പി. വത്സലയുടെ നെല്ല് എന്ന നോവലിലെ ജീവിച്ചിരുന്ന കഥാപാത്രം അടുത്തിടെ അന്തരിച്ചു. പേര്?
കുറുമാട്ടി (രാഗിണി)
വയനാട്ടിലെ ആദിവാസികളുടെ ജീവിതത്തെ മുൻനിർത്തി രചിച്ച നോവലാണ് ‘നെല്ല്’
മറ്റ് കൃതികൾ
നിഴലുറങ്ങുന്ന വഴികൾ
ജാതിവ്യവസ്ഥയ്ക്കെതിരേ പോരാടി രക്തസാക്ഷിത്വം വരിച്ച ഏത് നവോത്ഥാന നായകന്റെ 150-ാമത് രക്തസാക്ഷിത്വ ദിനമാണ് 2024 ജനുവരിയിൽ ആചരിച്ചത്
ആറാട്ടുപുഴ വേലായുധപ്പണിക്കർ
ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജന്മസ്ഥലം – കാർത്തികപ്പള്ളി
വേലായുധപ്പണിക്കരുടെ യഥാർത്ഥ പേര് – കല്ലിശ്ശേരിൽ വേലായുധ ചേകവർ
കഥകളിയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന സവർണമേധാവിത്വം ഇല്ലാതാക്കാൻ കഥകളിയോഗം സ്ഥാപിച്ചത് – ആറാട്ടുപുഴ വേലായുധ പണിക്കർ
വേലായുധ പണിക്കർ കൊല്ലപ്പെട്ട വർഷം – 1874 (കായംകുളത്ത് ഒരു ബോട്ട് യാത്രയ്ക്കിടയിൽ ഒരു സംഘം ഉന്നത ജാതിക്കാർ ചേർന്ന് വേലായുധപണിക്കരെ ആക്രമിച്ച് കൊല്ലുകയായിരുന്നു
വേലായുധപ്പണിക്കരുടെ അന്ത്യവിശ്രമസ്ഥലം – പെരുമ്പള്ളി
കേരള നവോത്ഥാന നായകരിലെ ആദ്യ രക്തസാക്ഷി എന്നറിയപ്പെടുന്നത് – ആറാട്ടുപുഴ വേലായുധ പണിക്കർ
എല്ലാ ജാതിയിൽപ്പെട്ടവർക്കും ആദിവാസി വിഭാഗങ്ങൾക്കും പ്രാർത്ഥനാ സൗകര്യം നൽകിക്കൊണ്ട് വേലായുധ പണിക്കർ ക്ഷേത്രങ്ങൾ സ്ഥാപിച്ച സ്ഥലങ്ങൾ – മംഗലത്ത് ഗ്രാമം (1854), ചെറുവരണം (1855) 1
താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീകൾക്ക് മൂക്കുത്തി ധരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനായി വേലായുധ പണിക്കർ നടത്തിയ സമരം – മൂക്കുത്തി സമരം (പന്തളം)
അച്ചിപ്പുടവ സമരത്തിന്റെ നേതാവ് – ആറാട്ടുപുഴ വേലായുധ പണിക്കർ
2024 ജനുവരി 16ന് നൂറാം ചരമവാർഷികം ആചരിച്ച മലയാള കവി ആരാണ്?
കുമാരനാശാൻ
കുമാരനാശാൻ ജനിച്ചത് – 1873 ഏപ്രിൽ 12
കുമാരനാശാൻ ജനിച്ച സ്ഥലം – കായിക്കര (തിരുവനന്തപുരം)
കുമാരനാശാൻ കുട്ടിക്കാലത്തെ പേര് – കുമാരു
“സ്നേഹഗായകൻ”, “ആശയഗംഭീരൻ” എന്നിങ്ങനെ അറിയപ്പെടുന്നത് – കുമാരനാശാൻ
കുമാരനാശാൻ മദ്രാസ് സർവ്വകലാശാലയിൽ നിന്നും പട്ടും വളയും സമ്മാനിച്ചത് – വെയിൽസ് രാജകുമാരൻ
കുമാരനാശാൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായത് – 1913
തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ കവി – കുമാരനാശാൻ
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാള കവി – കുമാരനാശാൻ (1973)
മഹാകാവ്യം എഴുതാതെ ‘മഹാകവി’ എന്ന പദവി ലഭിച്ച കവി – കുമാരനാശാൻ
ശ്രീനാരായണ ധർമ്മ പരിപാലന സംഘത്തിന്റെ (SNDP) ആദ്യ സെക്രട്ടറി – കുമാരനാശാൻ
കുമാരനാശാൻ എഡിറ്ററായ SNDP യുടെ മുഖപത്രം – വിവേകോദയം
കുമാരനാശാന്റെ പത്രാധിപത്യത്തിൽ “വിവേകോദയം” ആരംഭിച്ച വർഷം – 1904
കുമാരനാശാൻ സ്ഥാപിച്ച പുസ്തകശാല – ശാരദാ ബുക്ക് ഡിപ്പോ
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം – വീണപൂവ്
കെ സ്മാർട്ട് പദ്ധതിക്ക് തുടക്കം കുറിച്ചത് എന്നാണ്?
2024 ജനുവരി 1
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയാണ് കെ-സ്മാർട്ട്. 2024 ജനുവരി ഒന്ന് മുതൽ പദ്ധതിയും കെ-സ്മാർട്ട് മൊബൈൽ ആപ്പും നിലവിൽ വരും.
കെ-സ്മാർട്ട് അഥവാ കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻഫർമേഷൻ നിലവിൽ വരുന്നതോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകും.
സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത നേടുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ല ഏത്?
കൊല്ലം
ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരസഭ കൊട്ടാരക്കര (കൊല്ലം)
സംസ്ഥാനത്ത് ആദ്യമായി ഓൺലൈൻ ഗ്രാമസഭ സംഘടിപ്പിച്ച പഞ്ചായത്ത് മലയിൻകീഴ് (തിരുവനന്തപുരം)