🚀 PSC Crack ചെയ്യാൻ Everything You Need – All in One Place!
Join our learning ecosystem built for modern aspirants who want speed, clarity & results!
- ✅ Daily Exams – Practice Makes Ranks!
- ✅ Detailed, Crisp Notes – Easy to Revise
- ✅ Video Classes – Live + Recorded Lessons
- ✅ Latest PSC Updates & Alerts
- ✅ One-Stop Hub for All Kerala PSC Preparation
🔥 Join the smart side of PSC learning — Study Smarter, Rank Faster!
വിസ്തീർണ്ണം
- കേരളത്തിന്റെ വിസ്‌തൃതി എത്രയാണ്?
(a) 38,863 ച.കി.മീ
(b) 38,888 ച.കി.മീ
(c) 38,560 ച.കി.മീ, (d) 38,700 ച.കി.മീ
(LGS Various SR for (SC & ST) – 2023) (10th Level Prelims Stage IV- 2021)
Ans: (a) 38,863 ച.കി.മീ
(കേരളത്തിന്റെ വിസ്‌തീർണ്ണം ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം) 38,852 ച.കി.മീറ്റർ
(കേന്ദ്ര പരിസ്ഥിതി മന്ത്രാലയ രേഖകൾ പ്രകാരം) - ഇന്ത്യയുടെ ആകെ വിസ്‌തീർണ്ണത്തിന്റെ എത്ര ശതമാനമാണ് കേരളം?
(a) 1.28 (b) 1.18 (c) 2.18 (d) 1.38
(10th Level Prelims Stage I-2021)
Ans: (b) 1.18 - കേരളത്തിന്റെ തെക്ക് വടക്ക് നീളം 560 km ആണ്.
(a) 720 km (b) 690 km (c) 560 km (d) 580 km
Ans: (c) 560 km
- വിസ്തീർണത്തിൽ സംസ്ഥാനങ്ങൾക്കിടയിൽ കേരളത്തിൻ്റെ സ്ഥാനം: 21
- ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്കിടയിൽ കേരളത്തിന്റെ സ്ഥാനം: 13
- ഇന്ത്യൻ യൂണിയൻ്റെ ആകെ വിസ്തിയുടെ എത്ര ശതമാനമാണ് കേരളം: 1.18%
- കേരളത്തിന്റെ തെക്ക്-വടക്ക് ദൂരം: 560 കി.മീ.
- കേരളത്തിലെ കടൽത്തീരത്തിന്റെ ദൈർഘ്യം?
(a) 380 കിലോമീറ്റർ (b) 480 കിലോമീറ്റർ (c) 680 കിലോമീറ്റർ (d) 580 കിലോമീറ്റർ
(10th Level Prelims Stage VI- 2022) (10th Level Prelims Stage III- 2021)
Ans: (d) 580 കിലോമീറ്റർ
(590 കി.മീ എന്നതും PSC ഉത്തരമായി പരിഗണിക്കുന്നു. Irrigation Department Report പ്രകാരം 590 km)
- തീരദേശ ദൈർഘ്യത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ കേരളത്തിൻ്റെ സ്ഥാനം: 5
- സമുദ്രനിരപ്പിൽ നിന്നും 7.5 മീറ്റർ വരെ ഉയരമുള്ള ഭാഗമാണ് തീരപ്രദേശം.
- കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 10 ശതമാനമാണ് തീരപ്രദേശം.
- കേരളത്തിൽ കടൽത്തീരമുള്ള ജില്ലകളുടെ എണ്ണം: 9
- കേരളത്തിൽ പൂർണമായും കരയാൽ ചുറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന 5 ജില്ലകൾ: വയനാട്, പാലക്കാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട
- സമുദ്രാതിർത്തി ഇല്ലാത്തതും, മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്തതും കേരളത്തിലെ ജില്ലകളാൽ മാത്രം ചുറ്റപ്പെട്ടതുമായ ജില്ല: കോട്ടയം
- കേരളത്തിൽ കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ: തൃശ്ശൂർ
- കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്: മുഴുപ്പിലങ്ങാട് (കണ്ണൂർ)
- കേരളത്തിലെ ഡ്രൈവ് ഇൻ ബീച്ച്: മുഴുപ്പിലങ്ങാട്
- കടലാമകളുടെ പ്രജനനകേന്ദ്രമായ കോഴിക്കോട്ടെ കടൽത്തീരം: കൊളാവിപ്പാലം
- കേരളത്തിലെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ ബീച്ച്: ആലപ്പുഴ
- കേരളത്തിലെ ആദ്യത്തെ പൈതൃക ബീച്ച്: അഴീക്കോട് മുനയ്ക്കൽ ഡോൾഫിൻ ബീച്ച്
അതിർത്തികൾ
- താഴെപ്പറയുന്നവയിൽ കേരളത്തിൻ്റെ ശരിയായ അതിരുകൾ ഏത്?
(i) അറബിക്കടൽ – പശ്ചിമഘട്ടം – പൂർവ്വഘട്ടം
(ii) കർണാടക – തമിഴ്‌നാട് – മഹാരാഷ്ട്ര
(iii) ഇന്ത്യൻ മഹാസമുദ്രം – കർണാടക – തമിഴ്‌നാട്
(iv) കർണാടക – തമിഴ്‌നാട് – അറബിക്കടൽ
(Field Worker -2021)
Ans :(d) iv - കേരളത്തിന്റെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
(a) കർണാടക (b) ആന്ധ്രാപ്രദേശ് (c) തമിഴ്‌നാട് (d) തെലുങ്കാന
(10th Level Prelims Stage II-2021)
Ans: (a) കർണാടക
| അതിർത്തികൾ | |
| വടക്ക് | കർണാടക |
| തെക്ക് | തമിഴ്‌നാട് |
| പടിഞ്ഞാറ് | മാഹി, അറബിക്കടൽ |
| കിഴക്ക് | സഹ്യാദ്രി/പശ്ചിമഘട്ടം |
കേരളവുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ: തമിഴ്‌നാട്, കർണാടക- കേരളവുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം: തമിഴ്‌നാട്
- കേരളത്തിന്റെ കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന മലനിര: പശ്ചിമഘട്ടം
- കേരളത്തിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന കടൽ: അറബിക്കടൽ
- ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ ഭാഗമാണ് അറബിക്കടൽ
- കേരളത്തിൽ സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശത്തിന്റെ ഒരു ഭാഗം: മാഹി (പുതുച്ചേരി)
- മാഹിയുടെ മൂന്ന് വശത്ത് കണ്ണൂർ ജില്ലയും ഒരു വശത്ത് കോഴിക്കോട് ജില്ലയും ചുറ്റപ്പെട്ട് കിടക്കുന്നു.
- തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല: വയനാട് (താലൂക്ക് – സുൽത്താൻ ബത്തേരി, ഗ്രാമപഞ്ചായത്ത് – നൂൽപ്പുഴ)
- തമിഴ്‌നാട്, കർണാടക എന്നിവയുമായി അതിർത്തി പങ്കിടുന്ന ഗ്രാമം: മുത്തങ്ങ
- കർണാടക – തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക വന്യജീവി സങ്കേതം: മുത്തങ്ങ
- മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്ത കേരളത്തിലെ ജില്ലകൾ: ആലപ്പുഴ, കോട്ടയം, കോഴിക്കോട്
- കർണാടകയുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ലകൾ: കാസർഗോഡ്, കണ്ണൂർ, വയനാട്
- തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ലകൾ: വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, പത്തനം തിട്ട, കൊല്ലം, തിരുവനന്തപുരം
- കേരളത്തിലെ ഒരു ജില്ലയുമായി മാത്രം അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ലകൾ: തിരുവനന്തപുരം, കാസർഗോഡ്
ഭൂപ്രകൃതി
- ഭൂപ്രകൃതിയനുസരിച്ച് കേരളത്തെ എത്രയായി തിരിക്കാം?
(a) 2 (b) 6 (c) 3 (d) 5
(LGS (Blue Printer, Watchman) -2023)
Ans: (c) 3 - കേരളത്തിന്റെ ഭാഗമല്ലാത്ത ഭൂപ്രകൃതി വിഭാഗം?
(a) മലനാട് (b) ഇടനാട് (c) മരുപ്രദേശം (d) തീരപ്രദേശം
(LDC Mains -2021) (LDC (Ex-Servicemen Only) – 2021)
Ans: (c) മരുപ്രദേശം
Ans: (b) മലനാട് (ചോദ്യം വ്യക്തമല്ല) - സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 75 മീറ്ററിൽ കൂടുതൽ ഉയരമുള്ള കേരളത്തിന്റെ ഭൂപ്രദേശം:
(a) ഇടനാട് (b) മലനാട് (c) തീരപ്രദേശം (d) സമതലം
Ans: (b) മലനാട്
- ഭൂപ്രകൃതി അനുസരിച്ച് കേരളത്തെ മൂന്നായി തരം തിരിച്ചിരിക്കുന്നു: മലനാട്, ഇടനാട്, തീരപ്രദേശം
| മലനാട് | ഇടനാട് | തീരപ്രദേശം | |
| ഉയരം | സമുദ്രനിരപ്പിൽ നിന്നും 75 മീറ്ററിൽ കൂടുതൽ ഉയരമുള്ള പ്രദേശം | സമുദ്രനിരപ്പിൽ നിന്നും 7.5 മീറ്റർ മുതൽ 75 മീറ്റർ വരെ ഉയരമുള്ള പ്രദേശം | സമുദ്രനിരപ്പിൽ നിന്നും 7.5 മീറ്റർ വരെ ഉയരമുള്ള പ്രദേശം |
| വിസ്‌തൃതി | കേരള ഭൂവിസ്തൃതിയുടെ 48% | കേരള ഭൂവിസ്തൃതിയുടെ 42% | കേരള ഭൂവിസ്തൃതിയുടെ 10% |
| സ്ഥിതി ചെയ്യുന്ന ഭാഗം | കേരളത്തിൽ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു | മലനാടിനും തീരപ്രദേശത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്നു | കേരളത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു |
| പ്രധാന കൃഷി | തേയില, കാപ്പി, ഏലം, കുരുമുളക്, ഇഞ്ചി, മഞ്ഞൾ എന്നിവ കൃഷി ചെയ്യുന്നു | നെല്ല്, ചേന, ചേമ്പ്, കാപ്പി, റബ്ബർ, വാഴ, മരിച്ചീനി, കുരുമുളക്, അടയ്ക്ക് എന്നിവ കൃഷി ചെയ്യുന്നു | തെങ്ങ്, നെല്ല് എന്നിവ കൃഷി ചെയ്യുന്നു |
കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന ഭൂപ്രകൃതി വിഭാഗം: മലനാട് (Highland)- പശ്ചിമഘട്ടത്തിന്റെ ഭാഗമായി വരുന്ന കേരളത്തിന്റെ ഭൂവിഭാഗം: മലനാട്
- വനങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കേരളത്തിലെ ഭൂപ്രദേശം: മലനാട്
- മലനാട് പ്രദേശം ഉൾപ്പെടാത്ത ഏക ജില്ല: ആലപ്പുഴ
- കേരളത്തിലെ നദികളുടെ ഉത്ഭവപ്രദേശം: മലനാട്
- മലനാടിന്റെ ശരാശരി ഉയരം: 900 മീറ്റർ
- കേരളത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ആനമുടിയുടെ ഉയരം എത്ര?
(a) 3000 മീറ്റർ (b) 2695 മീറ്റർ (c) 2865 മീറ്റർ (d) 2565 മീറ്റർ
(LGS Various SR for SC & ST-2023) (LGS (Blue Printer, Watchman)-2023)
Ans: (b) 2695 മീറ്റർ
- പശ്ചിമഘട്ട മലനിരയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി: ആനമുടി
- തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി: ആനമുടി
- ഹിമാലയത്തിനു തെക്ക് ഏറ്റവും ഉയരമുള്ള കൊടുമുടി: ആനമുടി
- കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി: ആനമുടി
- ഇരവികുളം ദേശീയോദ്യാനത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന കൊടുമുടി: ആനമുടി
- ആനമുടിയുടെ ഉയരം: 2695 മീറ്റർ (8,842 feet)
- ആനമുടിയുടെ ഉയരം ആദ്യമായി രേഖപ്പെടുത്തിയത്: ജനറൽ ഡഗ്ലസ് ഹാമിൽട്ടൺ (1862)
- ആനമുടി സ്ഥിതി ചെയ്യുന്ന ജില്ല: ഇടുക്കി
- ആനമുടി സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്: മൂന്നാർ (ദേവികുളം താലൂക്ക്)
- ആനമുടിയുടെ വടക്ക് സ്ഥിതി ചെയ്യുന്ന മലനിര: ആനമല
- ആനമുടിയുടെ വടക്ക് കിഴക്ക് സ്ഥിതി ചെയ്യുന്ന മലനിര: പളനിമല
- ആനമുടിയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മലനിര: ഏലമല
- ആനമല, പളനിമല, ഏലമല എന്നിവ സംഗമിക്കുന്നത്: ആനമുടിയിൽ
- ആനമലയുടെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രധാന സുഖവാസകേന്ദ്രം: നീലഗിരി
ചുരങ്ങൾ
- പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം?
(a) പെരിയ ചുരം (b) ആര്യങ്കാവ് ചുരം (c) പാലക്കാട് ചുരം (d) താമരശ്ശേരി ചുരം
(University LGS Prelims Stage II-2023)
Ans: (c) പാലക്കാട് ചുരം
