Kerala PSC Thulyatha Class 7 Social Science Chapter 3-Kerala History

🚀 PSC Crack ചെയ്യാൻ Everything You Need – All in One Place!

Join our learning ecosystem built for modern aspirants who want speed, clarity & results!

  • ✅ Daily Exams – Practice Makes Ranks!
  • ✅ Detailed, Crisp Notes – Easy to Revise
  • ✅ Video Classes – Live + Recorded Lessons
  • ✅ Latest PSC Updates & Alerts
  • ✅ One-Stop Hub for All Kerala PSC Preparation

🔥 Join the smart side of PSC learning — Study Smarter, Rank Faster!

പുരാവസ്തു ഗവേഷണം

മ്യൂസിയങ്ങൾ

കേരള സംസ്ഥാന പുരാവസ്‌തു വകുപ്പിനു കീഴിൽ 12 മ്യൂസിയങ്ങൾ പ്രവർത്തിക്കുന്നു.

പ്രധാന മ്യൂസിയങ്ങളും സ്ഥലങ്ങളും:

മ്യൂസിയംസ്ഥലംപ്രത്യേകത
നേപ്പിയർ കാഴ്ചബംഗ്ലാവ്തിരുവനന്തപുരം (മൃഗശാലയ്ക്കു സമീപം)കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ കീഴിൽ
കുഞ്ഞാലി മരയ്ക്കാർ സ്‌മാരക മ്യൂസിയംകോട്ടയ്ക്കൽ
പഴശ്ശിരാജാ മ്യൂസിയംകോഴിക്കോട്
ശക്തൻ തമ്പുരാൻ സ്‌മാരക മ്യൂസിയംതൃശൂർ
ഹിൽ പാലസ് മ്യൂസിയംതൃപ്പൂണിത്തുറ
കൃഷ്ണപുരം കൊട്ടാരംകായംകുളം
പത്മനാഭപുരം കൊട്ടാരംതക്കല, കന്യാകുമാരി

പുരാവസ്തു തെളിവുകൾ

പട്ടണം ഖനനം: കൊടുങ്ങല്ലൂരിനു സമീപമുള്ള പട്ടണം എന്ന പ്രദേശത്തു നടക്കുന്ന ഖനനത്തിൽ നിന്ന് ധാരാളം നാണയങ്ങളും മൺപാത്രങ്ങളുമൊക്കെ കണ്ടെത്തിയിട്ടുണ്ട്.

നന്നങ്ങാടി: ശവസംസ്‌കാര കലശങ്ങളായിരുന്നു നന്നങ്ങാടികൾ.

ചരിത്ര വ്യാഖ്യാനം: പുരാവസ്തു ഗവേഷകരും നരവംശ ശാസ്ത്രജ്ഞരും ചരിത്രകാരന്മാരും ചേർന്നാണ് പഴയ സംഭവങ്ങളെ വ്യാഖ്യാനിക്കുന്നത്.

ചരിത്ര സ്രോതസ്സുകൾ: ചെപ്പേടുകൾ, നാണയങ്ങൾ, താളിയോലകൾ എന്നിവയിൽനിന്നാണ് ചരിത്രം പുനർജനിക്കുന്നത്.


ശിലായുഗവും മഹാശിലാ സംസ്കാരവും

ശിലായുഗം

കല്ല് ആയുധമായോ ഉപകരണമായോ ഉപയോഗിച്ചിരുന്ന കാലമാണ് ശിലായുഗം.

വിഭാഗങ്ങൾ

1. പ്രാചീന ശിലായുഗം

  • മൂർച്ചയുള്ള പരുക്കൻ കല്ലുകൾ ആയുധമായി ഉപയോഗിച്ചിരുന്ന കാലം
  • കേരള ചരിത്രത്തിൽ ഈ കാലം വ്യക്തമല്ല

2. നവീന ശിലായുഗം

  • മിനുസപ്പെടുത്തിയ ശിലായുധങ്ങൾ ഉപയോഗിച്ചുപോന്നു
  • കാലി വളർത്തൽ, കാടു ചുട്ട് കൃഷി ചെയ്യൽ എന്നിവ സാവധാനം വളർന്നതും ഇക്കാലത്താണ്

മഹാശിലാ സംസ്കാര കാലഘട്ടം

കാലഘട്ടം: ബി.സി.ഇ. 500-നും സി.ഇ. 300-നും ഇടയ്ക്ക്

പ്രത്യേകതകൾ:

  • മൃതദേഹങ്ങൾ അടക്കം ചെയ്യുന്നതിനു മുകളിൽ വലിയ കല്ലുകൾ (മഹാശിലകൾ) സ്ഥാപിച്ചിരുന്നു
  • മൃതദേഹങ്ങൾ അടക്കം ചെയ്യുന്ന ശവക്കല്ലറകളിൽനിന്നും ഇരുമ്പായുധങ്ങൾ, ഉൽപ്പന്നങ്ങൾ, ധാന്യാവശിഷ്ടങ്ങൾ തുടങ്ങിയവ കണ്ടെത്തിയിട്ടുണ്ട്

പ്രാചീനകാലം (സംഘകാലം)

കാലഘട്ടം: സി.ഇ. 8-ാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടമാണ് കേരളത്തിൻ്റെ പ്രാചീന കാലം.

തമിഴകവും മൂവേന്തന്മാരും

തമിഴകം: പ്രാചീന കേരളം ഇന്നത്തെ കേരളത്തെക്കാൾ വിശാലമായ ഭൂപ്രദേശത്തിന്റെ ഭാഗമായിരുന്നു. ഇന്നത്തെ തമിഴ്‌നാടും കർണാടകത്തിന്റെയും ആന്ധ്രാപ്രദേശിന്റെയും ചില ഭാഗങ്ങളും ചേർന്ന ഈ മേഖലയെ തമിഴകം എന്ന് വിളിക്കുന്നു.

മൂവേന്തന്മാർ: തമിഴകം ഭരിച്ചിരുന്നത് പാണ്ഡ്യന്മാർ, ചേരന്മാർ, ചോളന്മാർ എന്നിവരായിരുന്നു. ഇവരെ ഒരുമിച്ച് മൂവേന്തന്മാർ എന്ന് വിളിച്ചു.

സംഘകാലം: തമിഴ് സാഹിത്യത്തിലെ സംഘകാലം എന്ന് ഈ കാലഘട്ടം അറിയപ്പെടുന്നു.

സംഘകൃതികൾ (പഴന്തമിഴ് പാട്ടുകൾ)

പ്രധാന കൃതികൾ: പത്തു പാട്ട്, പതിറ്റുപ്പത്ത്, അകനാനൂറ്, പുറനാനൂറ്

ഇവയാണ് പ്രാചീന കേരള ചരിത്രം അറിയുന്നതിനുള്ള പ്രധാന സ്രോതസ്സ്.

വിഭാഗങ്ങൾ:

  • അകം പാട്ടുകൾ – പ്രമേയം: പ്രണയം, കുടുംബ ജീവിതം
  • പുറം പാട്ടുകൾ – പ്രമേയം: യുദ്ധം, കച്ചവടം

പ്രധാന കവികൾ: ഔവൈയാർ, കപിലർ, പരണർ, മതുരൈ നക്കീരൻ

തിണകൾ (ഐന്തിണകൾ)

സംഘകാലത്തെ തിണ സങ്കൽപ്പമനുസരിച്ച് നിലത്തെ അഞ്ചായി തിരിച്ചിട്ടുണ്ട്. ഇവയെ ഐന്തിണകൾ എന്ന് വിളിക്കുന്നു.

തിണനിലത്തിന്റെ പ്രത്യേകതജനങ്ങളുടെ തൊഴിൽ
കുറിഞ്ചിമലയും കാടും നിറഞ്ഞത്നായാട്ടും വനവിഭവ ശേഖരണവും
മുല്ലൈകുന്നുകളും പുൽമേടുകളുംഇടയവൃത്തി, നിലം മാറി മാറിയുള്ള കൃഷി
പാലൈപാഴ്‌നിലം/തരിശുനിലംപിടിച്ചുപറിയും കാലിക്കവർച്ചയും
മരുതംനീർവാർച്ചയുള്ള വയലുകൾകൃഷിപ്പണി, അനുബന്ധ കൈത്തൊഴിലുകൾ
നെയ്‌തൽകടലോരം/തീരദേശംമീൻപിടുത്തം, ഉപ്പു നിർമാണം, മുത്തുവാരൽ

മധ്യകാലം

കാലഘട്ടം: സി.ഇ. എട്ടാം നൂറ്റാണ്ടുമുതൽ പതിനെട്ടാം നൂറ്റാണ്ടുവരെ

ഈ കാലഘട്ടത്തിൽ നിരവധി രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മാറ്റങ്ങൾ ഉണ്ടായി.

പെരുമാൾ ഭരണം

പഴന്തമിഴ് പാട്ടുകളുടെ വീരയുഗത്തിനുശേഷം പുതിയൊരു സാമൂഹികരൂപം പ്രത്യക്ഷപ്പെട്ടത് പെരുമാൾ ഭരണകാലത്താണ്.

പ്രധാന വിവരങ്ങൾ:

  • കാലഘട്ടം: സി.ഇ. 800 മുതൽ 1122 വരെ
  • കേന്ദ്രം: മഹോദയപുരം (ഇന്നത്തെ കൊടുങ്ങല്ലൂരും സമീപ പ്രദേശങ്ങളും)
  • വിളിച്ചിരുന്നത്: പെരുമാക്കന്മാർ, ചേരൻ, ചേരമാൻ
  • കേരളത്തിൽ ആദ്യമായി ഒരു കേന്ദ്രീകൃത ഭരണം സ്ഥാപിക്കപ്പെട്ടത് ഇക്കാലത്താണ്

തരീസാപ്പള്ളി ചെപ്പേട് (സി.ഇ. 849)

  • പെരുമാൾ വാഴ്ചക്കാലത്തെ ഏറ്റവും പഴയ രേഖകളിൽ ഒന്നാണ്
  • ലിപി: വട്ടെഴുത്ത്
  • ഭാസ്കര രവി എന്ന അന്നത്തെ രാജാവ് അഞ്ചുവണ്ണം എന്ന കച്ചവട സംഘത്തിന് അനുവദിച്ചുകൊടുത്ത അവകാശങ്ങളാണ് ഇതിലെ ഉള്ളടക്കം

നാടുവാഴി സ്വരൂപങ്ങൾ

പന്ത്രണ്ടാം നൂറ്റാണ്ടോടെ പെരുമാൾ ഭരണം അവസാനിച്ചു. തുടർന്ന് നാടുവാഴികൾ സ്വതന്ത്രരായി ഭരിക്കാൻ തുടങ്ങി. നാടുവാഴികളുടെ കീഴിലുള്ള പ്രദേശങ്ങൾ സ്വരൂപങ്ങൾ എന്നറിയപ്പെട്ടു.

പ്രധാന നാടുകളും സ്വരൂപങ്ങളും:

നാട്സ്വരൂപം
കോലത്തു നാട്കോല സ്വരൂപം
ഏറനാട്നെടിയിരുപ്പ് സ്വരൂപം
കൊച്ചിപെരുമ്പടപ്പ് സ്വരൂപം
വേണാട്തൃപ്പാപ്പൂർ സ്വരൂപം

വിദേശ ഇടപെടലും പടയോട്ടങ്ങളും

പോർച്ചുഗീസ്-ഡച്ച്: പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനമെത്തിയ പോർച്ചുഗീസുകാരും ഡച്ചുകാരും നാടുവാഴികളുടെ കലഹങ്ങളിൽ ഇടപെട്ടു.

ടിപ്പു സുൽത്താൻ: പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഹൈദരാലിയും ടിപ്പു സുൽത്താനും വടക്കൻ കേരളത്തിലേക്ക് പടയോട്ടങ്ങൾ നടത്തി.

ബ്രിട്ടീഷ് വിജയം: പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ബ്രിട്ടീഷുകാർ ടിപ്പുവിനെ പരാജയപ്പെടുത്തി. ഇതോടെ തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ പ്രാദേശിക വിഭജനം രൂപപ്പെട്ടു.

കച്ചവടവും സംസ്കാരവും

കച്ചവടം

പണ വ്യവസ്ഥ: സാധനക്കൈമാറ്റ രീതിയെത്തുടർന്ന് നാണയക്കൈമാറ്റ രീതി നിലവിൽ വന്നു.

വരുമാനം: കച്ചവടച്ചുങ്കം ഭരണാധികാരികൾക്ക് പ്രധാന വരുമാനമാർഗമായി.

കച്ചവട സംഘങ്ങൾ: അഞ്ചുവണ്ണം, മണിഗ്രാമം

പ്രധാന അങ്ങാടികൾ: അനന്തപുരം, കൊച്ചി, കൊല്ലം, കോഴിക്കോട്, പന്തലായനി

പ്രധാന തുറമുഖങ്ങൾ: കൊല്ലം, കൊച്ചി, കോഴിക്കോട്, വളപട്ടണം

സാഹിത്യവും കലയും

പ്രധാന സാഹിത്യകാരന്മാരും കൃതികളും:

കവി/രചയിതാവ്കൃതികൾ
ചെറുശ്ശേരികൃഷ്ണഗാഥ
എഴുത്തച്ഛൻരാമായണം, മഹാഭാരതം, കിളിപ്പാട്ടുകൾ
കുഞ്ചൻ നമ്പ്യാർതുള്ളൽ കൃതികൾ
അർണോസു പാതിരിപുത്തൻപാന
ഖ്വാസി മുഹമ്മദ്മുഹിയിദ്ദീൻ മാല

മറ്റു സാഹിത്യ രൂപങ്ങൾ: വടക്കൻ പാട്ട്, തെക്കൻ പാട്ട്, തൊഴിൽ പാട്ട്

കലാരൂപങ്ങൾ: കൂത്ത്, കൂടിയാട്ടം, കഥകളി, മാർഗംകളി, ഒപ്പന, ചവിട്ടുനാടകം, മാപ്പിളപ്പാട്ട്

അനുഷ്ഠാന കലകൾ: തെയ്യം, തിറ, മുടിയേറ്റ്, പടയണി, കളംപാട്ട്, സർപ്പം പാട്ട്


സാമൂഹ്യ നവോത്ഥാനവും പരിഷ്കർത്താക്കളും

ദുരാചാരങ്ങൾ

മുൻകാലങ്ങളിൽ കേരളത്തിൽ നിലനിന്നിരുന്ന ദുരാചാരങ്ങൾ:

  • അയിത്തം
  • ജാതി വിവേചനം
  • വസ്ത്രധാരണത്തിലെ വിവേചനം
  • അവസരസമത്വമില്ലായ്‌മ

സ്വാമി വിവേകാനന്ദന്റെ അഭിപ്രായം: കേരളത്തെ “ഒരു ഭ്രാന്താലയമാണ്” എന്ന് വിശേഷിപ്പിച്ചു.

പ്രധാന പരിഷ്കർത്താക്കൾ

വൈകുണ്ഠസ്വാമികൾ

ജന്മസ്ഥലം: കന്യാകുമാരിയിലെ ശാസ്താംകോവിൽ

പ്രധാന സംഭാവനകൾ:

  • ‘സമപന്തിഭോജനം’ നടത്തി
  • എല്ലാവർക്കും വെള്ളം കുടിക്കാൻ പൊതുകിണറുകൾ കുഴിച്ചു
  • ‘സമത്വസമാജം’ രൂപീകരിച്ചു

ശ്രീനാരായണഗുരു

ജന്മസ്ഥലം: തിരുവനന്തപുരത്തെ ചെമ്പഴന്തിയിൽ

പ്രധാന ലക്ഷ്യം: ജാതിവ്യവസ്ഥ ഇല്ലാതാക്കുക

ആശയം: ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’

സ്ഥാപനം: ശ്രീനാരായണ ധർമ പരിപാലന യോഗം (SNDP)

കൃതികൾ: ആത്മോപദേശ ശതകം, ദർശനമാല, ദൈവദശകം


ചട്ടമ്പിസ്വാമികൾ

ജന്മസ്ഥലം: തിരുവനന്തപുരത്തെ കണ്ണമ്മൂലയിൽ

പ്രധാന സംഭാവനകൾ:

  • അധഃസ്ഥിതർക്ക് ക്ഷേത്രപ്രവേശനവും സഞ്ചാരസ്വാതന്ത്ര്യവും അനുവദിക്കണമെന്ന് വാദിച്ചു
  • അധഃസ്ഥിതരോടൊപ്പം മിശ്രഭോജനം നടത്തി
  • ‘വിത്തവും വിദ്യയും’ സാമൂഹ്യ പുരോഗതിക്ക് അടിസ്ഥാനമാണെന്ന് സൂചിപ്പിച്ചു

കൃതികൾ: വേദാധികാര നിരൂപണം, പ്രാചീന മലയാളം


അയ്യങ്കാളി

ജന്മസ്ഥലം: തിരുവനന്തപുരത്തെ വെങ്ങാനൂരിൽ

സ്ഥാപനം: ‘സാധുജന പരിപാലന സംഘം’

പ്രക്ഷോഭങ്ങൾ:

  • ‘വില്ലുവണ്ടിയിലെ ചരിത്രയാത്ര’
  • ‘കല്ലുമാല സമരം’

സന്ദേശം: സാമൂഹിക പിന്നോക്കാവസ്ഥ മറികടക്കാനുള്ള മാർഗം വിദ്യാഭ്യാസമാണ് എന്ന് ഉദ്ബോധിപ്പിച്ചു.


വക്കം അബ്ദുൽ ഖാദർ മൗലവി

ജന്മസ്ഥലം: തിരുവനന്തപുരത്തെ വക്കം (ചിറയിൻകീഴ്)

പ്രധാന സംഭാവനകൾ:

  • ഇംഗ്ലീഷ് വിദ്യാഭ്യാസം, സ്ത്രീ വിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിച്ചു
  • സ്വദേശാഭിമാനി പത്രം സ്ഥാപിച്ചു (പത്രാധിപർ: രാമകൃഷ്ണ പിള്ള)
  • ‘മുസ്ലിം’, ‘അൽ ഇസ്ലാം’ എന്നീ മാസികകൾ ആരംഭിച്ചു

കുര്യാക്കോസ് ഏലിയാസ് ചാവറ

ജന്മസ്ഥലം: കുട്ടനാടിലെ കൈനകരിയിൽ

സംഭാവനകൾ:

  • സംസ്കൃത പഠനത്തിനായി മാന്നാനത്ത് സ്‌കൂൾ സ്ഥാപിച്ചു
  • ഇവിടെ താഴ്ന്നജാതിക്കാർക്കും പ്രവേശനം നൽകി
  • മാന്നാനത്ത് അച്ചടിശാല സ്ഥാപിച്ചു
  • ‘പിടിയരി’ പദ്ധതിക്ക് തുടക്കം കുറിച്ചു

കുമാര ഗുരുദേവൻ (പൊയ്കയിൽ അപ്പച്ചൻ)

മറ്റൊരു പേര്: പൊയ്കയിൽ അപ്പച്ചൻ

സ്ഥാപനം: ‘പ്രത്യക്ഷരക്ഷാ ദൈവസഭ’


വാഗ്ഭടാനന്ദൻ

ജന്മസ്ഥലം: തലശ്ശേരിക്കടുത്തുള്ള പാട്യത്ത്

സ്ഥാപനം: ‘ആത്മവിദ്യാസംഘം’

ആശയം: ഏകദൈവ വിശ്വാസം ഉയർത്തിപ്പിടിച്ചു


പ്രധാന പ്രക്ഷോഭങ്ങൾ

വൈക്കം സത്യഗ്രഹം (1924)

ലക്ഷ്യം: തിരുവിതാംകൂറിലെ വൈക്കം മഹാദേവ ക്ഷേത്രത്തിനു മുമ്പിലുള്ള നിരത്തിലൂടെ താഴ്ന്ന ജാതിക്കാർക്ക് നടക്കാനുള്ള സ്വാതന്ത്ര്യം

പിന്തുണ: മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവും

നേതൃത്വം: ടി.കെ. മാധവൻ, മന്നത്ത് പത്മനാഭൻ, ബാരിസ്റ്റർ ജോർജ് ജോസഫ്, സി.വി. കുഞ്ഞുരാമൻ, കെ.പി. കേശവമേനോൻ


ഗുരുവായൂർ സത്യഗ്രഹം (1931)

ലക്ഷ്യം: ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം വേണമെന്നാവശ്യപ്പെട്ടു

നേതൃത്വം: കെ. കേളപ്പൻ, എ.കെ. ഗോപാലൻ, ടി. സുബ്രഹ്മണ്യൻ തിരുമുമ്പ്, പി. കൃഷ്ണപിള്ള


ക്ഷേത്രപ്രവേശന വിളംബരം (1936)

കീഴ്‌ജാതിക്കാരുടെ ക്ഷേത്രാരാധനാ സ്വാതന്ത്യ്രത്തിനുവേണ്ടി നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി തിരുവിതാംകൂർ സർക്കാർ 1936-ൽ ക്ഷേത്രപ്രവേശന വിളംബരം നടത്തി.


ഐക്യകേരള രൂപീകരണം

സംസ്ഥാനരൂപീകരണ പ്രക്രിയ

പശ്ചാത്തലം: ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ ഉണ്ടാകണമെന്ന ആവശ്യം ശക്തമായി. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവിടങ്ങൾ യോജിപ്പിച്ച് കേരള സംസ്ഥാനം ഉണ്ടാകണമെന്ന ജനവികാരം ശക്തിപ്പെട്ടു.

പ്രധാന സംഭവങ്ങൾ:

വർഷംസംഭവം
1947തൃശൂർ വച്ച് ഐക്യകേരള കൺവെൻഷൻ നടന്നു
1949തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിക്കപ്പെട്ടു
1956 നവംബർ 1മലയാളം സംസാരിക്കുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് കേരള സംസ്ഥാനം രൂപീകൃതമായി

കേരളം മുന്നോട്ട് (സംസ്ഥാനപ്പിറവിക്ക് ശേഷം)

പ്രധാന നേട്ടങ്ങൾ

ഭൂപരിഷ്കരണം: ജന്മിത്തം അവസാനിപ്പിച്ച് ‘കൃഷിഭൂമി കർഷകന്’ കിട്ടിയപ്പോൾ സാമൂഹ്യ-സാമ്പത്തിക മണ്ഡലങ്ങളിൽ അടിസ്ഥാനപരമായ മാറ്റം സംഭവിച്ചു.

പുരോഗതി: കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ പുരോഗതി ദൃശ്യമായി.

വിദ്യാഭ്യാസം: സ്കൂൾ വിദ്യാഭ്യാസം സൗജന്യമായി. എല്ലാ കുട്ടികളും സ്‌കൂളുകളിലെത്താൻ തുടങ്ങി.

പഞ്ചായത്ത്: 1990-ൽ ത്രിതല പഞ്ചായത്തുകൾ നിലവിൽ വന്നു.

വിദ്യാഭ്യാസ അവകാശം: 2009-ലെ വിദ്യാഭ്യാസ അവകാശ നിയമം 6 മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം മൗലികാവകാശമാക്കി.

Leave a Reply