2023 SSLC പരീക്ഷ ഫലം പ്രഖ്യാപിച്ചു . 99.70% വിജയം. കഴിഞ്ഞ തവണ വിജയം 99.26%. 0.44% ആണ് വിജയശതമാനത്തിൽ വന്ന വർധന. 4,19,128 വിദ്യാർഥികൾ റഗുലറായി പരീക്ഷയെഴുതിയതിൽ 4,17,864 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. എ പ്ലസ് നേടിയവർ – 68,604 പേർ.
എസ്എസ്എൽസി ഫലമറിയാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
www.prd.kerala.gov.in
https://results.kerala.gov.in
https://examresults.kerala.gov.in
https://pareekshabhavan.kerala.gov.in
https://results.kite.kerala.gov.in
https://sslcexam.kerala.gov.in
പത്താം ക്ലാസ് പരീക്ഷാ ഫലം അറിയുന്ന വെബ്സൈറ്റിൽ നിന്ന് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റുകളിലെ ഹോം പേജിലെ എസ്എസ്എല്‍സി റിസള്‍ട്ട്‌സ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താണ് ഫലം അറിയേണ്ടത്. ഈ സമയം തുറന്ന് വരുന്ന വിൻഡോയിൽ രജിസ്ട്രേഷന്‍ നമ്പറും, ജനന തിയതിയും നല്‍കി സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യണം.
എസ്എസ്എല്‍സി ഫലമറിയാന്‍ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ, ‘സഫലം 2023’മൊബൈല്‍ ആപ്പും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) സജ്ജമാക്കി. വ്യക്തിഗത റിസൽട്ടിനു പുറമെ, സ്കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ല തലങ്ങളിലുള്ള റിസൽട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകൾ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസൽട്ട് അനാലിസിസ്’എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെതന്നെ ലഭിക്കും.
പത്താം ക്ലാസ് പരീക്ഷാ ഫലം അറിയുന്ന വെബ്സൈറ്റിൽ നിന്ന് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റുകളിലെ ഹോം പേജിലെ എസ്എസ്എല്‍സി റിസള്‍ട്ട്‌സ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താണ് ഫലം അറിയേണ്ടത്. ഈ സമയം തുറന്ന് വരുന്ന വിൻഡോയിൽ രജിസ്ട്രേഷന്‍ നമ്പറും, ജനന തിയതിയും നല്‍കി സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യണം.
സേ പരീക്ഷ- ജൂൺ 7 മുതൽ 14 വരെ
ജൂൺ ആദ്യം മുതൽ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമാകും
68604 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും A+ നേടി. കഴിഞ്ഞ വർഷത്തേക്കാൾ 24241 അധികമാണിത്. കണ്ണൂരാണ് വിജയശതമാനം ഏറ്റവും കൂടിയ റവന്യൂ ജില്ല (99.94). വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് വിജയശതമാനം ( 98.41). നൂറ് ശതമാനം വിജയം നേടിയ രണ്ട് ജില്ലകൾ – പാലാ, മൂവാറ്റുപുഴ.2960 സെന്ററുകളിലായി 419128 വിദ്യാർത്ഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. 70 ക്യാമ്പുകളിലായാണ് മൂല്യനിർണയം പൂർത്തിയാക്കിയത്.
മുഴുവൻവിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടിയ സർക്കാർ സ്കൂളുകളുടെ എണ്ണം- 951
നൂറ് ശതമാനം വിജയം നേടിയ ആകെ സ്കൂളുകൾ- 2581
രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ഗ്രേസ് മാർക്ക് കൂടി ഉൾപ്പെടുത്തിയുള്ള ഫലമാണിത്. ഗ്രേസ് മാർക്ക് നൽകിയതോടെ 24402 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലുംഎ പ്ലസ് അധികമായി നേടാൻ സാധിച്ചു. ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്)
എഎച്ച്എസ്എൽസി ഫലവും മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു.