🚀 PSC Crack ചെയ്യാൻ Everything You Need – All in One Place!
Join our learning ecosystem built for modern aspirants who want speed, clarity & results!
- ✅ Daily Exams – Practice Makes Ranks!
- ✅ Detailed, Crisp Notes – Easy to Revise
- ✅ Video Classes – Live + Recorded Lessons
- ✅ Latest PSC Updates & Alerts
- ✅ One-Stop Hub for All Kerala PSC Preparation
🔥 Join the smart side of PSC learning — Study Smarter, Rank Faster!
ഹരിത വിപ്ലവം – അടിസ്ഥാന വിവരങ്ങൾ
(Class 7 സാമൂഹ്യശാസ്ത്രം: Chapter 07 ഭക്ഷ്യോൽപ്പാദനം മുതൽ ഭക്ഷ്യസുരക്ഷ വരെ)
എന്താണ് ഹരിത വിപ്ലവം?
അത്യുൽപ്പാദനശേഷിയുള്ള വിത്തിനുകൾ, രാസവളങ്ങൾ, കീടനാശിനികൾ, പുത്തൻ സാങ്കേതികവിദ്യകൾ, കുറഞ്ഞ നിരക്കിൽ വായ്പ, ശാസ്ത്രീയ ജലസേചനം എന്നിവ ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങളുടെ ഉൽപ്പാദനം വർദ്ധിപ്പിച്ച പദ്ധതിയാണ് ഹരിത വിപ്ലവം.
‘ഗോതമ്പ് വിപ്ലവം’ എന്ന പേര്
ഭക്ഷ്യധാന്യങ്ങളിൽ പ്രധാനമായും ആദ്യഘട്ടം കാണാനായത് ഗോതമ്പ് ഉൽപ്പാദനത്തിലാണ്. അതിനാൽ ഇതിനെ “ഗോതമ്പ് വിപ്ലവം’ എന്നും വിശേഷിപ്പിക്കാറുണ്ട്.
പ്രധാന വ്യക്തികൾ
ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്: ഡോ. എം.എസ്. സ്വാമിനാഥൻ
- 1925 ഓഗസ്റ്റ് 7ന് തമിഴ്നാട്ടിലെ കുംഭകോണത്ത് ജനിച്ചു
- ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ആദ്യ ഡയറക്ടറായി പ്രവർത്തിച്ചു
- നോർമൻ ഇ-ബോർലോഗുമായി സഹകരിച്ച് ഇന്ത്യൻ കാർഷിക മേഖലയിൽ ഹരിത വിപ്ലവ പരീക്ഷണം നടത്തി
- പത്മശ്രീ, പത്മഭൂഷൺ, ഭാരതരത്ന പുരസ്കാരങ്ങൾ ലഭിച്ചു
- 2023 സെപ്റ്റംബർ 28ന് ചെന്നൈയിൽ അന്തരിച്ചു
ഹരിത വിപ്ലവത്തിന്റെ പിതാവ്: നോർമൻ ഇ-ബോർലോഗ്
കാലഘട്ടം
ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ചത് മൂന്നാം പഞ്ചവത്സര പദ്ധതി കാലയളവിലാണ്.
ഹരിത വിപ്ലവത്തിന്റെ നേട്ടങ്ങൾ
- ഭക്ഷ്യധാന്യങ്ങളുടെ ഉൽപ്പാദനം വർദ്ധനവ്
- ഭക്ഷ്യസ്വയംപര്യാപ്തത ഉറപ്പാക്കി
- ഭക്ഷ്യധാന്യങ്ങളുടെ വില കുറഞ്ഞു
- ഭക്ഷ്യധാന്യങ്ങളുടെ ദാരിദ്ര്യവും പട്ടിണിയും കുറഞ്ഞു
- ഭക്ഷ്യ ഇറക്കുമതിയിലെ ആശ്രയത്വം കുറഞ്ഞു
- ഭക്ഷ്യ ദൗർലഭ്യം നേരിട്ടാൽ ഉപയോഗിക്കുന്നതിനായി കരുതൽ ശേഖരം സൂക്ഷിക്കുവാൻ കഴിഞ്ഞു
- ഉയർന്ന ഉൽപ്പാദനം മൂലം വിപണന മിച്ചം സാധ്യമായി
ഹരിത വിപ്ലവത്തിന്റെ പരിമിതികൾ
- ജലം അമിതമായി ഉപയോഗിച്ചത് വഴി ഭൂഗർഭജലത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞു
- രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം മണ്ണിന് സ്വാഭാവിക ഫലഭൂയിഷ്ഠത കുറച്ചു
- പുത്തൻ സാങ്കേതികവിദ്യയുടെ ചിലവ് വഹിക്കാൻ ചെറുകിട കർഷകർക്ക് കഴിഞ്ഞില്ല. അതിനാൽ വൻകിട കർഷകർക്കായിരുന്നു കൂടുതൽ നേട്ടം
- ഗോതമ്പ്, അരി എന്നീ വിളകളുടെ ഉൽപ്പാദനത്തിൽ മാത്രം ഇവയുടെ നേട്ടങ്ങൾ ഒതുങ്ങി നിന്നു
വിവിധ കാർഷിക വിപ്ലവങ്ങൾ
| വിപ്ലവം | ബന്ധപ്പെട്ട മേഖല |
|---|---|
| ഹരിത വിപ്ലവം | കാർഷിക ഉത്പാദനം |
| സുവർണ്ണ വിപ്ലവം | ഹോർട്ടികൾച്ചറും തേനും |
| ധവള വിപ്ലവം | പാൽ, പാലുൽപ്പന്ന നിർമ്മാണം |
| നീല വിപ്ലവം | മത്സ്യോത്പാദനം |
| രജത വിപ്ലവം | മുട്ട ഉത്പാദനം |
| പീത വിപ്ലവം | എണ്ണക്കുരു ഉത്പാദനം |
| ചുവന്ന വിപ്ലവം | മാംസം, തക്കാളി ഉത്പാദനം |
| പിങ്ക് വിപ്ലവം | ഉള്ളി, ചെമ്മീൻ |
| ബ്രൗൺ വിപ്ലവം | തുകൽ, കൊക്കോ |
| ഗ്രേ വിപ്ലവം | രാസവളങ്ങൾ |
| റൗണ്ട് റെവല്യൂഷൻ | ഉരുളക്കിഴങ്ങ് ഉത്പാദനം |
| സിൽവർ ഫൈബർ റെവല്യൂഷൻ | പരുത്തി ഉത്പാദനം |
| ഗോൾഡൻ ഫൈബർ വിപ്ലവം | ചണ ഉൽപ്പാദനം |
| ബ്ലാക്ക് റെവല്യൂഷൻ | പെട്രോളിയം ഉത്പാദനം |
സുവർണ്ണ വിപ്ലവം – പ്രത്യേക വിവരങ്ങൾ
- ഹോർട്ടികൾച്ചറും തേനുമായി ബന്ധപ്പെട്ടിരിക്കുന്നു
- 1991ൽ തുടങ്ങി 2003 വരെ നീണ്ടുനിന്നു
പരീക്ഷാ ചോദ്യങ്ങൾ
ചോദ്യം 1: സുവർണ്ണ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു A) പയർ വർഗ്ഗങ്ങൾ B) മുട്ട C) ഹോർട്ടികൾച്ചർ D) പാൽ ഉത്തരം: C) ഹോർട്ടികൾച്ചർ
ചോദ്യം 2: ഇന്ത്യയിലെ ഹരിതവിപ്ലവത്തിൻ്റെ ഭാഗമല്ലാത്ത പ്രസ്താവന ഏത്? A) ഉയർന്ന ഉൽപ്പാദന ശേഷിയുള്ള വിത്തിനങ്ങളുടെ ഉപയോഗം B) രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം C) ജലസേചന സൗകര്യങ്ങൾ വർദ്ധിപ്പിച്ചു D) പരമ്പരാഗത കൃഷിരീതികൾ പ്രോത്സാഹിപ്പിച്ചു ഉത്തരം: D) പരമ്പരാഗത കൃഷിരീതികൾ പ്രോത്സാഹിപ്പിച്ചു
ചോദ്യം 3: ഹരിതവിപ്ലവത്തിൻ്റെ നേട്ടങ്ങളെപ്പറ്റിയുള്ള പ്രസ്‌താവനകളിൽ ശരിയല്ലാത്തത് ഏത്? A) ഭക്ഷ്യധാന്യ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിച്ചു B) കാർഷിക ഉൽപ്പാദനം വർദ്ധിച്ചു C) കർഷകരുടെ വരുമാനം വർദ്ധിച്ചു D) ഗ്രാമീണ ദാരിദ്ര്യം വർദ്ധിച്ചു ഉത്തരം: D) ഗ്രാമീണ ദാരിദ്ര്യം വർദ്ധിച്ചു
ചോദ്യം 4: ഇന്ത്യയിൽ ഹരിതവിപ്ലവത്തിൻ്റെ ശില്പി എന്ന് അറിയപ്പെടുന്നത് ആരാണ്? A) വർഗ്ഗീസ് കുര്യൻ B) എം.എസ്. സ്വാമിനാഥൻ C) നോർമൻ ബോർലോഗ് D) സുന്ദർലാൽ ബഹുഗുണ ഉത്തരം: B) എം.എസ്. സ്വാമിനാഥൻ
ചോദ്യം 5: ഇന്ത്യയിൽ ഹരിതവിപ്ലവം ആരംഭിച്ചത്, ഏത് പഞ്ചവത്സര പദ്ധതി കാലയളവിലാണ്? A) ഒന്നാം പഞ്ചവത്സര പദ്ധതി B) രണ്ടാം പഞ്ചവത്സര പദ്ധതി C) മൂന്നാം പഞ്ചവത്സര പദ്ധതി D) നാലാം പഞ്ചവത്സര പദ്ധതി ഉത്തരം: C) മൂന്നാം പഞ്ചവത്സര പദ്ധതി
ചോദ്യം 6: ഹരിതവിപ്ലവവുമായി ബന്ധപ്പെട്ട ചുവടെ ചേർത്തിരിക്കുന്ന പ്രസ്‌താവനയിൽ ശരിയായത് ഏത്? A) ഇത് ഭക്ഷ്യധാന്യ ഉൽപാദനത്തിൽ കാര്യമായ വർദ്ധനവിന് കാരണമായി. B) ഇത് പ്രധാനമായും പയർവർഗ്ഗങ്ങളുടെ ഉൽപാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. C) ഇത് രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കാൻ പ്രോത്സാഹിപ്പിച്ചു. D) ഇത് ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളെയും ഒരുപോലെ ബാധിച്ചു. ഉത്തരം: A) ഇത് ഭക്ഷ്യധാന്യ ഉൽപാദനത്തിൽ കാര്യമായ വർദ്ധനവിന് കാരണമായി.
ചോദ്യം 7: താഴെപ്പറയുന്നവയിൽ ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട പ്രസ്‌താവനകൾ ഏതെല്ലാം? i. രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം. ii. ഉയർന്ന വിളവ് തരുന്ന വിത്തുകളുടെ ഉപയോഗം. iii. ജലസേചന സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. iv. പരമ്പരാഗത കൃഷിരീതികൾ പ്രോത്സാഹിപ്പിച്ചു.
A) i, ii, iii B) ii, iii, iv C) i, iii, iv D) i, ii, iv ഉത്തരം: A) i, ii, iii
