🚀 PSC Crack ചെയ്യാൻ Everything You Need – All in One Place!
Join our learning ecosystem built for modern aspirants who want speed, clarity & results!
- ✅ Daily Exams – Practice Makes Ranks!
- ✅ Detailed, Crisp Notes – Easy to Revise
- ✅ Video Classes – Live + Recorded Lessons
- ✅ Latest PSC Updates & Alerts
- ✅ One-Stop Hub for All Kerala PSC Preparation
🔥 Join the smart side of PSC learning — Study Smarter, Rank Faster!
- റിട്ടുകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
(i) സുപ്രീം കോടതിക്കും ഹൈക്കോടതിക്കും മാത്രമേ റിട്ടുകൾ പുറപ്പെടുവിക്കാനുള്ള അധികാരമുള്ളൂ.
(ii) സുപ്രീം കോടതിക്ക് മാത്രമേ റിട്ടുകൾ പുറപ്പെടുവിക്കാവൂ.
(iii) സുപ്രീം കോടതിക്കും ഹൈക്കോടതിക്കും ജില്ലാ കോടതിക്കും റിട്ടുകൾ പുറപ്പെടുവിക്കാം
(a) All of the above (i), (ii) and (iii)
(b) Only (i)
(c) Only (iii)
(d) Only (ii) - (b) Only (i)
റിട്ടുകൾ (Writ)
- മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകളാണ് റിട്ടുകൾ.
- ‘റിട്ട്’ എന്ന പദം ലാറ്റിൻ ഭാഷയിൽ നിന്നാണ് എടുത്തിട്ടുള്ളത്.
- ഇന്ത്യ റിട്ട് എന്ന ആശയം കടമെടുത്തിരിക്കുന്നത് ബ്രിട്ടനിൽ നിന്നാണ്.
- ഇന്ത്യൻ ഭരണഘടനയുടെ 32-ാം അനുഛേദപ്രകാരം സുപ്രീം കോടതിക്കും 226-ാം അനുഛേദപ്രകാരം ഹൈക്കോടതികൾക്കും റിട്ട് പുറപ്പെടുവിക്കാൻ അധികാരമുണ്ട്.
- മൗലികാവകാശങ്ങൾ സ്ഥാപിച്ചുകിട്ടുന്നതിനുവേണ്ടി മാത്രം റിട്ട് പുറപ്പെടുവിക്കുന്നത് സുപ്രീം കോടതിയാണ്.
- മൗലികാവകാശങ്ങളോടൊപ്പം നിയമപരമായ മറ്റ് അവകാശങ്ങൾ സ്ഥാപിച്ചുകിട്ടാനും റിട്ട് പുറപ്പെടുവിക്കാൻ ഹൈക്കോടതിക്ക് കഴിയും. ഈ അർത്ഥത്തിൽ ഹൈക്കോടതിയുടെ അധികാരം സുപ്രീം കോടതിയുടേതിനേക്കാൾ വിശാലമാണ്.
- ആർട്ടിക്കിൾ 32 പ്രകാരം സുപ്രീം കോടതിയെ സമീപിച്ചാൽ അത് നിരസിക്കാൻ കോടതിക്ക് അധികാരമില്ല. എന്നാൽ, ആർട്ടിക്കിൾ 226 പ്രകാരം ഹൈക്കോടതിയെ സമീപിച്ചാൽ അത് നിരസിക്കാൻ ഹൈക്കോടതിക്ക് അധികാരമുണ്ട്.
- സുപ്രീം കോടതിയുടെ റിട്ട് അധികാരം ഇന്ത്യ മുഴുവൻ വ്യാപിച്ചുകിടക്കുമ്പോൾ, ഹൈക്കോടതികളുടേത് അതത് സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾക്കുള്ളിൽ മാത്രമാണ്.
അഞ്ച് തരം റിട്ടുകൾ
ഇന്ത്യൻ ഭരണഘടനയിൽ അഞ്ച് തരം റിട്ടുകളാണുള്ളത്:
- ഹേബിയസ് കോർപ്പസ് (Habeas Corpus)
- മൻഡാമസ് (Mandamus)
- പ്രൊഹിബിഷൻ (Prohibition)
- ക്വോ വാറന്റോ (Quo Warranto)
- സെർഷ്യോററി (Certiorari)
ഹേബിയസ് കോർപ്പസ്
- അർത്ഥം: ‘ശരീരം ഹാജരാക്കുക’ (to have the body).
- ലക്ഷ്യം: നിയമവിരുദ്ധമായി തടവിൽ വെച്ചിരിക്കുന്ന ഒരാളെ മോചിപ്പിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന റിട്ടാണിത്.
- വിശേഷണം: ‘വ്യക്തി സ്വാതന്ത്ര്യത്തിൻ്റെ സംരക്ഷകൻ’ എന്നറിയപ്പെടുന്നു.
മൻഡാമസ്
- അർത്ഥം: ‘നാം കൽപ്പിക്കുന്നു’ (We command).
- ലക്ഷ്യം: ഒരു ഉദ്യോഗസ്ഥനോ, പൊതുസ്ഥാപനമോ, സർക്കാർ സ്ഥാപനമോ അവരുടെ കർത്തവ്യം നിറവേറ്റാൻ തയ്യാറാകാത്തപ്പോൾ അത് നിർവഹിക്കാൻ അനുശാസിച്ചുകൊണ്ട് കോടതി പുറപ്പെടുവിക്കുന്ന റിട്ടാണിത്.
- ആർക്കെതിരെ പുറപ്പെടുവിക്കാം: പൊതുസ്ഥാപനങ്ങൾ, കീഴ്‌ക്കോടതികൾ, ട്രിബ്യൂണലുകൾ, സർക്കാർ, കോർപ്പറേഷനുകൾ എന്നിവക്കെതിരെ.
പ്രൊഹിബിഷൻ
- അർത്ഥം: ‘വിലക്കുക’ (to forbid).
- ലക്ഷ്യം: ഒരു കീഴ്ക്കോടതി അതിൻ്റെ അധികാര പരിധി ലംഘിക്കുകയോ നീതിന്യായ നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ അത് തടയുന്നതിനായി മേൽക്കോടതി പുറപ്പെടുവിക്കുന്ന റിട്ടാണിത്.
- ആർക്കെതിരെ പുറപ്പെടുവിക്കാം: ജുഡീഷ്യൽ, ക്വാസി-ജുഡീഷ്യൽ സ്ഥാപനങ്ങൾക്കെതിരെ മാത്രം.
ക്വോ വാറന്റോ
- അർത്ഥം: ‘എന്ത് അധികാരം’ (By what authority).
- ലക്ഷ്യം: ഒരു വ്യക്തി അയാൾക്ക് അർഹമല്ലാത്ത ഒരു പൊതു ഉദ്യോഗം വഹിക്കുന്നതിനെ തടയുന്ന റിട്ടാണിത്.
സെർഷ്യോററി
- അർത്ഥം: ‘സാക്ഷ്യപ്പെടുത്തുക’ (to certify), ‘വിവരം നൽകുക’ (to inform).
- ലക്ഷ്യം: ഒരു കേസ് കീഴ്ക്കോടതിയിൽ നിന്ന് മേൽക്കോടതിയിലേക്ക് മാറ്റാൻ ഉത്തരവിടുന്ന റിട്ടാണിത്.
ശ്രദ്ധിക്കേണ്ട വസ്തുതകൾ
- സ്വകാര്യ വ്യക്തികൾക്കെതിരെ പുറപ്പെടുവിക്കാൻ കഴിയാത്ത റിട്ടുകളാണ് മൻഡാമസ്, സെർഷ്യോററി, പ്രൊഹിബിഷൻ എന്നിവ.