കേരള പുരസ്‌കാരങ്ങൾ

  • കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പത്മ പുരസ്കാരങ്ങളുടെ മാതൃകയില്‍ വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് അവര്‍ സമൂഹത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് “കേരള പുരസ്കാരങ്ങള്‍” എന്ന പേരില്‍ പരമോന്നത പുരസ്കാരങ്ങള്‍ കേരളസർക്കാർ ഏർപ്പെടുത്തി
  • പ്രസ്തുത പുരസ്കാരങ്ങള്‍ “കേരള ജ്യോതി”, “കേരള പ്രഭ”, “കേരള ശ്രീ” എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് നല്‍കുന്നത്.
    • വിവിധ മേഖലകളിലെ സമഗ്രസംഭാവനകള്‍ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്കാരമായ കേരള ജ്യോതി വര്‍ഷത്തില്‍ ഒരാള്‍ക്കും,
    • രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്കാരമായ കേരള പ്രഭ വര്‍ഷത്തില്‍ രണ്ടുപേര്‍ക്കും,
    • മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്കാരമായ കേരള ശ്രീ വര്‍ഷത്തില്‍ അഞ്ചുപേര്‍ക്കും എന്ന ക്രമത്തില്‍ നല്‍കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. 
    • കേരള പിറവി ദിനമായ നവംബര്‍ ഒന്നിനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. വര്‍ണ്ണം, വര്‍ഗ്ഗം, ലിംഗം, ജാതി, തൊഴില്‍, പദവി ഭേദമന്യേ കല, സാമൂഹ്യസേവനം, പൊതുകാര്യം, സയന്‍സ്&എഞ്ചിനീയറിംഗ്, വ്യവസായ-വാണിജ്യം, സാഹിത്യം, വിദ്യാഭ്യാസം, ആരോഗ്യം, സിവില്‍ സര്‍വ്വീസ്, കായികം, കൃഷി, മറ്റ് മേഖലകള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരെയാണ് കേരളപുരസ്കാരങ്ങള്‍ക്കായി പരിഗണിക്കുന്നത്.
  • 2023ലെ കേരള പുരസ്‌കാരങ്ങള്‍
    • കേരള ജ്യോതി പുരസ്‌കാരം
      • സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ടി. പത്മനാഭന് ലഭിച്ചു.
  • കേരള പ്രഭ
    • സാമൂഹ്യ സേവന, സിവില്‍ സര്‍വീസ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ജസ്റ്റിസ്(റിട്ട.) എം. ഫാത്തിമ ബീവി,
    • കലാ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് നടരാജ കൃഷ്ണമൂര്‍ത്തി(സൂര്യ കൃഷ്ണമൂര്‍ത്തി-നാടക രചയിതാവും) എന്നിവര്‍
    • കേരള ശ്രീ
      • പുനലൂർ സോമരാജൻ ( സാമൂഹ്യ സേവനം-ഗാന്ധിഭവൻ- ),
      • വി പി ഗംഗാധരൻ (ആരോഗ്യം-അർബുദ ചികിൽസാ രംഗത്ത്‌ ശ്രദ്ധേയനായ ഓൺകോളജിസ്റ്റ് ആണ്.),
      • രവി ഡി സി (വ്യവസായ – വാണിജ്യം-ഡി.സി. ബുക്സ് ),
      • കെ എം ചന്ദ്രശേഖരൻ (സിവിൽ സർവീസ്),
      • പണ്ഡിറ്റ് രമേശ് നാരായൺ (കല-മലയാളിയായ ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഗായകനും ചലച്ചിത്രസംഗീതസം‌വിധായകനുമാണ്‌ രമേഷ്)

ടി. പത്മനാഭൻ

മുഴുവൻ പേര് തിണക്കൽ പത്മനാഭൻ.

ചെറുകഥാകൃത്ത്

എഴുത്തച്ഛൻ പുരസ്കാരം

വയലാർ ‍അവാർഡ് -പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക്

വള്ളത്തോൾ പുരസ്‌കാരം

‘സാക്ഷി’ എന്ന കഥാസമാഹാരത്തിന് കേരളസാഹിത്യ അക്കാദമി അവാർഡും ‘ഗൗരി’ എന്ന പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. എന്നാൽ ഈ പുരസ്കാരങ്ങൾ അവാർഡ് സംവിധാനത്തോടുള്ള എതിർപ്പു മൂലം ഇദ്ദേഹം നിരസിച്ചു. 1995-ൽ കടൽ എന്ന കൃതിക്ക് ലഭിച്ച ഓടക്കുഴൽ അവാർഡും ഇദ്ദേഹം നിരസിച്ചു

ഇന്ത്യയിലെ, പരമോന്നതകോടതിയായ സുപ്രീം കോടതിയിലെ ആദ്യത്തെ വനിത ജഡ്ജിയാണ് ജസ്റ്റിസ്. എം.ഫാത്തിമ ബീവി 

ഇന്ത്യയുടെ ന്യായാധിപ സ്ഥാനങ്ങളിൽ ഏറ്റവും ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ആദ്യത്തെ മുസ്ലീം വനിത

ഏഷ്യയിൽ തന്നെ രാജ്യങ്ങളിൽ പരമോന്നതകോടതികളിൽ ഒരു ജഡ്ജ് ആയിരിക്കുന്ന വനിത എന്ന ബഹുമതി

 തമിഴ് നാട് ഗവർണ്ണറായും സേവനം അനുഷ്ഠിച്ചു.

  • പ്രഥമ കേരള പുരസ്‌കാരങ്ങൾ 2022
    • കേരള ജ്യോതി
      • എം. ടി. വാസുദേവൻ നായർ (സാഹിത്യം)
  • കേരള പ്രഭ
    • 1.     ഓംചേരി എൻ. എൻ. പിള്ള (കല, നാടകം, സാമൂഹ്യ സേവനം, പബ്ലിക് സർവീസ്)
    • 2.     ടി. മാധവമേനോൻ (സിവിൽ സർവീസ്, സാമൂഹ്യ സേവനം)
    • 3.     പി. ഐ. മുഹമ്മദ് കുട്ടി (മമ്മൂട്ടി) (കല)
  • കേരള ശ്രീ
  • 1.     ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു) (ശാസ്ത്രം)
  • 2.     ഗോപിനാഥ് മുതുകാട് (സാമൂഹ്യ സേവനം, കല)
  • 3.     കാനായി കുഞ്ഞിരാമൻ (കല)
  • 4.     കൊച്ചൗസേഫ് ചിറ്റിലപ്പള്ളി (സാമൂഹ്യ സേവനം, വ്യവസായം)
  • 5.     എം. പി. പരമേശ്വരൻ (ശാസ്ത്രം, സാമൂഹ്യ സേവനം)
  • 6.     വിജയലക്ഷ്മി മുരളീധരൻ പിള്ള (വൈക്കം വിജയലക്ഷ്മി) (കല)
  • പ്രൊഫ. ഓംചേരി എന്‍.എന്‍ പിള്ള
    • മലയാള സാഹിത്യത്തിനും ആധുനിക മലയാള നാടക പ്രസ്ഥാനത്തിലും വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള എഴുത്തുകാരനാണ് പ്രൊഫ. ഓംചേരി എന്‍.എന്‍ പിള്ള.
    • ഓര്‍മ്മക്കുറിപ്പുകളായ ആകസ്മികം എന്ന കൃതിക്കാണ് 2020ലെ കേന്ദ്രസാഹിത്യ അക്കാദമി  പുരസ്‌കാരം.ലഭിച്ചിട്ടുണ്ട്.
  • ടി. മാധവമേനോൻ
    • കേരളീയനായ മുൻ സിവിൽ സർവ്വൻ്റും പ്രധാനമായും അട്ടപ്പാടിയിലെ ആദിവാസികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകനുമാണ് ടി. മാധവമേനോൻ.
  • മമ്മൂട്ടി
  • മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ ആറു  തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 1
    • 2022 -നന്‍പകല്‍ നേരത്ത്.സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മികച്ച നടൻ
  • ഉഭയജീവി ഗവേഷണം നടത്തുന്ന മലയാളി പ്രൊഫസറാണ് എസ്.ഡി. ബിജു എന്ന സത്യഭാമാദാസ് ബിജു. (Sathyabhama Das Biju) 15 വർഷത്തിനിടെ ഇദ്ദേഹവും സംഘവും 70-ലധികം പുതിയ ജീവികളെ കണ്ടെത്തിയിട്ടുണ്ട്2008-ലെ ഐ.യു.സി.എൻ.ന്റെ സാബിൻ പുരസ്‌കാരം ഇദ്ദേഹത്തിനു ലഭിച്ചു.ഇന്ത്യയിലെ തവള മനുഷ്യൻ (The Frog Man of India) എന്ന് അറിയപ്പെടുന്നു.
  • ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ വിഖ്യാതമായ റാഡ്‌ക്ളിഫ് ഇൻസ്റ്റിറ്റ്യൂട്ട് ഫെല്ലോയായി (2023- 2024) നാമകരണം ചെയ്തു

Leave a Reply