ഏപ്രിൽ പകുതിയോടെ രൂപംകൊള്ളുന്ന, ഇന്ത്യൻ മൺസൂണിന്റെ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഉച്ചമർദ്ദ മേഖല ഏതാണ്?
A) സോമാലി ജെറ്റ്
B) പശ്ചിമ അസ്വസ്ഥത
C) മസ്കറീൻ ഹൈ
D) ആൽബെഡോ ഫലനം
✅ ഉത്തരം: C) മസ്കറീൻ ഹൈ
🌧️ മൺസൂൺ കാറ്റുകൾ – 🌧️
📌 മുൻപരിചയം:
- ഋതുക്കളിൽ ആവർത്തിക്കുന്ന കാറ്റുകൾക്ക് ഉദാഹരണം – മൺസൂൺ കാറ്റുകൾ
- “മൺസൂൺ” എന്ന പദം ഉത്ഭവിച്ച ഭാഷ – അറബി
- “മൺസൂൺ” പദത്തിന്റെ ഉത്ഭവം – മൗസിം (അറബി പദം)
- “മൗസിം” എന്ന വാക്കിന്റെ അർത്ഥം – ഋതുക്കൾ
- “മൺസൂൺ” എന്ന വാക്കിന്റെ അർത്ഥം – കാലത്തിനൊത്ത് ദിശമാറുന്ന കാറ്റുകൾ
📌 മൺസൂൺ രൂപപ്പെടുന്നതിനു പിന്നിലെ പ്രധാന ഘടകങ്ങൾ
- സൂര്യന്റെ അയനം
- കോറിയോലിസ് പ്രഭാവം
- താപനത്തിലെ വ്യത്യാസങ്ങൾ
📌 മൺസൂൺ കാറ്റുകളുടെ രൂപീകരണം
- ഉത്തരാർധഗോളത്തിലെ വേനൽക്കാലത്ത്, മധ്യരേഖാ ന്യൂനമർദ്ദമേഖല വടക്കോട്ട് നീങ്ങുമ്പോൾ, തെക്കുകിഴക്കൻ വാണിജ്യവാതങ്ങൾ മധ്യരേഖ കടന്ന് വടക്കോട്ട് നീങ്ങുന്നു.
- മധ്യരേഖ കടക്കുമ്പോൾ, കോറിയോലിസ് പ്രഭാവം മൂലം തെക്കുകിഴക്കൻ വാണിജ്യവാതങ്ങൾ, തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകളായി മാറുന്നു.
- ഉയർന്ന പകൽ ചൂട് മൂലം കരഭാഗത്തുണ്ടാകുന്ന ന്യൂനമർദ്ദം സമുദ്രത്തിൽ നിന്നുള്ള ഈ കാറ്റുകളെ ആകർഷിക്കുകയും അതുവഴി തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ രൂപംകൊള്ളുകയും ചെയ്യുന്നു.
- ശൈത്യകാലത്ത്, ഏഷ്യാ വൻകരയ്ക്ക് മുകളിൽ ഉച്ചമർദ്ദവും, ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിൽ ന്യൂനമർദ്ദവും രൂപപ്പെടുന്നു.
- ഇതിന്റെ ഫലമായി വടക്കുകിഴക്കൻ വാണിജ്യവാതങ്ങൾ ശക്തിപ്രാപിക്കുകയും, ഇത് വടക്കുകിഴക്കൻ മൺസൂൺ കാറ്റുകൾക്കു കാരണമാകുന്നു.
📌 മൺസൂൺ സംബന്ധിച്ച സുപ്രധാന വസ്തുതകൾ
- മൺസൂൺ കാറ്റുകളുടെ ഗതിമാറ്റം ആദ്യം നിരീക്ഷിച്ച അറബി പണ്ഡിതൻ – ഹിപ്പാലസ്
- കാലത്തിനൊത്ത് ദിശമാറുന്ന മൺസൂൺ കാറ്റുകളുടെ ഭാവനയിൽ കാളിദാസൻ രചിച്ച കാവ്യം – മേഘസന്ദേശം
1️⃣ “മൺസൂൺ” എന്ന പദം ഉത്ഭവിച്ച ഭാഷ ഏതാണ്?
a) ഗ്രീക്ക്
b) ലത്തീൻ
c) അറബി
d) സാൻസ്കൃതം
2️⃣ “മൺസൂൺ” എന്ന പദം ഏത് അറബി പദത്തിൽ നിന്ന് ഉത്ഭവിച്ചു?
a) ഹബൂബ്
b) ഖലീജ്
c) മാസിം
d) സിറോക്കോ
3️⃣ മൺസൂൺ കാറ്റുകളുടെ ഗതിമാറ്റം ആദ്യം നിരീക്ഷിച്ച അറബി പണ്ഡിതൻ ആരാണ്?
a) ഇബ്ന്‍ ബത്തൂത്ത
b) അൽ-ഇദ്രിസി
c) ഹിപ്പാലസ്
d) അൽ-ഖ്വാരിസ്മി
4️⃣ മൺസൂൺ കാറ്റുകളുടെ രൂപം കൊള്ളലിനു പിന്നിലെ പ്രധാന ഘടകമല്ലാത്തത് ഏത്?
a) കോറിയോലിസ് പ്രഭാവം
b) സൂര്യന്റെ അയനം
c) ഭൗമചുംബകക്ഷേത്രം
d) താപനത്തിലുള്ള വ്യത്യാസങ്ങൾ
5️⃣ വടക്കുകിഴക്കൻ മൺസൂൺ കാറ്റുകൾ രൂപം കൊള്ളുന്നതിന് പ്രധാനമായുള്ള കാരണം ഏത്?
a) വടക്കേ ഇന്ത്യയിൽ ന്യൂനമർദ്ദം
b) തെക്കേ ഇന്ത്യയിൽ ഉച്ചമർദ്ദം
c) ഏഷ്യൻ വൻകരയിൽ ഉച്ചമർദ്ദം
d) സമുദ്രത്തിന്റെ താപനില വർധിക്കൽ
6️⃣ മൺസൂൺ കാറ്റുകളുടെ കാലചക്രത്തെ അടിസ്ഥാനമാക്കി കാളിദാസൻ രചിച്ച കൃതി?
a) രഘുവംശം
b) കുമാരസംഭവം
c) മേഘസന്ദേശം
d) അഭിജ്ഞാനശാകുന്തളം
ഓൺലൈൻ പരീക്ഷകൾ
ദിവസേനയുള്ള പഠന പദ്ധതി
റെക്കോർഡഡ് വീഡിയോ ക്ലാസുകൾ
Telegram Polls
PSC പഠനം എളുപ്പമാക്കാം!
സമ്പൂർണ്ണ പഠന സാമഗ്രികൾ ഇവിടെ