പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെടുന്ന പുണ്യനദിയാണ് യമുന. ജമുന എന്നും പേരുള്ള ഈ നദി ഉത്തരാഖണ്ഡിലെ ഉത്തർ കാശിയിലുള്ള യമുനോത്രിയിൽ നിന്നാണ് ഉദ്ഭവിക്കുന്നത്. അലഹബാദിലുള്ള ത്രിവേണി സംഗമത്തിൽ വച്ച് യമുന ഗംഗയിൽ ചേരുന്നു. ഈ പ്രദേശം പ്രയാഗ് എന്നാണ് അറിയപ്പെടുന്നത്. ഡൽഹി, മഥുര, ആഗ്ര തുടങ്ങിയ ഉത്തരേന്ത്യൻ നഗരങ്ങളിലൂടെ കടന്നുപോകുന്ന യമുന നേരിട്ട് കടലിൽ പതിക്കാത്ത ഇന്ത്യൻ നദികളിൽ ഏറ്റവും നീളം കൂടിയതാണ്. 1376 കിലോമീറ്ററാണ് യമുനയുടെ നീളം.
യമുനയുടെ പോഷക നദികൾ
യമുനയുടെ മൂന്ന് പ്രധാന കൈവഴികളാണ് ചമ്പൽ, സിന്ധ്, ബെറ്റവ അഥവാ ബെത്രാവതി എന്നിവ. ഇവ മൂന്നും മധ്യപ്രദേശിൽ നിന്നാണ് ഉദ്ഭവിക്കുന്നത്. ഏറ്റവും നീളമുള്ള കൈവഴിയായ ചമ്പൽ ഉത്തർപ്രദേശിൽ വച്ച് യമുനയുമായി കൂടിച്ചേരുന്നു. ഉത്തർപ്രദേശിലെ ഇറ്റാവയിൽ വച്ചാണ് സിന്ധ് യമുനയിൽ ചേരുന്നത്. കെൻ നദിയാണ് യമുനയുടെ മറ്റൊരു പ്രധാന പോഷകനദി. ഉത്തർപ്രദേശിലെ ഫത്തേപ്പൂരിൽ വച്ച് ഇത് യമുനയുമായി ചേരുന്നു.
ആവർത്തിക്കുന്ന ചോദ്യങ്ങൾ
1. യമുന നദിയുടെ ഉത്ഭവ സ്ഥാനം എവിടെ – ബന്ദെർ പഞ്ച് മലനിരകളിലെ യമുനോത്രി ഹിമാനിയിൽ നിന്ന് (ഉത്തരാഖണ്ഡ്)
2. യമുന നദിയുടെ പോഷകനദികൾ – ചമ്പൽ, ബെറ്റവ, കെൻ, ടോൺസ്
3. ഉപദ്വീപീയ പീഠഭൂമിയിൽ നിന്ന് ഉത്ഭവിക്കുന്നതും യമുനയുടെ വലതുകരയിൽ ചേരുന്നതുമായ നദികൾ – ചമ്പൽ, ബെറ്റവ, കെൻ, സിന്ധ്
4. യമുനയുടെ ഇടതുകരയുമായി ചേരുന്ന പോഷക നദികൾ – ഹിന്ദൻ, റിൻഡ്, സെൻഗാർ, വരുണ
5. ഗംഗയും യമുനയും കൂടിച്ചേരുന്നത് എവിടെവച്ച് – അലഹബാദിൽ
6. ഗംഗ, യമുന, സരസ്വതി ഇവ മൂന്നും ചേരുന്നിടം – ത്രിവേണി സംഗമം (അലഹബാദ്)
7. റാണാ പ്രതാപ് സാഗർ ഡാം ഏതു നദിയിൽ സ്ഥിതിചെയ്യുന്നു – ചമ്പൽ
8. അലഹബാദില്‍ ഗംഗയുമായി ചേരുന്ന നദി – യമുനാ നദി
9. ഗംഗയുടെ പോഷകനദികളില്‍ ഏറ്റവും നീളം കൂടിയത് – യമുനാ നദി
10. പുരാണങ്ങളില്‍ കാളിന്ദി എന്നറിയപ്പെടുന്ന നദി – യമുനാ നദി
11. ഏത് നദിയുടെ തീരത്താണ് ആഗ്ര – യമുന
12. ഗംഗയുടെ പോഷകനദികളില്‍ ഏറ്റവും പടിഞ്ഞാറേയറ്റത്ത് ഉദ്ഭവിക്കുന്നത് – യമുന നദി
13. ഏത് നദിയുടെ പോഷകനദിയാണ് ചംബല്‍ – യമുന
14. താജ്മഹല്‍ ഏത് നദിയുടെ തീരത്താണ് – യമുന
15. തമസാ അഥവാ ടോണ്‍സ് ഏത് നദിയുടെ പോഷകനദിയാണ് – യമുന
16. മഥുര ഏത് നദീതീരത്താണ് – യമുന
17. ഗംഗയുടെ പോഷകനദികളില്‍ ഏറ്റവും വലിയ തടപ്രദേശമുള്ളത് – യമുനാ
18. ഗംഗയുടെ ഏറ്റവും വലിയ പോഷകനദി – യമുനാ
19. ഡല്‍ഹി, ആഗ്ര എന്നീ പട്ടണങ്ങൾ ഏത് നദിയുടെ തീരത്താണ് – യമുനാ
20. ഹരിയാനയെ ഉത്തര്‍പ്രദേശില്‍നിന്ന് വേര്‍തിരിക്കുന്ന നദി – യമുന
21. ധീരസമീരേ യമുനാതീരേ… ആരുടെ വരികൾ – ജയദേവൻ
22. യമുനയുടെ ഏറ്റവും വലിയ പോഷകനദി – ടോൺസ്
23. രാമായണത്തിൽ “തമസ്യ” എന്നറിയപ്പെട്ടിരുന്ന നദി – ടോൺസ്