🚀 PSC Crack ചെയ്യാൻ Everything You Need – All in One Place!
Join our learning ecosystem built for modern aspirants who want speed, clarity & results!
- ✅ Daily Exams – Practice Makes Ranks!
- ✅ Detailed, Crisp Notes – Easy to Revise
- ✅ Video Classes – Live + Recorded Lessons
- ✅ Latest PSC Updates & Alerts
- ✅ One-Stop Hub for All Kerala PSC Preparation
🔥 Join the smart side of PSC learning — Study Smarter, Rank Faster!
- ഭരണഘടനയുടെ ആമുഖവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
(i) ‘ഭാരതത്തിലെ ജനങ്ങളായ നാം’ എന്നു പറഞ്ഞു കൊണ്ടാണ് ആമുഖം തുടങ്ങുന്നത്
(ii) ‘ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾ’ എന്നാണ് ആമുഖം തുടങ്ങുന്നത്.
(iii) ഇന്ത്യയിലെ പരമാധികാരം ജനങ്ങൾക്കാണെന്ന് പ്രസ്താവിക്കുന്നു.
(a) Only (i) and (ii)
(b) Only (i) and (iii)
(c) Only (ii) and (iii)
(d) All of the above (i), (ii) and (iii). - Answer b
» ഭരണഘടനയുടെ ആമുഖം (Preamble)
- ഇന്ത്യൻ ഭരണഘടനയുടെ ബൃഹത്തായ സവിശേഷതകളുടെ സാരാംശം.
- ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ആദർശങ്ങളും മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്നു.
- ഇന്ത്യയിലെ പരമാധികാരം ജനങ്ങൾക്കാണെന്ന് പ്രസ്താവിക്കുന്നു.
ആമുഖത്തിന്റെ രൂപീകരണം
- ഭരണഘടനയ്ക്ക് ഒരു ആമുഖം വേണമെന്ന ആവശ്യം ആദ്യമായി മുന്നോട്ട് വെച്ച വ്യക്തി: ബി.എൻ. റാവു.
- ഭരണഘടനയുടെ ആമുഖം ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ അവതരിപ്പിച്ചത്: ജവഹർലാൽ നെഹ്റു.
- ഇന്ത്യ ആമുഖം കടം കൊണ്ട രാജ്യം: യു.എസ്.എ.
- ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി: ജവഹർലാൽ നെഹ്റു.
- ജവഹർലാൽ നെഹ്റു ഭരണഘടനാ നിർമ്മാണസഭയിൽ അവതരിപ്പിച്ച ലക്ഷ്യപ്രമേയം (Objective resolution) ആണ് പിന്നീട് ആമുഖമായി മാറിയത്.
- നെഹ്റു ലക്ഷ്യപ്രമേയം അവതരിപ്പിച്ച തീയതി: 1946 ഡിസംബർ 13.
- ലക്ഷ്യപ്രമേയം ഭരണഘടനാ നിർമ്മാണസഭ പാസ്സാക്കിയത്: 1947 ജനുവരി 22.
ആമുഖത്തിന്റെ സവിശേഷതകൾ
- ആമുഖത്തിന്റെ വിശേഷണങ്ങൾ: ഭരണഘടനയുടെ താക്കോൽ, ഭരണഘടനയുടെ ആത്മാവ്, തിരിച്ചറിയൽ കാർഡ്.
- ആമുഖം ആരംഭിക്കുന്നത്: “ഭാരതത്തിലെ ജനങ്ങളായ നാം” (We the people of India).
- ആമുഖമനുസരിച്ച് ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ്റ്റ്- മതേതര -ജനാധിപത്യ – റിപ്പബ്ലിക് ആണ്.
- ഭരണഘടന നിലവിൽ വന്ന സമയത്ത് ഇന്ത്യ: പരമാധികാര ജനാധിപത്യ- റിപ്പബ്ലിക് ആയിരുന്നു.
- ആമുഖത്തിൽ പ്രതിപാദിക്കുന്ന ഒരേയൊരു തീയതി: 1949 നവംബർ 26.
ആമുഖം ഉറപ്പുനൽകുന്ന ലക്ഷ്യങ്ങൾ
- പൗരന്മാർക്ക് രാഷ്ട്രം ഉറപ്പുവരുത്തേണ്ട ലക്ഷ്യങ്ങൾ: നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം.
- ആമുഖത്തിൽ പരാമർശിച്ചിരിക്കുന്ന മൂന്ന് തരത്തിലുള്ള നീതികൾ: സാമൂഹ്യം, സാമ്പത്തികം, രാഷ്ട്രീയം.
- സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ നീതി എന്ന ആശയം കടമെടുത്തത്: റഷ്യൻ വിപ്ലവത്തിൽ നിന്ന് (1917).
- ഇന്ത്യൻ ഭരണഘടന കടമെടുത്ത ആശയങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
(i) മൗലിക അവകാശങ്ങൾ അമേരിക്കൻ ഭരണഘടനയിൽ നിന്നാണ് കടമെടുത്തത്.
(ii) നിർദ്ദേശക തത്വങ്ങൾ ഐറിഷ് ഭരണഘടനയിൽ നിന്നാണ് കടമെടുത്തത്
(iii) നിയമനിർമ്മാണ പ്രക്രിയ കനേഡിയൻ ഭരണഘടനയിൽ നിന്നാണ് കടമെടുത്തത്.
(a) Only i and ii
(b) Only i and iii
(c) Only ii and iii
(d) All of the above (i), (ii) and (iii)
(a) Only (i) and (ii)
ഇന്ത്യൻ ഭരണഘടന വിവിധ രാജ്യങ്ങളിൽ നിന്ന് ആശയങ്ങൾ സ്വീകരിച്ചിട്ടുണ്ട്, അതിനാൽ ഇതിനെ ‘കടം കൊണ്ട ഭരണഘടന’ (Borrowed Constitution) എന്ന് വിശേഷിപ്പിക്കുന്നു. എങ്കിലും, ഏറ്റവും കൂടുതൽ കാര്യങ്ങൾ കടമെടുത്തിരിക്കുന്നത് ഗവൺമെൻ്റ് ഓഫ് ഇന്ത്യാ ആക്ട് – 1935-ൽ നിന്നാണ്.
ഗവൺമെൻ്റ് ഓഫ് ഇന്ത്യാ ആക്ട് – 1935
- ഗവർണർ പദവി
- പബ്ലിക് സർവീസ് കമ്മീഷൻ
- ഫെഡറൽ കോടതി
- അടിയന്തരാവസ്ഥ
യു.എസ്.എ. (അമേരിക്ക)
- മൗലികാവകാശങ്ങൾ
- ആമുഖം
- സ്വതന്ത്ര നീതിന്യായ വ്യവസ്ഥ (Independent Judiciary)
- ജുഡീഷ്യൽ റിവ്യൂ
- രാഷ്ട്രപതിയുടെ ഇംപീച്ച്മെൻ്റ്
- ലിഖിത ഭരണഘടന (Written Constitution)
- വൈസ് പ്രസിഡൻ്റ്
- സുപ്രീം കോടതി
റഷ്യ (USSR)
- മൗലിക കടമകൾ
- പഞ്ചവത്സര പദ്ധതികൾ
ബ്രിട്ടൺ
- പാർലമെൻ്ററി ജനാധിപത്യം
- ഏക പൗരത്വം (Single Citizenship)
- നിയമവാഴ്ച (Rule of Law)
- നിയമനിർമ്മാണം
- നിയമസമത്വം
- കാബിനറ്റ് സമ്പ്രദായം
- രാഷ്ട്രത്തലവന് നാമമാത്രമായ അധികാരം
- റിട്ടുകൾ
- ദ്വിമണ്ഡല സഭ (Bicameral Legislature)
- തിരഞ്ഞെടുപ്പ് സംവിധാനം
- കൂട്ടുത്തരവാദിത്വം
- കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി.)
- സ്പീക്കർ
- കേവല ഭൂരിപക്ഷ വ്യവസ്ഥ (FPTP)
ഓസ്‌ട്രേലിയ
- കൺകറൻ്റ് ലിസ്റ്റ്
- പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനം (Joint Sitting of Parliament)
- വ്യവസായ-വാണിജ്യങ്ങൾക്കുള്ള സ്വാതന്ത്ര്യം
കാനഡ
- ഫെഡറൽ സംവിധാനം
- അവശിഷ്ടാധികാരം (Residuary Powers)
- യൂണിയൻ, സ്റ്റേറ്റ് ലിസ്റ്റുകൾ
- സംസ്ഥാന ഗവർണർമാരുടെ നിയമനം
- സുപ്രീം കോടതിയുടെ ഉപദേശാധികാരം
ജപ്പാൻ
- നിയമസ്ഥാപിതമായ വ്യവസ്ഥ (Procedure established by law)
അയർലൻഡ്
- മാർഗ നിർദ്ദേശക തത്ത്വങ്ങൾ (Directive Principles of State Policy)
- പ്രസിഡൻ്റിൻ്റെ തിരഞ്ഞെടുപ്പ്
- രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്യുന്നത്
ദക്ഷിണാഫ്രിക്ക
- ഭരണഘടനാ ഭേദഗതി
- രാജ്യസഭാ അംഗങ്ങളുടെ തിരഞ്ഞെടുപ്പ്
ഫ്രാൻസ്
- റിപ്പബ്ലിക്
- സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം (Liberty, Equality, Fraternity)
ജർമ്മനി (വെയ്മർ ഭരണഘടന)
- അടിയന്തരാവസ്ഥക്കാലത്ത് മൗലികാവകാശങ്ങൾ റദ്ദു ചെയ്യുന്നത്