🚀 PSC Crack ചെയ്യാൻ Everything You Need – All in One Place!
Join our learning ecosystem built for modern aspirants who want speed, clarity & results!
- ✅ Daily Exams – Practice Makes Ranks!
- ✅ Detailed, Crisp Notes – Easy to Revise
- ✅ Video Classes – Live + Recorded Lessons
- ✅ Latest PSC Updates & Alerts
- ✅ One-Stop Hub for All Kerala PSC Preparation
🔥 Join the smart side of PSC learning — Study Smarter, Rank Faster!
ഇന്ത്യയുടെ ഭൂപ്രകൃതി വിഭാഗങ്ങൾ
ഇന്ത്യൻ ഭൂപ്രകൃതിയെ പ്രധാനമായും അഞ്ചായി തരംതിരിച്ചിരിക്കുന്നു:
- ഉത്തരപർവതമേഖല (Northern Mountain Region)
- ഉത്തരമഹാസമതലം (Great Northern Plains)
- ഉപദ്വീപീയ പീഠഭൂമി (Peninsular Plateau)
- തീരസമതലങ്ങൾ (Coastal Plains)
- ദ്വീപസമൂഹം (Islands)
ഉത്തരപർവതമേഖല
ഇന്ത്യയുടെ ഏറ്റവും വടക്കായി സ്ഥിതിചെയ്യുന്ന ഭൂപ്രകൃതിവിഭാഗമാണ് ഉത്തരപർവതമേഖല. ഇതിനെ മൂന്നായി തരംതിരിച്ചിരിക്കുന്നു: ട്രാൻസ് ഹിമാലയം, ഹിമാലയം, കിഴക്കൻ മലനിരകൾ.
ട്രാൻസ് ഹിമാലയം
പ്രധാന പർവതനിരകൾ കാറക്കോറം, ലഡാക്ക്, സസ്കർ എന്നിവയാണ്.
മൗണ്ട് K2 (ഗോഡ്വിൻ ഓസ്റ്റീൻ) ട്രാൻസ് ഹിമാലയത്തിൽ സ്ഥിതിചെയ്യുന്നു. ഉയരം 8661 മീറ്റർ ആണ്. ഇത് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്.
കാറകോറം പർവതനിരയുടെ തുടർച്ചയാണ് ടിബറ്റിലെ കൈലാസ പർവതനിരകൾ.
ഹിമാലയം
ഹിമാലയത്തിൽ മൂന്ന് സമാന്തര പർവതനിരകൾ ഉൾക്കൊള്ളുന്നു: ഹിമാദ്രി, ഹിമാചൽ, സിവാലിക്.
ഹിമാദ്രി (ഉയർന്ന ഹിമാലയം)
ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ മേഖലയാണ് ഹിമാദ്രി. ശരാശരി ഉയരം 6000 മീറ്റർ ആണ്. ഗംഗ, യമുന നദികളുടെ ഉത്ഭവസ്ഥാനമാണ് ഹിമാദ്രി. കാഞ്ചൻജംഗ, നന്ദാദേവി എന്നിവ പ്രധാന കൊടുമുടികളാണ്.
ഹിമാചൽ (ഇടത്തരം ഹിമാലയം)
ഹിമാദ്രിയുടെ തെക്കായി സ്ഥിതിചെയ്യുന്ന ഹിമാചലിന്റെ ശരാശരി ഉയരം 3000 മീറ്റർ ആണ്. ഷിംല, ഡാർജിലിങ് തുടങ്ങിയ സുഖവാസ കേന്ദ്രങ്ങൾ ഈ മേഖലയിൽ സ്ഥിതിചെയ്യുന്നു.
സിവാലിക് (താഴ്ന്ന ഹിമാലയം)
ഹിമാചലിന് തെക്കായി സ്ഥിതിചെയ്യുന്ന സിവാലികിന്റെ ശരാശരി ഉയരം 1220 മീറ്റർ ആണ്. ഇവിടെ കാണപ്പെടുന്ന നീളമേറിയതും വിസ്തൃതവുമായ താഴ്വരകളെ ഡൂണുകൾ എന്ന് വിളിക്കുന്നു. ഡെറാഡൂൺ അത്തരമൊരു ഡൂണിന് ഉദാഹരണമാണ്.
മൗണ്ട് എവറസ്റ്റ്
ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് എവറസ്റ്റിന്റെ ഉയരം 8848 മീറ്റർ ആണ്. ഇത് ഹിമാലയ പർവതത്തിലാണ് സ്ഥിതിചെയ്യുന്നത്. നേപ്പാളിലാണ് മൗണ്ട് എവറസ്റ്റ് സ്ഥിതിചെയ്യുന്നത്.
കിഴക്കൻ മലനിരകൾ (പൂർവാചൽ)
സമുദ്രനിരപ്പിൽനിന്നും ഏകദേശം 500 മുതൽ 3000 മീറ്റർ വരെ ഉയരമുള്ള പ്രദേശമാണ് കിഴക്കൻ മലനിരകൾ. പത്കായിബും, നാഗാ കുന്നുകൾ, ഗാരോ, ഖാസി, ജയന്തിയ, മിസോ കുന്നുകൾ എന്നിവ പ്രധാന കുന്നിൻനിരകളാണ്.
ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ചിറാപുഞ്ചി കിഴക്കൻ മലനിരകളിൽ സ്ഥിതിചെയ്യുന്നു.
ഉത്തരപർവതമേഖലയുടെ പ്രാധാന്യം
- വൈദേശിക ആക്രമണത്തിൽ നിന്നും ഇന്ത്യയെ സംരക്ഷിക്കുന്നു
- പ്രധാന നദികളുടെ ഉത്ഭവപ്രദേശമാണ്
- മൺസൂൺ കാറ്റിനെ തടഞ്ഞുനിർത്തി മഴ പെയ്യിക്കുന്നു
- വടക്കുനിന്നുള്ള ശീതക്കാറ്റിനെ ഇന്ത്യയിൽ കടക്കാതെ തടയുന്നു
- വൈവിധ്യമാർന്ന സസ്യ-ജന്തുജാലങ്ങൾ കാണപ്പെടുന്നു
പാമീർ പീഠഭൂമി
മധ്യേഷ്യയിൽ സ്ഥിതിചെയ്യുന്ന പാമീർ പീഠഭൂമി “ലോകത്തിന്റെ മേൽക്കൂര” (Roof of the World) എന്ന് അറിയപ്പെടുന്നു. ഹിന്ദുക്കുഷ്, സുലൈമാൻ, ടിയാൻഷാൻ, കുൻലുൻ, കാറകോറം മുതലായ പർവതനിരകൾ ഇവിടെനിന്ന് പിരിഞ്ഞുപോകുന്നു.
ഉത്തരമഹാസമതലം
ഹിമാലയത്തിൽനിന്ന് ഒഴുകിയെത്തുന്ന നദികളുടെ നിക്ഷേപണ പ്രക്രിയയുടെ ഫലമായി രൂപംകൊണ്ട സമതലമാണ് ഉത്തരമഹാസമതലം. ലോകത്തിലെ ഏറ്റവും വലിയ എക്കൽ സമതലമാണ് ഇത്.
സിന്ധു-ഗംഗ-ബ്രഹ്മപുത്രാ സമതലം
ഈ സമതലം സിന്ധു-ഗംഗ-ബ്രഹ്മപുത്രാ സമതലം എന്നും അറിയപ്പെടുന്നു. കാർഷികവിളകൾക്ക് ഫലപ്രദമായതിനാൽ ഈ മേഖലയെ “ഇന്ത്യയുടെ ധാന്യപ്പുര” (Granary of India) എന്ന് അറിയപ്പെടുന്നു.
ലോകത്തിലെ ഏറ്റവും ജനനിബിഡമായ പ്രദേശങ്ങളിൽ ഒന്നാണ് ഉത്തരമഹാസമതലം. ഈ മേഖലയുടെ പടിഞ്ഞാറ് ഭാഗത്ത് മഴ കുറവായ പ്രദേശമാണ് ഥാർ മരുഭൂമി.
ഉപദ്വീപീയ പീഠഭൂമി
ഉത്തരമഹാസമതലത്തിനും തീരസമതലങ്ങൾക്കും ഇടയിലായി സ്ഥിതിചെയ്യുന്ന ഉപദ്വീപീയ പീഠഭൂമി ഉറപ്പേറിയ ശിലകളാൽ നിർമിതമാണ്. ആഗ്നേയശിലകളും കായാന്തരിതശിലകളും ഇവിടെ കാണപ്പെടുന്നു.
വിസ്തൃതി ഏകദേശം 15 ലക്ഷം ചതുരശ്ര കിലോമീറ്റർ ആണ്. ഈ മേഖലയിലെ ഏറ്റവും ഉയരമേറിയ കൊടുമുടി ആനമുടി ആണ് (ഉയരം: 2695 മീറ്റർ).
ധാതുക്കളുടെ കലവറ
ധാതുക്കളുടെ നിക്ഷേപം കൂടുതലായതിനാൽ ഉപദ്വീപീയ പീഠഭൂമിയെ “ധാതുക്കളുടെ കലവറ” (Storehouse of Minerals) എന്ന് വിളിക്കപ്പെടുന്നു.
ചെമ്മണ്ണ്, കറുത്തമണ്ണ്, ലാറ്ററൈറ്റ് മണ്ണ് എന്നിവ ഇവിടെ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങളാണ്.
തീരസമതലങ്ങൾ
ഇന്ത്യയുടെ തീരസമതലത്തിന് ഏകദേശം 6100 കിലോമീറ്റർ നീളമുണ്ട്. തീരസമതലങ്ങളെ പടിഞ്ഞാറൻ തീരസമതലം, കിഴക്കൻ തീരസമതലം എന്നിങ്ങനെ രണ്ടായി തിരിക്കാം.
പടിഞ്ഞാറൻ തീരസമതലം vs കിഴക്കൻ തീരസമതലം
| സവിശേഷത | പടിഞ്ഞാറൻ തീരസമതലം | കിഴക്കൻ തീരസമതലം |
| സ്ഥാനം | അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിൽ | ബംഗാൾ ഉൾക്കടലിനും പൂർവഘട്ടത്തിനും ഇടയിൽ |
| വിസ്തൃതി | റാൻ ഓഫ് കച്ച് മുതൽ കന്യാകുമാരി വരെ | സുന്ദരവനപ്രദേശം മുതൽ കന്യാകുമാരി വരെ |
| വീതി | താരതമ്യേന വീതി കുറവ് | വീതി താരതമ്യേന കൂടുതൽ |
| ഉപവിഭാഗങ്ങൾ | ഗുജറാത്ത് തീരസമതലം, കൊങ്കൺ തീരസമതലം, മലബാർ തീരസമതലം | കോറമണ്ഡൽ തീരസമതലം, വടക്കൻ സിർകാർസ് തീരസമതലം |
| പ്രധാന പ്രത്യേകത | കായലുകളും അഴിമുഖങ്ങളും കാണപ്പെടുന്നു | ഡെൽറ്റ രൂപീകരണം നടക്കുന്നു |
ഇന്ത്യയിലെ നദികൾ
ഇന്ത്യയിലെ നദികളെ പൊതുവെ രണ്ടായി തിരിച്ചിരിക്കുന്നു: ഹിമാലയൻ നദികൾ, ഉപദ്വീപീയ നദികൾ.
ഹിമാലയൻ നദികൾ
പ്രധാനപ്പെട്ട ഹിമാലയൻ നദികൾ സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നിവയാണ്. ഇവ ഹിമാലയത്തിൽനിന്നും ഉത്ഭവിക്കുന്നു.
സിന്ധു നദി
- ഉത്ഭവസ്ഥാനം: ടിബറ്റിലെ മാനസസരോവർ തടാകം
- നീളം: ഏകദേശം 2880 കിലോമീറ്റർ
- പോഷകനദികൾ: ഝലം, ചിനാബ്, രവി, സത്ലജ്, ബിയാസ്
- എത്തിച്ചേരുന്ന സമുദ്രം: അറബിക്കടൽ
ഗംഗ നദി
- ഉത്ഭവസ്ഥാനം: ഗംഗോത്രി ഹിമാനിയിലെ ഗോമുഖ് ഗുഹ
- നീളം: ഏകദേശം 2500 കിലോമീറ്റർ
- പോഷകനദികൾ: യമുന, ഗോമതി, ഘാഘ്ര, ഗാണ്ഡക്, കോസി
- എത്തിച്ചേരുന്ന ഉൾക്കടൽ: ബംഗാൾ ഉൾക്കടൽ
ബ്രഹ്മപുത്ര നദി
- ഉത്ഭവസ്ഥാനം: ടിബറ്റിലെ ചെമ-യുങ്-ദുങ് ഹിമാനി
- നീളം: ഏകദേശം 2900 കിലോമീറ്റർ
- പോഷകനദികൾ: ലുബാൻസിരി, ലുഹിത്, മാനസ്
- എത്തിച്ചേരുന്ന ഉൾക്കടൽ: ബംഗാൾ ഉൾക്കടൽ
ഉപദ്വീപീയ നദികൾ
മഹാനദി
- ഉത്ഭവസ്ഥാനം: മൈക്കാലാനിരകൾ (മധ്യപ്രദേശ്)
- നീളം: 857 കിലോമീറ്റർ
- പോഷകനദികൾ: ഇബ്, ടെൽ
- എത്തിച്ചേരുന്ന ഉൾക്കടൽ: ബംഗാൾ ഉൾക്കടൽ
ഗോദാവരി നദി
- ഉത്ഭവസ്ഥാനം: പശ്ചിമഘട്ടം (മഹാരാഷ്ട്രയിലെ നാസിക് ജില്ല)
- നീളം: 1465 കിലോമീറ്റർ
- പോഷകനദികൾ: ഇന്ദ്രാവതി, ശബരി
- എത്തിച്ചേരുന്ന ഉൾക്കടൽ: ബംഗാൾ ഉൾക്കടൽ
കൃഷ്ണ നദി
- ഉത്ഭവസ്ഥാനം: പശ്ചിമഘട്ടം (മഹാരാഷ്ട്രയിലെ മഹാബലേശ്വർ കുന്നുകൾ)
- നീളം: 1400 കിലോമീറ്റർ
- പോഷകനദികൾ: ഭീമ, തുംഗഭദ്ര
- എത്തിച്ചേരുന്ന ഉൾക്കടൽ: ബംഗാൾ ഉൾക്കടൽ
കാവേരി നദി
- ഉത്ഭവസ്ഥാനം: പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരിനിരകൾ (കർണാടകം)
- നീളം: 800 കിലോമീറ്റർ
- പോഷകനദികൾ: കബനി, അമരാവതി
- എത്തിച്ചേരുന്ന ഉൾക്കടൽ: ബംഗാൾ ഉൾക്കടൽ
നർമദ നദി
- ഉത്ഭവസ്ഥാനം: മൈക്കലാലാനിരകൾ (ഛത്തീസ്ഗഡ്)
- നീളം: 1312 കിലോമീറ്റർ
- പോഷകനദികൾ: ഹിരൺ, ബൻജൻ
- എത്തിച്ചേരുന്ന സമുദ്രം: അറബിക്കടൽ
താപ്‌തി നദി
- ഉത്ഭവസ്ഥാനം: മുൽതായ് പീഠഭൂമി (മധ്യപ്രദേശിലെ ബൈതുൽ ജില്ല)
- നീളം: 724 കിലോമീറ്റർ
- പോഷകനദികൾ: ആനർ, ഗിർന
- എത്തിച്ചേരുന്ന സമുദ്രം: അറബിക്കടൽ
ഇന്ത്യയുടെ കാലാവസ്ഥ
കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
ഇന്ത്യയുടെ കാലാവസ്ഥാ വൈവിധ്യത്തിൽ സ്വാധീനം ചെലുത്തുന്ന പ്രധാന ഘടകങ്ങൾ:
- അക്ഷാംശീയസ്ഥാനം
- ഭൂപ്രകൃതി
- സമുദ്രസാമീപ്യം
- സമുദ്രനിരപ്പിൽനിന്നുള്ള ഉയരം
ഇന്ത്യയിലെ ഋതുക്കൾ
ഇന്ത്യയിൽ നാല് വ്യത്യസ്ത ഋതുക്കൾ അനുഭവപ്പെടുന്നു:
- ശൈത്യകാലം (ഡിസംബർ, ജനുവരി, ഫെബ്രുവരി)
- ഉഷ്ണകാലം (മാർച്ച്, ഏപ്രിൽ, മേയ്)
- തെക്ക്-പടിഞ്ഞാറൻ മൺസൂൺ കാലം (ജൂൺ, ജൂലൈ, ആഗസ്റ്റ്, സെപ്തംബർ)
- വടക്ക്-കിഴക്കൻ മൺസൂൺ കാലം (ഒക്ടോബർ, നവംബർ)
പ്രധാന കാലാവസ്ഥാ പ്രതിഭാസങ്ങൾ
പശ്ചിമ അസ്വസ്ഥത (Western Disturbance)
ശൈത്യകാലത്ത് മെഡിറ്ററേനിയൻ കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദം ഇന്ത്യയിലെത്തി പഞ്ചാബിൽ ശൈത്യകാല മഴയ്ക്ക് കാരണമാകുന്നു.
പ്രാദേശിക വാതങ്ങൾ
ഉഷ്ണകാലത്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ലൂ, മാംഗോഷവേഴ്സ്, കാൽബൈശാഖി എന്നീ പ്രാദേശിക വാതങ്ങൾ വീശുന്നു.
തെക്കുപടിഞ്ഞാറൻ മൺസൂൺ
ഇന്ത്യയിലെ ഏറ്റവും വലിയ മഴക്കാലത്തിന് കാരണമാകുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റിന് രണ്ട് ശാഖകളുണ്ട്: അറബിക്കടൽ ശാഖ, ബംഗാൾ ഉൾക്കടൽ ശാഖ.
വടക്കുകിഴക്കൻ മൺസൂൺ
കരയിൽനിന്നു വീശുന്നതിനാൽ പൊതുവെ വരണ്ട കാറ്റായിരിക്കും. എന്നാൽ, ബംഗാൾ ഉൾക്കടൽ മുറിച്ചുകടന്ന് കോറമാണ്ഡൽ തീരത്ത് ശക്തമായ മഴയ്ക്ക് കാരണമാകുന്നു.
ഒക്ടോബർ ചൂട് (October Heat)
വടക്കുകിഴക്കൻ മൺസൂൺ കാലത്ത് ഇന്ത്യയൊട്ടാകെ അനുഭവപ്പെടുന്ന ഉയർന്ന ഊഷ്‌മാവും ആർദ്രതയും പകൽ സമയങ്ങളെ ദുസ്സഹമാക്കുന്ന പ്രതിഭാസമാണ് ഒക്ടോബർ ചൂട്.
കാർഷിക കാലങ്ങൾ
വിളയിറക്കൽ, വിളവെടുപ്പുകാലം എന്നിവയെ അടിസ്ഥാനമാക്കി കാർഷികകാലങ്ങളെ മൂന്നായി തരംതിരിച്ചിരിക്കുന്നു: ഖാരിഫ്, റാബി, സൈദ്.
കാർഷിക കാലങ്ങളുടെ വിശദാംശങ്ങൾ
| കാർഷിക കാലം | വിളയിറക്കൽ | വിളവെടുപ്പ് | പ്രധാന വിളകൾ |
| ഖാരിഫ് | മൺസൂണിന്റെ ആരംഭം (ജൂൺ) | മൺസൂണിന്റെ അവസാനം (നവംബർ ആദ്യവാരം) | നെല്ല്, ചോളം, പരുത്തി, തിനവിളകൾ, ചണം, കരിമ്പ്, നിലക്കടല |
| റാബി | ശൈത്യകാലാരംഭം (നവംബർ മധ്യം) | വേനലിന്റെ ആരംഭം (മാർച്ച്) | ഗോതമ്പ്, പുകയില, കടുക്, പയർവർഗങ്ങൾ |
| സൈദ് | വേനലിന്റെ ആരംഭം (മാർച്ച്) | മൺസൂണിന്റെ ആരംഭം | പഴവർഗങ്ങൾ, പച്ചക്കറികൾ |
ഇന്ത്യയിലെ വ്യവസായങ്ങൾ
കൃഷിയധിഷ്ഠിത വ്യവസായങ്ങൾ
പരുത്തിത്തുണി വ്യവസായം
ഇന്ത്യയിലെ ഏറ്റവും വലിയ കൃഷിയധിഷ്ഠിത വ്യവസായമാണ് പരുത്തിത്തുണി വ്യവസായം.
- ഇന്ത്യയിലെ ആദ്യത്തെ പരുത്തിത്തുണി മിൽ: 1818-ൽ കൊൽക്കത്തയ്ക്കു സമീപമുള്ള ഫോർട്ട് ഗ്ലാസ്റ്ററിൽ സ്ഥാപിച്ചു
- വൻതോതിൽ ഉൽപ്പാദനം: 1854-ൽ മുംബൈയിൽ ആരംഭിച്ചു
- മുംബൈയെ “കോട്ടണോപോളിസ്” എന്ന് വിശേഷിപ്പിക്കുന്നു
ചണവ്യവസായം
ചണോൽപ്പാദനത്തിൽ ലോകരാജ്യങ്ങളിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമാണുള്ളത്.
ധാതു അധിഷ്ഠിത വ്യവസായങ്ങൾ
ധാതുക്കളുടെ വർഗ്ഗീകരണം
ധാതുക്കളെ രണ്ട് പ്രധാന വിഭാഗങ്ങളായി തിരിക്കാം:
ലോഹധാതുക്കൾ
- ഇരുമ്പിന്റെ അംശമുള്ളവ: ഇരുമ്പയിര്, മാംഗനീസ്
- ഇരുമ്പിന്റെ അംശമില്ലാത്തവ: സ്വർണം, വെള്ളി, ചെമ്പ്, ബോക്സൈറ്റ്
അലോഹധാതുക്കൾ
- ധാതുഇന്ധനങ്ങൾ: കൽക്കരി, പെട്രോളിയം
- മറ്റു ധാതുക്കൾ: അഭ്രം
ഇരുമ്പുരുക്ക് വ്യവസായം
അസംസ്കൃത വസ്തുക്കൾ
ഇരുമ്പയിര്, കൽക്കരി, മാംഗനീസ്, ചുണ്ണാമ്പുകല്ല്, ഡോളമൈറ്റ് എന്നിവയാണ് ഇരുമ്പുരുക്ക് വ്യവസായത്തിന്റെ പ്രധാന അസംസ്കൃത വസ്തുക്കൾ.
പ്രധാന ഇരുമ്പുരുക്കുശാലകൾ
| ഇരുമ്പുരുക്കുശാല | സ്ഥലം | സവിശേഷത |
| ടാറ്റാ ഇരുമ്പുരുക്കു കമ്പനി (TISCO) | ജംഷഡ്പൂർ (ഝാർഖണ്ഡ്) | ഏറ്റവും വലിയ സ്വകാര്യമേഖലാ ഇരുമ്പുരുക്ക് വ്യവസായശാല |
| ഇന്ത്യൻ അയൺ ആൻഡ് സ്റ്റീൽ കമ്പനി (IISCO) | കുൾട്ടി, ബർൺപൂർ, ഹിരാപൂർ (പശ്ചിമബംഗാൾ) | പൊതുമേഖലയിലെ ആദ്യ ഇരുമ്പുരുക്ക് വ്യവസായശാല |
| വിശ്വേശ്വരയ്യ അയൺ ആൻ്റ് സ്റ്റീൽ വർക്സ് ലിമിറ്റഡ് (VISL) | ഭദ്രാവതി (കർണാടകം) | ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല |
വിദേശ സഹായത്തോടെ സ്ഥാപിച്ച ഇരുമ്പുരുക്കുശാലകൾ
| സ്ഥാപനം | സ്ഥലം | വർഷം | സഹായരാജ്യം |
| ഭിലായ് സ്റ്റീൽ പ്ലാന്റ് | ദുർഗ് (ഛത്തീസ്ഗഡ്) | 1959 | റഷ്യ |
| റൂർക്കേല സ്റ്റീൽ പ്ലാന്റ് | സുന്ദർഗഡ് (ഒഡിഷ) | 1959 | ജർമനി |
| ദുർഗാപൂർ സ്റ്റീൽ പ്ലാന്റ് | ദുർഗാപൂർ (പശ്ചിമബംഗാൾ) | 1962 | യു.കെ |
| ബൊക്കാറോ സ്റ്റീൽ പ്ലാന്റ് | ബൊക്കാറോ (ഝാർഖണ്ഡ്) | 1964 | റഷ്യ |
ഇന്ത്യയിലെ ഗതാഗത മാർഗങ്ങൾ
ഗതാഗത മാർഗങ്ങളെ പ്രധാനമായും മൂന്നായി തിരിക്കാം: റോഡ് ഗതാഗതം, റെയിൽ ഗതാഗതം, ജലഗതാഗതം.
റോഡ് ഗതാഗതം
പ്രധാന വിഭാഗങ്ങൾ: ദേശീയ പാതകൾ, സംസ്ഥാന പാതകൾ, ജില്ലാ റോഡുകൾ, ഗ്രാമീണ റോഡുകൾ.
ദേശീയ പാതകൾ (National Highways)
നിർമ്മാണവും നിർവഹണവും കേന്ദ്രസർക്കാരിന്റെ ചുമതലയാണ്.
സംസ്ഥാന ഹൈവേകൾ (State Highways)
നിർമ്മാണവും നിർവഹണവും സംസ്ഥാന സർക്കാരുകളുടെ ചുമതലയാണ്.
ഗ്രാമീണ റോഡുകൾ (Rural Roads)
ഇന്ത്യയിലെ ആകെ റോഡുദൈർഘ്യത്തിന്റെ 80 ശതമാനവും ഗ്രാമീണ റോഡുകളാണ്.
സുവർണ ചതുഷ്കോണ സൂപ്പർഹൈവേ (Golden Quadrilateral Superhighway)
ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ നാല് മഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആറുവരി പാതകളായ സൂപ്പർ ഹൈവേകളാണ് സുവർണ ചതുഷ്കോണ സൂപ്പർഹൈവേ.
റെയിൽ ഗതാഗതം
- ഏഷ്യയിലെ ഏറ്റവും വലിയ റെയിൽവേ ശൃംഖല ഇന്ത്യയിലാണ്
- ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ
- ഭരണനിർവഹണത്തിനായി ഇന്ത്യൻ റെയിൽവേയെ 16 മേഖലകളായി തിരിച്ചിരിക്കുന്നു
- പാളങ്ങൾ തമ്മിലുള്ള അകലത്തിന്റെ അടിസ്ഥാനത്തിൽ: ബ്രോഡ്‌ഗേജ്, മീറ്റർഗേജ്, നാരോഗേജ്
ജലഗതാഗതം
ജലഗതാഗതത്തിന്റെ മേന്മകൾ
- ഏറ്റവും ചെലവു കുറഞ്ഞ മാർഗം
- വൻതോതിലുള്ള ചരക്കു ഗതാഗതത്തിന് ഉത്തമം
- പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നില്ല
- അന്താരാഷ്ട്ര വ്യാപാരത്തിന് ഏറ്റവും യോജിച്ചത്
തരംതിരിവ്
ജലഗതാഗതത്തെ രണ്ടായി തിരിക്കാം: ഉൾനാടൻ ജലഗതാഗതം, സമുദ്ര ജലഗതാഗതം.
ഉൾനാടൻ ജലഗതാഗതത്തിന് സാധ്യതയൊരുക്കുന്ന ജലാശയങ്ങൾ
- ഗംഗ, ബ്രഹ്മപുത്ര നദികളും പോഷകനദികളും
- ഗോദാവരി, കൃഷ്ണ നദികളും പോഷകനദികളും
- ബക്കിങ്ഹാം കനാൽ (ആന്ധ്രാപ്രദേശ്, തമിഴ്നാട്)
- മാണ്ഡോവി, സുവാരി നദികൾ (ഗോവ)
- കായലുകൾ (കേരളം)
തുറമുഖങ്ങൾ
ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറുമായി 12 പ്രധാന തുറമുഖങ്ങളും 185 ഓളം ചെറിയ തുറമുഖങ്ങളും ഉണ്ട്.
പ്രധാന തുറമുഖങ്ങൾ
പടിഞ്ഞാറൻ തീരം:
- കാണ്ഡല
- മുംബൈ
- നെവാഷേവ
- മർമഗോവ
- മംഗലാപുരം
- കോഴിക്കോട്
- കൊച്ചി
കിഴക്കൻ തീരം:
- തൂത്തുക്കുടി
- ചെന്നൈ
- വിശാഖപട്ടണം
- പാരദ്വീപ്
- ഹാൽദിയ
