🚀 PSC Crack ചെയ്യാൻ Everything You Need – All in One Place!
Join our learning ecosystem built for modern aspirants who want speed, clarity & results!
- ✅ Daily Exams – Practice Makes Ranks!
- ✅ Detailed, Crisp Notes – Easy to Revise
- ✅ Video Classes – Live + Recorded Lessons
- ✅ Latest PSC Updates & Alerts
- ✅ One-Stop Hub for All Kerala PSC Preparation
🔥 Join the smart side of PSC learning — Study Smarter, Rank Faster!
ഉപദ്വീപീയ നദികൾ
കിഴക്കോട്ട് ഒഴുകുന്ന ഉപദ്വീപീയ നദികൾ
1. ഗോദാവരി
- ഏറ്റവും നീളം കൂടിയ ഉപദ്വീപീയ നദി
- നീളം: 1450 കി.മീ
- ഇന്ത്യയിലെ ഏറ്റവും നീളമുള്ള രണ്ടാമത്തെ നദി
- ‘വൃദ്ധ ഗംഗ’ എന്നറിയപ്പെടുന്നു
- ഉത്ഭവം: നാസിക് കുന്ന് (മഹാരാഷ്ട്ര)
- പതനം: ബംഗാൾ ഉൾക്കടൽ
- പോഷകനദികൾ: ഇന്ദ്രാവതി, ശബരി, മാന്നാർ
Question: ഉപദ്വീപിയ നദികളിൽ വെച്ച് ഏറ്റവും നീളം കൂടിയ നദി ഏത്?
A) കാവേരി
B) മഹാനദി
C) കൃഷ്ണ
D) ഗോദാവരി
Answer: D) ഗോദാവരി
2. കാവേരി
- ‘ദക്ഷിണ ഗംഗ’ എന്നറിയപ്പെടുന്നു
- നീളം: 765 കി.മീ
- ഉത്ഭവം: കൂർഗ്മല (കർണാടക)
- പതനം: ബംഗാൾ ഉൾക്കടൽ
- പോഷകനദികൾ: കബനി, ഭവാനി, പാമ്പാർ, ഹേമവതി, അമരാവതി
3. കൃഷ്ണ
- ‘അർദ്ധ ഗംഗ’, ‘തെലുങ്ക് ഗംഗ’ എന്നീ പേരുകളിൽ അറിയപ്പെടുന്നു
- നീളം: 1400 കി.മീ
- ഉത്ഭവം: മഹാബാലേശ്വർ (മഹാരാഷ്ട്ര)
- പതനം: ബംഗാൾ ഉൾക്കടൽ
- പോഷകനദികൾ: ഭീമ, തുംഗഭദ്ര, കൊയ്ന, മാലപ്രഭ, ഗൗഡപ്രഭ, മുസ്സി
- അൽമാട്ടി ഡാം കൃഷ്ണാ നദിയിലാണ് സ്ഥിതി ചെയ്യുന്നത്
4. മഹാനദി
- ഹിമാലയത്തിൽ നിന്ന് ഉത്ഭവിക്കാത്ത ഒരേയൊരു നദി
- ഉത്ഭവം: ഛത്തീസഘട്ടിലെ റായ്പുർ
- പതനം: ബംഗാൾ ഉൾക്കടൽ
- പോഷകനദികൾ: ഷിയോനാഥ്, ഈബ്, ഓങ്, തൈൽ
പടിഞ്ഞാറോട്ട് ഒഴുകുന്ന ഉപദ്വീപീയ നദികൾ
1. നർമ്മദ
- ജത ശങ്കരി, രേവ എന്നീ പേരുകളിൽ അറിയപ്പെടുന്നു
- വിന്ധ്യാ സത്പുര നിരകൾക്കിടയിലൂടെ ഒഴുകുന്നു
- ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന നദി
- നീളം: 1289 കി.മീ
- ഉത്ഭവം: മെയ്കലാനിര (മധ്യപ്രദേശ്)
- പതനം: അറബിക്കടൽ
- പോഷകനദികൾ: ബൽജർ, ബുഡ്നർ, താവ
2. താപ്തി
- ഉത്ഭവം: സത്പുര നിരകൾ (മധ്യപ്രദേശ്)
- പതനം: അറബിക്കടൽ
- ഗുജറാത്തിലെ ഉക്കായ്, കാക്രപ്പാറ ജലപദ്ധതികൾ താപ്തി നദിയിലാണ്
- നാസിക്, സൂറത്ത്, അമരാവതി എന്നീ നഗരങ്ങൾ താപ്തി നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്
തീരസമതലങ്ങൾ
താരതമ്യ പട്ടിക
സവിശേഷത | പശ്ചിമതീര സമതലം | പൂർവതീര സമതലം |
വ്യാപ്തി | റാൻ ഓഫ് കച്ച് മുതൽ കന്യാകുമാരി വരെ | സുന്ദർബെൻസ് മുതൽ കന്യാകുമാരി വരെ |
സ്ഥാനം | പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിൽ | പൂർവഘട്ടത്തിനും ബംഗാൾ ഉൾക്കടലിനും ഇടയിൽ |
സ്വഭാവം | താഴ്ന്നുപോയ സമതലം | ഉയർത്തപ്പെട്ട സമതലം |
വീതി | താരതമ്യേന കുറവ് | താരതമ്യേന കൂടുതൽ |
ജലസ്രോതസുകൾ | കായലുകളും അഴിമുഖങ്ങളും | ഡെൽറ്റകൾ |
പശ്ചിമതീര സമതല മേഖലകൾ
- ഗുജറാത്ത്: കച്ച് – കത്തിയവാർ തീരം
- മഹാരാഷ്ട്ര, ഗോവ: കൊങ്കൺ തീരം
- കേരള, കർണാടക (തെക്ക്): മലബാർ തീരം
പൂർവതീര സമതല മേഖലകൾ
- കോറമണ്ഡൽ തീരം: തമിഴ്നാട്, ആന്ധ്രാപ്രദേശ്
- വടക്കൻ സിർക്കാസ്: ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, ഒഡീഷ
- ഉത്കൽ: ഒഡീഷ
Question: പടിഞ്ഞാറൻ തീരസമതലവുമായി ബന്ധമില്ലാത്ത പ്രസ്താവനകൾ ഏവ?
i) കായലുകളും അഴിമുഖങ്ങളും കാണപ്പെടുന്നു
ii) ഡെൽറ്റ രൂപീകരണം നടക്കുന്നു
iii) താരതമ്യേന വീതി കൂടുതൽ
iv) അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയിൽ
A) i and ii
B) ii and iii
C) i and iii
D) ii and iv
Answer: B) ii and iii