ഓസ്കാർ

You are currently viewing ഓസ്കാർ

ഓസ്കാർ എന്നു പരക്കെ അറിയപ്പെടുന്ന അക്കാദമി അവാർഡ്, സംവിധായകർ, നിർമ്മാതാക്കൾ, തിരക്കഥാകൃത്തുക്കൾ എന്നിവരുൾപ്പെടെയുള്ള ചലച്ചിത്രരംഗത്തെ പ്രവർത്തകരുടെ മികവിനെ ആദരിക്കുന്നതിനായി അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് നൽകുന്ന പുരസ്കാരമാണ്.


പുരസ്കാരങ്ങൾ സമ്മാനിക്കുന്ന ഔദ്യോഗിക ചടങ്ങ് പ്രൗഢഗംഭീരവും, ലോകത്തിൽ ഏറ്റവും അധികം ആളുകൾ വീക്ഷിക്കുന്ന ചലച്ചിത്ര അവാർഡ് ദാന ചടങ്ങുമാണ്.
ആദ്യ അക്കാദമി അവാർഡ് ദാന ചടങ്ങ് 1929 മെയ് 16ന് ഹോളിവുഡിലെ ഹോട്ടൽ റൂസ്‌വെൽറ്റിൽ വെച്ച് 1927, 1928 വർഷങ്ങളിലെ മികച്ച നേട്ടങ്ങളെ ആദരിക്കുന്നതിനായി നടന്നു.


ലോസ് ആഞ്ചൽസിൽ നടന്ന 95-ാം ഓസ്കർ അവാർഡ്
ഇന്ത്യൻ ഓസ്കർ ചരിത്രത്തിൽ ആദ്യ മായി രണ്ട് വ്യത്യസ്ത ചിത്രങ്ങൾക്ക് രണ്ടു പുരസ്കാ രങ്ങൾ ഒരുമിച്ച് ലഭിച്ചു .
RRR എന്ന ഇന്ത്യൻ ചലച്ചിത്രത്തിലെ “നാട്ടു നാട്ടു’ എന്ന ഗാനത്തി ലൂടെ ആദ്യമായി ഒറിജിനൽ സോങ്ങിനുള്ള പുര സ്കാരം ഇന്ത്യൻ സിനിമയെ തേടിയെത്തി.
നെറ്റ് ഫ്ളിക്സ് പ്രദർശിപ്പിച്ച “ദി എലഫന്റ് വിസ്പറേഴ്സ് മികച്ച ഹ്രസ്വ ഡോക്യുമെന്ററിയായും തെരഞ്ഞെടു ക്കപ്പെട്ടു.

Leave a Reply