സെഷൻ 1: ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും – ആമുഖവും അടിസ്ഥാന ഘടകങ്ങളും
ആമുഖം: ഭൂമിയിലെ ജീവജാലങ്ങളുടെ ആവാസം രൂപപ്പെട്ടിരിക്കുന്നത് ഭൂപ്രകൃതി, കാലാവസ്ഥ തുടങ്ങിയ ഭൂമിശാസ്ത്രപരമായ സവിശേഷതകൾക്കനുസരിച്ചാണ്. പ്രകൃതിയുടെ ലോലസന്തുലനത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ആവാസവ്യവസ്ഥയുടെ നിലനിൽപ്പിനെ ദോഷകരമായി ബാധിക്കുമെന്ന് പഠനങ്ങളിലൂടെ വെളിവാക്കപ്പെട്ടിട്ടുണ്ട്. നിരവധിയായ പ്രകൃതി ദുരന്തങ്ങൾ ഭൂമുഖത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് ഭൂപ്രകൃതിയിലും കാലാവസ്ഥയിലും വ്യതിയാനങ്ങൾ…
