ഇന്ത്യൻ ഭരണഘടന – ഭാഗം 8: ഭരണഘടനയും ജനാധിപത്യവും

📚 കൂടുതൽ ഭരണഘടന Articles

Get all ഭരണഘടന study materials, videos & practice tests

🏠 View All ഭരണഘടന Resources

ഭരണഘടന – അടിസ്ഥാന ആശയങ്ങൾ

ഭരണഘടന എന്താണ്?

ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങളും നിയമങ്ങളും അടങ്ങുന്ന ആധികാരിക പ്രമാണം ഭരണഘടന (Constitution)

പദോത്പത്തി

‘കോൺസ്റ്റിറ്റ്യുവർ’ (Constituere) എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് കോൺസ്റ്റിറ്റ്യൂഷൻ (ഭരണഘടന) എന്ന പദം ഉത്ഭവിച്ചത്

പ്രധാന സവിശേഷതകൾ

  • ‘ലാ ഓഫ് ലാൻഡ്’ എന്നറിയപ്പെടുന്നത്: ഭരണഘടന
  • രാഷ്ട്രത്തിന്റെ ഭരണം നടത്തുന്നതിനുള്ള നിയമങ്ങളുടെ ഉറവിടം: ഭരണഘടന

ഭരണഘടനയുടെ തരങ്ങൾ

1. ദൃഢ ഭരണഘടന (Rigid Constitution)

  • നിർവചനം: ഭരണഘടനയിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യാൻ സ്പെഷ്യൽ മെജോരിറ്റി വേണം ഇത് കൊണ്ടാണ് ഒരു ഭരണഘടനയെ ദൃഢഭരണഘടനയെന്ന് പറയുന്നത്
  • ഉദാഹരണം: അമേരിക്കൻ ഭരണഘടന

2. അയവുള്ള ഭരണഘടന (Flexible Constitution)

  • നിർവചനം: ഭരണഘടനയിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യാൻ കേവല ഭൂരിപക്ഷം വേണം, അതിനാൽ ഒരു ഭരണഘടനയെ അയവുള്ള ഭരണഘടന എന്ന് പറയുന്നു
  • ഉദാഹരണം: ബ്രിട്ടീഷ് ഭരണഘടന

3. ഇന്ത്യൻ ഭരണഘടന

ഇന്ത്യൻ ഭരണഘടന ഭാഗികമായി അയവുള്ളതും ഭാഗികമായി ദൃഢവുമാണ്

ഇന്ത്യൻ ഭരണഘടന അയവുള്ളതുമല്ല, ദൃഢവുമല്ല രണ്ടിന്റെയും സമ്മിശ്ര രൂപമാണ്


ഭരണഘടനാ ഭേദഗതി

പ്രധാന വ്യവസ്ഥകൾ

  • പാർലമെന്റിലെ ഏത് സഭയിലും ഭരണഘടന ഭേദഗതി ബിൽ അവതരിപ്പിക്കാവുന്നതാണ്
  • സംസ്ഥാന നിയമസഭകളിൽ ഈ ബിൽ അവതരിപ്പിക്കാൻ കഴിയില്ല

PSC ചോദ്യം

ചോദ്യം: താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (I) ഇന്ത്യൻ ഭരണഘടന ദൃഢ ഭരണഘടനയാണ് (II) ഇന്ത്യൻ ഭരണഘടന അയവുള്ള ഭരണഘടനയാണ് (III) ഇന്ത്യൻ ഭരണഘടന ഭാഗികമായി അയവുള്ളതും ഭാഗികമായി ദൃഢവുമാണ് (IV) ഭരണഘടന ഭേദഗതി ബിൽ ആദ്യം അവതരിപ്പിക്കേണ്ടത് ലോകസഭയിലാണ്

ഉത്തരം: (b) (III) (Police Constable (IRB) – 2023)


ജനാധിപത്യം

പദോത്പത്തി

  • ജനങ്ങൾ എന്നർത്ഥം വരുന്ന: ‘ഡമോസ്’ (Demos)
  • അധികാരം / ശക്തി എന്നർത്ഥം വരുന്ന: ‘ക്രാത്തോസ്’ (Kratos)
  • ഗ്രീക്ക് പദങ്ങളിൽ നിന്ന്: ഡെമോക്രാറ്റിയാ എന്ന പദമുണ്ടായത്
  • ആദ്യമായി ഉപയോഗിച്ചത്: ഹെറോഡോട്ടസ്
  • ഇംഗ്ലീഷ് പദം: ഡെമോക്രാറ്റിയാ എന്ന പദത്തിൽ നിന്നാണ് ഡെമോക്രസി എന്ന ഇംഗ്ലീഷ് പദം രൂപപ്പെട്ടത്

ജനാധിപത്യത്തിന്റെ ആവിർഭാവം

ജനാധിപത്യത്തിന്റെ ആവിർഭാവം പുരാതന ഗ്രീസിൽ നിന്ന്


ജനാധിപത്യത്തിന്റെ തരങ്ങൾ

1. പ്രത്യക്ഷ ജനാധിപത്യം (Direct Democracy)

നേരിട്ട് തീരുമാനങ്ങളെടുക്കുന്നു

2. പരോക്ഷ ജനാധിപത്യം (Indirect Democracy)

ജനപ്രതിനിധികൾ വഴി തീരുമാനങ്ങളെടുക്കുന്നു

പ്രത്യക്ഷ ജനാധിപത്യം നിലനിൽക്കുന്ന രാജ്യം

സ്വിറ്റ്സർലന്റ്


പ്രധാന വിവരങ്ങൾ

ലോകത്തിലെ ജനാധിപത്യ രാജ്യങ്ങൾ

  • ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം: ഇന്ത്യ
  • ലോകത്തിലെ ഏറ്റവും ചെറിയ ജനാധിപത്യ രാജ്യം: നൗറു
  • ലോകത്തിലെ ആദ്യ ജനാധിപത്യ രാജ്യം: ഗ്രീസ്
  • ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം: ഗ്രീസ്
  • ആധുനിക ജനാധിപത്യത്തിന്റെ നാട് എന്നറിയപ്പെടുന്നത്: ബ്രിട്ടൺ
  • പാർലമെന്റുകളുടെ മാതാവ്: ബ്രിട്ടൺ

പ്രധാന ഗ്രന്ഥങ്ങൾ

  • ആധുനിക ജനാധിപത്യത്തിന്റെ ബൈബിൾ: സോഷ്യൽ കോൺട്രാക്ട് (രചിച്ചത് – റൂസ്സോ)

അധികാരം

ഒരു ജനാധിപത്യരാജ്യത്തിൽ യഥാർത്ഥ അധികാരം കൈയ്യാളുന്നത് – ജനങ്ങൾ


ജനാധിപത്യം – നിർവചനങ്ങൾ

എബ്രഹാം ലിങ്കൺ

“ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ നടത്തപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം”

മഹാത്മാഗാന്ധി

“ജനാധിപത്യഭരണം ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായിരിക്കണം”

ജവഹർലാൽ നെഹ്റു

“ജനാധിപത്യം സഹിഷ്ണുതയാണ്. നമ്മോട് യോജിക്കുന്നവരോട് മാത്രമല്ല, വിയോജിക്കുന്നവരോടുമുള്ള സഹിഷ്ണുത”

അമർത്യസെൻ

“ആഗോള ആദരവ് പിടിച്ചുപറ്റുന്ന ഏക ഭരണസംവിധാനം ജനാധിപത്യമാണ്”

നെൽസൺ മണ്ടേല

“രാജ്യത്തെ എല്ലാ മേൽക്കോയ്മകൾക്കും എതിരായിട്ടാണ് ഞാൻ പറയുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളത്. സ്വാതന്ത്ര്യവും ജനാധിപത്യവും സഹവർത്തിത്വവും സമത്വവുമുള്ള ഒരു രാഷ്ട്രത്തിന് വേണ്ടിയാണ് ഞാൻ വെട്ടുന്നത്. ഇത് നേടിയെടുക്കയാണ് എന്റെ ലക്ഷ്യം…. ജനാധിപത്യവ്യവസ്ഥയിൽ നിങ്ങളും ഞങ്ങളും തുല്യരാവും”


PSC ചോദ്യം – ജനാധിപത്യം

ചോദ്യം: ജനാധിപത്യ ഭരണം ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായിരിക്കണം എന്നു പറഞ്ഞത് (a) ജവഹർലാൽ നെഹ്റു (b) ഇന്ദിരാഗാന്ധി (c) ഡോ. രാജേന്ദ്രപ്രസാദ് (d) മഹാത്മാഗാന്ധി

ഉത്തരം: (d) മഹാത്മാഗാന്ധി (Field Worker – 2021)


ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ

പ്രധാന വെല്ലുവിളികൾ

  1. വർദ്ധിച്ചു വരുന്ന ജനസംഖ്യ
  2. പ്രാദേശിക അസമത്വം
  3. വിഘടനവാദം
  4. സാമൂഹികവും സാമ്പത്തികവുമായ അസമത്വം
  5. ഭാഷാവാദം
  6. വർഗ്ഗീയത
  7. നിരക്ഷരത
  8. ജാതീയത
  9. തീവ്രവാദം

പ്രധാന പോയിന്റുകൾ – സംഗ്രഹം

ഭരണഘടനയെക്കുറിച്ച്

  • ഇന്ത്യൻ ഭരണഘടന ഭാഗികമായി അയവുള്ളതും ഭാഗികമായി ദൃഢവുമാണ്
  • പാർലമെന്റിലെ ഏത് സഭയിലും ഭരണഘടന ഭേദഗതി ബിൽ അവതരിപ്പിക്കാവുന്നതാണ്
  • സംസ്ഥാന നിയമസഭകളിൽ ഈ ബിൽ അവതരിപ്പിക്കാൻ കഴിയില്ല

ജനാധിപത്യത്തെക്കുറിച്ച്

  • ജനാധിപത്യത്തിന്റെ ആവിർഭാവം പുരാതന ഗ്രീസിൽ നിന്ന്
  • ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഇന്ത്യ
  • ഒരു ജനാധിപത്യരാജ്യത്തിൽ യഥാർത്ഥ അധികാരം കൈയ്യാളുന്നത് ജനങ്ങൾ
  • പ്രത്യക്ഷ ജനാധിപത്യ മാർഗങ്ങൾ നിലനിൽക്കുന്ന രാജ്യം സ്വിറ്റ്സർലന്റ്

കേരള PSC പരീക്ഷകൾക്കായുള്ള പ്രധാന വസ്തുതകൾ

  • മഹാത്മാഗാന്ധി: “ജനാധിപത്യഭരണം ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായിരിക്കണം”
  • എബ്രഹാം ലിങ്കൺ: “ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ നടത്തപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം”
  • ഇന്ത്യൻ ഭരണഘടന അയവുള്ളതുമല്ല, ദൃഢവുമല്ല രണ്ടിന്റെയും സമ്മിശ്ര രൂപമാണ്

Leave a Reply