kERALA PSC PYQ,s constitution part 9

🚀 PSC Crack ചെയ്യാൻ Everything You Need – All in One Place!

Join our learning ecosystem built for modern aspirants who want speed, clarity & results!

  • ✅ Daily Exams – Practice Makes Ranks!
  • ✅ Detailed, Crisp Notes – Easy to Revise
  • ✅ Video Classes – Live + Recorded Lessons
  • ✅ Latest PSC Updates & Alerts
  • ✅ One-Stop Hub for All Kerala PSC Preparation

🔥 Join the smart side of PSC learning — Study Smarter, Rank Faster!

ഭരണഘടനാ ഭേദഗതികൾ – പ്രാദേശിക സ്വയംഭരണം

പരീക്ഷാ ചോദ്യം

Question: ചുവടെ ചേർക്കുന്നതിൽ ശരിയായ പ്രസ്താവന ഏത്?

(i) 73-ാം ഭരണഘടനാ ഭേദഗതി ചെറുഭരണഘടന
(ii) 74-ാം ഭേദഗതിയിലൂടെ നഗരപാലികാ സമ്പ്രദായം കൊണ്ടുവന്നു
(iii) അനുഛേദം 32 പ്രകാരം സുപ്രീം കോടതിക്ക് ‘റിട്ട്’ പുറപ്പെടുവിക്കാനുള്ള അധികാരമുണ്ട്

A) Only (ii) and (iii)
B) Only (i) and (iii)
C) Only (i) and (ii)
D) All of the above (i), (ii) and (iii)

Answer: A) Only (ii) and (iii)

വിശദീകരണം:

  • പ്രസ്താവന (i) തെറ്റ് – 42-ാം ഭേദഗതിയാണ് ചെറുഭരണഘടന എന്നറിയപ്പെടുന്നത്, 73-ാം ഭേദഗതി അല്ല
  • പ്രസ്താവന (ii) ശരി – 74-ാം ഭേദഗതിയിലൂടെ നഗരപാലികാ സമ്പ്രദായം കൊണ്ടുവന്നു
  • പ്രസ്താവന (iii) ശരി – അനുച്ഛേദം 32 പ്രകാരം സുപ്രീം കോടതിക്ക് റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരമുണ്ട്

Exam: 10th Level Previous Questions


73-ാം ഭരണഘടനാ ഭേദഗതി (1992)

പ്രധാന വിവരങ്ങൾ:

  • പ്രധാനമന്ത്രി: പി. വി. നരസിംഹറാവു
  • രാഷ്ട്രപതി: ശങ്കർ ദയാൽ ശർമ്മ
  • വർഷം: 1992

പേരുകൾ:

  • പഞ്ചായത്തീരാജ് (ആക്ട്) നിയമം എന്നറിയപ്പെടുന്നു

പ്രാധാന്യം:

  • പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകി
  • പതിനൊന്നാം പട്ടിക ഭരണഘടനയിൽ കൂട്ടിച്ചേർത്തു
  • ആർട്ടിക്കിൾ 243 മുതൽ 243-O വരെ ഭരണഘടനയുടെ ഭാഗം IX-ൽ കൂട്ടിച്ചേർത്തു
  • ത്രിതല പഞ്ചായത്ത് സംവിധാനം വ്യവസ്ഥ ചെയ്യുന്നു

74-ാം ഭരണഘടനാ ഭേദഗതി (1992)

പ്രധാന വിവരങ്ങൾ:

  • പ്രധാനമന്ത്രി: പി. വി. നരസിംഹറാവു
  • രാഷ്ട്രപതി: ശങ്കർ ദയാൽ ശർമ്മ
  • വർഷം: 1992

പേരുകൾ:

  • നഗരപാലികാ നിയമം
  • മുനിസിപ്പാലിറ്റി നിയമം

പ്രാധാന്യം:

  • ഭാഗം IX-A ഭരണഘടനയിൽ കൂട്ടിച്ചേർത്തു (ആർട്ടിക്കിൾ 243P മുതൽ 243ZG വരെ)
  • 12-ാം പട്ടിക ഭരണഘടനയിൽ കൂട്ടിച്ചേർത്തു
  • പ്രാദേശിക ഭരണ സ്ഥാപനങ്ങളിൽ സംവരണം നടപ്പിലാക്കി

42-ാം ഭരണഘടനാ ഭേദഗതി

  • ചെറുഭരണഘടന (Mini Constitution) എന്നറിയപ്പെടുന്ന ഭേദഗതി

അനുച്ഛേദം 32

  • സുപ്രീം കോടതിക്ക് ‘റിട്ട്’ പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്നു

ഓർമ്മിക്കേണ്ട പ്രധാന വ്യത്യാസങ്ങൾ

വിശേഷത73-ാം ഭേദഗതി74-ാം ഭേദഗതി
സംബന്ധിക്കുന്നത്പഞ്ചായത്തീരാജ്നഗരപാലികകൾ
ഭാഗംIX (243 – 243O)IX-A (243P – 243ZG)
പട്ടിക11-ാം പട്ടിക12-ാം പട്ടിക
പ്രത്യേകതത്രിതല പഞ്ചായത്ത് സംവിധാനംനഗരപാലികാ സംവരണം

6. പട്ടികജാതിക്കാർക്കായുള്ള ദേശീയ കമ്മീഷൻ

ഭരണഘടനാ അനുച്ഛേദം

Question: ഭരണഘടനയുടെ ഏത് അനുചേദം പ്രകാരമാണ് പട്ടിക ജാതിക്കാർക്കായുള്ള ദേശീയ കമ്മീഷൻ രൂപീകരിച്ചിരിക്കുന്നത്?
A) 311
B) 319
C) 317
D) 338
Answer: (D) 338

വിശദീകരണം:

ഇന്ത്യൻ ഭരണഘടനയുടെ 338-ാം അനുച്ഛേദം പ്രകാരമാണ് പട്ടികജാതിക്കാർക്കായുള്ള ദേശീയ കമ്മീഷൻ (NCSC) രൂപീകരിച്ചിരിക്കുന്നത്.

ചരിത്രപശ്ചാത്തലം:

ഭരണഘടനാ ഭേദഗതികൾ:

  • 65-ാം ഭരണഘടനാ ഭേദഗതി (1990): ഒറ്റ അംഗത്തിന് പകരം പട്ടികജാതി-പട്ടികവർഗ്ഗക്കാർക്കായി ബഹു-അംഗ ദേശീയ കമ്മീഷൻ രൂപീകരിച്ചു
  • 89-ാം ഭരണഘടനാ ഭേദഗതി (2003): സംയുക്ത കമ്മീഷനെ രണ്ടായി വിഭജിച്ചു:
    • അനുച്ഛേദം 338: പട്ടികജാതിക്കാർക്കായുള്ള ദേശീയ കമ്മീഷൻ (NCSC)
    • അനുച്ഛേദം 338A: പട്ടികവർഗ്ഗക്കാർക്കായുള്ള ദേശീയ കമ്മീഷൻ (NCST)

കമ്മീഷന്റെ ഘടനയും പ്രവർത്തനങ്ങളും:

അംഗങ്ങൾ:

  • ഒരു ചെയർപേഴ്സൺ, ഒരു വൈസ്-ചെയർപേഴ്സൺ, മറ്റ് മൂന്ന് അംഗങ്ങൾ
  • നിയമനം: രാഷ്ട്രപതി
  • ഔദ്യോഗിക കാലാവധി: 3 വർഷം
  • ആസ്ഥാനം: ന്യൂ ഡൽഹി

അധികാരങ്ങൾ:

  • കമ്മീഷന് ഒരു സിവിൽ കോടതിയുടെ അധികാരങ്ങളുണ്ട്
  • ഏതൊരാളെയും വിളിച്ചുവരുത്താനും രേഖകൾ ആവശ്യപ്പെടാനും കഴിയും

റിപ്പോർട്ട്:

  • കമ്മീഷൻ അതിന്റെ വാർഷിക റിപ്പോർട്ട് രാഷ്ട്രപതിക്ക് സമർപ്പിക്കുന്നു
  • രാഷ്ട്രപതി അത് പാർലമെന്റിന്റെ ഇരുസഭകളിലും വെക്കുന്നു

മറ്റ് പ്രധാന കമ്മീഷനുകൾ:

  • പട്ടികവർഗ്ഗ കമ്മീഷൻ: അനുച്ഛേദം 338A
  • പിന്നാക്ക വിഭാഗങ്ങൾക്കായുള്ള ദേശീയ കമ്മീഷൻ (NCBC): അനുച്ഛേദം 338B [102-ാം ഭേദഗതി, 2018]

Question: കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) എ. ഷാജഹാനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ (ii) നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് പ്രധാന ധർമ്മം (iii) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുക

A) Only (i) and (ii) B) Only (ii) and (iii) C) Only (i) and (iii) D) All of the above (i), (ii) and (iii)

Answer: C) Only (i) and (iii)

കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

പ്രധാന വസ്തുതകൾ

സ്ഥാപിതമായത്: 1993 ഡിസംബർ 3

ഭരണഘടനാപരമായ അടിസ്ഥാനം: അനുച്ഛേദം 243(K), അനുച്ഛേദം 243(ZA) (ഭാഗം – 15)

പ്രധാന ചുമതലകൾ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ) നടക്കുന്ന തെരഞ്ഞെടുപ്പിന്റെ മേൽനോട്ടം, നേതൃത്വം, നിയന്ത്രണം, വോട്ടർ പട്ടിക തയ്യാറാക്കൽ

ഭരണഘടനാ വ്യവസ്ഥകൾ

അനുച്ഞേദം 243(K)(1): പഞ്ചായത്തിലേക്കുള്ള സമ്മതിദായക പട്ടിക തയ്യാറാക്കുക, തിരഞ്ഞെടുപ്പുകളുടെ മേൽനോട്ടം നിയന്ത്രണ ചുമതല വഹിക്കുക തുടങ്ങിയവ സംസ്ഥാന ഗവർണർ നിയമിക്കപ്പെടുന്ന സംസ്ഥാന ഇലക്ഷൻ കമ്മീഷൻ തലവനായ സംസ്ഥാന ഇലക്ഷൻ കമ്മീഷനിൽ നിക്ഷിപ്തമാണ്.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാർ

ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ: എം.എസ്.കെ. രാമസ്വാമി (1993 – 1996)

രണ്ടാമത്തെ കമ്മീഷണർ: എം.എസ്. ജോസഫ്

നിലവിലെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ: എ. ഷാജഹാൻ

നിയമസഭ, ലോകസഭ തിരഞ്ഞെടുപ്പുകൾ: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ നടത്തുന്നു

തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകൾ: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നു

  1. മൗലിക കർത്തവ്യങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
    (i) പതിനൊന്ന് മൗലിക കർത്തവ്യങ്ങളാണുള്ളത്

(ii) അനുഛേദം 51 A-യിലാണ് കർത്തവ്യങ്ങൾ ഉൾപ്പെടുന്നത്
(iii) ഭരണഘടനയിലെ ഭാഗം, IV-A-യിൽ കർത്തവ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു
(a) Only (ii) and (iii)
(b) Only (i) and (iii)
(c) Only (i) and (ii)
(d) All of the above (i), (ii) and (iii)

(d) All of the above (i), (ii) and (iii) 

മൗലിക കർത്തവ്യങ്ങൾ (Fundamental Duties)

പ്രാഥമിക വിവരങ്ങൾ

മൗലിക കർത്തവ്യങ്ങളുടെ എണ്ണം: നിലവിൽ 11 മൗലിക കർത്തവ്യങ്ങൾ

ഭരണഘടനാ സ്ഥാനം: ഭാഗം IV-A, അനുഛേദം 51A

പ്രാബല്യത്തിൽ വന്ന തീയതി: 1977 ജനുവരി 3

Question: മൗലിക കർത്തവ്യങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) പതിനൊന്ന് മൗലിക കർത്തവ്യങ്ങളാണുള്ളത് (ii) അനുഛേദം 51 A-യിലാണ് കർത്തവ്യങ്ങൾ ഉൾപ്പെടുന്നത് (iii) ഭരണഘടനയിലെ ഭാഗം, IV-A-യിൽ കർത്തവ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു A) Only (ii) and (iii) B) Only (i) and (iii) C) Only (i) and (ii) D) All of the above (i), (ii) and (iii) Answer: D) All of the above (i), (ii) and (iii)

ചരിത്രപരമായ പശ്ചാത്തലം

ഭരണഘടന നിലവിൽ വന്ന സമയം: മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നില്ല.

42-ാം ഭേദഗതി (1976): ആദ്യമായി 10 മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തി.

86-ാം ഭേദഗതി (2002): 11-ാമത് മൗലിക കടമ കൂട്ടിച്ചേർത്തു (6 വയസ്സു മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സാഹചര്യമൊരുക്കേണ്ടത് രക്ഷിതാക്കളുടെ മൗലിക കടമയായി).

സ്വരൺ സിംഗ് കമ്മിറ്റി: ഈ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് മൗലിക കടമകൾ ഭരണഘടനയിൽ കൂട്ടി ചേർത്തത്.

പ്രചോദനം: സോവിയറ്റ് യൂണിയനെ (USSR) അനുകരിച്ചാണ് ഇന്ത്യൻ ഭരണഘടനയിൽ മൗലിക കടമകൾ കൂട്ടിച്ചേർത്തത്.

42-ാം ഭേദഗതി നടപ്പിലാക്കിയ സമയത്തെ പ്രമുഖർ

പ്രധാനമന്ത്രി: ഇന്ദിരാഗാന്ധി

പ്രസിഡന്റ്: ഫക്രുദ്ദീൻ അലി അഹമ്മദ്

കേന്ദ്ര നിയമമന്ത്രി: H. R ഗോഖലെ

മൗലിക കടമകളുടെ സവിശേഷതകൾ

ബാധകത: ഇന്ത്യൻ പൗരന്മാർക്ക് മാത്രം. വിദേശ പൗരന്മാർക്ക് ബാധകമല്ല.

നിയമപരമായ പദവി: കോടതിയിലൂടെ സ്ഥാപിച്ചെടുക്കാൻ കഴിയില്ല (non justiciable). നിർദ്ദേശക തത്ത്വങ്ങളെപ്പോലെതന്നെ.

സ്വഭാവം:

  • പോസിറ്റീവോ നെഗറ്റീവോ ആകാം
  • പരിപൂർണമല്ല (not absolute)
  • ഭേദഗതി ചെയ്യാവുന്നതാണ്

വർമ്മ കമ്മിറ്റി (1999): ചില മൗലിക കടമകൾ നടപ്പിലാക്കുന്നതിനുള്ള നിയമവ്യവസ്ഥകളുടെ നിലനിൽപ്പ് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചു.

11 മൗലിക കടമകൾ – വിശദമായി

1. ഭരണഘടനാ ബഹുമാനം

ഭരണഘടനയെ അനുസരിക്കുകയും അതിന്റെ ആദർശങ്ങളെയും സ്ഥാപനങ്ങളെയും ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ആദരിക്കുക.

2. സ്വാതന്ത്ര്യസമര ആദർശങ്ങൾ

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് ഉത്തേജനം പകർന്ന ഉന്നത ആദർശങ്ങളെ പിന്തുടരുക.

3. പരമാധികാര സംരക്ഷണം

ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുക.

4. രാഷ്ട്ര സേവനം

രാജ്യരക്ഷാ പ്രവർത്തനത്തിനും രാഷ്ട്രസേവനത്തിനും സജ്ജരായിരിക്കുക.

5. സാഹോദര്യവും സ്ത്രീ മാന്യതയും

മതം, ഭാഷ, പ്രദേശം, വിഭാഗം എന്നിവയ്ക്കതീതമായി ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ സാഹോദര്യം വളർത്താൻ ശ്രമിക്കുക. സ്ത്രീകളുടെ മാന്യതയെ ഹനിക്കുന്ന പ്രവൃത്തികൾ ഉപേക്ഷിക്കുക.

6. സാംസ്കാരിക പൈതൃകം

ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകത്തെ ബഹുമാനിക്കുകയും കാത്തു സൂക്ഷിക്കുകയും ചെയ്യുക.

7. പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക. പ്രകൃതിയെ സംരക്ഷിക്കുക. ജീവികളോട് അനുകമ്പ പുലർത്തുക.

8. ശാസ്ത്രീയ മനോഭാവം

ശാസ്ത്രീയ വീക്ഷണവും മാനവികതയും അന്വേഷണാത്മകതയും വികസിപ്പിക്കുക.

9. പൊതുസ്വത്ത് സംരക്ഷണം

പൊതുസ്വത്ത് സംരക്ഷിക്കുക, അക്രമം ഉപേക്ഷിക്കുക.

10. വ്യക്തിപരവും കൂട്ടായതുമായ മികവ്

എല്ലാ മണ്ഡലങ്ങളിലും മികവ് കാട്ടി രാഷ്ട്രത്തെ ഔന്നത്യത്തിന്റെ പാതയിൽ മുന്നേറാൻ സഹായിക്കുക.

11. കുട്ടികളുടെ വിദ്യാഭ്യാസം (86-ാം ഭേദഗതി, 2002)

ഓരോ രക്ഷിതാവും 6 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുക്കണം.

പ്രധാന കാര്യങ്ങൾ – സംഗ്രഹം

മൗലിക കടമകൾ ഭരണഘടനയെയും ഭരണസ്ഥാപനങ്ങളെയും ആദരിക്കാനും പ്രകൃതിയെ സംരക്ഷിക്കാനും ഇന്ത്യയുടെ മഹത്തായ സാംസ്‌കാരിക പാരമ്പര്യം കാത്തു സൂക്ഷിക്കാനും പൗരന്മാരെ പ്രേരിപ്പിക്കുന്നു. 11 മൗലിക കർത്തവ്യങ്ങൾ അനുഛേദം 51A-യിൽ പ്രതിപാദിച്ചിരിക്കുന്നു. ഇവ നിയമപരമായി നടപ്പിലാക്കാൻ കഴിയുന്നവയല്ലെങ്കിലും, ഉത്തരവാദിത്തമുള്ള പൗരത്വത്തിന് മാർഗ്ഗനിർദ്ദേശം നൽകുന്നു.

Leave a Reply