അന്തരീക്ഷ മർദ്ദം & കോറിയോലിസ് ബലം

പ്രസ്താവന 1 : സമ്മർദ്ദരേഖകൾ തമ്മിലുള്ള അകലം കൂടുതലാണെങ്കിൽ മർദ്ദ ചരിവ് കൂടുതലായിരിക്കും. 

പ്രസ്താവന 2 : മദ്ധ്യരേഖാ പ്രദേശങ്ങളിൽ നിന്ന് ധ്രുവങ്ങളിലേക്ക് പോകു 

ന്തോറും കൊറിയോലിസ് ബലം വർദ്ധിക്കുന്നു. 

തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്? 

(a) പ്രസ്താവന 1 

(b) പ്രസ്താവന 2 

(c) രണ്ട് പ്രസ്താവനകളും ശരി 

(d) രണ്ട് പ്രസ്താവനകളും തെറ്റ് 

7. (b) പ്രസ്താവന 2 

🌍 അന്തരീക്ഷ മർദ്ദം & കോറിയോലിസ് ബലം


📌 സമമർദ്ദരേഖകൾ (Isobars)

  • സമമർദ്ദരേഖ: തമ്മിൽ ഒരേ അന്തരീക്ഷമർദ്ദമുള്ള സ്ഥലങ്ങളെ ബന്ധിപ്പിച്ച് വരയ്ക്കുന്ന രേഖകൾ.
  • ഉച്ചമർദ്ദമേഖല (High Pressure Area): ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു പ്രദേശത്തിന്റെ അന്തരീക്ഷമർദ്ദം കൂടുതലായിരിക്കുമ്പോൾ.
  • ന്യൂനമർദ്ദമേഖല (Low Pressure Area): ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു പ്രദേശത്തിന്റെ അന്തരീക്ഷമർദ്ദം കുറവായിരിക്കുമ്പോൾ.

👉 സമമർദ്ദരേഖകളിലൂടെ മർദത്തിന്റെ തിരശ്ചീനതല വിതരണ ക്രമം (Horizontal Distribution of Pressure) മനസ്സിലാക്കാം.


📌 മർദ ചരിവ് (Pressure Gradient)

  • സമ്മർദരേഖകൾ ഒന്നിനൊന്ന് അകന്ന് കിടക്കുകയാണെങ്കിൽ 👉 മർദ ചരിവ് കുറവ്
  • സമ്മർദരേഖകൾ അടുത്തടുത്തായി കിടക്കുകയാണെങ്കിൽ 👉 മർദ ചരിവ് കൂടുതലായിരിക്കും

📌 കോറിയോലിസ് ബലം (Coriolis Force)

👉 ഭൗമോപരിതലത്തിൽ സ്വതന്ത്രമായി ചലിക്കുന്ന വസ്തുക്കളുടെ ദിശ വ്യതിചലിപ്പിക്കുന്ന ബലം.

  • ഉത്തരാർധഗോളത്തിൽ 👉 കാറ്റിന്റെ സഞ്ചാരദിശ വലത്തോട്ടേക്ക് തിരിയുന്നു.
  • ദക്ഷിണാർധഗോളത്തിൽ 👉 കാറ്റിന്റെ സഞ്ചാരദിശ ഇടത്തോട്ടേക്ക് തിരിയുന്നു.

🔹 വേഗം കൂടുന്തോറും വ്യതിചലനത്തിന്റെ അളവുമാണ് കൂടുന്നത്.
🔹 ഭൂമധ്യരേഖയിൽ കോറിയോലിസ് ബലം ഇല്ല.
🔹 കോറിയോലിസ് ബലം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് 👉 ധ്രുവങ്ങളിൽ

More on


💡 PSC മോഡൽ ചോദ്യങ്ങൾ

1️⃣ സമമർദ്ദരേഖകൾ തമ്മിൽ അടുത്തായുള്ള പ്രദേശങ്ങളിൽ എന്ത് സംഭവിക്കും?

  • 🅰️ മർദ ചരിവ് കുറവായിരിക്കും
  • 🅱️ മർദ ചരിവ് കൂടുതലായിരിക്കും
  • 🅲️ മർദം സ്ഥിരമായിരിക്കും
  • 🅳️ കാറ്റിന്റെ ദിശ മാറില്ല

2️⃣ കോറിയോലിസ് ബലം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് എവിടെയാണ്?

  • 🅰️ ഭൂമധ്യരേഖ
  • 🅱️ വടക്കൻ അർധഗോളം
  • 🅲️ ധ്രുവങ്ങൾ
  • 🅳️ സമദ്രുതിവലയം

ഓൺലൈൻ പരീക്ഷകൾ
ദിവസേനയുള്ള പഠന പദ്ധതി
റെക്കോർഡഡ് വീഡിയോ ക്ലാസുകൾ
Telegram Polls

Free Course

കോഴ്‌സിലെ എല്ലാ ക്‌ളാസുകളും എക്‌സാമും ലഭിക്കാൻ ചേരൂ

PSC പഠനം എളുപ്പമാക്കാം!

സമ്പൂർണ്ണ പഠന സാമഗ്രികൾ ഇവിടെ

Leave a Reply