെട്ട് വധിക്കപ്പെട്ട മലബാർ കളക്ടർ എച്ച്.വി. കൊനോലി ആണ് (1855).
മലബാർ കലാപം (1921) 💥
മാപ്പിള ലഹളയെത്തുടർന്ന് സുപ്രധാനമായ ‘മണ്ണാർക്കാട് ഏറ്റുമുട്ടൽ’ നടന്നത് 1921-ലാണ്.
- 1921-ലെ മലബാർ കലാപസമയത്തെ മലബാർ കളക്ട്ടർ ഇ.എഫ്. തോമസ് ആയിരുന്നു.
- മലബാർ ലഹളയുടെ കേന്ദ്രം തിരൂരങ്ങാടി ആയിരുന്നു.
- മലബാർ കലാപത്തിലെ പ്രധാന നേതാക്കൾ: വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, കുമരൻ പുത്തൂർ സീതികോയ തങ്ങൾ, അലി മുസലിയാർ എന്നിവരായിരുന്നു.
- മലബാർ ലഹളയെ തുടർന്ന് അധികാരത്തിൽ വന്ന താത്കാലിക ഗവൺമെന്റിന് നേതൃത്വം നൽകിയത് അലി മുസലിയാർ ആയിരുന്നു.
പൂക്കോട്ടൂർ യുദ്ധം: ⚔️
1921-ലെ മലബാർ കലാപത്തിന്റെ ഭാഗമായി നടന്ന പ്രധാന സംഭവമാണ് പൂക്കോട്ടൂർ യുദ്ധം.
- മലബാർ കലാപ കാലത്ത് പൂക്കോട്ടൂർ യുദ്ധത്തിന്റെ നേതാവ് വടക്കേവീട്ടിൽ മുഹമ്മദ് ആയിരുന്നു.
- പൂക്കോട്ടൂർ യുദ്ധത്തിനു കാരണം: പൂക്കോട്ടൂരിലെ ഖിലാഫത്ത് കമ്മിറ്റിയുടെ സെക്രട്ടറിയായ വടക്കേ വീട്ടിൽ മുഹമ്മദിനെ മോഷണക്കുറ്റം ചുമത്തി ബ്രിട്ടീഷ് പോലീസ് അറസ്റ്റു ചെയ്യാൻ ശ്രമിച്ചതാണ്.
- മലബാർ കലാപ കാലത്തെ ആദ്യത്തെ ആസൂത്രിതവും നേരിട്ടുള്ളതുമായ ആക്രമണം പൊട്ടിപ്പുറപ്പെട്ടത് പൂക്കോട്ടൂരിൽ ആയിരുന്നു (1921 ആഗസ്റ്റ്).
- ഏകദേശം 3000 കലാപകാരികൾ ഇതിൽ പങ്കെടുത്തു.
- ഖിലാഫത്ത് നേതാവായിരുന്ന ആലി മുസലിയാരെ അറസ്റ്റ് ചെയ്തു എന്നുള്ള തെറ്റായ വാർത്തയും അന്ന് പരന്നു.
- കലാപം വളരെ ശക്തമായതിനാൽ, കലാപത്തെ അടിച്ചമർത്താനാവശ്യമായ സൈനിക സഹായം മദ്രാസ് സർക്കാരിനോട് ആവശ്യപ്പെട്ട ജില്ലാ മജിസ്ട്രേറ്റ് തോമസ് ആയിരുന്നു.
- യുദ്ധക്കപ്പലിന്റെ സാന്നിധ്യം കലാപകാരികളെ ഭയപ്പെടുത്തും എന്ന ഉദ്ദേശത്തോടെ കോഴിക്കോട് തുറമുഖത്തെത്താൻ വേണ്ട സജ്ജീകരണം ചെയ്ത യുദ്ധക്കപ്പൽ കോമസ് ആയിരുന്നു.
വാഗൺ ട്രാജഡി: 🚂💔
മലബാർ കലാപവുമായി ബന്ധപ്പെട്ടുണ്ടായ തീവണ്ടി ദുരന്തമാണ് വാഗൺ ട്രാജഡി (1921 നവംബർ 10).
- മലബാർ കലാപകാരികളെ ഗുഡ്‌സ് വാഗണിൽ നിറച്ച് തിരൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുന്ന വഴി 72 പേർ ശ്വാസംമുട്ടി മരിച്ച സംഭവമാണ് വാഗൺ ട്രാജഡി.
- വാഗൺ ട്രാജഡി റിപ്പോർട്ട് ചെയ്ത സ്റ്റേഷൻ പോത്തന്നൂർ ആണ്.
- വാഗൺ ട്രാജഡിയെ ‘ദി ബ്ലാക്ക് ഹോൾ ഓഫ് പോത്തന്നൂർ’ എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ സുമിത്ത് സർക്കാർ ആണ്.
- MSMLV 1711 എന്ന നമ്പർ വാഗൺ ട്രാജഡി നടന്ന ഗുഡ്‌സ് വാഗണിന്റെ നമ്പറാണ്.
- വാഗൺ ട്രാജഡി അന്വേഷിക്കാൻ നിയമിച്ച കമ്മീഷൻ എ.ആർ. നേപ്പ് കമ്മീഷൻ ആയിരുന്നു.
- വാഗൺ ട്രാജഡിയിൽ മരിച്ചവരുടെ കുടുംബത്തിന് ഗവൺമെൻ്റ് അനുവദിച്ച നഷ്ടപരിഹാരം 300 രൂപ ആയിരുന്നു.
- വാഗൺ ട്രാജഡി മെമ്മോറിയൽ ഹാൾ സ്ഥിതിചെയ്യുന്നത് തിരൂരിൽ ആണ്.
മാപ്പിള കലാപങ്ങളുമായി ബന്ധപ്പെട്ട കൃതികൾ: 📚
- ‘മലബാർ കലാപം’ എന്ന കൃതി രചിച്ചത് കെ. മാധവൻ നായർ ആണ്.
- മലബാർ കലാപം പശ്ചാത്തലമാക്കി കുമാരനാശാൻ എഴുതിയ കവിത ദുരവസ്ഥയാണ്.
- ‘ഖിലാഫത്ത് സ്‌മരണകൾ’ എന്ന പുസ്തകത്തിന്റെ രചയിതാവ് എം. ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ആണ്.
- മലബാർ കലാപം പശ്ചാത്തലമാക്കി ഉറൂബ് എഴുതിയ കൃതി സുന്ദരികളും സുന്ദരൻമാരും ആണ്.
നിയമലംഘന പ്രസ്ഥാനം കേരളത്തിൽ
കേരളത്തിൽ നിയമലംഘന പ്രസ്ഥാനം ആരംഭിച്ച വർഷം – 1930 ഏപ്രിൽ 13
കേരളത്തിലെ ഉപ്പുസത്യാഗ്രഹ കേന്ദ്രങ്ങൾ – പയ്യന്നൂർ (കണ്ണൂർ), ബേപ്പൂർ (കോഴിക്കോട്)
കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിൻ്റെ പ്രധാന വേദിയായ സ്ഥലം – പയ്യന്നൂർ
രണ്ടാം ബർദോളി എന്നറിയപ്പെടുന്നത് – പയ്യന്നൂർ
കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേത്യത്വം നൽകിയത് – കെ. കേളപ്പൻ, കെ. മാധവൻ നായർ, ഇ. മൊയ്തു മൗലവി
കോഴിക്കോട് കടപ്പുറത്ത് ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയവർ – മുഹമ്മദ് അബ്ദു റഹ്മാൻ, പി. കൃഷ്ണ പിള്ള
പാലക്കാട് നിന്നുള്ള ഉപ്പ് സത്യാഗ്രഹത്തിന് , നേതൃത്വം നൽകിയത് – ടി.ആർ. കൃഷ്ണസ്വാമി അയ്യർ
ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് നിരാഹാരം നടത്തി മരണപ്പെട്ട സത്യാഗ്രഹി – പി.സി. കുഞ്ഞിരാമൻ അടിയോടി
1930-ൽ കെ.കേളപ്പൻ്റെ നേതൃത്വത്തിലുള്ള ഉപ്പു സത്യാഗ്രഹത്തിന് പയ്യന്നൂരിൽ സ്വീകരണം നൽകി
ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തതിനെ തുടർന്ന് എ.കെ.ജി അറസ്റ്റ് വരിച്ച വർഷം – 1930
“വരിക വരിക സഹജരെ “എന്നു തുടങ്ങുന്ന ഗാനം ഏത് സത്യാഗ്രഹത്തിന്റെ മാർച്ചിംഗ് ഗാനമാണ് – ഉപ്പ് സത്യാഗ്രഹം (കേരളം)
“വരിക വരിക സഹജരേ……” എന്നത് ആരുടെ വരികളാണ് – അംശി നാരായണപിള്ള
കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിൽ കെ. കേളപ്പനോടൊപ്പം പങ്കെടുത്തവർ
കെ.കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പു സത്യാഗ്രഹ ജാഥ ആരംഭിച്ചത് – 1930 ഏപ്രിൽ 13
ഉപ്പുസത്യാഗ്രഹജാഥ പയ്യന്നൂരിലെത്തിയത് – 1930 ഏപ്രിൽ 21
കെ.കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പ് നിയമം ലംഘിച്ചത് – 1930 ഏപ്രിൽ 23
കേരളത്തിൽ ഉപ്പ് സത്യാഗ്രഹം പോലീസ് അടിച്ചമർത്തിയത് – 1930 മെയ് 12
കെ. കേളപ്പൻ അറസ്റ്റ് വരിച്ചതിനുശേഷം ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് – മൊയ്യാരത്ത് ശങ്കരൻ
ഉപ്പുസത്യാഗ്രഹസ്‌മാരകം സ്ഥിതി ചെയ്യുന്നത് – ഉളിയത്ത് കടവ് (പയ്യന്നൂർ)
നിവർത്തനപ്രക്ഷോഭം
സർക്കാർ ഉദ്യോഗങ്ങളിലും നിയമസഭയിലും ജനസംഖ്യാനുപാതികമായി സംവരണം വേണമെന്ന് ആവശ്യപ്പെട്ട് ക്രിസ്‌ത്യൻ -മുസ്ലീം- ഈഴവ സമുദായക്കാർ 1932 ൽ ആരംഭിച്ച പ്രക്ഷോഭം – നിവർത്തന പ്രക്ഷോഭം
നിവർത്തനപ്രക്ഷോഭത്തിനു പിന്നിൽ പ്രവർത്തിച്ച സംഘടന – അഖില തിരുവിതാംകൂർ സംയുക്ത രാഷ്ട്രീയസമിതി
അഖില തിരുവിതാംകൂർ സംയുക്ത രാഷ്ട്രീയസമിതിയുടെ പ്രധാന നേതാക്കൾ – സി.കേശവൻ, എൻ.വി. ജോസഫ്
T
- നിവർത്തന പ്രക്ഷോഭത്തിന്റെ പ്രമുഖ നേതാക്കൾ – സി. കേശവൻ, ടി.എം. വർഗ്ഗീസ്, എൻ.വി. ജോസഫ്, പി.കെ. കുഞ്ഞ്
നിവർത്തനം എന്ന വാക്കിൻ്റെ ഉപജ്ഞാതാവ് – ഐ.സി. ചാക്കോ
പി.എസ്.സിയുടെ രൂപീകരണത്തിന് കാരണമായ പ്രക്ഷോഭം – നിവർത്തന പ്രക്ഷോഭം