ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിൽ ഇന്ത്യയുടെ ആദ്യ ഓസ്കർ പുരസ്കാരം
“ദി എലഫന്റ് വിസ്പറേഴ്സിന് .
സംവിധായിക
കാർത്തികി ഗോൺ സാൽവേസ്
നിർമ്മാതാവ്
ഗുനീത് മോംഗ .
തമിഴ്നാട്ടിലെ മുതുമല കടുവ സങ്കേതത്തിലെ വനപ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട കുട്ടിയാനയും മനു ഷ്യരും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധത്തെ അനാവരണം ചെയ്യുന്നതാണ് ഈ ഡോക്യുമെന്ററി ചിത്രം.
ആദിമ ജീവിതത്തിന്റെ ജൈവസ്നേഹബന്ധം കൃത്യ മായി ഈ ഡോക്യുമെന്ററിയിൽ കാണാൻ കഴിയും. കാട്ടുനായിക്കർ വിഭാഗത്തിൽപ്പെട്ട ആദിവാസി ദമ്പതികളായ ബൊമ്മൻ, ബെല്ലി എന്നിവരാണ് രഘു, അമ്മു എന്ന പേരിട്ട് വിളിക്കുന്ന ഈ ആനക്കുട്ടി കൾക്ക് തുണയായി മാറുന്നത്. ബൊമ്മൻ വനവകുപ്പ് ജീവനക്കാരൻ കൂടിയാണ്. തന്റെ ചിത്രത്തിന് ലോക ത്തെ ഏറ്റവും വലിയ പുരസ്കാരം ലഭിച്ചപ്പോഴും ബൊമ്മൻ വഴിതെറ്റിപ്പോയ രണ്ട് ആന കുഞ്ഞുങ്ങ ൾക്കുവേണ്ടി വനത്തിനുള്ളിൽ അന്വേഷണത്തിലാണ്.
നിഖിൽ വർമ്മ എന്ന തൃപ്പൂണിത്തുറ സ്വദേശിയായ സൗണ്ട് ഡിസൈനറാണ് ഈ ഡോക്യുമെന്ററിക്ക് ശബ്ദം തയ്യാറാക്കിയത്. സിനിമയ്ക്കും ഡോക്യുമെ ന്ററികൾക്കും ശബ്ദം പുനഃസൃഷ്ടിക്കുന്ന ഫോളി എഡി റ്ററാണ് നിഖിൽ.
ഇതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ മലയാളിയായ അശ്വതി നടുത്തൊടി ആണ്.
ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട മറ്റൊരു ഇന്ത്യൻ ഡോക്യുമെന്ററി “ഓൾ ദാറ്റ് ബ്രീതസ്’ അവസാനം നിമിഷം പിന്തള്ളപ്പെട്ടു.