പഞ്ചവത്സര പദ്ധതികൾ – Kerala PSC പഠന സാമഗ്രി

ആസൂത്രണത്തിന്റെ ചരിത്രം

സ്വാതന്ത്ര്യാനുമുൻപ് (1934-1948)

1934 – എം. വിശ്വേശ്വരയ്യ “പ്ലാൻഡ് ഇക്കണോമി ഫോർ ഇന്ത്യ” പുസ്തകം പ്രസിദ്ധീകരിച്ചു

  • പദവി: ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്

1938 – ദേശീയ ആസൂത്രണ സമിതി രൂപീകരണം

  • മുൻകൈ: സുഭാഷ് ചന്ദ്രബോസ് (കോൺഗ്രസ് അധ്യക്ഷൻ)
  • അധ്യക്ഷൻ: ജവഹർലാൽ നെഹ്റു

1944 – ബോംബെ പദ്ധതി

  • രൂപീകർത്താക്കൾ: എട്ട് പ്രമുഖ വ്യവസായികൾ
  • കാലാവധി: 15 വർഷം

1944 – ഗാന്ധിയൻ പദ്ധതി

  • രൂപീകർത്താവ്: എസ്.എൻ. അഗർവാൾ (ശ്രീമൻ നാരായൺ അഗർവാൾ)
  • ഊന്നൽ: ഗ്രാമീണ വികസനം, ചെറുകിട വ്യവസായങ്ങൾ

1945 – പീപ്പിൾസ് പ്ലാൻ (ജനകീയ പദ്ധതി)

  • രൂപീകർത്താവ്: എം.എൻ. റോയി (M.N. Roy)
  • ലക്ഷ്യം: ഗ്രാമീണ മേഖല, കാർഷിക ഉൽപ്പാദനം, തൊഴിലാളികളുടെയും കർഷകരുടെയും അടിസ്ഥാന ആവശ്യങ്ങൾ

ചോദ്യം: ഇന്ത്യയുടെ ആസൂത്രണ ആശയങ്ങൾക്ക് കരുത്തേകാൻ എം.എൻ റോയ് ആവിഷ്കരിച്ച പദ്ധതി ഏത്? ഉത്തരം: ജനകീയ പദ്ധതി (People’s Plan)

1948 – വ്യാവസായിക നയം പ്രഖ്യാപനം

സ്വാതന്ത്ര്യാനന്തര ആസൂത്രണം

ആസൂത്രണ കമ്മീഷൻ (1950-2014)

രൂപീകരണ വിവരങ്ങൾ

  • തീയതി: 1950 മാർച്ച് 15
  • മാതൃക: സോവിയറ്റ് യൂണിയൻ ദേശീയ ആസൂത്രണ മാതൃക

ചോദ്യം: ആസൂത്രണ കമ്മീഷൻ രൂപീകരണത്തിന് ഇന്ത്യ സ്വീകരിച്ചത് ഏത് രാജ്യത്തിന്റെ ദേശീയ ആസൂത്രണ മാതൃകയാണ്? ഉത്തരം: സോവിയറ്റ് യൂണിയൻ

ഘടന

  • അധ്യക്ഷൻ: പ്രധാനമന്ത്രി
  • ഉപാധ്യക്ഷൻ: പ്രധാനമന്ത്രി നിയമിക്കുന്നത്
  • അംഗങ്ങൾ: കേന്ദ്ര കാബിനറ്റ് നിയമിക്കുന്ന കമ്മീഷൻ അംഗങ്ങൾ

പ്രവർത്തനം

  • പദ്ധതി രൂപം: പഞ്ചവത്സര പദ്ധതികളിലൂടെ വിഭാവനം ചെയ്തത്
  • സമ്പദ്‌വ്യവസ്ഥ: ഇന്ത്യൻ ജനാധിപത്യത്തിനും മിശ്രസമ്പദ്‌വ്യവസ്ഥക്കും അനുസരിച്ചുള്ള മാറ്റങ്ങൾ

ചോദ്യം: ഇന്ത്യയിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്ന വർഷം: A) 1947 B) 1950 C) 1951 D) 1952 ഉത്തരം: B) 1950

അവസാനം

2014 ഓഗസ്റ്റ് 13 – പ്രധാനമന്ത്രി നരേന്ദ്ര മോദി ആസൂത്രണ കമ്മീഷൻ നിർത്തലാക്കി

നീതി ആയോഗ് (2015-ൽ മുതൽ)

സ്ഥാപനം

  • തീയതി: 2015 ജനുവരി 1
  • പൂർണ്ണനാമം: National Institution for Transforming India (NITI Aayog)
  • പകരം: ആസൂത്രണകമ്മീഷന് പകരമായി രൂപം കൊണ്ട സംവിധാനം
  • സ്വഭാവം: ഒരു തിങ്ക് ടാങ്ക്

ചോദ്യം: നീതി ആയോഗ് നിലവിൽ വന്നത്: A) 2014 B) 2015 C) 2016 D) 2017 ഉത്തരം: B) 2015

സംഘടനാ ഘടന

അധ്യക്ഷൻ

  • പ്രധാനമന്ത്രി

ഭരണ സമിതി അംഗങ്ങൾ

  • എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ
  • കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവർണർമാർ

പ്രധാന സ്ഥാനധാരികൾ

  • ഉപാധ്യക്ഷൻ: പ്രധാനമന്ത്രി നിയോഗിക്കുന്നത്
  • സ്ഥിരം അംഗങ്ങൾ
  • അനൗദ്യോഗിക അംഗങ്ങൾ: പ്രധാനമന്ത്രി നിയമിക്കുന്ന അഞ്ച് കേന്ദ്രമന്ത്രിമാർ
  • സ്പെഷ്യൽ ഇൻവൈറ്റീസ്
  • ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ: പ്രധാനമന്ത്രി നിയമിക്കുന്നത്

താത്കാലിക അംഗങ്ങൾ

പ്രധാന സർവ്വകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലുമുള്ളവരെ നിയമിക്കുന്നു

ചോദ്യം: താഴെപ്പറയുന്ന പ്രസ്‌താവനകൾ ഏത് സംവിധാനത്തെ ഉദ്ദേശിച്ചുള്ളതാണ്? • ഇത് ഇന്ത്യയുടെ ആസൂത്രണ കമ്മീഷനെ മാറ്റിസ്ഥാപിച്ചു • ഇതിന്റെ അധ്യക്ഷൻ പ്രധാനമന്ത്രിയാണ് • ഇത് ഒരു തിങ്ക് ടാങ്ക് ആയി പ്രവർത്തിക്കുന്നു A) ധനകാര്യ കമ്മീഷൻ B) ദേശീയ വികസന കൗൺസിൽ C) നീതി ആയോഗ് D) ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരം: C) നീതി ആയോഗ്

നീതി ആയോഗിന്റെ പ്രധാന സംരംഭങ്ങൾ

അടൽ ഇന്നൊവേഷൻ മിഷൻ (AIM)

  • ലക്ഷ്യം: രാജ്യത്ത് ഇന്നൊവേഷൻ, സംരംഭകത്വം പ്രോത്സാഹിപ്പിക്കുക

ആസ്പിരേഷണൽ ഡിസ്ട്രിക്റ്റ്സ് പ്രോഗ്രാം (ADP)

  • ലക്ഷ്യം: രാജ്യത്തെ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ലകളുടെ സാമൂഹിക-സാമ്പത്തിക വികസനം മെച്ചപ്പെടുത്തുക

കോമ്പോസിറ്റ് വാട്ടർ മാനേജ്മെൻ്റ് ഇൻഡെക്സ് (CWMI)

  • ലക്ഷ്യം: സംസ്ഥാനങ്ങളിലെ ജല മാനേജ്മെൻ്റ് പ്രകടനം വിലയിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുക

ചോദ്യം: നീതി ആയോഗിന്റെ ചില സംരംഭങ്ങളും അവയുടെ ലക്ഷ്യങ്ങളും:

  1. അടൽ ഇന്നൊവേഷൻ മിഷൻ (AIM) – a. രാജ്യത്ത് ഇന്നൊവേഷൻ, സംരംഭകത്വം പ്രോത്സാഹിപ്പിക്കുക
  2. ആസ്പിരേഷണൽ ഡിസ്ട്രിക്റ്റ്സ് പ്രോഗ്രാം (ADP) – b. രാജ്യത്തെ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ലകളുടെ വികസനം
  3. കോമ്പോസിറ്റ് വാട്ടർ മാനേജ്മെൻ്റ് ഇൻഡെക്സ് (CWMI) – c. ജല മാനേജ്മെൻ്റ് പ്രകടനം വിലയിരുത്തുക A) 1-a, 2-b, 3-c B) 1-b, 2-a, 3-c C) 1-c, 2-b, 3-a D) 1-a, 2-c, 3-b ഉത്തരം: A) 1-a, 2-b, 3-c

നീതി ആയോഗിന്റെ ലക്ഷ്യങ്ങൾ

ചോദ്യം: ചുവടെ തന്നിട്ടുള്ളവയിൽ നീതി ആയോഗിൻ്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്ന പ്രസ്താവനകൾ ഏതെല്ലാം? i. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നയപരമായ ഉപദേശങ്ങൾ നൽകുക ii. സഹകരണ ഫെഡറലിസം പ്രോത്സാഹിപ്പിക്കുക iii. ദാരിദ്ര്യം പൂർണ്ണമായും ഇല്ലാതാക്കുക iv. സാമ്പത്തിക വളർച്ച മാത്രം ലക്ഷ്യമിടുക A) i, ii B) i, iii C) ii, iv D) i, ii, iii ഉത്തരം: A) i, ii

ചോദ്യം: NITI ആയോഗിൻ്റെ ചുമതലകളിൽ ഉൾപ്പെടാത്ത പ്രസ്‌താവന ഏത്? A) സംസ്ഥാനങ്ങളുമായി സഹകരിച്ച് ദേശീയ വികസന അജണ്ടകൾ രൂപീകരിക്കുക B) കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സാങ്കേതിക ഉപദേശം നൽകുക C) പഞ്ചവത്സര പദ്ധതികൾക്ക് അന്തിമ അംഗീകാരം നൽകുക D) വിവിധ മേഖലകളിലെ പുരോഗതി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുക ഉത്തരം: C) പഞ്ചവത്സര പദ്ധതികൾക്ക് അന്തിമ അംഗീകാരം നൽകുക

ചോദ്യം: താഴെപ്പറയുന്നവയിൽ നീതി ആയോഗിന്റെ (NITI Aayog) പ്രവർത്തന പരിധിയിൽ വരാത്തത്? A) സഹകരണ ഫെഡറലിസം പ്രോത്സാഹിപ്പിക്കുക B) ദേശീയ വികസന അജണ്ടകൾ രൂപീകരിക്കുക C) സംസ്ഥാനങ്ങൾക്ക് ധനസഹായം അനുവദിക്കുക D) വിവിധ മേഖലകളിലെ പുരോഗതി നിരീക്ഷിക്കുക ഉത്തരം: C) സംസ്ഥാനങ്ങൾക്ക് ധനസഹായം അനുവദിക്കുക

പഞ്ചവത്സര പദ്ധതികൾ – സമ്പൂർണ്ണ പട്ടിക

പദ്ധതികാലയളവ്ലക്ഷ്യം
ഒന്നാം പഞ്ചവത്സരപദ്ധതി1951-1956കാർഷികമേഖലയുടെ സമഗ്ര വികസനം
രണ്ടാം പഞ്ചവത്സരപദ്ധതി1956-1961വ്യാവസായിക വികസനം
മൂന്നാം പഞ്ചവത്സരപദ്ധതി1961-1966ഭക്ഷ്യ സ്വയം പര്യാപ്‌തത, സമ്പദ് ഘടനയുടെ സ്വയം പര്യാപ്തത
നാലാം പഞ്ചവത്സരപദ്ധതി1969-1974സ്ഥിരതയോടുകൂടിയ വളർച്ച, സ്വാശ്രയത്വം
അഞ്ചാം പഞ്ചവത്സരപദ്ധതി1974-1979ദാരിദ്ര്യനിർമാർജനം
ആറാം പഞ്ചവത്സരപദ്ധതി1980-1985കാർഷിക-വ്യാവസായിക മേഖലകളുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ
ഏഴാം പഞ്ചവത്സരപദ്ധതി1985-1990ആധുനികവൽക്കരണം – തൊഴിലവസരങ്ങളുടെ വർധനവ്
എട്ടാം പഞ്ചവത്സരപദ്ധതി1992-1997മാനവശേഷി വികസനം
ഒമ്പതാം പഞ്ചവത്സരപദ്ധതി1997-2002ഗ്രാമീണവികസനവും വികേന്ദ്രീകൃതാസൂത്രണവും
പത്താം പഞ്ചവത്സരപദ്ധതി2002-2007മൂലധനനിക്ഷേപം വർധിപ്പിക്കുക
പതിനൊന്നാം പഞ്ചവത്സരപദ്ധതി2007-2012മുഴുവൻ ജനവിഭാഗങ്ങളുടെയും സമഗ്രവികസനം
പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി2012-2017സുസ്ഥിരവികസനം

ചോദ്യം: ഇന്ത്യയിൽ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം: A) 1950 B) 1951 C) 1952 D) 1953 ഉത്തരം: B) 1951

പ്രത്യേക പദ്ധതി വിവരങ്ങൾ

ഒന്നാം പഞ്ചവത്സര പദ്ധതി (1951-1956)

  • സവിശേഷത: ഇന്ത്യയിൽ വൻകിട ജലസേചന പദ്ധതികൾ ആരംഭിച്ച പഞ്ചവത്സര പദ്ധതി
  • മാതൃക: ഹരോഡ്-ഡോമർ മോഡൽ

രണ്ടാം പഞ്ചവത്സര പദ്ധതി (1956-1961)

  • മാതൃക: മഹലനോബിസ് മോഡൽ
  • ഊന്നൽ: വ്യവസായവൽക്കരണം
  • സ്ഥാപനങ്ങൾ: ഭിലായ്, ദുർഗാപൂർ, റൂർക്കേല ഇരുമ്പുരുക്ക് വ്യവസായശാലകൾ

ചോദ്യം: താഴെ പറയുന്ന പ്രസ്‌താവനകളിൽ രണ്ടാം പഞ്ചവത്സര പദ്ധതിയുമായി ബന്ധമില്ലാത്തത് ഏത്? A) മഹലനോബിസ് മോഡലിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു B) വ്യവസായവൽക്കരണത്തിന് ഊന്നൽ നൽകി C) ഭിലായ്, ദുർഗാപൂർ, റൂർക്കേല എന്നിവിടങ്ങളിൽ ഇരുമ്പുരുക്ക് വ്യവസായശാലകൾ സ്ഥാപിച്ചു D) കൃഷിക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകി ഉത്തരം: D) കൃഷിക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകി

ചോദ്യം: താഴെ രണ്ടു പ്രസ്താവനകൾ തന്നിരിക്കുന്നു: ദൃഢപ്രസ്താവം (Assertion ‘A’): രണ്ടാം പഞ്ചവത്സര പദ്ധതി അടിസ്ഥാന ഘന വ്യവസായങ്ങളിലുള്ള പൊതുമേഖലാ നിക്ഷേപത്തിന് ഊന്നൽ കൊടുത്തു കാരണം (Reason ‘R’): ഇന്ത്യയിലെ സ്വകാര്യമേഖല ദുർബളവും, വൻകിട നിക്ഷേപം നടത്തുന്നതിനോ, നിക്ഷേപസമാഹരണം നടത്തുന്നതിനോ ഉള്ള ശേഷിയും പ്രാപ്തിയും ഉള്ളതായിരുന്നില്ല A) A യും R ഉം ശരിയാണ്, R എന്നത് A യുടെ ശരിയായ വിശദീകരണമാണ് B) A യും R ഉം ശരിയാണ്, എന്നാൽ R എന്നത് A യുടെ ശരിയായ വിശദീകരണമല്ല C) A ശരിയാണ്, എന്നാൽ R തെറ്റാണ് D) A തെറ്റാണ്, എന്നാൽ R ശരിയാണ് ഉത്തരം: A) A യും R ഉം ശരിയാണ്, R എന്നത് A യുടെ ശരിയായ വിശദീകരണമാണ്

ഒമ്പതാം പഞ്ചവത്സര പദ്ധതി (1997-2002)

  • സവിശേഷത: പഞ്ചായത്തുകൾ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് തലങ്ങളിലായി മാറിയ പദ്ധതി

ചോദ്യം: ഇന്ത്യയിൽ നടപ്പിലാക്കുന്ന പഞ്ചവത്സര പദ്ധതികളുടെ ലക്ഷ്യങ്ങൾ ഏതെല്ലാം? i. സാമ്പത്തിക വളർച്ച ii. ദാരിദ്ര്യ നിർമ്മാർജ്ജനം iii. സ്വയംപര്യാപ്തത iv. ആധുനികവൽക്കരണം A) i, ii, iii B) i, ii, iv C) i, iii, iv D) i, ii, iii, iv ഉത്തരം: D) i, ii, iii, iv

ചോദ്യം: നൽകിയിരിക്കുന്ന പ്രസ്താവനകൾ ശ്രദ്ധിച്ചു ശരിയായ ഓപ്‌ഷൻ തെരഞ്ഞെടുക്കുക: പ്രസ്താവന 1: സാമ്പത്തിക വളർച്ച കൈവരിക്കുക എന്നത് പഞ്ചവത്സര പദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു പ്രസ്താവന 2: രാഷ്ട്രത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് അടിത്തറപാകിയതും ത്വരിതപ്പെടുത്തിയതുമായ നിരവധി പദ്ധതികൾ 12 പഞ്ചവത്സര പദ്ധതികളിലൂടെ രാജ്യത്തു നടപ്പിലാക്കി A) പ്രസ്താവനകൾ 1, 2 എന്നിവ ശരിയാണ് B) പ്രസ്താവന 1 ശരിയാണ്, പ്രസ്താവന 2 തെറ്റാണ് C) പ്രസ്താവന 1 തെറ്റാണ്, പ്രസ്താവന 2 ശരിയാണ് D) പ്രസ്താവനകൾ 1, 2 എന്നിവ തെറ്റാണ് ഉത്തരം: A) പ്രസ്താവനകൾ 1, 2 എന്നിവ ശരിയാണ്

ചോദ്യം: ഇന്ത്യൻ സമ്പദ്ഘടനയെ സ്വാധീനിച്ച ചില പ്രധാന നയങ്ങൾ താഴെ നല്കിയിരിക്കുന്നു. കാലഗണനയനുസരിച്ചു ഇവയുടെ ശരിയായ ക്രമം ഏത്? i. ആസൂത്രണ കമ്മീഷൻ രൂപീകരണം ii. ഹരിത വിപ്ലവം iii. പുതിയ സാമ്പത്തിക നയം iv. നീതി ആയോഗ് രൂപീകരണം A) i, ii, iii, iv B) ii, i, iii, iv C) i, iii, ii, iv D) ii, iii, i, iv ഉത്തരം: A) i, ii, iii, iv

പ്രധാന വിപ്ലവങ്ങൾ

ഹരിത വിപ്ലവം (1960-1980)

  • കാലഘട്ടം: 1960-1980 വരെയുള്ള കാലഘട്ടത്തിൽ കാർഷിക രംഗത്തുണ്ടായ മാറ്റം
  • സ്വയംപര്യാപ്‌തത കൈവരിച്ച ഭക്ഷ്യധാന്യങ്ങൾ: അരി, ഗോതമ്പ് (PSC ഉത്തരം – ഗോതമ്പ്)

ധവള വിപ്ലവം

  • ലക്ഷ്യം: പാലും പാലുൽപ്പന്നങ്ങളുടെ വർധനവും ലക്ഷ്യമിട്ട് നടപ്പിലാക്കിയ പദ്ധതി

നീല വിപ്ലവം

  • ലക്ഷ്യം: മത്സ്യോൽപ്പാദന മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് നടപ്പിലാക്കിയത്

വികേന്ദ്രീകൃത ആസൂത്രണം

ഭരണഘടനാ ഭേദഗതികൾ

  • 73-ാം ഭേദഗതി: 1992-ൽ പാർലമെൻ്റ് പാസാക്കി, 1993-ൽ നിലവിൽ വന്നത് – പഞ്ചായത്തീരാജ് സംവിധാനം
  • 74-ാം ഭരണഘടനാ ഭേദഗതി: 1992-ൽ പാർലമെൻ്റ് പാസാക്കി, 1993-ൽ നിലവിൽ വന്നത് – നഗരപാലിക സംവിധാനം

വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയ

ഗ്രാമപഞ്ചായത്ത്

  • പ്രാദേശിക വികസന ആവശ്യങ്ങൾ വാർഡുതല ഗ്രാമസഭകളിൽ ചർച്ച ചെയ്യുന്നു
  • ആവശ്യങ്ങൾ ക്രോഡീകരിച്ച് പദ്ധതികളായി സമർപ്പിക്കുന്നു

ബ്ലോക്ക് പഞ്ചായത്ത്

  • ഗ്രാമപഞ്ചായത്തിന്റെ പദ്ധതി വിലയിരുത്തി മുൻഗണനാക്രമത്തിൽ ജില്ലാതലത്തിലേക്ക് സമർപ്പിക്കുന്നു

ജില്ലാ പഞ്ചായത്ത്

  • ബ്ലോക്ക് പഞ്ചായത്ത് പരിശോധിച്ച പദ്ധതികൾക്ക് ജില്ലാതല പ്ലാനിംഗ് കമ്മിറ്റി അംഗീകാരം നൽകുന്നു
  • സംസ്ഥാന ആസൂത്രണബോർഡിന് കൈമാറുന്നു

വികേന്ദ്രീകൃതാസൂത്രണത്തിന്റെ പ്രാധാന്യം:

  • അധികാരവും സാമ്പത്തികവിഭവങ്ങളും പ്രാദേശിക വികസനത്തിനു വിനിയോഗിക്കാൻ ത്രിതലപഞ്ചായത്തുകൾക്കും നഗരസഭകൾക്കും സാധിച്ചു
  • വികേന്ദ്രീകൃത ആസൂത്രണത്തിൽ ഗ്രാമസഭകൾക്കും പ്രധാന പങ്കുണ്ട്

പ്രധാന വ്യക്തികൾ

എം. വിശ്വേശ്വരയ്യ

  • പദവി: ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് (Father of Indian Planning)
  • കൃതി: “Planned Economy for India” (1934)
  • സംഭാവന: ഇന്ത്യയ്ക്ക് ഒരു ആസൂത്രിത സമ്പദ്‌വ്യവസ്ഥയുടെ പ്രാധാന്യം എടുത്തു കാണിച്ചു

ജവഹർലാൽ നെഹ്റു

  • പദവി: പഞ്ചവത്സര പദ്ധതികളുടെ പിതാവ് (Father of Five-Year Plans)
  • സ്ഥാനം: ആസൂത്രണ കമ്മീഷന്റെ ആദ്യ അധ്യക്ഷൻ
  • പ്രസിദ്ധമായ വാക്കുകൾ: “അണക്കെട്ടുകൾ ഇന്ത്യയുടെ വികസനത്തിന്റെ മഹാക്ഷേത്രങ്ങളാണ്”
  • സന്ദർഭം: ഭകരാംഗൽ അണക്കെട്ട് ഉദ്ഘാടനം ചെയ്യുന്ന വേളയിൽ പറഞ്ഞത്

പി.സി. മഹലനോബിസ്

  • പദവി: ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സിന്റെ പിതാവ് (Father of Indian Statistics)
  • സംഭാവന: രണ്ടാം പഞ്ചവത്സര പദ്ധതിയുടെ (Mahalanobis Model) ശില്പി

എസ്.എൻ. അഗർവാൾ (ശ്രീമൻ നാരായൺ അഗർവാൾ)

  • സംഭാവന: ഗാന്ധിയൻ പദ്ധതി രൂപീകരിച്ചു (1944)

എം.എൻ. റോയി

  • സംഭാവന: പീപ്പിൾസ് പ്ലാൻ (ജനകീയ പദ്ധതി) രൂപീകരിച്ചു (1945)

സാമ്പത്തിക ആസൂത്രണത്തിന്റെ ലക്ഷ്യങ്ങൾ

വളർച്ച (Growth)

  • രാജ്യത്തെ മൊത്തം സാധനങ്ങളെയും സേവനങ്ങളെയും ഉൽപ്പാദന വർദ്ധനവാണ് വളർച്ച
  • പ്രാഥമികം, ദ്വിതീയം, തൃതീയം എന്നീ മേഖലകളെ അടിസ്ഥാനമാക്കി കണക്കാക്കുന്നു

വളർച്ചയിൽ ഉൾപ്പെടുന്ന മേഖലകൾ:

  • കാർഷിക-വ്യാവസായിക മേഖലകളിലെ ഉൽപ്പാദനവർദ്ധനവ്
  • ഗതാഗത വാർത്താവിനിമയ സൗകര്യങ്ങൾ
  • ആശുപത്രികൾ, ധനകാര്യസ്ഥാപനങ്ങൾ
  • വിദ്യാഭ്യാസസ്ഥാപനങ്ങൾ, കച്ചവടസ്ഥാപനങ്ങൾ
  • കയറ്റുമതി ഇറക്കുമതി ഉൽപ്പാദനം

തുല്യത (Equality)

  • ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും അടിസ്ഥാന ആവശ്യങ്ങളായ ആഹാരം, വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം, കുടിവെള്ളം, ആരോഗ്യരക്ഷ തുടങ്ങിയവ ലഭ്യമാക്കുക
  • സമ്പത്തിന്റെ നീതിപൂർവമായ വിതരണം സാധ്യമാക്കുക

ആധുനികവൽക്കരണം (Modernization)

  • നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തൽ
  • ചരക്കുനീക്കവും യാത്രയും വേഗത്തിലാക്കൽ
  • സമയലാഭവും അതിലൂടെ സാമ്പത്തികനേട്ടവും ഉണ്ടായി
  • ആധുനിക വാർത്താവിനിമയ സൗകര്യങ്ങൾ ജീവിതനിലവാരവും സുരക്ഷിതത്വവും വർദ്ധിപ്പിക്കുന്നതിനും ഗവൺമെന്റിനെ സേവനങ്ങൾ വളരെ പെട്ടെന്ന് ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഉപകരിച്ചു
  • സ്ത്രീകളുടെ അവകാശസംരക്ഷണവും സാമൂഹ്യസുരക്ഷിതത്വവും സാധ്യമായി

സ്വാശ്രയത്വം (Self-reliance)

  • വിഭവങ്ങൾ ഉപയോഗിച്ച് മാനവശേഷി പ്രയോജനപ്പെടുത്തൽ
  • കൃഷിയിലും വ്യാവസായിയിലും സേവനമേഖലയിലും സ്വയം പര്യാപ്തത
  • വിദേശ ആശ്രയത്വം ഇല്ലാതാക്കാൻ
  • അടിസ്ഥാനവ്യാവസായങ്ങൾ, ഊർജ്ജോല്പാദനം എന്നിവയിലെ സ്വയംപര്യാപ്തത

പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും

ചോദ്യം: എന്താണ് സാമ്പത്തികശാസ്ത്രം എന്ന്തുകൊണ്ട് ഉദ്ദേശിക്കുന്നത്? ഉത്തരം: ലഭ്യമായ വിഭവങ്ങൾ ഉപയോഗപ്പെടുത്തി സമൂഹത്തിന്റെ പ്രധാന സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ നടത്തുന്ന മുന്നൊരുക്കത്തെയാണ് സാമ്പത്തികശാസ്ത്രം എന്ന് പറയുന്നത്

ചോദ്യം: പഞ്ചവത്സര പദ്ധതികളുടെ പ്രധാന ഉദ്ദേശ്യമെന്ത്? ഉത്തരം: ഒരു പ്രത്യേക മേഖലയ്ക്ക് മുൻഗണന നൽകി അഞ്ചു വർഷം കൊണ്ട് ലക്ഷ്യം നേടുക എന്നതാണ് പഞ്ചവത്സര പദ്ധതികളുടെ ഉദ്ദേശ്യം

ചോദ്യം: കേന്ദ്ര ഗവൺമെന്റ് ആസൂത്രണ കമ്മീഷൻ്റെ പ്രവർത്തനം അവസാനിപ്പിച്ചതിനു ശേഷം നിലവിൽ വന്ന സംവിധാനം ഏത്? എന്ന്? ഉത്തരം: നീതി ആയോഗ്, 2015 ജനുവരി 1

ചോദ്യം: നീതി ആയോഗിൻ്റെ ഇപ്പോഴത്തെ വൈസ് ചെയർപേഴ്സൺ A) രാജീവ് കുമാർ B) സുമൻ കെ. ബെറി C) അരവിന്ദ് പനഗരിയ D) ഡോ. വി.കെ. സരസ്വത് ഉത്തരം: B) സുമൻ കെ. ബെറി (നിലവിൽ)


പ്രധാനപ്പെട്ട കുറിപ്പുകൾ

ആസൂത്രണം: പഞ്ചവത്സര പദ്ധതികളായിട്ടാണ് ആസൂത്രണ കമ്മീഷൻ പദ്ധതികൾ വിഭാവനം ചെയ്തത് • വികേന്ദ്രീകരണം: ഒമ്പതാം പഞ്ചവത്സര പദ്ധതിയിൽ ഗ്രാമീണവികസനവും വികേന്ദ്രീകൃതാസൂത്രണവും ലക്ഷ്യമിട്ടു • ജലസേചനം: ഒന്നാം പഞ്ചവത്സര പദ്ധതിയിൽ വൻകിട ജലസേചന പദ്ധതികൾ ആരംഭിച്ചു • വ്യവസായം: രണ്ടാം പഞ്ചവത്സര പദ്ധതിയിൽ വ്യാവസായിക വികസനത്തിന് ഊന്നൽ നൽകി • ദാരിദ്ര്യം: അഞ്ചാം പഞ്ചവത്സര പദ്ധതിയിൽ ദാരിദ്ര്യനിർമാർജനം പ്രധാന ലക്ഷ്യമായിരുന്നു


Kerala PSC പരീക്ഷയ്ക്കുള്ള ടിപ്പ്: ഈ വിഷയത്തിൽ നിന്ന് സാധാരണയായി 5-7 ചോദ്യങ്ങൾ വരാറുണ്ട്. പ്രത്യേകിച്ച് പഞ്ചവത്സര പദ്ധതികളുടെ കാലാവധി, ലക്ഷ്യങ്ങൾ, നീതി ആയോഗിന്റെ ഘടന, വികേന്ദ്രീകൃത ആസൂത്രണം, പ്രധാന വ്യക്തികൾ എന്നിവ നന്നായി പഠിക്കേണ്ടതാണ്।

Leave a Reply