ഇന്ത്യൻ നദികൾ part 1

  • ഇന്ത്യൻ നദികളെ പ്രധാനമായും ഹിമാലയൻ നദികളെന്നും, ഉപദ്വീപീയൻ നദികളെന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു.
    • ഹിമാലയത്തിലെ മഞ്ഞുപാളികൾ ഉരുകി രൂപംകൊള്ളുന്ന നീർച്ചാലുകൾ ചേർന്ന് ജന്മമെടുക്കുന്നവയാണ് ഹിമാലയൻ നദികൾ. ഹിമാലയനിരകളിൽനിന്നുദ്ഭവിക്കുന്ന ഹിമാലയൻ നദികളിൽ വർഷം മുഴുവൻ വെള്ളമുണ്ടാകും.
    • മഞ്ഞുരുകിയും മഴപെയ്തുമാണ് ഇവ ജലസമൃദ്ധമാകുന്നത്. സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നിവ ഇത്തരം നദികൾക്കുദാഹരണങ്ങളാണ്.
    • ഉപദ്വീപീയ പീഠഭൂമിയിൽ നിന്ന് ഉത്ഭവിച്ച് ഹിമാലയൻ നദികളിൽ ചേരുന്ന ഉപദ്വീപീയ പോഷകനദികളാണ് സോൺ, ചമ്പൽ, ബേത്വ, കെൻ, സിന്ധ് എന്നിവ.
    • സോൺ ഗംഗയിൽ ചേരുന്നു.
    • ചമ്പൽ, ബേത്വ, കെൻ, സിന്ധ് എന്നിവ യമുനയുമായി ചേർന്നശേഷം ഗംഗയിൽ പതിക്കുന്നു
  • ഹിമാലയൻ നദികളുടെ പ്രഭവസ്ഥാനം – ഉത്തരപർവത മേഖല
    • പ്രധാനപ്പെട്ട ഹിമാലയൻ നദികൾ – സിന്ധു, ഗംഗ, ബ്രഹ്മപുത്ര
    •  ഇന്ത്യയിലെ ഏറ്റവും വലിയ നദി – ഗംഗ
    • ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദി – സിന്ധു

ഗംഗ

ഇന്ത്യയിലെ ഏറ്റവും പ്രധാന നദിയായ ഗംഗയുടെ ഉത്ഭവസ്ഥാനം ഉത്തരാഖണ്ഡിലെ ഗംഗോത്രി ഗ്ലേസിയറില്‍ (ഗായ്മുഖ്‌ ഗുഹ) നിന്നാണ്‌. 2,510 കിലോമീറ്ററോളം നീളമുള്ള ഗംഗയുടെ പതനസ്ഥാനം ബംഗാൾ ഉൾക്കടലാണ്‌. പൂര്‍ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദിയാണ്‌ ഗംഗ.

മന്ദാകിനി, ജാന്‍വി എന്നീ പേരുകളിലാണ്‌ ദേവപ്രയാഗിലെത്തുംവരെ ഗംഗ അറിയപ്പെടുന്നത്‌. ഉത്തരാഖണ്ഡിലെ ദേവപ്രയാഗില്‍ വെച്ചാണ്‌ ഭാഗീരഥി, അളകനന്ദ എന്നിവ കൂടിച്ചേര്‍ന്ന്‌ “ഗംഗ”യായി മാറുന്നത്‌. ഗംഗ സമതലപ്രദേശത്തേക്കു പ്രവേശിക്കുന്നത്‌ ഋഷികേശില്‍ (ഉത്തരാഖണ്ഡ്)‌ വെച്ചാണ്‌.

ഉത്തര്‍പ്രദേശിലെ അലഹബാദില്‍വെച്ചാണ് ഗംഗയുടെ ഏറ്റവും വലിയ പോഷകനദിയായ യമുന ഗംഗക്കൊപ്പം ചേരുന്നത്‌. യമുന, രാംഗംഗ, സാഹിബി, ഗോമതി, ഖാഹ് രാ, സോണ്‍, ഗന്ധക്ക്‌, ഭാഗ്മതി, കോസി, മഹാനന്ദ, ദ്വാരിക, അജോയ്‌, ദാമോദര്‍, രൂപ്നാരായണ്‍. എന്നിവയണ്‌ പ്രധാന പോഷക നദികൾ.

ഇന്ത്യയുടെ ദേശീയ നദി – ഗംഗ

2. ഗംഗാ നദിയെ ഇന്ത്യയുടെ ദേശീയനദിയായി പ്രഖ്യാപിച്ചത് – 2008 നവംബർ 4

3. ഇന്ത്യയിലെ ഏറ്റവും വലിയ നദീതടം – ഗംഗാതടം (8.68 ലക്ഷം ച.കി.മീ വിസ്തീർണം)

4. ഗംഗാതടം രൂപംകൊള്ളുന്നത് – നിക്ഷേപപ്രക്രിയയിലൂടെ

5. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി – ഗംഗ (2525 കി.മീ)

6. ഗായ്‌മുഖ് ഗുഹയിൽ ഉത്ഭവിക്കുന്ന നദി – ഗംഗ

7. ഉത്തരാഖണ്ഡിലെ ഗംഗോത്രിയിലെ ഗായ്‌മുഖ് ഗുഹയിൽ നിന്നും ഉത്ഭവിക്കുമ്പോൾ ഗംഗയുടെ പേര് – ഭാഗീരഥി

8. ഏത്‌ നദിയുടെ ഉത്പത്തി പ്രവാഹങ്ങളാണ്‌ ഭാഗീരഥിയും അളകനന്ദയും – ഗംഗാ നദി

9. അളകനന്ദ ഉത്ഭവിക്കുന്നത് – സാതോപാന്ത് ഹിമാനി (ഉത്തരാഖണ്ഡ്)

10. ഭാഗീരഥിയും അളകനന്ദയും സംഗമിച്ചശേഷം എവിടെ നിന്നാണ് ഗംഗ എന്ന നാമത്തിൽ ഒഴുകിത്തുടങ്ങുന്നത് – ദേവപ്രയാഗ്

11. ഗംഗയുടെ ഉൽപ്പത്തി പ്രവാഹങ്ങൾ (പഞ്ച് പ്രയാഗ്) എന്ന് വിശേഷിപ്പിക്കുന്ന അഞ്ച് നദികൾ – ഭാഗീരഥി, അളകനന്ദ, മന്ദാകിനി, ധൗളിഗംഗ, പിണ്ടാർ

12. ഭാഗീരഥി, അളകനന്ദ സംഗമം – ദേവപ്രയാഗ്

13. ഗംഗ, യമുന, സരസ്വതി സംഗമം – പ്രയാഗ് (ത്രിവേണി സംഗമം)

14. അളകാനന്ദ, മന്ദാകിനി സംഗമം – രുദ്രപ്രയാഗ്

15. അളകാനന്ദ, പിണ്ടാർ സംഗമം – കർണ്ണപ്രയാഗ്

16. അളകാനന്ദ, ധൗളിഗംഗ സംഗമം – വിഷ്ണുപ്രയാഗ്

17. ഗംഗ നദി ഒഴുകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ – ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ബീഹാർ, പശ്ചിമ ബംഗാൾ

18. ഗംഗ നദി ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്ന ഇന്ത്യൻ സംസ്ഥാനം – ഉത്തർപ്രദേശ് (1450 കിലോമീറ്റർ)

19. ഏത് നദിയുടെ തീരത്താണ് വാരാണസി – ഗംഗാ നദി

20. വരുണ, അസി എന്നീ രണ്ടു പോഷക നദികൾ ഗംഗയോടു ചേരുന്ന സ്ഥലം – വാരാണസി

21. ‘ഭാരതത്തിന്റെ മർമ്മസ്ഥാനം’ എന്നു വിശേഷിപ്പിക്കുന്ന നദി – ഗംഗ

ന്ത്യയിലെ നദികളിൽ ഏറ്റവും കൂടുതൽ പോഷകനദികളുള്ളത് – ഗംഗാ നദി

23. ഇന്ത്യയിൽ നിന്ന് ഉദ്ഭവിക്കുന്ന നദികളിൽ ഏറ്റവും നീളം കൂടിയത് – ഗംഗ

24. ഗംഗ നദി ഉത്തരേന്ത്യൻ സമതലത്തിൽ പ്രവേശിക്കുന്നത് – ഹരിദ്വാറിൽ വച്ച്

25. ഉത്തരേന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി – ഗംഗ

26. ഗംഗയേയും സിന്ധുവിനെയും വേർതിരിക്കുന്ന ജലാതിർത്തി സ്ഥിതിചെയ്യുന്ന നഗരം – അംബാല

27. ബ്രഹ്മപുത്രയ്‌ക്കൊപ്പം ചേര്‍ന്ന്‌ സുന്ദര്‍ബന്‍സ്‌ ഡെല്‍റ്റയ്ക്ക്‌ രൂപം നല്‍കുന്ന നദി – ഗംഗ

28. ഗംഗ നദിയുടെ തീരത്തുള്ള ഏറ്റവും വലിയ പട്ടണം – കാണ്‍പൂര്‍

29. ഗംഗയിൽ കാണപ്പെടുന്ന വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗം – ഗംഗാ ഡോൾഫിൻ

30. ഇന്ത്യയുടെ ദേശീയ ജലജീവി – ഗംഗാ ഡോൾഫിൻ

31. ഏതു നദിയും യമുനയും സംഗമിക്കുന്നതിനു സമീപമാണ്‌ അലഹബാദ്‌ – ഗംഗ

32. ഗംഗയും യമുനയും സംഗമിക്കുന്നത് എവിടെവച്ച് – അലഹബാദിൽ (പ്രയാഗ് രാജ്)

33. ബീഹാറിന്റെ തലസ്ഥാനമായ പാറ്റ്ന ഏത്‌ നദിയുടെ തീരത്താണ്‌ – ഗംഗാ നദി

34. ഹരിദ്വാറില്‍വച്ച്‌ സമതല പ്രയാണം ആരംഭിക്കുന്ന നദി – ഗംഗ

35. ഋഷികേശ്‌ ഏത്‌ നദിയുടെ തീരത്താണ്‌ – ഗംഗ

36. ഗംഗയ്ക്ക് കുറുകെ ഋഷികേശിലുള്ള തൂക്കുപാലങ്ങൾ – രാംഝൂലയും ലക്ഷ്മൺഝൂലയും

37. ഹുഗ്ലി ഏതിന്റെ കൈവഴിയാണ്‌ – ഗംഗ

38. ഭീഷ്മരുടെ മാതാവ്‌ ആരാണ്‌ – ഗംഗ

39. ഹൈന്ദവ വിശ്വാസ പ്രകാരം, ഏതു നദിയെയാണ്‌ ഭഗീരഥന്‍ എന്ന രാജാവ്‌ തപസ്സുചെയ്ത്‌ ഭൂമിയിലേക്ക്‌ ഒഴുക്കിയത്‌ – ഗംഗാ നദി

40. ഹൈന്ദവ വിശ്വാസ പ്രകാരം ശിവന്റെ ജടയില്‍ ഒളിഞ്ഞിരിക്കുന്നത്‌ – ഗംഗ

41. ഗംഗാ നദിയുടെ ഏറ്റവും നീളം കൂടിയ കൈവഴി – ഹൂഗ്ലി

42. ഹൂഗ്ലി നദിയുടെ പ്രധാന പോഷകനദി – ദാമോദർ

43. ഏത്‌ നദി ബ്രഹ്മപുത്രയുമായി ലയിച്ചൊഴുകുമ്പോഴാണ്‌ അതിന്റെ കീഴ്ഭാഗം വെള്ളപ്പൊക്കത്തില്‍ നിരവധി സ്മാരകങ്ങളെ തകര്‍ത്തിട്ടുള്ളതിനാല്‍ കീര്‍ത്തിനാശിനി എന്നും വിളിക്കപ്പെടുന്നത്‌ – ഗംഗാ നദി

44. ഏത് നദിയാണ് ബംഗ്ലാദേശിൽ പദ്മ, കീർത്തിനാശിനി എന്നിങ്ങനെ അറിയപ്പെടുന്നത് – ഗംഗാ നദി

5. ജലഗതാഗതം സുഗമമാക്കുന്നതിനായി ഇന്ത്യയിലെ ആദ്യത്തെ മൾട്ടി മോഡൽ ടെർമിനൽ നിലവിൽ വന്ന നദി – ഗംഗ (വാരാണസി)

46. ഇന്ത്യയിലെ ഏറ്റവും വലിയ നദീവ്യൂഹം – ഗംഗാ നദി

47. ഏതു നദിയുടെ പോഷകനദിയാണ്‌ കോസി – ഗംഗ

48. ഇന്ത്യയിലെ ഏറ്റവും പുണ്യനദി – ഗംഗ

49. നദിയ്ക്ക് കുറുകെ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ പാലം – മഹാഹ്മഗാന്ധി സേതു പാലം (ബീഹാർ, ഗംഗ നദി)

50. ഗംഗാ നദിയ്ക്ക് കുറുകെ വിക്രംശില സേതു, രാജേന്ദ്രസേതു പാലങ്ങൾ എന്നീ പാലങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം – ബീഹാർ

51. ഗംഗാ നദി ബംഗാൾ ഉൾക്കടലിൽ പതിക്കുന്നത് – ഗംഗാസാഗർ ദ്വീപിൽവച്ച്

52. ഗംഗയുടെ അഴിമുഖത്ത് സ്ഥിതിചെയ്യുന്ന ദ്വീപ് – ഗംഗാസാഗർ ദ്വീപ്

53. 1954 ൽ കോസി റിവർ ബാരേജ് കരാർ ഒപ്പുവച്ച രാജ്യങ്ങൾ – ഇന്ത്യ, നേപ്പാൾ

54. 1959 ൽ ഗാണ്ഡക് റിവർ ബാരേജ് കരാർ ഒപ്പുവച്ച രാജ്യങ്ങൾ – ഇന്ത്യ, നേപ്പാൾ

55. 1996 ൽ ഗംഗാ നദീജല കരാറിൽ ഒപ്പുവച്ച രാജ്യങ്ങൾ – ഇന്ത്യ, ബംഗ്ലാദേശ്

6. 1996 ൽ മഹാകാളി സന്ധി ഒപ്പുവച്ച രാജ്യങ്ങൾ – ഇന്ത്യ, നേപ്പാൾ

57. ഗംഗയെ മലിനീകരണത്തിൽനിന്ന് രക്ഷിക്കാൻ ‘ഗംഗ ആക്ഷൻ പ്ലാൻ’ നടപ്പിലാക്കിയ വർഷം – 1986

58. ‘ഗംഗ ആക്ഷൻ പ്ലാൻ’ പദ്ധതിക്ക് തുടക്കമിട്ട പ്രധാനമന്ത്രി – രാജീവ് ഗാന്ധി (വാരാണസി)

59. ഗംഗാശുചീകരണത്തിനായി കേന്ദ്ര ഗവൺമെന്റ് ആവിഷ്കരിച്ച പദ്ധതി – നമാമി ഗംഗ

60. നമാമി ഗംഗ പദ്ധതി പ്രകാരം ഉത്തർപ്രദേശിലെ അഞ്ച് ഗ്രാമങ്ങളെ ദത്തെടുത്ത ഇന്ത്യയിലെ ഐ.ഐ.ടി – കാൺപൂർ

61. ഗംഗാനദിയും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതികൾ – ഗംഗഗ്രാം, ന്യൂസ്വജൽ പ്രോജക്ട്, ഗംഗോത്രി, സ്വച്ഛ്‌ ഐക്കോണിക് പ്ലയ്സ്‌

62. ഗംഗാ ശുദ്ധീകരണവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ നടപ്പാക്കുക എന്ന ലക്ഷ്യവുമായി രൂപംകൊണ്ട സൊസൈറ്റി – നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ

63. ഗംഗ നദിയിലെ ജീവൽ സമ്പത്ത് കണക്കാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ ആദ്യമായി ഒരു നദീജല സെൻസസിന് തുടക്കം കുറിച്ച സൊസൈറ്റി – നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ (NMCG)

64. ക്ലീൻ ഗംഗ മിഷന് 120 മില്യൺ യൂറോ സോഫ്റ്റ് ലോൺ അനുവദിച്ച രാജ്യം – ജർമ്മനി

65. കുട്ടികളിൽ ഗംഗാ നദിയുടെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നൽകുവാൻ നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ സംഘടിപ്പിച്ച ബോധവത്കരണ മേള – ബാൽഗംഗ മേള

66. ബാൽഗംഗ മേളക്ക് വേദിയായ നഗരം – നോയിഡ

67. ഗംഗാ നദിയിലെ ഏത് പദ്ധതിക്കാണ് ലോക ബാങ്ക് ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യയുമായി കരാറിലേർപ്പെട്ടത് – ജൽ മർഗ് വികാസ് പ്രോജക്ട് (JMVP)

68. ഗംഗ നദീതീര പട്ടണങ്ങൾ – വാരാണസി, കാൺപൂർ, അലഹബാദ്, ലഖ്‌നൗ, പാറ്റ്ന, ബക്‌സാർ, ഭഗൽപ്പൂർ, ഹരിദ്വാർ, ബദരീനാഥ്

Leave a Reply