ആസൂത്രണ കമ്മീഷൻ SCERT Notes

ഇന്ത്യയിൽ ആസൂത്രണ കമ്മീഷൻ നിലവിൽ 

വന്ന വർഷം 

(a) 1949 

(b) 1950 

(c) 1951 

(d) 1952 

14. (b) 1950 

SCERT

സ്വാതന്ത്ര്യാനന്തരം ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് സാമ്പത്തിക മുന്നേറ്റം ലക്ഷ്യമാക്കി നിരവധി പദ്ധതികൾ ആവിഷ്ക്കരിക്കുകയുണ്ടായി. ഈ പദ്ധതികളിൽ പലതും സ്വാതന്ത്ര്യസമരകാലത്ത് പല കോൺഗ്രസ് സമ്മേളനങ്ങളിലും ചർച്ചചെയ്തിരുന്നവയാണ്. കേന്ദ്രീകൃത സാമ്പത്തികാസൂത്രണമായിരുന്നു അവയിൽ പ്രധാനപ്പെട്ടത്. സോവിയറ്റ് യൂണിയനിൽ നിന്നാണ് ഇന്ത്യ സാമ്പത്തികാസൂത്രണം എന്ന ആശയം കൈക്കൊണ്ടത്.

1950 മാർച്ച് 15 ന് ആസൂത്രണ കമ്മീഷൻ നിലവിൽ വന്നു. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ചെയർമാനും ഗുൽസാരിലാൽ നന്ദ വൈസ് ചെയർമാനുമായിരുന്നു. ടി.ടി കൃഷ്‌ണമാചാരി, സി.ഡി. ദേശ്‌മുഖ് എന്നിവർ അംഗങ്ങളുമായിരുന്നു.

സ്വാതന്ത്ര്യത്തിനുശേഷം സാമ്പത്തിക ആസൂത്രണ പരിപാടികൾക്ക് ശക്തി വർധിച്ചു. 1950 ൽ ജവഹർലാൽ നെഹ്റുവിൻ്റെ അധ്യക്ഷതയിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നു. സാമ്പത്തികപുരോഗതിക്കായി ആസൂത്രണ കമ്മീഷൻ നിരവധി പദ്ധതികൾ മുന്നോട്ടുവച്ചു.

രാജ്യത്തിന്റെ സാമ്പത്തികവളർച്ച ലക്ഷ്യമിട്ട് ആസൂത്രണ കമ്മീഷൻ നടപ്പിലാക്കിയ പദ്ധതികളാണ് പഞ്ചവത്സരപദ്ധതികൾ. 1951 ൽ തുടക്കം കുറിച്ച പഞ്ചവത്സരപദ്ധതികൾ വികസനപ്രക്രിയയിൽ വളരെയധികം മുന്നോട്ടുപോകാൻ ഇന്ത്യയെ സഹായിച്ചു. കാർഷിക വ്യാവസായിക മേഖല പുഷ്ടിപ്പെടാനും ദാരിദ്ര്യനിർമാർജനത്തിനും ഊർജോൽപ്പാദനത്തിനും വിദ്യാഭ്യാസമേഖലയിലെ പുരോഗതിക്കും ഇത് സഹായകമായി.

സാമ്പത്തികപുരോഗതിക്കായി വിദേശരാജ്യങ്ങളുടെ സഹായവും ഇന്ത്യക്ക് ലഭിച്ചു. വിദേശസഹായത്താൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇരുമ്പുരുക്ക് വ്യവസായശാലകൾ ആരംഭിച്ചു.

ആസൂത്രണത്തിൻ്റെ നാൾവഴി

സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപുതന്നെ സാമ്പത്തിക ആസൂത്രണത്തിന് ഇന്ത്യയിൽ തുടക്കം കുറിച്ചിരുന്നു. ദാദാഭായ് നവ്റോജിയുടെ ചോർച്ചാസിദ്ധാന്തത്തെക്കുറിച്ച് മുൻ ക്ലാസിൽ പഠിച്ചുവല്ലോ? ബ്രിട്ടീഷ് ചൂഷണവും ഇന്ത്യയുടെ വികസനമുരടിപ്പും എങ്ങനെ തരണം ചെയ്യാം എന്നതായിരുന്നു 1931 ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കറാച്ചി സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയം. ഇതിനെ തുടർന്ന് ജവഹർലാൽ നെഹ്റുവിൻ്റെ നേതൃത്വത്തിൽ 1938 ൽ ദേശീയ ആസൂത്രണ സമിതി (National Planning Committee) രൂപീകരിച്ചു. 1944 ൽ ഇന്ത്യയിലെ ഒരു സംഘം വ്യവസായികൾ ബോംബെ നഗരത്തിൽ സമ്മേളിച്ച് ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് വേണ്ടി ഒരു പദ്ധതി തയ്യാറാക്കി. ഇത് ‘ബോംബെ പദ്ധതി’ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രമുഖ സാമൂഹ്യപ്രവർത്തകനായ എം.എൻ. റോയ് ആവിഷ്കരിച്ച ജനകീയ പദ്ധതിയും (Peoples Plan) ഇന്ത്യയുടെ ആസൂത്രണ ആശയങ്ങൾക്ക് കരുത്തേകി. 1948 ൽ സ്വതന്ത്ര ഭാരതത്തിൽ ആദ്യമായി വ്യാവസായിക നയം രൂപീകരിച്ചത് ആസൂത്രണത്തിലൂടെ ഇന്ത്യയുടെ വികസനമെന്ന ലക്ഷ്യത്തിന് കരുത്തേകി. ഇന്ത്യയുടെ സാമ്പത്തിക ആസൂത്രണത്തിന് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയ എം. വിശ്വേശ്വരയ്യ ഇന്ത്യൻ ആസൂത്രണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നു. ഇന്ത്യയുടെ ആസൂത്രിത സമ്പദ് വ്യവസ്ഥ (Planned Economy of India) എന്ന വിഖ്യാത ഗ്രന്ഥം രചിച്ചത് എം. വിശ്വേശ്വരയ്യ ആണ്. 1950 മാർച്ച് 15 ന് കേന്ദ്ര മന്ത്രിസഭ ഒരു പ്രമേയത്തിലൂടെ ആസൂത്രണ കമ്മീഷന് രൂപം നൽകി.

ഓൺലൈൻ പരീക്ഷകൾ
ദിവസേനയുള്ള പഠന പദ്ധതി
റെക്കോർഡഡ് വീഡിയോ ക്ലാസുകൾ
Telegram Polls

Free Course

കോഴ്‌സിലെ എല്ലാ ക്‌ളാസുകളും എക്‌സാമും ലഭിക്കാൻ ചേരൂ

PSC പഠനം എളുപ്പമാക്കാം!

സമ്പൂർണ്ണ പഠന സാമഗ്രികൾ ഇവിടെ

Leave a Reply