Kerala PSC SCERT Notes: class 7 SS Chapter 5 :Chapter 5 നമ്മുടെ ഭൂമി (Our Earth)

🚀 PSC Crack ചെയ്യാൻ Everything You Need – All in One Place!

Join our learning ecosystem built for modern aspirants who want speed, clarity & results!

  • ✅ Daily Exams – Practice Makes Ranks!
  • ✅ Detailed, Crisp Notes – Easy to Revise
  • ✅ Video Classes – Live + Recorded Lessons
  • ✅ Latest PSC Updates & Alerts
  • ✅ One-Stop Hub for All Kerala PSC Preparation

🔥 Join the smart side of PSC learning — Study Smarter, Rank Faster!

ഭൂമിയുടെ ഉള്ളറയും അന്തരീക്ഷവും

ഭൂമിയുടെ ഉള്ളറ (Earth’s Interior)

താപനില: ഭൂമിയുടെ കേന്ദ്ര ഭാഗത്ത് അനുഭവപ്പെടുന്ന ഏകദേശ താപം 5500 ഡിഗ്രി സെൽഷ്യസ് ആണ്.

മർദ്ദവും താപവും: ഭൂമിയിൽ ആഴം കൂടുന്നതനുസരിച്ച് താപവും മർദ്ദവും കൂടുന്നു. മുകളിലത്തെ പാളികൾ ചെലുത്തുന്ന ഭാരമാണ് മർദ്ദ വ്യത്യാസത്തിന് കാരണം.

ഏറ്റവും ആഴമുള്ള ഖനി: ഭൂമിയിലെ ഏറ്റവും ആഴമുള്ള ഖനിയുടെ ഏകദേശ താഴ്‌ച 12 കി.മീ ആണ്.

ഭൂമിയുടെ ആരം: ഭൗമോപരിതലത്തിൽ നിന്നും ഭൂകേന്ദ്രം വരെയുള്ള ഏകദേശ ദൂരം 6371 കി.മീ ആണ്.

വിവര സ്രോതസ്സുകൾ: ഭൂമിയുടെ ഉള്ളറയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുന്ന സ്രോതസ്സുകൾ:

  • അഗ്നി പർവ്വത സ്ഫോടനങ്ങളിലൂടെ ഉപരിതലത്തിൽ എത്തുന്ന വസ്തുക്കൾ
  • ഖനികളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ
  • ഭൂകമ്പ തരംഗങ്ങളുടെ വിശകലനം

ഭൂമിയുടെ പാളികൾ (Layers): ഭൂവൽക്കം (Crust), മാൻ്റിൽ (Mantle), പുറക്കാമ്പ് (Outer core), അകക്കാമ്പ് (Inner core).


1. ഭൂവൽക്കം (Crust)

ഭൂമിയുടെ ഏറ്റവും പുറമേ ഉള്ളതും താരതമ്യേന നേർത്തതുമായ പാളിയാണിത്.

ഖര രൂപത്തിലുള്ള പാറകളാൽ നിർമ്മിതമായ ഈ പാളി ‘ബാഹ്യ സിലിക്കേറ്റ് മണ്ഡലം’ എന്നറിയപ്പെടുന്നു.

രണ്ട് ഭാഗങ്ങൾ: വൻകര ഭൂവൽക്കം (Continental Crust), സമുദ്ര ഭൂവൽക്കം (Oceanic Crust).

വൻകര ഭൂവൽക്കം (SIAL):

  • ശരാശരി കനം: 30 കി.മീ
  • പർവ്വത പ്രദേശങ്ങളിൽ കനം: 70 കി.മീ
  • സിലിക്ക (Si), അലുമിന (Al) എന്നീ ധാതുക്കൾ അടങ്ങിയിരിക്കുന്നതിനാൽ സിയാൽ (SIAL) എന്നറിയപ്പെടുന്നു

സമുദ്ര ഭൂവൽക്കം (SIMA):

  • ശരാശരി കനം: 5 കി.മീ
  • സിലിക്ക (Si), മഗ്നീഷ്യം (Mg) എന്നിവ അടങ്ങിയിരിക്കുന്നതിനാൽ സിമ (SIMA) എന്നറിയപ്പെടുന്നു

2. മാന്റിൽ (Mantle)

ഭൂവൽക്കത്തിന് താഴെ 2900 കിലോമീറ്റർ വരെ വ്യാപിച്ചിരിക്കുന്നു.

ഭൂമിയുടെ പിണ്ഡത്തിൽ (Mass) ഏറ്റവും കൂടുതലുള്ള ഭാഗമാണിത്.

ശിലാമണ്ഡലം (Lithosphere): ഭൂവൽക്കവും മാൻ്റിലിൻ്റെ ഉപരിഭാഗവും ചേർന്നുള്ള ഭാഗം.

അസ്ത‌നോസ്ഫിയർ (Asthenosphere): ശിലാമണ്ഡലത്തിന് താഴെ ശിലാ പദാർത്ഥങ്ങൾ ഉരുകി മാഗ്മ അർധ ദ്രവാവസ്ഥയിൽ കാണപ്പെടുന്ന ഭാഗം. അസ്തനോസ്ഫിയറിന് താഴെ ഖരാവസ്ഥയാണ്.

രണ്ട് ഭാഗങ്ങൾ:

ഉപരിമാന്റിൽ (Upper Mantle): സിലിക്കൺ സംയുക്തങ്ങളാൽ നിർമ്മിതം, ഖരാവസ്ഥയിൽ.

അധോമാന്റ്റിൽ (Lower Mantle): പദാർത്ഥങ്ങൾ അർധ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്നു.


3. കാമ്പ് (Core)

ഭൂമിയുടെ കേന്ദ്ര ഭാഗം. മാന്റിലിന്റെ താഴെ 2900 കി.മീ മുതൽ 6371 കി.മീ വരെ വ്യാപിച്ചു കിടക്കുന്നു.

നിക്കൽ (Ni), ഇരുമ്പ് (Fe) എന്നിവയാൽ നിർമ്മിതമായതിനാൽ നിഫെ (NIFE) എന്നറിയപ്പെടുന്നു.

രണ്ട് ഭാഗങ്ങൾ:

പുറക്കാമ്പ് (Outer Core): ദ്രാവകാവസ്ഥയിൽ.

അകക്കാമ്പ് (Inner Core): ഖരാവസ്ഥയിൽ.


അന്തരീക്ഷം (Atmosphere)

ഭൂമിയെ ആവരണം ചെയ്യുന്ന വാതക പുതപ്പാണ് അന്തരീക്ഷം.

ഭൗമോപരിതലത്തിൽ നിന്നും ഏകദേശം 10,000 കി.മീ വരെ അന്തരീക്ഷ സാന്നിധ്യമുണ്ട്.

വായുവിൻ്റെ 97% സ്ഥിതി ചെയ്യുന്നത് 29 കി.മീ ഉയരം വരെയാണ്.

ഉയരം കൂടുന്തോറും അന്തരീക്ഷ വാതകങ്ങളുടെ അളവ് കുറയുന്നു.

ജീവൻ നിലനിർത്തുന്ന വാതകങ്ങൾ: ഓക്‌സിജൻ, കാർബൺ ഡൈ ഓക്സൈഡ്.

ഓക്‌സിജൻ വർദ്ധിക്കാൻ കാരണം: പ്രകാശ സംശ്ലേഷണം.


അന്തരീക്ഷ ഘടകങ്ങൾ (Composition)

ഏറ്റവും കൂടുതലുള്ള വാതകം: നൈട്രജൻ (78%).

രണ്ടാമത്തെ വാതകം: ഓക്‌സിജൻ (21%).

ഇവ രണ്ടും കൂടി 99% വരുന്നു.

ബാക്കി 1% വാതകങ്ങൾ: ആർഗൺ, കാർബൺ ഡൈഓക്സൈഡ്, നിയോൺ, ഹീലിയം, ക്രിപ്റ്റോൺ, സിനോൺ, ഹൈഡ്രജൻ.

കൂടുതലുള്ള സംയുക്തം: കാർബൺ ഡൈയോക്സൈഡ് (0.037%).

കൂടുതലുള്ള അലസവാതകം: ആർഗൺ (0.93%).


ജലബാഷ്പവും പൊടിപടലങ്ങളും

ബാഷ്‌പീകരണം (Evaporation) വഴി ജലം അന്തരീക്ഷത്തിൽ എത്തുന്നു.

ജല ബാഷ്പത്തിന്റെ സാന്നിധ്യം 90 കി.മീ വരെ.

ഭൂമദ്ധ്യ രേഖയിൽ നിന്ന് ധ്രുവങ്ങളിലേക്ക് പോകുന്തോറും ജല ബാഷ്‌പം കുറയുന്നു.

ഘനീകരണ മർമ്മങ്ങൾ (Hygroscopic Nuclei): അന്തരീക്ഷത്തിലെ നേർത്ത പൊടിപടലങ്ങൾ. ഇവയെ ചുറ്റിയാണ് മേഘങ്ങൾ രൂപപ്പെടുന്നത്.

പൊടിപടലങ്ങളുടെ ഉറവിടം: കാറ്റ്, അഗ്നിപർവ്വതം, ഉൽക്കകൾ.


അന്തരീക്ഷ മലിനീകരണം (Pollution)

കാരണങ്ങൾ: പ്ലാസ്റ്റിക് കത്തിക്കൽ, അഗ്നിപർവ്വത വിഷവാതകം, വെടിമരുന്ന്, വാഹന/ഫാക്ടറി പുക.

അമ്ലമഴ (Acid Rain)

സൾഫർ ഡൈഓക്സൈഡ്, നൈട്രജൻ ഓക്സൈഡ് എന്നിവ മഴവെള്ളത്തിൽ കലർന്ന് ഉണ്ടാകുന്നു.

pH മൂല്യം 5-ൽ കുറവ്. (ശുദ്ധജലത്തിന്റെ pH: 7).

പുകമഞ്ഞ് (Smog)

പുകയും (Smoke) മൂടൽമഞ്ഞും (Fog) ചേർന്നുണ്ടാകുന്നു.

കേരളത്തിൽ സ്മോഗ് ഉണ്ടാകുന്ന സ്ഥലം: ആലുവ (എറണാകുളം).

രോഗങ്ങൾ: പക്ഷാഘാതം, ഹൃദ്രോഗം, ശ്വാസകോശരോഗങ്ങൾ.

പരിഹാരങ്ങൾ: മരം നടുക, സോളാർ/ഇലക്ട്രിക് വാഹന ഉപയോഗം.


അന്തരീക്ഷ ഘടന (Structure of Atmosphere)

അന്തരീക്ഷത്തെ ലംബതലത്തിൽ ഹോമോസ്ഫിയർ (90 കി.മീ വരെ), ഹെറ്ററോസ്ഫിയർ (അതിന് മുകളിൽ) എന്നിങ്ങനെ തിരിക്കുന്നു.

താപനിലയുടെ അടിസ്ഥാനത്തിൽ 5 പാളികളുണ്ട്:


1. ട്രോപ്പോസ്ഫിയർ (Troposphere)

ഏറ്റവും താഴെയുള്ള പാളി. കാലാവസ്ഥാ പ്രതിഭാസങ്ങൾ (മഴ, മഞ്ഞ്, കാറ്റ്) നടക്കുന്നത് ഇവിടെയാണ്.

യാത്രാ വിമാനങ്ങൾ സഞ്ചരിക്കുന്നു.

ശരാശരി ഉയരം: 13 കി.മീ.

ധ്രുവപ്രദേശത്ത്: 8 കി.മീ.

ഭൂമധ്യരേഖാ പ്രദേശത്ത്: 18 കി.മീ (ചൂട് കൂടുതൽ ആയതിനാൽ).

Normal Lapse Rate: ഓരോ 165 മീറ്റർ ഉയരത്തിലും 1°C താപം കുറയുന്നു. (ഊട്ടി, മൂന്നാർ എന്നിവിടങ്ങളിലെ തണുപ്പിന് കാരണം).

സംക്രമണ മേഖല: ട്രോപ്പോപ്പോസ്. ഇവിടെ ജെറ്റ് പ്രവാഹം നടക്കുന്നു.


2. സ്ട്രാറ്റോസ്ഫിയർ (Stratosphere)

ട്രോപ്പോപ്പോസ് മുതൽ 50 കി.മീ വരെ.

ജെറ്റ് വിമാനങ്ങൾ സഞ്ചരിക്കുന്നു.

താപനിലയിൽ മാറ്റമില്ലാത്തതിനാൽ സമതാപമേഖല എന്നറിയപ്പെടുന്നു.

ഓസോൺ പാളി

അൾട്രാവയലറ്റ് കിരണങ്ങളെ തടയുന്നു.

ഓസോൺ ദിനം: സെപ്റ്റംബർ 16 (മോൺട്രിയൽ പ്രോട്ടോക്കോൾ 1987).

ഓസോൺ ശോഷണ വാതകങ്ങൾ: CFC, ഹാലോൺ.

സംക്രമണ മേഖല: സ്ട്രാറ്റോപ്പോസ്.


3. മിസോസ്‌ഫിയർ (Mesosphere)

50 കി.മീ മുതൽ 80 കി.മീ വരെ.

ഉയരം കൂടുന്തോറും താപം കുറയുന്നു. ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുന്ന പാളി.

ഉൽക്കകൾ കത്തിയമരുന്ന പാളി (ഘർഷണം മൂലം).

നോക്‌ടിലുസന്റ് മേഘങ്ങൾ (ദിശാ ദീപങ്ങൾ) കാണപ്പെടുന്നു.

സംക്രമണ മേഖല: മിസോപ്പോസ്.


4. തെർമോസ്‌ഫിയർ (Thermosphere) / അയണോസ്‌ഫിയർ

80 കി.മീ മുതൽ 400 കി.മീ വരെ.

ഉയരം കൂടുന്തോറും താപനില കൂടുന്നു. ഏറ്റവും താപനില കൂടിയ പാളി.

റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിക്കുന്നു (അയോണീകരണം നടക്കുന്നത് കൊണ്ട്).

വാർത്താവിനിമയ കൃത്രിമോപഗ്രഹങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു.

അയണോസ്‌ഫിയറിലെ പാളികൾ:

D-layer: താഴ്ന്ന ആവൃത്തിയിലുള്ള സിഗ്നലുകളെ പ്രതിഫലിപ്പിക്കുന്നു.

E-layer: ഇടത്തരം/ഉയർന്ന ആവൃത്തിയിലുള്ളവയെ പ്രതിഫലിപ്പിക്കുന്നു.

F-layer (Appleton layer): ഉയർന്ന ആവൃത്തിയിലുള്ളവയെ പ്രതിഫലിപ്പിക്കുന്നു.

G-layer: പുറം പാളി.


5. എക്സോസ്ഫിയർ (Exosphere)

അന്തരീക്ഷത്തിലെ ഏറ്റവും മുകളിലുള്ള പാളി (400 കി.മീ മുകളിൽ).

വായു തന്മാത്രകൾ കുറഞ്ഞ് ബഹിരാകാശത്തിലേക്ക് ലയിക്കുന്നു.

Leave a Reply