മൗലികാവകാശങ്ങൾ – അടിസ്ഥാന വിവരങ്ങൾ
ഭരണഘടനയിലെ സ്ഥാനം
- ഭാഗം: III
- അനുഛേദങ്ങൾ: 12 മുതൽ 35 വരെ
- കടമെടുത്ത രാജ്യം: അമേരിക്ക (USA)
പ്രധാന സവിശേഷതകൾ
- സ്വഭാവം: ന്യായവാദാർഹമായ അവകാശങ്ങൾ (Justiciable)
- പരിമിതി: പരിപൂർണമല്ല (Not absolute)
- സംരക്ഷകൻ: സുപ്രീം കോടതി
- സംരക്ഷണ ഉപകരണം: റിട്ടുകൾ (Writs)
Question: താഴെ പറയുന്നവയിൽ മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്തുവാൻ അധികാരമുള്ളത് ആർക്ക്? A) ഗവർണ്ണർക്ക് B) ഉപരാഷ്ട്രപതിക്ക് C) പാർലമെന്റിന് D) പ്രധാനമന്ത്രിക്ക് Answer: C) പാർലമെന്റിന് Exam: Attender/Store Attender KSIDC – 2023
മൗലികാവകാശങ്ങളുടെ പ്രധാന തത്വങ്ങൾ
ഭേദഗതി അധികാരം:
- പാർലമെന്റിന് ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ബാധിക്കാത്ത തരത്തിൽ മൗലികാവകാശങ്ങളെ ഭേദഗതി ചെയ്യാൻ സാധിക്കും
- ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അധികാരം പാർലമെന്റിനുണ്ട്
നിഷ്പ്രഭമാകുന്ന സമയം:
- അടിയന്തരാവസ്ഥ സമയങ്ങളിൽ മൗലികാവകാശങ്ങൾ നിഷ്പ്രഭമാകുന്നു
Question: ഇന്ത്യൻ പൗരന്റെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റ് ഏത്? A) മൗലികാവകാശങ്ങളെ സംരക്ഷിക്കുന്നത് ഭരണഘടനയാണ് B) മൗലികാവകാശങ്ങളിൽ മാറ്റം വരുത്തുവാൻ ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ സാധിക്കുകയുള്ളു C) ഗവൺമെന്റിന്റെ ഒരു ഘടകവും മൗലികാവകാശങ്ങൾ ലംഘിക്കുന്ന രീതിയിൽ പ്രവർത്തിക്കാൻ പാടുള്ളതല്ല D) മൗലികാവകാശങ്ങൾ ന്യായവാദാർഹമല്ല Answer: D) മൗലികാവകാശങ്ങൾ ന്യായവാദാർഹമല്ല Exam: Khadi Board LDC Prelims Stage I-2023
മൗലികാവകാശങ്ങളുടെ എണ്ണം
Question: ഇന്ത്യൻ ഭരണഘടന എത്രതരം മൗലികാവകാശങ്ങളാണ് ഉറപ്പ് നല്കുന്നത്? A) 9 B) 8 C) 7 D) 6 Answer: D) 6 Exam: 10th Level Prelims Stage II-2022
പ്രധാന വസ്തുത:
- ഭരണഘടന നിലവിൽ വന്നപ്പോൾ ഉണ്ടായിരുന്ന മൗലികാവകാശങ്ങളുടെ എണ്ണം – 7
- നിലവിൽ ഉള്ള മൗലികാവകാശങ്ങളുടെ എണ്ണം – 6
മൗലികാവകാശങ്ങളുടെ വിശേഷണങ്ങൾ
- ഇന്ത്യയുടെ മാഗ്നാകാർട്ട
- സ്വാതന്ത്ര്യത്തിന്റെ വിളക്കുകൾ
- ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല്
Question: ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ്? A) മൗലിക ചുമതലകൾ B) മൗലികാവകാശങ്ങൾ C) നിർദ്ദേശക തത്വങ്ങൾ D) നിയമ വാഴ്‌ച Answer: B) മൗലികാവകാശങ്ങൾ Exam: Fire & Rescue Officer – 2023, LGS (Blue Printer, Watchman) – 2023
മൗലികാവകാശങ്ങളുടെ ശില്പി
Question: മൗലികാവകാശങ്ങളുടെ ശില്പി: A) ജവഹർലാൽ നെഹ്റു B) ലാൽ ബഹദൂർ ശാസ്ത്രി C) സർദാർ വല്ലഭായ് പട്ടേൽ D) ഇതൊന്നുമല്ല Answer: C) സർദാർ വല്ലഭായ് പട്ടേൽ Exam: LDC (Ex-service), Sergeant – 2023
സർദാർ വല്ലഭ്ഭായ് പട്ടേൽ – അധിക വിവരങ്ങൾ:
- പ്രസിഡന്റായ ഏക കോൺഗ്രസ്സ് സമ്മേളനം: 1931 ലെ കറാച്ചി സമ്മേളനം
- മൗലികാവകാശങ്ങളെകുറിച്ചും സാമ്പത്തിക നയത്തെക്കുറിച്ചും കോൺഗ്രസ്സ് ആദ്യമായി പ്രമേയം പാസാക്കുമ്പോഴുള്ള പ്രസിഡന്റ്
- അഖിലേന്ത്യാ സർവ്വീസിൻ്റെ പിതാവ്
- നാട്ടുരാജ്യങ്ങളെ സംയോജിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചവർ
സമത്വത്തിനുള്ള അവകാശം (അനുഛേദം 14-18)
അനുഛേദം 14: നിയമത്തിനു മുന്നിൽ സമത്വം
പ്രധാന തത്വങ്ങൾ:
- നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്
- എല്ലാവർക്കും തുല്യ നിയമപരിരക്ഷ നൽകണം
കടമെടുത്ത ആശയങ്ങൾ:
- ഇക്വാലിറ്റി ബിഫോർ ലാ: ബ്രിട്ടണിൽ നിന്ന് (നെഗറ്റീവ് ആശയം)
- ഈക്വൽ പ്രൊട്ടക്ഷൻ ഓഫ് ലാ: അമേരിക്കയിൽ നിന്ന് (പോസിറ്റീവ് ആശയം)
Question: ആർട്ടിക്കിൾ 14 പ്രകാരമുള്ള, നിയമത്തിൻ്റെ മുന്നിൽ തുല്യത എന്ന ഭരണഘടനാ തത്ത്വത്തിൽ ഇളവ് ലഭിക്കുന്ന പദവി: A) ലോകസഭാ സ്പീക്കർ B) പ്രധാനമന്ത്രി C) രാഷ്ട്രപതി D) മുഖ്യമന്ത്രി Answer: C) രാഷ്ട്രപതി Exam: 10th Level Prelims Stage III – 2021
അനുഛേദം 14-ൽ ഇളവ് ലഭിക്കുന്നവർ:
- പദവിയിലിരിക്കുന്ന രാഷ്ട്രപതി (അനുഛേദം 361 പ്രകാരം)
- സംസ്ഥാന ഗവർണർമാർ (അനുഛേദം 361 പ്രകാരം)
- വിദേശ ഭരണാധികാരികൾ
- നയതന്ത്ര പ്രതിനിധികൾ
അനുഛേദം 15: വിവേചന നിരോധനം
Question: മതം, വർഗ്ഗം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു പൗരനോടും വിവേചനം പാടില്ലായെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്? A) അനുച്ഛേദം 9 B) അനുച്ഛേദം 13 C) അനുച്ഛേദം 15 D) അനുച്ഛേദം 19 Answer: C) അനുച്ഛേദം 15 Exam: 10th Level Prelims Stage II – 2021
അനുഛേദം 15 – പ്രധാന വിഭാഗങ്ങൾ:
അനുഛേദം 15(1): മതം, വർഗ്ഗം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം നിരോധിക്കുന്നു
അനുഛേദം 15(3): സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകുന്നു
അനുഛേദം 15(6): മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന) 10% സംവരണം
അനുഛേദം 16: അവസരസമത്വം
Question: പൊതുനിയമനങ്ങളിൽ അവസര സമത്വം ഉറപ്പുനൽകുന്ന ഭരണഘടനാ വകുപ്പ്: A) അനുഛേദം 15 B) അനുഛേദം 16 C) അനുഛേദം 20 D) അനുഛേദം 21 Answer: B) അനുച്ഛേദം 16 Exam: 10th Level Prelims Stage I-2021
അനുഛേദം 16 – വിശദാംശങ്ങൾ:
- മതം, വർഗം, ജാതി, ലിംഗം, പിന്തുടർച്ച, ജന്മസ്ഥലം, വാസസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ പൊതുനിയമനങ്ങളിൽ വിവേചനം നിരോധിക്കുന്നു
പ്രത്യേക വ്യവസ്ഥകൾ:
- അനുഛേദം 16(3): വാസസ്ഥലം പാർലമെൻ്റിനു മാനദണ്ഡമായി പരിഗണിക്കാം
- അനുഛേദം 16(4): പിന്നാക്ക സമുദായത്തിനായി തൊഴിൽ സംവരണം ഏർപ്പെടുത്താം
- അനുഛേദം 16(5): ചില പ്രത്യേക മതവിഭാഗങ്ങൾക്കായി മതസ്ഥാപനങ്ങളിലും സംവരണം ഏർപ്പെടുത്താം (ഉദാ: ദേവസ്വം ബോർഡ്)
മണ്ഡൽ കമ്മീഷൻ – രണ്ടാം പിന്നാക്ക സമുദായ കമ്മീഷൻ
- നിയമിച്ചത്: മൊറാർജി ദേശായി (1979 ജനുവരി 1)
- ചെയർമാൻ: ബി.പി. മണ്ഡൽ
- ലക്ഷ്യം: സാമൂഹികപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗത്തെ കണ്ടെത്തി അവരുടെ ഉന്നമനത്തിനായുള്ള മാർഗങ്ങൾ ശിപാർശ ചെയ്യുക
- റിപ്പോർട്ട് സമർപ്പിച്ചത്: 1980
ഒന്നാം പിന്നാക്ക സമുദായ കമ്മീഷൻ: കാക്കകാലേക്കർ കമ്മീഷൻ (1953 ജനുവരി 29, അനുഛേദം 340 പ്രകാരം രൂപീകൃതം)
അനുഛേദം 17: അയിത്ത നിർമ്മാർജ്ജനം
Question: തൊട്ടുകൂടായ്‌മ നിർമ്മാർജ്ജനം ചെയ്തുകൊണ്ടുള്ള ഭരണഘടനാ ആർട്ടിക്കിൾ: A) ആർട്ടിക്കിൾ 17 B) ആർട്ടിക്കിൾ 20 C) ആർട്ടിക്കിൾ 21A D) ആർട്ടിക്കിൾ 29 Answer: A) ആർട്ടിക്കിൾ 17 Exam: LGS (Ex-Servicemen) – 2023
പ്രധാന വസ്തുതകൾ:
- വിശേഷത: ‘മഹാത്മാഗാന്ധി കീ ജയ്’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് പാസ്സാക്കിയ ഭരണഘടനയിലെ ഏക വകുപ്പ്
- അയിത്താചരണം: ശിക്ഷാർഹമായ കുറ്റമായി പ്രഖ്യാപിക്കുന്നു
Question: മഹാത്മാ ഗാന്ധി കീ ജയ് എന്ന മുദ്രാവാക്യത്തോടെ ഭരണഘടനാ നിർമാണ സഭ അംഗീകരിച്ച ഭരണഘടനാ വ്യവസ്ഥ ഏത്? A) മതസ്വാതന്ത്ര്യം B) അയിത്ത നിർമ്മാർജ്ജനം C) അഭിപ്രായപ്രകടന സ്വാതന്ത്യം D) അവസരസമത്വം Answer: B) അയിത്ത നിർമ്മാർജ്ജനം Exam: 10th Level Prelims Stage I – 2021
അയിത്ത നിരോധന നിയമം:
- നിലവിൽ വന്ന വർഷം: 1955
- നിലവിലെ പേര്: സിവിൽ അവകാശ സംരക്ഷണ നിയമം (Protection of Civil Rights Act) 1955
- പഴയ പേര്: അൺടച്ചബിലിറ്റി ഒഫൻസസ് ആക്‌ട് (1976-ൽ പുനർനാമകരണം)
- പരമാവധി ശിക്ഷ: 2 വർഷം വരെ തടവ് ശിക്ഷ
അനുഛേദം 18: പദവി നിർത്തലാക്കൽ
പ്രധാന വ്യവസ്ഥ:
- പദവി, നാമങ്ങൾ നിർത്തലാക്കുന്നു
- ഒഴിവാക്കപ്പെട്ടവ: സൈനികവും അക്കാഡമിക് ബഹുമതികളും
സ്വാതന്ത്ര്യത്തിനുള്ള അവകാശം (അനുഛേദം 19-22)
അനുഛേദം 19: ആറ് മൗലിക സ്വാതന്ത്ര്യങ്ങൾ
Question: ആറ് മൗലിക സ്വാതന്ത്ര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം? A) 19-ാം അനുച്ഛേദം B) 24-ാം അനുച്ഛേദം C) 36-ാം അനുച്ഛേദം D) 51-ാം അനുച്ഛേദം Answer: A) 19-ാം അനുച്ഛേദം Exam: 10th Level Prelims Stage III – 2021
അനുഛേദം 19(1) – ആറ് സ്വാതന്ത്ര്യങ്ങൾ:
- 19(1)(a): അഭിപ്രായ സ്വാതന്ത്ര്യം
- 19(1)(b): ആയുധങ്ങളില്ലാതെ സമാധാനപരമായി സമ്മേളിക്കുന്നതിനുള്ള സ്വാതന്ത്യം
- 19(1)(c): സംഘടനകൾ രൂപീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യം
- 19(1)(d): സഞ്ചാര സ്വാതന്ത്ര്യം
- 19(1)(e): ഇന്ത്യയിലെവിടെയും താമസിക്കുന്നതിനുള്ള സ്വാതന്ത്ര്യം
- 19(1)(g): മാന്യമായ ഏത് തൊഴിലും ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം
ചരിത്രപരമായ മാറ്റം:
- നീക്കം ചെയ്തത്: സ്വത്തവകാശം [19(1)(f)] – 44-ാം ഭേദഗതി വഴി ഒഴിവാക്കി
Question: ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം 19 പ്രകാരമുള്ള സ്വാതന്ത്ര്യങ്ങളിൽ പെടാത്തതേത്? A) ആവിഷ്ക്കാര സ്വാതന്ത്ര്യം B) സംഘടനാ സ്വാതന്ത്ര്യം C) വിദ്യാഭ്യാസ സ്വാതന്ത്ര്യം Answer: C) വിദ്യാഭ്യാസ സ്വാതന്ത്ര്യം Exam: Assistant Prison Officer Mains – 2023
അനുഛേദം 20: കുറ്റകൃത്യങ്ങൾക്കുള്ള സംരക്ഷണം
പ്രധാന തത്വം:
- ഒരു കുറ്റത്തിന് ഒന്നിലധികം പ്രാവശ്യം ഒരു വ്യക്തിയെ ശിക്ഷിക്കാൻ പാടില്ല
Question: താഴെ പറയുന്നവയിൽ ഭരണഘടനയിലെ അനുഛേദങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്? A) അനുഛേദം 20: ഒരു കുറ്റത്തിന് ഒന്നിലധികം പ്രാവശ്യം ഒരു വ്യക്തിയെ ശിക്ഷിക്കാൻ പാടില്ല എന്ന് അനുശാസിക്കുന്നു B) അനുഛേദം 14: നിയമവിധേയമല്ലാത്ത അറസ്റ്റിനും തടങ്കലിനുമെതിരെ സംരക്ഷണം നൽകുന്നു C) അനുഛേദം 22: സർക്കാർ ഉദ്യോഗങ്ങളിൽ പൗരന്മാർക്ക് അവസരസമത്വം ഉറപ്പുനൽകുന്നു D) അനുഛേദം 18: ജീവിക്കുന്നതിനുള്ള അവകാശം ഉറപ്പുവരുത്തുന്നു Answer: A) അനുഛേദം 20: ഒരു കുറ്റത്തിന് ഒന്നിലധികം പ്രാവശ്യം ഒരു വ്യക്തിയെ ശിക്ഷിക്കാൻ പാടില്ല എന്ന് അനുശാസിക്കുന്നു Exam: Office Attendant – 2021
അനുഛേദം 21: ജീവനും വ്യക്തിസ്വാതന്ത്ര്യവും
Question: നിയമത്തിൻ്റെ അനുമതിയോടെയല്ലാতെ ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും അപായം സംഭവിക്കാതിരിക്കാനുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം: A) 5-ാം അനുച്ഛേദം B) 21-ാം അനുച്ഛേദം C) 36-ാം അനുച്ഛേദം D) 52-ാം അനുച്ഛേദം Answer: B) 21-ാം അനുച്ഛേദം Exam: 10th Level Prelims Stage V-2021
അനുഛേദം 21 – പ്രധാന വിശേഷതകൾ:
- അറിയപ്പെടുന്ന പേര്: മൗലികാവകാശങ്ങളുടെ അടിത്തറ
- ഭരണഘടനയിലെ സുവർണ ത്രികോണം: അനുഛേദം 14, 19, 21
- അടിയന്തരാവസ്ഥയിൽ: പോലും റദ്ദ് ചെയ്യാൻ കഴിയാത്ത അനുഛേദങ്ങൾ – അനുഛേദം 20, 21
അനുഛേദം 21-ന്റെ വിപുലീകരണങ്ങൾ (സുപ്രീം കോടതി പ്രസ്താവനകൾ):
- മാനുഷികമായ അന്തസ്സോടെ ജീവിക്കാനുള്ള അവകാശം
- സ്വകാര്യതയ്ക്കുള്ള അവകാശം (കെ.എസ്. പുട്ടസ്വാമി കേസ് – 2017)
- താമസസൗകര്യത്തിനുള്ള അവകാശം
- ആരോഗ്യത്തിനുള്ള അവകാശം
- വിദേശ സഞ്ചാരത്തിനുള്ള അവകാശം
- അടിയന്തര വൈദ്യപരിചരണത്തിനുള്ള അവകാശം
- ഇന്റർനെറ്റ് ലഭ്യതയ്ക്കുള്ള അവകാശം (2020 ജനുവരി)
- ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കുന്നതിനുള്ള അവകാശം
Question: ഏതിന്റെ ലഭ്യതയാണ് മൗലികാവകാശങ്ങളുടെ ഗണത്തിൽപ്പെടുമെന്ന് 2020 ജനുവരിയിൽ സുപ്രീം കോടതി നിരീക്ഷിച്ചത്? A) ഇന്റർനെറ്റ് ലഭ്യത B) സ്വത്തവകാശം C) എല്ലാവർക്കും പെൻഷൻ ലഭിക്കുന്നതിനുള്ള അവകാശം D) ഇവയൊന്നുമല്ല Answer: A) ഇന്റർനെറ്റ് ലഭ്യത Exam: 10th Level Prelims Stage IV- 2021
അനുഛേദം 22: അറസ്റ്റും തടങ്കലും
Question: കരുതൽ തടങ്കലിനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്: A) Art. 20 B) Art. 21 C) Art. 21 A D) Art. 22 Answer: D) Art. 22 Exam: Beat Forest Officer – 2023
പ്രധാന വ്യവസ്ഥകൾ:
- അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിക്ക് അറസ്റ്റിന്റെ കാരണമറിയാനുള്ള അവകാശം
- ഇഷ്ടമുള്ള അഭിഭാഷകനുമായി ആലോചിക്കുവാനുള്ള അവകാശം
- 24 മണിക്കൂറിനുള്ളിൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കണം
കരുതൽ തടങ്കൽ (Preventive Detention):
Question: കരുതൽ തടങ്കലിൽ ഇരിക്കുന്ന വ്യക്തിയുടെ അറസ്റ്റ് എത്ര ദിവസം അഥവാ മാസം പരമാവധി നീട്ടിക്കൊണ്ടുപോകാവുന്നതാണ്? A) 21 ദിവസം B) 14 ദിവസം C) 3 മാസം D) 6 മാസം Answer: C) 3 മാസം Exam: University LGS Prelims Stage III – 2023
കരുതൽ തടങ്കൽ – ചരിത്രം:
- ബിൽ അവതരിപ്പിച്ചത്: സർദാർ വല്ലഭ്ഭായ് പട്ടേൽ
- രാഷ്ട്രപതി ഒപ്പുവച്ചത്: ഡോ. രാജേന്ദ്രപ്രസാദ് (1950 ഫെബ്രുവരി 25)
- നിലവിൽ വന്നത്: 1950 ഫെബ്രുവരി 26
- ആദ്യ അറസ്റ്റ്: എ.കെ. ഗോപാലൻ
പ്രധാന വസ്തുതകൾ:
- വിചാരണ കൂടാതെ പരമാവധി തടങ്കൽ: 3 മാസം
- 3 മാസത്തിനുശേഷം ഉപദേശകസമിതിക്ക് മുൻപാകെ പുനഃപരിശോധന ആവശ്യം
നിയമവാഴ്‌ച (Rule of Law)
അടിസ്ഥാന തത്വം
- നിയമത്തിന് മുന്നിൽ എല്ലാ പൗരന്മാരും തുല്യരാണ്
- ഒരു വ്യക്തിയും നിയമത്തിന് അതീതരല്ല
കടമെടുത്ത രാജ്യം
- ബ്രിട്ടൺ
പ്രധാന വ്യക്തിത്വങ്ങൾ
- ജനകീയമാക്കിയത്: A.V. ഡൈസി
Question: നിയമവാഴ്ച്‌ച എന്നാൽ: A) എല്ലാവരും നിയമത്തിനു മുന്നിൽ തുല്യരല്ല B) എല്ലാവരും നിയമത്തിനു മുന്നിൽ തുല്യരാണ് C) നിയമങ്ങൾ അനുസരിക്കാൻ എല്ലാവർക്കും ബാധ്യതയില്ല D) നിയമം ചില പ്രത്യേക വിഭാഗങ്ങൾക്കു മാത്രം ബാധകം Answer: B) എല്ലാവരും നിയമത്തിനു മുന്നിൽ തുല്യരാണ് Exam: University LGS Prelims Stage IV – 2023
ജുഡീഷ്യൽ റിവ്യൂ (Judicial Review)
നിർവചനം
പാർലമെന്റ്റ് നിർമ്മിക്കുന്ന നിയമങ്ങൾ ഭരണഘടനാനുസൃതമാണോ അല്ലയോ (Constitutional Validity) എന്ന് തീരുമാനിക്കുന്നതിനുള്ള കോടതിയുടെ അധികാരം
കടമെടുത്ത രാജ്യം
- അമേരിക്ക
ഭരണഘടനയിലെ സ്ഥാനം
- അനുഛേദം 13 (പ്രതിപാദിക്കുന്നത്)
- ഭരണഘടനയിൽ ഒരിടത്തും “ജുഡീഷ്യൽ റിവ്യൂ” എന്ന പദം പരാമർശിക്കപ്പെട്ടിട്ടില്ല
Question: പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങൾ ഭരണഘടന അനുസരിച്ചുള്ളതാണോ എന്നു പരിശോധിക്കാനുള്ള സംവിധാനം: A) റൂൾ ഓഫ് ലോ B) ജുഡീഷ്യൽ റിവ്യൂ C) ഇംപീച്ച്മെന്റ് D) വോട്ട് ഓൺ അക്കൗണ്ട് Answer: B) ജുഡീഷ്യൽ റിവ്യൂ Exam: Plus Two Level Prelims Stage II – 2022