കേരളത്തിലെ ഭൂപ്രകൃതി വിഭാഗങ്ങൾ

🚀 PSC Crack ചെയ്യാൻ Everything You Need – All in One Place!

Join our learning ecosystem built for modern aspirants who want speed, clarity & results!

  • ✅ Daily Exams – Practice Makes Ranks!
  • ✅ Detailed, Crisp Notes – Easy to Revise
  • ✅ Video Classes – Live + Recorded Lessons
  • ✅ Latest PSC Updates & Alerts
  • ✅ One-Stop Hub for All Kerala PSC Preparation

🔥 Join the smart side of PSC learning — Study Smarter, Rank Faster!

പീഠഭൂമി

Question: ഡെക്കാൻ പീഠഭൂമിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം? A) കോഴിക്കോട് B) വയനാട് C) കാസർഗോഡ് D) പാലക്കാട് Answer: B) വയനാട് Exam: Attender/Store Attender KSIDC – 2023

ഡെക്കാൻ പീഠഭൂമിയും കേരളം

  • ഡെക്കാൻ പീഠഭൂമിയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ല: വയനാട്
  • കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി: വയനാട് പീഠഭൂമി

കേരളത്തിലെ പ്രധാന പീഠഭൂമികൾ

  • വയനാട് പീഠഭൂമി
  • നെല്ലിയാമ്പതി പീഠഭൂമി
  • മൂന്നാർ – പീരുമേട് പീഠഭൂമി
  • പെരിയാർ പീഠഭൂമി

ഇടനാട്

Question: കേരളത്തിൽ ഏറ്റവുമധികം വിള വൈവിധ്യമുള്ള പ്രദേശം? A) ഇടനാട് B) മലനാട് C) തീരപ്രദേശം D) ഇവയൊന്നുമല്ല Answer: A) ഇടനാട് Exam: LGS (Blue Printer, Watchman) – 2023

Question: സമുദ്രനിരപ്പിൽ നിന്നും 7.5 മീറ്റർ മുതൽ 75 മീറ്റർ വരെ ഉയരമുള്ള കേരളത്തിന്റെ ഭൂപ്രകൃതി വിഭാഗം? A) സഹ്യപർവ്വതം B) ഇടനാട് C) മലനാട് D) തീരപ്രദേശം Answer: B) ഇടനാട് Exam: Khadi Board LDC Prelims Stage 1 – 2023

Question: കേരളത്തിന്റെ ഭൂമിശാസ്ത്രവിഭാഗമായ ‘ഇടനാട്’ സ്ഥിതി ചെയ്യുന്നത്? A) മലനാടിനും തീരപ്രദേശത്തിനും മദ്ധ്യേ B) മലനാടിനും അറബിക്കടലിനും മദ്ധ്യേ C) അറബിക്കടലിനും തീരപ്രദേശത്തിനും മദ്ധ്യേ D) തീരപ്രദേശത്തിനും കായലുകൾക്കും മദ്ധ്യേ Answer: A) മലനാടിനും തീരപ്രദേശത്തിനും മദ്ധ്യേ Exam: Field Worker – 2021

ഇടനാടിന്റെ സവിശേഷതകൾ

ഭൂമിശാസ്ത്രപരമായ സ്ഥാനവും സവിശേഷതകൾ

  • സമുദ്രനിരപ്പിൽ നിന്നും ഏകദേശം 7.5 മീറ്റർ മുതൽ 75 മീറ്റർ വരെ ഉയരമുള്ള ഭൂപ്രദേശങ്ങൾ
  • കിഴക്കേ അതിര്: മലനാട്
  • പടിഞ്ഞാറേ അതിര്: തീരപ്രദേശം
  • കേരളത്തിന്റെ ആകെ വിസ്തൃതിയുടെ 42% ആണ് ഇടനാട്
  • ചെറിയ കുന്നുകളും താഴ്വരകളും നദീതടങ്ങളുമെല്ലാം പ്രത്യേകതയായി വരുന്ന ഭൂപ്രകൃതി

മണ്ണും കാലാവസ്ഥയും

  • ഇടനാട്ടിൽ പ്രധാനമായും കാണപ്പെടുന്ന മണ്ണിനം: ലാറ്ററൈറ്റ് മണ്ണ്
  • കേരളത്തിൽ ഏറ്റവും കൂടുതൽ (65% അധികം) കാണപ്പെടുന്ന മണ്ണ്: ലാറ്ററൈറ്റ് മണ്ണ്
  • വടക്കൻ കേരളത്തിലെ ഇടനാടുകളിൽ പ്രധാനമായി കാണപ്പെടുന്നത്: ലാറ്ററൈറ്റ് കുന്നുകൾ (ചെങ്കൽ കുന്നുകൾ)

വിള വൈവിധ്യവും കാർഷിക പ്രാധാന്യവും

  • കേരളത്തിന്റെ ഏറ്റവുമധികം വിള വൈവിധ്യമുള്ള പ്രദേശം
  • ഇടനാട്ടിലെ വിള വൈവിധ്യത്തിന്റെ പ്രധാന കാരണങ്ങൾ:
    • ധാരാളമായി ലഭിക്കുന്ന മഴ
    • കുന്നിൻ പ്രദേശങ്ങളിലെ ലാറ്ററൈറ്റ് മണ്ണ്
    • നദീതടങ്ങളിലെ എക്കൽ മണ്ണ്

ജിയോളജിക്കൽ പൈതൃക സ്മാരകങ്ങൾ

അങ്ങാടിപ്പുറം ലാറ്ററൈറ്റ് കുന്ന്

  • ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, കേരളത്തിലെ ആദ്യ ജിയോളജിക്കൽ പൈതൃക സ്മാരകമായി പ്രഖ്യാപിച്ചത്
  • സ്ഥലം: മലപ്പുറം

വർക്കല ക്ലിഫ്

  • കേരളത്തിലെ രണ്ടാമത്തെ ജിയോളജിക്കൽ സ്മാരകം

തീരപ്രദേശം

Question: ഏറ്റവും കൂടുതൽ തീരദേശമുള്ള കേരളത്തിലെ ജില്ല? A) കണ്ണൂർ B) തിരുവനന്തപുരം C) കോഴിക്കോട് D) കൊല്ലം Answer: A) കണ്ണൂർ Exam: Attender/Store Attender KSIDC – 2023, University LGS Prelims Stage III – 2023, LGS (Blue Printer, Watchman) – 2023

Question: കണ്ടൽക്കാടും കടൽത്തീരവും ഏറ്റവും കൂടുതലുള്ള ജില്ല ഏത്? A) കോഴിക്കോട് B) മലപ്പുറം C) കണ്ണൂർ D) ആലപ്പുഴ Answer: C) കണ്ണൂർ Exam: LGS Mains (Company Board) – 2023

തീരപ്രദേശത്തിന്റെ സവിശേഷതകൾ

വിസ്തൃതിയും വ്യാപ്തിയും

  • കേരളത്തിന്റെ ഭൂവിസ്‌തൃതിയുടെ 10% ആണ് തീരപ്രദേശം
  • തീരസമതലം ഏറ്റവും കൂടുതൽ വീതിയിൽ കാണപ്പെടുന്നത്: കേരളത്തിൻ്റെ മധ്യഭാഗം
  • കടൽ തീരമില്ലാത്ത ജില്ലകൾ: ഇടുക്കി, പാലക്കാട്, പത്തനംതിട്ട, വയനാട്, കോട്ടയം

ജില്ലാടിസ്ഥാനത്തിലുള്ള തീരസംബന്ധമായ വിവരങ്ങൾ

  • ഏറ്റവും കൂടുതൽ തീരദേശമുള്ള ജില്ല: കണ്ണൂർ
  • ഏറ്റവും കുറവ് തീരപ്രദേശമുള്ള ജില്ല: കൊല്ലം
  • ഏറ്റവും കൂടുതൽ കടൽത്തീരമുള്ള താലൂക്ക്: ചേർത്തല (ആലപ്പുഴ)
  • കണ്ടൽക്കാടും കടൽത്തീരവും ഏറ്റവും കൂടുതലുള്ള ജില്ല: കണ്ണൂർ

പ്രധാന സ്ഥാപനങ്ങളും സവിശേഷതകളും

  • കേരളത്തിലെ ആദ്യ കോസ്റ്റ് ഗാർഡ് സ്റ്റേഷൻ ആരംഭിച്ച സ്ഥലം: വിഴിഞ്ഞം
  • കേരളത്തിന്റെ തീരപ്രദേശത്തെ മണലിൽ നിന്നും ഉല്‌പാദിപ്പിക്കുന്ന ആണവധാതു: തോറിയം

ആലപ്പുഴ ജില്ലയുടെ പ്രത്യേകതകൾ

ടൂറിസവും പ്രകൃതി സൗന്ദര്യവും

  • കായൽ ടൂറിസത്തിന് പേരുകേട്ട ജില്ല: ആലപ്പുഴ
  • സ്ഫടികമണൽ/പഞ്ചാരമണൽ കാണപ്പെടുന്ന പ്രദേശം: ആലപ്പുഴ
  • ഏറ്റവും കൂടുതൽ കാവുകൾ ഉള്ള ജില്ല: ആലപ്പുഴ

കേരളത്തിലെ ജില്ലാടിസ്ഥാനത്തിലുള്ള പ്രധാന വിവരങ്ങൾ

Question: കേരളത്തെ സംബന്ധിച്ച പ്രസ്‌താവനകളിൽ ശരിയല്ലാത്തത് കണ്ടെത്തുക:

  1. തീരപ്രദേശം ഇല്ലാത്ത ജില്ലകൾ: ഇടുക്കി, വയനാട്, കോട്ടയം, പാലക്കാട്, പത്തനംതിട്ട
  2. ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ല: തിരുവനന്തപുരം
  3. സപ്തഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന ജില്ല: കാസർഗോഡ്
  4. കേരളത്തിലെ ഏക കന്റോൺമെന്റ്: കണ്ണൂർ Answer: B) 2 മാത്രം Exam: Khadi Board LDC Prelims Stage III – 2023

ഭരണസംവിധാനം

ഗ്രാമപഞ്ചായത്തുകൾ

  • കൂടുതൽ ഗ്രാമപഞ്ചായത്തുകളുള്ള ജില്ല: മലപ്പുറം (94)
  • കുറവ് ഗ്രാമപഞ്ചായത്തുകളുള്ള ജില്ല: വയനാട് (23)

നഗരവൽക്കരണം

  • ശതമാനാടിസ്ഥാനത്തിൽ നഗരവാസികൾ കൂടുതലുള്ള ജില്ല: എറണാകുളം (68.1%)
  • ശതമാനാടിസ്ഥാനത്തിൽ നഗരവാസികൾ കുറവുള്ള ജില്ല: വയനാട് (3.8%)

വിദ്യാഭ്യാസം

  • ഏറ്റവും കൂടുതൽ സർക്കാർ സ്കൂളുകൾ ഉള്ള ജില്ല: മലപ്പുറം
  • ഏറ്റവും കുറവ് സർക്കാർ സ്കൂളുകൾ ഉള്ള ജില്ല: വയനാട്

കാസർഗോഡ് – ഭാഷാ വൈവിധ്യം

  • ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന ജില്ല: കാസർഗോഡ്
  • ‘സപ്തഭാഷാ സംഗമഭൂമി’ എന്നറിയപ്പെടുന്ന പ്രദേശം: കാസർഗോഡ്
  • ബ്യാരി ഭാഷ ഉപയോഗിക്കുന്ന ജില്ല: കാസർഗോഡ്
  • തുളു ഭാഷ സംസാരിക്കുന്ന കേരളത്തിലെ ഏക ജില്ല: കാസർഗോഡ്

കണ്ണൂർ – സൈനിക പ്രാധാന്യം

  • കേരളത്തിലെ ഏക കന്റോൺമെന്റ്റ് സ്ഥിതി ചെയ്യുന്നത്: കണ്ണൂർ (ബർണ്ണശ്ശേരി)

കുട്ടനാട്

Question: സമുദ്രനിരപ്പിന് താഴെ നെൽകൃഷി ചെയ്യുന്ന പ്രദേശം? A) ചിറ്റൂർ B) മാനന്തവാടി C) നെല്ലിയാമ്പതി D) കുട്ടനാട് Answer: D) കുട്ടനാട് Exam: University LGS Prelims Stage IV – 2023

കുട്ടനാടിന്റെ സവിശേഷതകൾ

അന്താരാഷ്ട്ര അംഗീകാരം

  • കുട്ടനാട്ടിലെ കൃഷി സമ്പ്രദായത്തെ ആഗോള പ്രാധാന്യമുള്ള കാർഷിക പൈതൃക സംവിധാനമായി ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാർഷിക സംഘടന (എഫ്എഒ) അംഗീകരിച്ചിട്ടുണ്ട്
  • കുട്ടനാട്ടിൽ വേമ്പനാട് കായൽ അറിയപ്പെടുന്നത്: പുന്നമടക്കായൽ

മണ്ണിന്റെ തരംതിരിവ്

കുട്ടനാട് മണ്ണിനെ മൂന്നായി തരംതിരിച്ചിരിക്കുന്നു:

1. കായൽ മണ്ണ്

  • കാണപ്പെടുന്ന ജില്ലകൾ: കോട്ടയം, ആലപ്പുഴ
  • നിറം: ഇരുണ്ട തവിട്ടുനിറം

2. കരപ്പാടം മണ്ണ്

  • കുട്ടനാടിന്റെ ഉയർന്ന പ്രദേശത്തു കാണുന്ന മണ്ണിനം
  • നദിയുടെ ഒഴുക്കിൻ്റെ ഫലമായി രൂപം കൊള്ളുന്ന മണ്ണിനം
  • പ്രധാന പ്രത്യേകത: ഉയർന്ന അമ്ലത്വം

3. കാരിമണ്ണ്

  • കാണപ്പെടുന്ന ജില്ലകൾ: ആലപ്പുഴ, കോട്ടയം, എറണാകുളം

തണ്ണീർമുക്കം ബണ്ട്

നിർമ്മാണവും പ്രവർത്തനവും

  • നിർമ്മിച്ച വർഷം: 1975
  • പ്രവർത്തനം ആരംഭിച്ചത്: 1976
  • ഉദ്ദേശ്യം: കുട്ടനാടിലെ നെൽകൃഷിയിൽ ഉപ്പ് വെള്ളം കയറുന്നത് തടയാൻ വേമ്പനാട്ട് കായലിന് നിർമ്മിച്ച ബണ്ട്
  • സാധ്യതയെക്കുറിച്ച് പഠിച്ച കമ്മിറ്റി: കെ.എൽ.റാവു കമ്മിറ്റി

മറ്റ് പ്രത്യേകതകൾ

  • കുടിവെള്ളത്തിന് കേരളത്തിലെ ആദ്യത്തെ വെൻഡിങ് മെഷീൻ സ്ഥാപിതമായത്: കുട്ടനാട്

കുട്ടനാട് അറിയപ്പെടുന്ന പേരുകൾ

  • “കേരളത്തിലെ നെതർലാന്റ്” (ഹോളണ്ട്)
  • “കേരളത്തിന്റെ ഡച്ച്”
  • “കേരളത്തിന്റെ നെല്ലറ”
  • “പമ്പയുടെ ദാനം”
  • “ചുണ്ടൻ വള്ളങ്ങളുടെ നാട്”

Leave a Reply