🚀 PSC Crack ചെയ്യാൻ Everything You Need – All in One Place!
Join our learning ecosystem built for modern aspirants who want speed, clarity & results!
- ✅ Daily Exams – Practice Makes Ranks!
- ✅ Detailed, Crisp Notes – Easy to Revise
- ✅ Video Classes – Live + Recorded Lessons
- ✅ Latest PSC Updates & Alerts
- ✅ One-Stop Hub for All Kerala PSC Preparation
🔥 Join the smart side of PSC learning — Study Smarter, Rank Faster!
അനീതിയിൽ നിന്ന് നീതിയിലേക്ക് – അദ്ധ്യായം 4
അനീതിയിൽ നിന്ന് നീതിയിലേക്ക് (From Injustice to Justice)
Dr. A.P.J. Abdul Kalam & Marginalization
“ഒരു മുസ്ലീം ആണെന്ന് തിരിച്ചറിയും വിധം തൊപ്പി ധരിച്ചിരുന്ന ഞാൻ മുൻനിരയിൽ പൂണുലിട്ട് രാമനാഥശാസ്ത്രിയുടെ തൊട്ടടുത്താണ് പതിവായി ഇരുന്നിരുന്നത്. ഹൈന്ദവ പുരോഹിതന്റെ പുത്രൻ മുസ്ലീം ബാലനോടൊപ്പം ഇരിക്കുന്നത് ഉൾക്കൊള്ളാൻ ആ അധ്യാപകന് കഴിഞ്ഞില്ല….” – അഗ്നിചിറകുകൾ, Dr. A.P.J അബ്ദുൽകലാം.
Dr. A.P.J. അബ്ദുൽകലാമിൻ്റെ ആത്മകഥ: അഗ്നിചിറകുകൾ (Wings of fire)
ജനനം: 1931 ഒക്ടോബർ 15, രാമേശ്വരം (തമിഴ്‌നാട്)
അരികുവൽക്കരണം (Marginalisation): തുല്യപരിഗണന ലഭിക്കേണ്ട ഇടങ്ങളിൽ നിന്ന് ചില വിഭാഗങ്ങളെ മാറ്റി നിർത്തുന്ന പ്രക്രിയ.
അരികുവൽക്കരണം നടക്കുന്ന സാഹചര്യങ്ങൾ:
പ്രകൃതി ദുരന്തങ്ങൾ: വെള്ളപ്പൊക്കം, ഭൂമികുലുക്കം, ഉരുൾപൊട്ടൽ, കടൽക്ഷോഭം മുതലായവ.
മനുഷ്യനിർമ്മിത ദുരന്തങ്ങൾ: യുദ്ധം, അപകടങ്ങൾ, വ്യവസായശാലകളിലെ ദുരന്തങ്ങൾ മുതലായവ.
സാമൂഹികം: ജാതി – മത – ഗോത്ര – ലിംഗ പദവികളിലെ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ ചിലരെ മനഃപൂർവം ഒഴിവാക്കൽ (ഉദാ: വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കൽ).
അരികുവൽക്കരിക്കപ്പെടുന്ന വിഭാഗങ്ങൾ: സ്ത്രീകൾ, ട്രാൻസ്‌ജെൻഡറുകൾ, ദളിതർ, ഗോത്രവിഭാഗക്കാർ, ന്യൂനപക്ഷങ്ങൾ, ദാരിദ്ര്യം നേരിടുന്നവർ, അഭയാർഥികൾ, ഭിന്നശേഷിക്കാർ, ജയിൽമോചിതർ തുടങ്ങിയവർ.
വിദ്യാഭ്യാസവും കേരള നവോത്ഥാനവും (Education and Kerala Renaissance)
അയ്യങ്കാളി (Ayyankali)
തിരുവനന്തപുരം ഊരൂട്ടമ്പലം ഗ്രാമത്തിൽ പഞ്ചമി എന്ന ദളിത് ബാലികയെ സ്‌കൂളിൽ ചേർക്കാൻ അയ്യങ്കാളി കൊണ്ടുവന്നപ്പോൾ സവർണ്ണ ജാതിക്കാർ സ്‌കൂൾ തീയിട്ട് നശിപ്പിച്ചു. ഇതിനെ തുടർന്നുണ്ടായ പ്രക്ഷോഭം: തൊണ്ണൂറാമാണ്ട് ലഹള (ഊരുട്ടമ്പലം ലഹള) 1915.
ഊരൂട്ടമ്പലം സർക്കാർ യു. പി. സ്‌കൂളിന്റെ പുതിയ പേര്: അയ്യങ്കാളി – പഞ്ചമി സ്മാരക ഗവ: യു. പി. സ്കൂൾ.
“ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കാൻ സൗകര്യം നൽകിയില്ലെങ്കിൽ കാണായ പാടങ്ങളിൽ എല്ലാം മുട്ടിപ്പുല്ല് കുരുപ്പിക്കും” എന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ: അയ്യങ്കാളി.
ശ്രീനാരായണഗുരു (Sree Narayana Guru)
“വിദ്യകൊണ്ട് പ്രബുദ്ധരാവുക” എന്ന സന്ദേശം നൽകിയ നവോത്ഥാന നായകൻ.
“ഇനി ക്ഷേത്ര നിർമ്മാണമല്ല വിദ്യാലയ നിർമ്മാണമാണ് ജനതയ്ക്ക് വേണ്ടത്; പ്രധാന ദേവാലയം വിദ്യാലയം തന്നെയാണ്”.
മറ്റ് നവോത്ഥാന നായകരും സംഭാവനകളും
വൈകുണ്‌ഠ സ്വാമികൾ: നിശാപാഠശാലകൾ സ്ഥാപിച്ച് വയോജന വിദ്യാഭ്യാസം എന്ന ആശയം ആദ്യം നടപ്പിലാക്കി.
കുര്യാക്കോസ് ഏലിയാസ് ചാവറ (ചാവറയച്ചൻ): പള്ളിക്കൊരു പള്ളിക്കൂദം എന്ന സമ്പ്രദായം കൊണ്ടുവന്നു.
പൊയ്കയിൽ യോഹന്നാൻ: സർക്കാർ അനുമതിയോടെ തിരുവിതാംകൂറിൽ അയിത്ത ജാതിക്കാർക്കായി ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം ആരംഭിച്ചു.
വക്കം അബ്ദുൾ ഖാദർ മൗലവി: അറബി ഭാഷയുടെ പ്രചാരണത്തിനും, മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കുമായി പ്രവർത്തിച്ചു.
ചട്ടമ്പിസ്വാമികൾ: “വിദ്യയും വിത്തവുമുണ്ടെങ്കിലെ മനുഷ്യ പുരോഗതി സാധ്യമാകൂ” എന്ന് വിശ്വസിച്ചു.
പണ്ഡിറ്റ് കെ. പി. കറുപ്പൻ: ജാതി വ്യവസ്ഥയ്ക്കും തൊട്ടുകൂടായ്‌മയ്ക്കുമെതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യത്തെ കൃതിയായ ‘ജാതിക്കുമ്മി’ രചിച്ചു.
പ്രമുഖ വനിതകൾ (Prominent Women)
ദാക്ഷായണി വേലായുധൻ: ഭരണഘടനാ നിർമ്മാണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ദളിത് വനിത.
ഡോ. മേരി പുന്നൻ ലൂക്കോസ് (1886-1976):
കേരളത്തിൽ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ആദ്യ വനിത. മദ്രാസ് മെഡിക്കൽ കോളേജിൽ സ്ത്രീകൾക്ക് പ്രവേശനം നൽകാത്തതിനാൽ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദം നേടിയത്. തിരുവിതാംകൂർ ലജിസ്ലേറ്റീവ് കൗൺസിലിലെ ആദ്യ വനിതാ പ്രതിനിധി.
ഇ. കെ. ജാനകി അമ്മാൾ (1897-1984):
ജനനം: തലശ്ശേരി (കണ്ണൂർ). ഇന്ത്യയിലെ ആദ്യത്തെ സസ്യശാസ്ത്രജ്ഞ. ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആദ്യ ഡയറക്‌ടർ ജനറൽ. കോയമ്പത്തൂരിലെ കരിമ്പ് ഗവേഷണ കേന്ദ്രത്തിൽ അത്യുൽപ്പാദന ശേഷിയുള്ള സങ്കരയിനം കരിമ്പ് വികസിപ്പിച്ചു. പത്മശ്രീ പുരസ്‌കാരം: 1977.
റോസമ്മ പുന്നൂസ്:
കേരള നിയമസഭയിലെ ആദ്യ പ്രോട്ടേം സ്പീക്കർ. ഒന്നാം കേരള നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി.
നിലമ്പൂർ ആയിഷ:
ജനനം: 1935, നിലമ്പൂർ (മലപ്പുറം). മുസ്ലീം സമുദായത്തിൽ നിന്നും നാടകത്തിൽ അഭിനയിച്ച ആദ്യ വനിത. ആദ്യ നാടകം: നല്ലൊരു മനിസനാവാൻ നോക്കു (1953). ആത്മകഥ: ജീവിതത്തിന്റെ അരങ്ങ്. നിലമ്പൂർ ആയിഷയുടെ ജീവിതം പശ്ചാത്തലമാക്കിയ മലയാള ചലച്ചിത്രം: ആയിഷ (വേഷമിട്ടത്: മഞ്ജു വാര്യർ). എസ് എൽ. പുരം സദാനന്ദൻ പുരസ്‌കാരം: 2008.
അനുഭവം: “നാടകത്തിൻ്റെ ഡയലോഗ് പറഞ്ഞു തീരുന്നതിനു മുമ്പേ ഒരു കല്ലുവന്ന് എൻ്റെ മുഖത്ത് പതിച്ചു. പതറിയില്ല. എൻ്റെ വായിലൂടെ രക്തം ഒഴുകുന്നുണ്ടായിരുന്നു…” (പുസ്തകം: നിലമ്പൂർ ആയിഷയുടെ ജീവിതത്തിനും അരങ്ങിനും ഇടയിൽ).
ഇന്ത്യൻ നവോത്ഥാനം (Indian Renaissance)
ജ്യോതിറാവു ഫൂലെ (1827-1890)
ജാതിമത ചൂഷണത്തിന് വിധേയമായ സമൂഹത്തെ സൂചിപ്പിക്കാൻ ദളിത് എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി. വിധവ വിവാഹം പ്രോത്സാഹിപ്പിക്കുകയും ജാതി വ്യവസ്ഥയെ എതിർക്കുകയും ചെയ്തു. 1873-ൽ പൂനെയിൽ സത്യശോധക് സമാജ് എന്ന സംഘടന സ്ഥാപിച്ചു. പ്രസിദ്ധമായ പുസ്തകം: ഗുലാംഗിരി. പത്നി: സാവിത്രി ഫൂലെ.
സാവിത്രിബായ് ഫൂലെ (1831-1897)
പെൺകുട്ടികൾക്കായി ഇന്ത്യയിൽ ആദ്യമായി സ്ഥാപിച്ച പൂനെയിലെ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപിക. മഹിളാ സേവാ മണ്ഡലം സ്ഥാപിച്ചു (സ്ത്രീകളുടെ അവകാശങ്ങൾക്കായി). കർഷകർക്കും തൊഴിലാളികൾക്കുമായി നിശാപാഠശാല സ്ഥാപിച്ചു. ജന്മദിനമായ ജനുവരി 3 മഹാരാഷ്ട്രയിൽ ബാലികാദിനമായി ആഘോഷിക്കുന്നു. 2015-ൽ പൂനെ സർവകലാശാലയെ ‘സാവിത്രിഭായ് ഫുലെ പൂനെ യൂണിവേഴ്‌സിറ്റി’ എന്ന് പുനർനാമകരണം ചെയ്‌തു.
പണ്ഡിത രമാഭായി (1858-1922)
19-ാം നൂറ്റാണ്ടിൽ സ്ത്രീകളുടെ അവകാശത്തിനും ശാക്തീകരണത്തിനുമായി പ്രവർത്തിച്ചു. 1881-ൽ പൂനെയിൽ ആര്യമഹിളാ സഭ എന്ന സംഘടന സ്ഥാപിച്ചു. ബാലവിധവകളുടെ പുനരധിവാസത്തിനായി 1889-ൽ പൂനെയിൽ മുക്തി മിഷൻ സ്ഥാപിച്ചു.
ഇ. വി. രാമസ്വാമി നായ്ക്കർ (1879–1973)
അപരനാമങ്ങൾ: ദ്രാവിഡ പ്രസ്ഥാനത്തിന്റെ പിതാവ്, പെരിയോർ, വൈക്കം ഹീറോ. 1926-ൽ സ്വാഭിമാന പ്രസ്ഥാനം സ്ഥാപിച്ചു. ബ്രാഹ്മണാധിപത്യത്തിലൂന്നിയ സാമൂഹിക വിവേചനത്തിനെതിരെ പ്രവർത്തിച്ചു. പ്രോത്സാഹിപ്പിച്ച തത്വങ്ങൾ: യുക്തിവാദം, ആത്മാഭിമാനം, സ്ത്രീകളുടെ അവകാശങ്ങൾ, ജാതി ഉന്മൂലനം. 2021 മുതൽ തമിഴ്‌നാട് സർക്കാർ ഇദ്ദേഹത്തിന്റെ ജന്മദിനം സാമൂഹികനീതി ദിനമായി ആചരിക്കുന്നു.
ഗോത്ര സംസ്കാരം (Tribal Culture)
ഗോത്ര ജനത: പ്രത്യേക ഭൂമിശാസ്ത്ര മേഖലയിൽ പ്രാചീന കാലം മുതൽ ഒത്തൊരുമിച്ച് താമസിക്കുകയും സ്വന്തമായി അറിവുകൾ നിർമ്മിച്ച് ജീവിക്കുന്ന തനത് ജീവിതരീതിയുള്ള വിഭാഗം. പ്രത്യേക നെൽകൃഷി രീതി: നാട്ടി പണി. വാദ്യോപകരണങ്ങൾ: പെറെ, തുടി, ദവിൽ.
വെറിയർ എൽവിൻ (1902-1964)
ഗോത്രവർഗ മനുഷ്യരോടുള്ള ഇന്ത്യയുടെ നയം രൂപീകരിക്കുന്നതിൽ സ്വാധീനം ചെലുത്തിയ ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞൻ. പുസ്‌തകങ്ങൾ: The Religion of an Indian Tribe, The Fisher-Girl and the Crab.
ഡോ. എ. അയ്യപ്പൻ (1905-1988)
ജനനം: 1905 ഫെബ്രുവരി 5, പവറട്ടി (തൃശ്ശൂർ). ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് മലിനോവ്‌സ്‌കിയുടെയും റെയ്‌മണ്ട് ഫിർത്തിൻറെയും കീഴിൽ ഗവേഷണം പൂർത്തിയാക്കി. കേരളത്തിലെ ഈഴവ – ഗോത്ര സമുദായങ്ങളെക്കുറിച്ച് പഠനം നടത്തി. ഒഡീഷയിലെ ട്രൈബൽ റിസർച്ച് ബ്യൂറോയുടെ സ്ഥാപകൻ.
നഞ്ചിയമ്മ
പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ നക്കുപതി ഊരിലെ ഇരുള സമുദായ അംഗം. ദേശീയ ചലച്ചിത്ര പുരസ്‌കാരം (മികച്ച ഗായിക, 2020) ലഭിക്കുന്ന ആദ്യ ഗോത്ര വിഭാഗ വ്യക്തി. ഗാനം: “കളക്കാത്ത സന്ദനമേറെ…” (ചിത്രം: അയ്യപ്പനും കോശിയും).
ശ്രീധന്യ സുരേഷ്: കേരളത്തിലെ ആദിവാസി വിഭാഗത്തിൽ (കുറിച്യ സമുദായം) നിന്ന് ആദ്യമായി സിവിൽ സർവ്വീസ് നേടിയ വ്യക്തി.
മറ്റ് വിഭാഗങ്ങളും നിയമങ്ങളും (Other Groups & Laws)
ന്യൂനപക്ഷം (Minority): മൊത്തം ജനസംഖ്യയിൽ എണ്ണത്തിൽ കുറവുള്ള വിഭാഗങ്ങൾ.
ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ നിയമം, 2019
ട്രാൻസ്ജെൻഡർ: ജനനസമയത്ത് നൽകിയ ലിംഗപദവിയുമായി പൊരുത്തപ്പെടാത്ത വ്യക്തി (ഉൾപ്പെടുന്നവ: ട്രാൻസ് സ്ത്രീ, ട്രാൻസ് പുരുഷൻ). ഈ നിയമം (TPPR Act, 2019) ഇന്ത്യൻ പാർലമെന്റ് പാസാക്കി.
ലോക്‌സഭയിൽ അവതരിപ്പിച്ചത്: തവർചന്ദ് ഗെഗിലോട്ട് (2019 ജൂലൈ 19). ലോക്‌സഭ പാസാക്കിയത്: 2019 ആഗസ്റ്റ് 5. രാജ്യസഭ പാസാക്കിയത്: 2019 നവംബർ 26. രാഷ്ട്രപതി അംഗീകാരം: 2019 ഡിസംബർ 5. പ്രാബല്യത്തിൽ വന്നത്: 2020 ജനുവരി 10.
ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമം 2016 (RPWD Act 2016)
1995-ലെ നിയമത്തിന് പകരമായി, ഐക്യരാഷ്ട്രസഭയുടെ 2006-ലെ കൺവെൻഷൻ പ്രകാരം നിലവിൽ വന്നു. വ്യവസ്ഥകൾ ലംഘിക്കുന്നത് 10,000 മുതൽ 5,00,000 രൂപവരെ പിഴ. ആനുകൂല്യങ്ങൾ തട്ടിയെടുത്താൽ 2 വർഷം വരെ തടവും 1 ലക്ഷം രൂപവരെ പിഴയും. അവഹേളിക്കുകയോ ഉപദ്രവിക്കുകയോ ചെയ്താൽ 6 മാസം മുതൽ 5 വർഷം വരെ തടവ്.
പാരാലിമ്പിക്സ് (Paralympics)
ഭിന്നശേഷിയുള്ള കായിക താരങ്ങൾക്കായുള്ള ഒളിമ്പിക്‌സ് (4 വർഷത്തിലൊരിക്കൽ). ആരംഭിച്ച വർഷം: 1948. ആദ്യ പാരാലിമ്പിക്‌സ്: 1960, റോം. പിതാവ്: സർ ലുഡ്‌വിങ്ങ് ഗുട്ട്മാൻ. ഇന്ത്യ ആദ്യം പങ്കെടുത്തത്: 1968 (ഇസ്രായേൽ). ആദ്യ ഏഷ്യൻ വേദി: ടോക്കിയോ (1964). ആദ്യ ഇന്ത്യൻ സ്വർണ്ണ മെഡൽ: മുരളികാന്ത് പേട്‌കർ (1972). ആദ്യമായി 2 സ്വർണ്ണമെഡൽ നേടിയ ഇന്ത്യക്കാരൻ: ദേവേന്ദ്ര ജജാരിയ.
ഭരണഘടനാ അനുച്ഛേദങ്ങൾ (Constitutional Articles)
അനുച്ഛേദം 14: നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്.
അനുച്ഛേദം 15: മതം, വംശം, ജാതി, ലിംഗഭേദം, ജനിച്ച സ്ഥലം എന്നിവയുടെ പേരിൽ വിവേചനം പാടില്ല. സ്ത്രീക്കും പുരുഷനും തുല്യത ഉറപ്പുവരുത്തുന്നു.
അനുച്ഛേദം 16: പൊതു നിയമനങ്ങളിൽ അവസര സമത്വം.
അനുച്ഛേദം 17: തൊട്ടുകൂടായ്‌മ, അയിത്തം എന്നിവ നിരോധിക്കുന്നു (ഗാന്ധിജിക്ക് ജയ് വിളിച്ചുകൊണ്ട് പാസാക്കിയ ഏക വകുപ്പ്).
അനുച്ഛേദം 18: പദവി നാമങ്ങൾ (അക്കാദമിക്, മിലിട്ടറി ഒഴികെ) നിർത്തലാക്കുന്നു.
വിവേചനങ്ങൾ നിരോധിക്കാനുള്ള കാരണങ്ങൾ: സാമൂഹിക പുരോഗതി തടസ്സപ്പെടുത്തുന്നു, സാമ്പത്തിക-സാമൂഹിക അസമത്വം സൃഷ്ടിക്കുന്നു, പ്രതിഭകളുടെ സേവനം നഷ്ടമാകുന്നു.
ഡോ. ബി. ആർ അംബേദ്‌കർ (Dr. B.R. Ambedkar)
വിശേഷണങ്ങൾ: ഇന്ത്യൻ ഭരണഘടനയുടെ ശിൽപി, ആധുനിക മനു, ആധുനിക ബുദ്ധൻ.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നിയമ മന്ത്രി. ജനനം: 1891 ഏപ്രിൽ 14 (മധ്യപ്രദേശിലെ മോവ്). മഹർ പ്രസ്ഥാനത്തിന് രൂപം നൽകി.
പൂനാ കരാർ (1932): അയിത്ത ജാതിക്കാരുടെ നിയമസഭാ പ്രാതിനിത്യത്തെ സംബന്ധിച്ച തർക്കത്തിൽ ഗാന്ധിജിയുമായി ഒപ്പിട്ടു.
സംഘടന: ബഹിഷ്കൃത ഹിതകാരിണി സഭ. പ്രസിദ്ധീകരണങ്ങൾ: മുക് നായക്, ബഹിഷ്കൃത ഭാരത്, സമത്വ ജനത.
മനുസ്‌മൃതി ദഹൻ ദിനം: 1927 ഡിസംബർ 25 (മനുസ്‌മൃതി കത്തിച്ചു). ബുദ്ധമതം സ്വീകരിച്ച വർഷം: 1956.
കൃതികൾ: Waiting for a Visa (ആത്മകഥ), The Untouchables, Buddha or Karl Marx, Buddha and His Dhamma, Who Were Shudras, Annihilation of Caste.
മരണം (മഹാപരിനിർവാൺ ദിനം): 1956 ഡിസംബർ 6. ഭാരതരത്നം: 1990.
WindowEdu – Kerala PSC Exam Preparation
