ചുരങ്ങൾ

🚀 PSC Crack ചെയ്യാൻ Everything You Need – All in One Place!

Join our learning ecosystem built for modern aspirants who want speed, clarity & results!

  • ✅ Daily Exams – Practice Makes Ranks!
  • ✅ Detailed, Crisp Notes – Easy to Revise
  • ✅ Video Classes – Live + Recorded Lessons
  • ✅ Latest PSC Updates & Alerts
  • ✅ One-Stop Hub for All Kerala PSC Preparation

🔥 Join the smart side of PSC learning — Study Smarter, Rank Faster!

പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം?
(a) പെരിയ ചുരം (b) ആര്യങ്കാവ് ചുരം (c) പാലക്കാട് ചുരം (d) താമരശ്ശേരി ചുരം
(University LGS Prelims Stage II-2023)
Ans: (c) പാലക്കാട് ചുരം

പശ്ചിമഘട്ടത്തിലെ ചുരങ്ങൾ – പൊതുവിവരങ്ങൾ

  • പശ്ചിമഘട്ടത്തിലെ ചുരങ്ങളുടെ എണ്ണം: 16
  • കേരളത്തിലെ ഏറ്റവും വലിയ ചുരം: പാലക്കാട് ചുരം
  • പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കുറഞ്ഞതും വീതി കൂടിയതുമായ പ്രദേശം: പാലക്കാട് ചുരം

പാലക്കാട് ചുരം – വിശദവിവരങ്ങൾ

സ്ഥാനവും സവിശേഷതകളും

  • ഭൂമിശാസ്ത്ര സ്ഥാനം: നീലഗിരി കുന്നുകൾക്കും ആനമലയ്ക്കും ഇടയിൽ
  • വീതി: 30-40 കി.മീ
  • ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ: പാലക്കാട് – കോയമ്പത്തൂർ (തമിഴ്‌നാട്)
  • നദി: പാലക്കാട് ചുരത്തിലൂടെ ഭാരതപ്പുഴ ഒഴുകുന്നു

കാലാവസ്ഥാ പ്രാധാന്യം

പാലക്കാട് ചുരം കേരളത്തിൽ നിന്ന് തെക്ക് പടിഞ്ഞാറൻ മൺസൂണിനെ തമിഴ്നാട്ടിലേക്കും, തമിഴ്നാട്ടിൽ നിന്നുള്ള ഉഷ്ണകാറ്റിനെ കേരളത്തിലേക്കും കടത്തി വിടുന്നു.

ദേശീയപാത

Question: പാലക്കാട് ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയപാത ഏതാണ്?

Answer: NH 544


ഉത്തര കേരളത്തിലെ ചുരങ്ങൾ

ആലട്ടിച്ചുരം

  • പ്രത്യേകത: കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ചുരം
  • ജില്ല: കാസർഗോഡ്

കൂട്ടുപുഴ – മാക്കൂട്ടം ചുരം

  • ജില്ല: കണ്ണൂർ
  • പ്രാധാന്യം: ഉത്തര കേരളത്തെയും കർണാടകത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നു

പേരമ്പാടി ചുരം

Question: കേരളത്തെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരം?

A) പേരമ്പാടി ചുരം
B) ബോഡിനായ്ക്കന്നൂർ ചുരം
C) പെരിയ ചുരം
D) താമരശ്ശേരി ചുരം

Answer: A) പേരമ്പാടി ചുരം

Exam: 10th Level Prelims Stage VI- 2022

  • ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ: കണ്ണൂർ – കൂർഗ് (കർണാടക)
  • പ്രത്യേകത: ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിന് അടുത്താണ് സ്ഥിതി ചെയ്യുന്നത്

പാൽച്ചുരം

  • ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ: വയനാട് – കണ്ണൂർ

മലബാർ മേഖലയിലെ ചുരങ്ങൾ

വയനാട് ചുരം (താമരശ്ശേരി ചുരം)

  • ജില്ല: കോഴിക്കോട്
  • പ്രത്യേകത: വയനാടിന്റെ പ്രവേശന കവാടം
  • ബന്ധിപ്പിക്കുന്ന ജില്ലകൾ: കോഴിക്കോട്, വയനാട്
  • ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ: കോഴിക്കോട് – മൈസൂർ
  • ദേശീയപാത: NH 766
  • ചരിത്ര പ്രാധാന്യം: താമരശ്ശേരി ചുരം നിർമിക്കുന്നതിൽ ബ്രിട്ടീഷുകാരെ സഹായിച്ച ആദിവാസി – കരിന്തണ്ടൻ

നാടുകാണി ചുരം

  • ജില്ല: മലപ്പുറം
  • ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ: നിലമ്പൂർ – ഗൂഢല്ലൂർ

ഇടുക്കി മേഖലയിലെ ചുരങ്ങൾ

ബോഡിനായ്ക്കന്നൂർ ചുരം

  • ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ: ഇടുക്കി – മധുരൈ (കൊച്ചി-തേനി)
  • ദേശീയപാത: NH 85

കമ്പം ചുരം

  • ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ: തൊടുപുഴ – തേനി

പെരിയചുരം

  • ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ: മാനന്തവാടി – മൈസൂർ

ദക്ഷിണ കേരളത്തിലെ ചുരങ്ങൾ

ആരുവാമൊഴി ചുരം (ആരമ്പോളി)

  • പ്രത്യേകത: കേരളത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ചുരം
  • ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ: തിരുവനന്തപുരം – തിരുനെൽവേലി

ആര്യങ്കാവ് ചുരം (ചെങ്കോട്ട ചുരം)

Question: ആര്യങ്കാവ് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത?

A) NH 7
B) NH 44
C) NH 744
D) NH 544

Answer: C) NH 744

Exam: Attender/Store Attender KSIDC-2023

  • ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ: പുനലൂർ – ചെങ്കോട്ട

മറ്റ് പ്രധാന ചുരങ്ങൾ

  • ഉടുമ്പൻചോല
  • തേവാരം
  • കർക്കൂർ ചുരം: കേരളം – നീലഗിരി ജില്ല

ചുരങ്ങളിലൂടെയുള്ള ദേശീയപാതകൾ – സംഗ്രഹം

ചുരംദേശീയപാത
പാലക്കാട് ചുരംNH 544
വയനാട് ചുരംNH 766
ആര്യങ്കാവ് ചുരംNH 744
ബോഡിനായ്ക്കന്നൂർ ചുരംNH 85

ചുരങ്ങൾ – സ്ഥലബന്ധം

ചുരംബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ
പാലക്കാട്പാലക്കാട് – കോയമ്പത്തൂർ (തമിഴ്‌നാട്)
താമരശ്ശേരികോഴിക്കോട് – മൈസൂർ
ആര്യങ്കാവ്പുനലൂർ – ചെങ്കോട്ട
പെരിയചുരംമാനന്തവാടി – മൈസൂർ
പേരമ്പാടികണ്ണൂർ – കൂർഗ് (കർണാടക)
പാൽച്ചുരംവയനാട് – കണ്ണൂർ
ബോഡിനായ്ക്കന്നൂർഇടുക്കി – മധുരൈ (കൊച്ചി-തേനി)
ആരുവാമൊഴി (ആരമ്പോളി)തിരുവനന്തപുരം – തിരുനെൽവേലി
നാടുകാണിനിലമ്പൂർ – ഗൂഢല്ലൂർ
കമ്പം ചുരംതൊടുപുഴ – തേനി
കർക്കൂർ ചുരംകേരളം – നീലഗിരി ജില്ല

ഇന്ത്യയിലെ ദേശീയപാതകൾ – അധിക വിവരങ്ങൾ

  • ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ദേശീയ പാത: NH-44 (പഴയ പേര് NH-7)
  • പാത: ശ്രീനഗർ മുതൽ കന്യാകുമാരി വരെ
  • ഏറ്റവും കൂടുതൽ ദൂരം NH-44 കടന്നു പോകുന്ന സംസ്ഥാനം: തമിഴ്‌നാട്

Leave a Reply